താൾ:Prabhandha Manjari 1911.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു  ൪൪        പ്രബന്ധമജ്ഞരി രണ്ടാംഭാഗം
 ---------------------------------------------------------------------------------

ക്കായി കർമ്മംചെയാൻ വിധിക്കുന്ന വേദഭാഗത്തിന്നു കൎമ്മ കാണ്ഡമെന്നും പറയും.

  കർമ്മകാണ്ഡത്തിലെ വാക്യങ്ങൾ തമ്മിൽ വിരോധമുണ്ടെന്നു തോന്നുന്നദിക്കുകളിൽ, അൎത്ഥം നിർണ്ണയിച്ചു ശങ്കയെ നിരസിച്ചു നിസ്സംശയം കർമ്മം അനുഷ്ഠിപ്പാൻ ഉള്ള ന്യായങ്ങളെ പറയുന്ന ശാസ്ത്രം ആകുന്നു പൂർവ്വമീമാംസ. ഇതിന്നു കർമ്മ മീമാംസ എന്നും ധർമ്മമീമാംസയെന്നും പേരുണ്ട്.
  ജ്ഞാനകാണ്ഡത്തിലെ വാക്യങ്ങൾതമ്മിൽ വിരോധം ഉണ്ടെന്നു തോന്നാൻ ഇടയുള്ള ഘട്ടങ്ങളിലെ വാക്യങ്ങളെ എടുത്ത് അർത്ഥം വിശദമായിക്കാണിച്ചു വേദവാക്യങ്ങളിലെ വിരോധം പരിഹരിച്ചും ഈശ്വരനെ സംബന്ധിച്ച സംശയംകളഞ്ഞും, വാക്യങ്ങൾക്ക് ഏകാർത്ഥതാ നിർണ്ണയിക്കുന്നത് ആകുന്നു ഉത്തരമീമാംസ. വേദങ്ങളുടെ മുഖ്യമായ ഉദ്ദേശം ഈശ്വരനെ അറിയിക്കേണ്ടതാകയാൽ,ഈ ശാസ്ത്രത്തെ വേദാന്ത ശാസ്ത്രമെന്നും പറയും . ഇതിൽ മുഖ്യമായി ബ്രഹ്മത്തെസംബന്ധിച്ച ജ്ഞാനം ഉപദേശിക്കുന്നതുകൊണ്ട് ഇതിനെബ്രഹ്മമീമാംസയെന്നും ബ്രഹ്മസൂത്രമെന്നും പറയും.
  ധർമ്മമീമാംസയും ബ്രഹ്മമീമാംസയും വേദാർത്ഥം നിർണ്ണ

യിപ്പാൻ അത്യന്താപേക്ഷിതം ആകുന്നു എന്നു മാത്രമല്ല, ഈ ശ്വരപ്രീത്യർത്ഥം കർമ്മംചെയ്യുന്നതിനാൽ മോക്ഷംകിട്ടുമെന്നു ധർമ്മമീമാംസയും, ബ്രഹ്മജ്ഞാനത്താൽ മാത്രം മോക്ഷം സിദ്ധിക്കുമെന്നു ബ്രഹ്മമീമാംസയും ആഘോഷിക്കുന്നു. നാം ചെയ്യുന്ന സകലപ്രവൃത്തികളും ഈശ്വരാജ്ഞയായ പ്രേരണ യാൽ ചെയ്യുന്നതുകൊണ്ട് ആ പ്രവൃത്തികളുടെ ഫലം ഈ ശ്വരന്നു സമർപ്പിക്കേണം. അതുനിമിത്തം കർമ്മഫലം അനു ഭവിപ്പാൻ ഇല്ലാഞ്ഞു നമുക്കു മോക്ഷംകിട്ടും. ഇതു പൂർവ്വമീമാം സയുടെ സിദ്ധാന്തം.

  ഈശ്വരന്റെ ആജ്ഞകളെ അനുഷ്ടിക്കേണമെങ്കിൽ ഈശ്വ രൻ ആരെന്നും, അദ്ദേഹത്തിന്റെ ഗുണങ്ങളേവയെന്നും നാം അറിയേണ്ടതാണല്ലൊ. ഈ അറിവു വേദാന്ത ത്തിൽ ഉപദേശി ച്ചിരിക്കയാൽ വേദാന്തം പഠിക്കേണം. ഈ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/49&oldid=166653" എന്ന താളിൽനിന്ന് ശേഖരിച്ചത്