താൾ:Prabhandha Manjari 1911.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വാണിജ്യവിദ്യാഭ്യാസം ൧൬൩


ഇപ്പോഴത്തെ സ്ഥിതി പൂൎവ്വാധികം അനുകൂലമാണ്.


ഇക്കാൎയ്യസാദ്ധ്യത്തിനായി വീണ്ടും നൂതനപരിശ്രമ ങ്ങൾ ചെയ്യുമ്പോൾ വിജയമാൎഗ്ഗങ്ങൾ മുമ്പിലത്തേക്കാൾ തെളിഞ്ഞു കാണുന്നുണ്ട്. എന്തുകൊണ്ടെന്നാൽ ഇന്ത്യയി ലെ മൂന്നു പ്രധാന നഗരങ്ങളിലും ആളുകൾക്ക് ഈ വിഷ യത്തിൽ ഉണൎച്ചയുണ്ടായിട്ടുള്ളതായികാണുന്നു. അവരുടെ യത്നങ്ങൾ തല്ക്കാലം വിഫലമായിട്ടാണ് തീൎന്നിരിക്കുന്നതെങ്കിലും, അചിരേണ ഫലപ്രദമായിതീൎന്നേയ്ക്കാം. കൽക്കട്ടാ സൎവ്വകലാശാലയിൽ ഒരു വാണിജ്യവിദ്യാഭ്യാസാസനം ഏൎപ്പെടുത്തണമെന്ന് ആ കലാശാലയിലെക്കുവീണ്ടും തിരഞ്ഞെടുക്കപ്പെട്ട് സെനറ്റ് ഒരു നിശ്ചയം പാസാക്കുകതന്നെ ചെയ്തു. എന്നാൽ ആ സൎവ്വകലാശാലയിലെ നിയമങ്ങൾ ഉണ്ടാക്കുവാൻ ഗവൎമ്മേണ്ടിനാൽ നിശ്ചയിക്കപ്പെട്ട് സംഘക്കാർ ഈ നിശ്ചയം ഒടുവിൽ തള്ളിക്കളയുകയാണുണ്ടായത്. ഇതേ സംഗതിയെപ്പറ്റിതന്നെ ഒന്നുകൂടി പരിഷ്കരിച്ചു. ചില അഭിപ്രായങ്ങൾ ഞങ്ങളിൽ ചിലർ ബോംബെ സെനറ്റിന്റെ സമക്ഷത്തിൽ കൊണ്ടുചെന്നു. സെനറ്റിലുള്ള ഞങ്ങളുടെ സ്നേഹിതന്മാരിൽ ഭൂരിപക്ഷം ആ അഭിപ്രായങ്ങളെ താങ്ങി. എന്നാൽ വേറെ ചില കാരണങ്ങളാൽ തല്ക്കാലം അവയെ വിട്ടുകളയേണ്ടതായി വന്നു. വാണിജ്യ വിഷയത്തിൽ ഡിഗ്രി ഏൎപ്പെടുത്തേണ്ട സംഗതിയെക്കുറിച്ചു മദ്രാസ് സെനറ്റിലും ചില വാഗ്വാദങ്ങൾ ഉണ്ടായി. എങ്കിലും അവയും നിഷ്ഫലമായി ഭവിച്ചു.

വാണിജ്യംസംബന്ധിച്ചകാൎയ്യത്തിൽ സൎവ്വകലാശാലാഗതിയുടെ ഉദ്ദേശ്യം.


സൎവ്വകലാശാലാഭ്യാസെ കൊണ്ടു വാണിജ്യ വിദ്യ യ്ക്കുണ്ടാകാവുന്ന വ്യാപ്തിയേയും അതിൽ ഉൾപ്പെടുന്നവയേയുംപറ്റി ഇനി ഞാൻ കുറച്ചൊന്നു ചൂണ്ടിക്കാണിക്കുവാൻ പോകുന്നു. വാണിജ്യ വിദ്യാഭ്യാസത്തിന്റെ ഒരു മുഖ്യാംഗം ആയി.

"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/168&oldid=166609" എന്ന താളിൽനിന്ന് ശേഖരിച്ചത്