താൾ:Prabhandha Manjari 1911.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൮ർ പ്രബന്ധമഞ്ജരിരണ്ടാംഭാഗം

ലാത്തിയിൽ ഇരുന്നു വേല ചെയ്തു. പത്തൊമ്പതുഭാഷകൾ എഴുതുവാനും, വായിപ്പാനും നല്ല ശീലമുണ്ടായിരുന്നതിനാൽ പല ഭാഷകളിൽ പുസ്തകങ്ങളും, വൎത്തമാനപത്രികകളും എഴുതി പ്രസിദ്ധമാക്കുകയായിരുന്നു അവിടത്തെ പ്രവൃത്തി. അതിനിടക്കു മതസംബന്ധമായ ചില പുസ്തകങ്ങളും എഴുതി ഇങ്ങോട്ടയച്ചിരുന്നു. ൧൮൯൨_‌ാം കൊല്ലം ഗുണ്ടൎത്ത് പണ്ഡിതൎക്ക് മഹോദരം എന്ന വ്യാധി പിടിപെട്ട് ഒരു വൎഷത്തോളം കിടപ്പിലായെങ്കിലും, യാതൊരുപ്രവൃത്തിയും ചെയ്‌വാൻ വഹിയാതെ ഒരാഴ്ചയേ കിടക്കേണ്ടിവന്നുള്ളൂ. ൧൮൯൩_‌ാം കൊല്ലം എപ്രീൽമാസം ൨൪_‌ാംനു തന്റെ ൮൦_‌ാം വയസ്സിൽ, ഈ മഹാൻ പുത്രമിത്രാദികൾക്കു ഓരോ സദുപദേശങ്ങൾ നൽകിക്കൊണ്ട്, ൮ വൎഷത്തിന്നുമുമ്പെ ചരമഗതി പ്രാപിച്ച തന്റെ പത്നിയെ പിന്തുടരുകയും ചെയ്തു.


ജോസെഫ്മൂളയിൽ ബി.എ.


നിത്യശക്തികൾ.*
---------


പ്രകൃതിജനനി പണ്ടേ പെറ്റ പൈതങ്ങളല്ലേ
സുകൃതിമണികളാകും മാനുഷന്മാൎക്കജസ്രം
വികൃതിവെടിയുമാറായ് മാനസോല്ലാസമേകി-
ആകൃതിയിലരുളുന്നൂ നന്ദനോദ്യാനസൗഖ്യം.

പണ്ടു ഭഗിരഥൻ ഗംഗയെ അവതരിപ്പിച്ചു; അഗസ്ത്യമഹൎഷി സമുദ്രത്തെ മുഴുക്കെ ആചമിച്ചു; ഭാൎഗ്ഗവരാമൻ കലപ്പ എറിഞ്ഞ് സമുദ്രത്തിൽ മലയാളത്തെ വീണ്ടെടുത്തു; വിക്രമാദിത്യൻ പക്ഷിമൃഗാദികളുമായി സംഭാഷണം ചെയ്തു; ഇപ്രകാരം അനേകം ദിവ്യശക്തികൾ മനുഷ്യന്നുണ്ടായിരുന്നതായി ഇതിഹാസപുരാണാദികൾ ഘോഷിക്കുന്നതു നമുക്കു ആശ്ചൎയ്യത്തെ ജനിപ്പിക്കുന്നുണ്ട്. എന്നാൽ


  • ഇംഗ്ലീഷിൽനിന്നും എടുത്തത്.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/89&oldid=166697" എന്ന താളിൽനിന്ന് ശേഖരിച്ചത്