താൾ:Prabhandha Manjari 1911.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

------------------------------------------------------------------------------------

പൂമാലകണ്ടു സൎപ്പമെന്നുകരുതി ഞെട്ടിവിറച്ചു കാൽ മുമ്പോ ട്ടോ പിമ്പോട്ടോ എടുത്തുവെപ്പാൻ കഴിയാതെ വിയർത്തു സ്ത ബ്ധനായിരിക്കുമ്പോൾ, ഭാഗ്യവശാൽ ഒരു ചൂട്ടിൻവെളിച്ചം കണ്ടിട്ടു പൂമാലയെന്ന് അറിഞ്ഞു തന്റെ അകാരണമായ ഭയത്തെക്കുറിച്ചു ലജ്ജിക്കുന്നുവെങ്കിലും ശരീരത്തിലെ കമ്പ വും ത്രാസവും വിട്ടുപോകുന്നില്ല.

    ബ്രഹ്മം, ബാഹ്യത്തിലെ കാരണമാകുംപോലെ, ആന്ത

രത്തിലെ മാനസസൃഷ്ടിയുടെ കാരണം ആത്മാവാണ്. ആ ത്മാവ് ഒന്നല്ലാതെ രണ്ടായിരിപ്പാൻ പാടില്ല. രണ്ട് ഉണ്ടെങ്കിൽ, ഒന്നു മറ്റേതിന്റെ ആധീനത്തിൽ ആയിരുന്നാൽ, ഭയം, ദ്വേഷം, സുഖം, ദുഃഖം മുതലായ വികാരങ്ങളുണ്ടാകും. അത് ഒരു സംസാരവസ്ഥയാകും. അതുകൊണ്ടു ജീവാത്മാവും പരമാത്മാ വും ഒന്നായിരിക്കേണമെന്നു വേദാന്തം സിദ്ധാന്തിക്കുന്നു.

   ഇതു നമ്മുടെ നിത്യാനുഭവത്തിന്നും  പരിചയത്തിന്നും  കേവലം വിരുദ്ധമായിത്തോന്നുന്നതുകൊണ്ടും, ഈശ്വരന്നും  മനുഷ്യ കീടത്തിന്നും തമ്മിലുള്ള ഭേദം എത്രയോ പ്രത്യക്ഷമാക കൊണ്ടും ഈ അദ്വൈതസിദ്ധാന്തം കേൾക്കുമ്പോൾ അത് ഈശ്വരദൂഷണമായി വിചാരിച്ചുപോകും. എങ്കിലും  അതിനാൽ അനേകഗുണങ്ങൾ ഉണ്ട്.  ലൌകികവിഷയങ്ങളെ മനുഷ്യന്നു തന്റെ ബുദ്ധിവൈഭവംകൊണ്ട് അറിയുവാൻ കഴിയുന്നതിനാൽ, ഈശ്വരന്റെ വചനം ആവശ്യമില്ല. ഇന്ദ്രിയാതീതങ്ങളായ വിശേഷങ്ങളുടെ ജ്ഞാനം മനുുഷ്യന്നു കിട്ടാൻ പാടില്ലാത്തതു കൊണ്ട്, അവയെ ഉപദേശിക്കുന്നത് ഈശ്വര വചനമായ വേദത്തിന്റെ കർത്തവ്യം.
    മനുഷ്യൻ,തന്നെ സ്നേഹിക്കുന്നതുപോലെ മറ്റാരേയും സ്നേഹിക്കുന്നില്ല. ഭാര്യാപുത്രമിത്രന്മാരെ സൎവ്വാത്മനാ സ്നേ

ഹിക്കേണമെങ്കിൽ ഭാര്യാദികളെ താൻ എന്നു ഭാവിച്ചു സ്നേ ഹിക്കേണം. തന്റെ സുഖദുഃഖങ്ങളെപ്പോലെ അവരുടെ സുഖ ദുഃഖങ്ങൾ, എന്നു ദൃഢമായി വിശ്വസിച്ചു സ്വപരഭേദം ഉപേക്ഷിച്ചു നടന്നാൽ ലോകത്തിൽ എത്ര ഗുണം ഉണ്ടാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/51&oldid=166656" എന്ന താളിൽനിന്ന് ശേഖരിച്ചത്