Jump to content

താൾ:Prabhandha Manjari 1911.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വാണിജ്യവിദ്യാഭ്യാസം
൧൬൯



രിശിലിപ്പിക്കുവാനും, ഈ ഉൽകൃഷ്ടവിദ്യാലയത്തിൽ ഏൎപ്പാടുകൾ ഉണ്ടായിരിക്കണം. തലസ്ഥാനംവിട്ടുള്ള ചെറുതരം പാഠശാലകളിലേക്ക് ഇങ്ങിനെ ശീലിച്ചിട്ടുള്ള അദ്ധ്യാപകന്മാരെ വേണം നിയമിക്കുവാൻ. സൎവ്വസാമഗ്രികളോടുകൂടിയ ഒരു സാങ്കേതികവിദ്യാലയത്തിന്, ഒരു നല്ലസ്ഥിതിയിലുള്ള വാണിജ്യകോളേജിനു വേണ്ടിവരുന്നതിൽ ൨൦ ഇരിട്ടിചിലവ് വേണ്ടിവരുന്നതാകകൊണ്ട്, വാണിജ്യപാഠശാകളും കോളേജുകളും സ്ഥാപിക്കുവാൻ പണ്മില്ലെന്നുള്ള കാരണം ഒരു ന്യായമായ ഒഴികഴിവായി വരികയില്ല. മൻസ്സാണ്, പണമല്ല വേണ്ടതായിരിക്കുന്നത്. ഈ വക പ്രതിബന്ധങ്ങൾക്കെല്ലാമെതിരായി ൨൨ കൊല്ലത്തിനിടയ്ക്ക് ഇന്ത്യയിൽ വാണിജ്യവിദ്യാഭ്യാസത്തിനുണ്ടായിട്ടുള്ള അഭിവൃദ്ധിയെക്കുറിച്ചും ബ്രിട്ടീഷുസൎവ്വകലാശാലയിൽ പൊയി വാണിജ്യഡിഗ്രി നേടിവരുവാൻ ആഗ്രഹമുള്ള യുവാക്കന്മാൎക്ക് ഇന്ത്യാഗവൎമ്മേണ്ട് സ്കോളർഷിപ്പു കൊടുക്കുമെന്നുള്ളെടത്തോളം സമ്മതിച്ചതിനെക്കുറിച്ചും ആലോചിക്കുമ്പോൾ, നമുക്കു തന്നത്താൻ അഭിമാനിപ്പാനവകാശമുണ്ട്. ഇന്ത്യയിൽ വാണിജ്യവിദ്യാഭ്യാസത്തിന്റെ വളൎച്ചയുടെ ചരിത്രം നോക്കിയാൽ, അതിന്റെ ആരംഭം സൎവ്വദാ സ്വകാൎയ്യപാഠശാലകളുടെയും കോളേജുകളുടേയും ഭാരവാഹികളിലും നിന്നാണുണ്ടായിട്ടുള്ളതെന്ന വാസ്തവം അറിയാവുന്നതാകകൊണ്ട് അതു നമ്മുടെ കൃതാൎത്ഥതയ്ക്കു മറ്റൊരു ഹേതുവാണ്. മഡ്രാസിൽ ഒരു സ്വകാൎയ്യകോളേജിന്റെ ഭാരവാഹികൾ, ഒരു വാണിജ്യവിദ്യാലയം സ്ഥാപിച്ചു. അതു വിജയപ്രദമാണെന്നു തെളിയിച്ചശേഷമാണ് ഗവൎമ്മേണ്ട് അക്കാൎയ്യത്തിൽ പ്രവേശിച്ചു ഗവൎമ്മേണ്ടുവകയായി ഒരു വിദ്യാശാല മലയാളത്തിൽ സ്ഥാപിച്ചത്. അതുപോലെ ബോംബേയിലും സ്വന്തചിലവിന്മേൽ ഒരു വാണിജ്യകോളേജ് ആരംഭിച്ചു നടത്തിയ ബഹുമാനം വേറൊരു സ്വകാൎയ്യകോളേജിന്റെ അധികൃതന്മാൎക്കാണ് സിദ്ധിച്ചത്.
22 *


"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/174&oldid=166616" എന്ന താളിൽനിന്ന് ശേഖരിച്ചത്