൧൨൨ പ്രബന്ധമഞ്ജരി രണ്ടാംഭാഗം
റ്റിയാണു നോക്കേണ്ടത്. മരക്കലപ്പയേക്കാൾ ഇതിനു ഭാരമുണ്ടെ
ന്നുവരികിലും ഇതു നമ്മുടെ കൃഷിക്കാർ വിചാരിക്കുന്നതുപോലെ
ഘനം ഉള്ളതല്ല. ഒരു എൺപതുറുപ്പിക വിലയുള്ള രണ്ടു കാള കളോ, ഇടത്തരത്തിലുള്ള രണ്ടു പോത്തുകളൊ ഈ കലപ്പയെ
ശരിയായി വലിച്ചുകൊണ്ടു പോകുന്നതാണു. തിരുവനന്തപുരം
കൃഷിത്തോട്ടത്തിൽ രണ്ടു കാളകളെക്കൊണ്ടാണു ഈ കലപ്പ
കെട്ടി ഉഴുന്നത്. ഈ കലപ്പക്കുള്ള പ്രത്യേകഗുണം മണ്ണിനെ നല്ല
പോലെ മറിക്കുകയാകുന്നു. അതായത്, ഒന്ന് ഉഴുമ്പോൾ അടി യിലത്തെ മണ്ണു മുകളിലേക്കുവരും. ഈ കലപ്പകൊണ്ട് ഒരു
നിലം മൂന്നു ചാലു ഉഴുതു മൂന്നുപ്രാവശ്യം കട്ടയുടച്ചാൽ, മരക്കല
പ്പകൊണ്ട് എട്ടു ചാലുഴുത് എട്ടുപ്രാവശ്യം മരം അടിക്കുന്നതി
നേക്കാൾ ഗുണം ഉണ്ടാകും. മരക്കലപ്പകൊണ്ട് ഉഴുന്നതായിരു
ന്നാൽ മൂന്നോ നാലോ ഇഞ്ചു മണ്ണേ ഇളകുകയുള്ളൂ. ഇരുമ്പു
കലപ്പകൊണ്ട് ഉഴുതാൽ ൬ മുതൽ ൮ ഇഞ്ചുവരെ മണ്ണിളക്കാം.
താഴ്ത്തി മണ്ണിളക്കുന്നതു ചിലടങ്ങളിൽ ദോഷമായിട്ടു കണ്ടേ ക്കാം ഇപ്രകാരം കണ്ടതായി ചിലർ എന്നോടു പറഞ്ഞിട്ടുണ്ട്.
എന്റെ അഭിപ്രായത്തിൽ, ഇത് ഒരിക്കൽ തന്നെ ക്രമത്തില
ധികം താഴ്ത്തിയതു കൊണ്ടുവന്നിട്ടുള്ളതാണു. അപ്രകാരം
ചെയ്യുമ്പോൾ, ദ്രവിക്കാതെ കിടക്കുന്ന മണ്ണു മുകളിലേക്കു വരുന്നു. മണ്ണു ദ്രവിച്ചതിനുശേഷമേ അതിൽ ചെടിക്കുപയോഗമുള്ള ആഹാര സാധനങ്ങളുണ്ടാകുകയുള്ളൂ. അതിനാൽ താഴ്ത്തി ഉഴുതതിന്റെ ശേഷം രണ്ടുമൂന്നു വൎഷത്തേക്ക് ആ നിലത്തിൽ നല്ലപോലെ വിളവുകിട്ടാതെ
യിരിക്കാനെളുപ്പമുണ്ട്. അതു കഴിഞ്ഞാൽ വിളവ് ധാരാളം
കിട്ടുകയും ചെയ്യും. പക്ഷെ ഈ ദോഷത്തെ കുറക്കുന്നതിലേക്കു ക്രമേണ താഴ്ത്തി ഉഴുന്നത് ഒരു നല്ല ഉപായമാണു. മൂന്ന് ഇഞ്ചിൽനിന്ന് ആറ് ഇഞ്ചിലേക്ക് ഒരു തവണയായി പോകാതെ
രണ്ടു മൂന്നു തവണയായി പോയാൽ അധികദോഷമുണ്ടാവുകയില്ല.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |