താൾ:Prabhandha Manjari 1911.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ക്കുന്നുണ്ടെങ്കിലും അതിനെ ഉര(വള)മായിട്ട് ഉപയോഗിക്കുന്നുണ്ടല്ലൊ. എന്നാൽ മനുഷയ്രുടെ മലമൂത്രങ്ങളെ തീരെ ഉപയോഗിക്കാതെ കളയുകയാണ് ചെയ്യുന്നത്. തിരുവിതാംകൂറിലെ എല്ലാ ആളുകളുടേയും മലമൂത്രങ്ങൾ ശേഖരിച്ച് ഉരമായിട്ടുപയോഗിക്കുകയാണെങ്കിൽ ഏകദേശം ൫൦ ലക്ഷം ഉറുപ്പികയുടെ ഉരത്തോളം ആണ്ടൊന്നിന്നു കിട്ടുന്നതാണ്. തിരുവനന്തപുരം ടൌണിലുള്ള ആളുകളുടെ കണക്കു മാത്രം എടുക്കുന്നുവെങ്കിലും ഏകദേശം എൻപതിനായിരം ഉറുപ്പികയുടെ ഉരം ആണ്ടൊന്നിന്ന് ഇവയിൽനിന്നും കിട്ടുന്നതാണ്. ഇവ ഇത്ര വിലയേറിയ ഉരമാണെങ്കിലും ഇവയെ ഉപയോഗിക്കുന്നതിനു നമ്മുടേ കൃഷിക്കാൎക്കുള്ള മനസ്സുകേടു ചില്ലറയല്ല എന്ന് എനിക്കറിയാം. പക്ഷെ ഈ മനസ്സുകേട് അവർ കളയുകയാണെങ്കിൽ അവരുടെ കൃഷിക്കു വളരെ അഭിവൃദ്ധി ഉണ്ടാകുന്നതാണ്. മലമൂത്രങ്ങളെ ഉപയോഗിക്കുന്നതു ചാമ്പൽ ചേൎത്ത് ഉണക്കി ഒരു പൊടിയാക്കിയതിന്നു മേലായിരുന്നാൽ അവയുടെ ദുൎഗ്ഗന്ധത്തിന്നു കുറെ കുറവുണ്ടാകുന്നതാണ്. ഇപ്രകാരം നന്നാക്കി എടുക്കുന്നതിന്നു കരമനകൃഷിതോട്ടത്തിൽ ഞങ്ങൾ വേണ്ട ഒരുക്കങ്ങൾ കൂട്ടിവരികയാണ്. ഒരു വൎഷത്തിനകം ഇതിന്റെ ഫലംകണ്ടുപിടിച്ചു ജനങ്ങളെ അറിയിക്കാമെന്നു വിശ്വസിക്കുന്നു. ഇതുവരെ പറഞ്ഞ ഉരങ്ങളല്ലാതെ നമ്മുടെ രാജ്യത്ത് ഉണ്ടാക്കത്തക്ക ഉരങ്ങൾ അനേകമുണ്ട്. പലമാതിരി പുണ്ണാക്കുകളും മത്സ്യവും എല്ലും ഇവക്ക് ഉദാഹരണങ്ങളാൺ. പുണ്ണാക്കുകളെല്ലാം നല്ല ഉരമാണെന്നുള്ളത് എല്ലാവൎക്കും അറിയാമല്ലൊ. പക്ഷെ ഇവയെ ഇപ്പോൾ അന്യരാജ്യങ്ങളിലേക്കയക്കുകയാണ് പതിവ്. മത്സ്യം ഉണക്കിഎടുത്താൽ ഒരു നല്ല ഉരമാണ്. ഇതും അന്യരാജ്യങ്ങളിലേക്കു പോകുന്നുണ്ട്. എല്ലുകളെ നല്ലപോലെ പൊടിക്കയോ ഗന്ധകദ്രാവകത്തിൽ (Sulphuric acid) ദ്രവിപ്പിക്കയൊ ചെയ്താൽ അതും ഒരു നല്ല ഉരമാണ്. എല്ലിന്ന് ഇപ്പോൾ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/134&oldid=166572" എന്ന താളിൽനിന്ന് ശേഖരിച്ചത്