താൾ:Prabhandha Manjari 1911.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ൻ0 പ്രബന്ധമഞ്ജരിരണ്ടാംഭാഗം

യാക്കപ്പെട്ടു, മാങ്ങ കായ്ച് മനോഹരമായും നിൽക്കുന്നത് എന്തിനെ കണിക്കുന്നു? നാം വെള്ളം കോരുന്ന കിണറും, അറയിൽകിടക്കുന്ന നെല്ലും, മേല്പുരമേഞ്ഞിട്ടുള്ള ഓടും മനുഷ്യപ്രയത്നത്തിന്റെ ഫലങ്ങളല്ലേ? കാലികേറി വിളതിന്നാതേയും, മഴപെയ്തു വീടു നനയാതേയും, മഹാമാരി പരന്നു പട്ടണങ്ങളും ഗ്രാമങ്ങളും നശിക്കാതേയും ഇരിക്കുന്നതിനും കാരണം മനുഷ്യയത്നംതന്നെ. വസ്ത്രങ്ങളിലും പടങ്ങളിലും; പാടങ്ങളിലും പണ്ടങ്ങളിലും; പടക്കപ്പലുകളിലും പീരങ്കികളിലും; മണത്തിലും വൎണ്ണത്തിലും; ഗാനത്തിലും പാനത്തിലും; സുഖത്തിലും ദുഃഖത്തിലും; ശസ്ത്രത്തിലും ശാസ്ത്രത്തിലും; ഒന്നുപോലെ അന്തൎഭൂതമായിരിക്കുന്നതു മനുഷ്യപ്രയത്നം തന്നെ.

മനുഷ്യനു ബുദ്ധിശക്തിയെത്രയുണ്ടെന്ന് ഒരുവനും കണ്ടിട്ടില്ല. ബുദ്ധിപ്രവൎത്തിക്കുന്നതിലൊക്കെ കുഴപ്പങ്ങൾ രീതിപ്പെടുന്നു; തുച്ഛപദാൎത്ഥങ്ങൾ ബുദ്ധിമാന്റെ ദൃഷ്ടിയിൽ സാരവത്തുകളാകുന്നു; ബുദ്ധിമാനു ബ്രഹ്മാവിനുള്ളതുപോലെ സൃഷ്ടിശക്തി ഉണ്ടാകുന്നു; എല്ലാശക്തികൾക്കും ബുദ്ധിമാൻ സ്വാമിയായിത്തീരുന്നു. ഇടപാടുകളിലുള്ള സത്യം കൊണ്ടും, കറ്റാൽകൊണ്ടും വ്യാപാരി ലോകത്തിലുള്ള സാധനങ്ങളെക്കൊണ്ടു കച്ചവടം നടത്തുന്നു; അതുപോലെ ബുദ്ധികൊണ്ടു മനുഷ്യൻ പ്രകൃതിശക്തികളെവച്ച് ഇച്ഛപോലെ വ്യാപാരം‌ചെയ്യുന്നു. എത്ര വായു ആവശ്യമുണ്ടോ അത്രയും എടുത്തുകൊള്ളുന്നതിന് ഒരു തടസ്ഥവുമില്ല. അതുകണ്ടാൽ ശ്വസിക്കുന്നതിനു വേറെ പ്രാണികൾ ഇല്ലെന്നു തോന്നിപ്പോകാം. വേറെ ഒരു ജലചരവുമില്ലാത്തപോലെ സമുദ്രത്തെ മുഴുക്കെ സ്വാധീനമാക്കി മനുഷ്യൻ ഉപയോഗിക്കുന്നു. ആനന്ദിപ്പിക്കാൻ ജീവികൾ വേറെ ഇല്ലെന്നു തോന്നുമാറു മനുഷ്യൻ സൂൎയ്യകിരണങ്ങളെ സ്വായത്തമാക്കുന്നു. മനുഷ്യൻ തന്നെയാണ് സൎവശക്തികൾക്കും ഉടമസ്ഥൻ. എത്രയെത്ര ശക്തികളെ സ്വാധീനമാക്കാൻ കഴിയുന്നുവോ, അത്രയത്ര മനുഷ്യനു സാമൎത്ഥ്യവും ശേഷിയും കൂടുതലാകുന്നു. മേധാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/95&oldid=166704" എന്ന താളിൽനിന്ന് ശേഖരിച്ചത്