താൾ:Prabhandha Manjari 1911.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങൾ ൪൫ -------------------------------------------------------------------------------------- ശ്വരഗുണങ്ങളെ അറിയുതോറും ഈശ്വരനിൽ പ്രീതിയുമുണ്ടാ കുന്നു. ഈശ്വരനെക്കാൾ പ്രേഷ്ഠതരമായ പ്രീതിസാധനം ഒന്നുമില്ലെന്നു ബോധംവന്നാൽ മനസ്സിൽ ഭക്തിയുണ്ടാകും.

    ലോകത്തിൽ  നാം പ്രീതിയോടെ സ്നേഹിച്ചുവരുന്ന സൎവ്വ വസ്തുക്കളും ക്ഷണഭംഗുരങ്ങളും നശ്വരങ്ങളും ആകയാൽ,

ശാശ്വതമായ ഒരു പ്രീതിഭാജനം അത്യാവശ്യമാണല്ലൊ. ഈ പ്രീതിഭാജനം, മാതാപിതാക്കളെക്കാളും, പുത്രപൌത്രന്മാരെ ക്കാളും, മിത്രകളത്രങ്ങളെക്കാളും, ധനധാന്യങ്ങളെക്കാളും, ഗോഭൂക്കളെക്കാളും പ്രേഷ്ഠതരമായ ഈശ്വരൻതന്നെ എന്നു ദൃഢമായി വിശ്വസിച്ചു, ലൌകികവിഷയങ്ങളിലെ അനുരാഗം വിട്ട് അതിൽ വെറുപ്പുതോന്നുന്നതു വൈരാഗ്യമാകുന്നു.

   വൈരാഗ്യത്തേയും  ഭക്തിയേയും വർദ്ധിപ്പിപ്പാൻ അനന്ത കല്യാണ ഗുണനിധിയായ പരമാത്മാവിന്റെ ജ്ഞാനം  നിത്യം മനസ്സിൽ ഓർത്തുകൊണ്ടിരിക്കേണം.
   നാം  പുറത്തുകാണുന്നു  ജഗത്തു സൃഷ്ടിച്ചതു ബ്രഹ്മമാകയാൽ ജഗൽക്കാരണം ബ്രഹ്മംതന്നെ. ബ്രഹ്മസൃഷ്ടിയെക്കാളും വിചിത്രമായ  സൃഷ്ടി മനസ്സൃഷ്ടിയാണല്ലൊ.
    ബ്രഹ്മസൃഷ്ടിയാൽ, ദിക്കാലകാരണങ്ങളാൽ  പരിച്ഛിന്നമായി രിക്കുന്നു ജഗത്തിലേവസ്തുക്കൾ. ഒരു മനുഷ്യൻ ഒരു കാരണം നിമിത്തം ഒരുകാലത്ത് ഒരേടത്തു മാത്രമല്ലാതെ,ഏകകാലത്തു  ബഹുദിക്കിലും, അനേകം കാരണങ്ങളാൽ, ഇരിപ്പാൻ കഴികയില്ല.  മനസ്സൃഷ്ടിയായ സ്വപ്നത്തിൽ, കിടന്നുറങ്ങുന്ന  തൃശ്ശിവപേരുരിൽനിന്ന് ,  ഒരു ക്ഷണത്തിൽ കാശിയിൽചെന്ന് അവിടത്തെ മഹാരാജാവായി, ഭാര്യമാരും  മക്കളും ഉണ്ടായി സുഖിച്ചിരിക്കുമ്പോൾ മൃതിപ്പെട്ടു ഭാര്യാപുത്രന്മാരുടെ അസഹ്യമായ  വിലാപംകേട്ട് ഉണരുന്നു.  തന്റെ  മരണത്തെ  തന്നെത്താൽ അറിയുന്നു,  ഇങ്ങിനെയുള്ള ഇന്ദ്രജാലവിദ്യയെ സൃഷ്ടിക്കുന്ന  മനസ്സിന്റെ  ശക്തിക്ക്  അവിദ്യയെന്നു പേർ.  ഈ അവിദ്യ  നമ്മുടെ സ്വപ്നത്തിൽ  മാത്രമല്ലേ,  ജാഗ്രദവസ്ഥയിലും പ്രവർത്തിക്കുന്നു.  ഇരുട്ടത്ത് ഒരു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/50&oldid=166655" എന്ന താളിൽനിന്ന് ശേഖരിച്ചത്