Jump to content

താൾ:Prabhandha Manjari 1911.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നോ മറേറാ ന്യൂസ്പേപ്പറിൽ വായിച്ചതായി ഞാൻ ഓൎക്കുന്നു. മിസ്റ്റർ സുബ്ബയ്യതെന്നാടുറെട്ടിക്ക്, പ്രശസ്തനായ ഒരു പണ്ഡിതൻ എഴുതിയ ഒരു ഗ്രന്ഥം അച്ചടിക്കാൻ കൊടുക്കാം എന്നു പറഞ്ഞതിൽ, പ്രതിഫലം കൊടുക്കാം എന്നു പറഞ്ഞത് ആ പുസ്തകത്തിന്റെതന്നെ കുറെ കോപ്പികൾ മാത്രം എന്നാകുന്നു. ഈ വിഷയത്തിൽ ഞാൻ മിസ്റ്റർ റെഡ്യാരെക്കുറിച്ച് അഗണ്യമായി വിചാരിക്കുന്നു എന്ന് ആരും തെററിദ്ധരിക്കരുത്. അദ്ദേഹം പറഞ്ഞതിന്റെ അൎത്ഥം, ആ പുസ്തകം അത്രമാത്രമേ ചിലവാകയുള്ളു എന്നാണ്. ഇതു മിസ്റ്റർ റെഡ്യാരുടെ കുററമാണെന്നു വരാൻ ഇടയില്ലല്ലൊ. ഇതിനുള്ള ഹേതു എന്താണെന്നു നോക്കുന്നതായാൽ, അതും അധികം ശ്രമം കൂടാതെ വ്യക്തമാക്കാമെന്നു ഞാൻ വിചാരിക്കുന്നു. ഇംഗ്ലീഷ് ഭാഷ രാജഭാഷയാണ്, അതിനോടു കിടനില്ക്കുന്നതിന് ഏതദ്ദേശിയ ഭാഷകൾക്ക് ഒരിക്കലും ശക്തിയാകുന്നതല്ല. മിസ്റ്റർ ബ്രൈസ് "Studio in History and Jurisprudence" എന്ന കൃതിയിൽ പറയുംപ്രകാരം, ഇംഗ്ലീഷ്‌കാരുടെ ആധിപത്യം ഇൻഡ്യന്മാരുടെ സമുദായാചാരങ്ങൾ, സന്മാൎഗ്ഗബോധങ്ങൾ ഇത്യാദിയുടെ കൂട്ടത്തിൽ ഭാഷകളേയും സ്പൎശിക്കുന്നുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ഇംഗ്ലീഷ് പഠിക്കാൻ നിൎവ്വാഹമില്ലാത്ത കുട്ടികളല്ലാതെ ഇപ്പോൾ അധികം മലയാളം പഠിക്കാൻ തുടങ്ങുന്നുണ്ടോ എന്ന് എനിക്കു സംശയമുണ്ട്. ഈ സ്ഥിതിക്കനുരൂപമായിത്തന്നെയിരിക്കുന്നു ഭാഷയുടെ അനുഭവവും. രാജ്യകാൎയ്യങ്ങളിൽ ഭാഷക്കു മുമ്പുണ്ടായിരുന്ന പൂജ്യസ്ഥാനങ്ങൾ ഓരോന്നും ഇപ്പോൾ ക്രമേണ പൂജ്യസ്ഥാനത്തിലായിത്തന്നെ വരുന്നു. നാട്ടിൽ മേധാശക്തി ധാരാളമുള്ളവൎക്ക് ഭാഷാവിഷയമായി പ്രവൎത്തിക്കുന്നതിന് ഒരു നിവൃത്തിയുമില്ല. ഇംഗ്ലീഷിൽ ഉൽകൃഷ്ടപരീക്ഷകൾ ജയിച്ചിട്ടുള്ളവരിൽ നൂററിന് എത്രവീതം ഭാഷയെ പോഷിപ്പിക്കുന്നുണ്ട്? ആരെങ്കിലും അങ്ങിനെ ചെയ്യുന്നുണ്ടെങ്കിൽ അവൎ, ഭൂരി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/13&oldid=166567" എന്ന താളിൽനിന്ന് ശേഖരിച്ചത്