താൾ:Prabhandha Manjari 1911.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൧൪ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ച്ച്, എത്രയോ ഉപരിയായ ഒരു സ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു. എന്നാൽ നമ്മുടെ കൃഷിക്കാൎക്കു് ശാസ്ത്രീയമായ അറിവ് അധികമായി ഇല്ലാത്തതിനാൽ, അവരുടെ പരിചയത്തിന്റെ പൂൎണ്ണഫലം അവൎക്ക് അനുഭവിക്കാനിടയാകുന്നില്ല. ഇക്കാലത്തു, പരിചയവും ശാസ്ത്രവും ഒന്നിച്ചു ചേൎന്നെങ്കിൽ മാത്രമേ കൃഷിയിൽനിന്നും തക്കതായ ആദായം കിട്ടുകയുള്ളു. അതുകൊണ്ടു നമ്മുടെ കൃഷിക്കാർ ആവശ്യമുള്ളയിടത്തു ശാസ്ത്രീയതത്വങ്ങളെ നടപ്പിൽ കൊണ്ടുവരുന്നതായിരുന്നാൽ, അവൎക്കു് തന്മൂലം കൂടുതൽ ആദായം കിട്ടുകയും ഉത്തരോത്തരം രാജ്യത്തിന്റെ അഭിവൃദ്ധിക്കു കാരണമായി തീരുകയും ചെയ്യുന്നതാണ്.

നമ്മുടെ മുഖ്യമായ ആഹാരസാധനം അരിയാണല്ലൊ. നമ്മുടെ സംസ്ഥാനത്തിലുള്ള ൩൦ ലക്ഷം ആളുകൾക്കാവശ്യമുള്ള നെല്ല് ഇവിടെ ഉണ്ടാകാത്തതിനാൽ എകദേശം ൨൫ ലക്ഷം രൂപയുടെ അരിയും നെല്ലും നാം അന്യരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. രാജ്യത്തിൽ ചില സ്ഥലങ്ങളിൽ നെല്ലു കൃഷി ദോഷഹീനമായിട്ടാണ് കാണുന്നത്. നെൽകൃഷിക്കു നമ്മുടെ ചില കൃഷിക്കാർ ചെയ്യുന്നതുപോലെ പ്രയത്നം, മറ്റൊരു രാജ്യക്കാരും ഒരുകൃഷിക്കും ചെയ്യുന്നതായി എനിക്കറിവില്ല. എന്നാൽ എല്ലാം നെൽകൃഷിക്കാരും ഇപ്രാകാരം പ്രയത്നിച്ചു എന്നു വരികിൽ നാം ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന തുകയ്ക്കു വളരെ കുറവുണ്ടാകുമായിരുന്നു. നെൽകൃഷിക്കു പ്രയത്നിക്കുന്നതോടുകൂടി മറ്റുള്ള കൃഷികളിലും പ്രത്യേകം ശ്രദ്ധവയ്ക്കേണ്ടതാകുന്നു. നല്ലപോലെ വേല ചെയ്യുന്നതായിരുന്നാൽ, തെങ്ങുകൃഷിയിൽ നെൽകൃഷിയേക്കാൾ ആദായം കിട്ടുന്നതാണ്. ഇതു കൃഷിക്കാൎക്കുതന്നെ നല്ലപോലെ മനസ്സിലായിട്ടുള്ളതാണെന്നു വരികിലും, നമ്മുടെ രാജ്യത്തിലെ തെങ്ങുകൃഷി കാമ്യമായ രീതിയിൽ വൎത്തിക്കുന്നില്ല. ഒറ്റിപ്പുരയിടത്തിൽ തെങ്ങു നടുകയാണെങ്കിൽ, ജന്മി ഒഴിപ്പിക്കുമ്പോൾ പൊന്നു ധാരാളം കിട്ടണമെന്നുള്ള ഉദ്ദേശത്തോടുകൂടി, "കണിയാൻ പായ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/119&oldid=166555" എന്ന താളിൽനിന്ന് ശേഖരിച്ചത്