താൾ:Prabhandha Manjari 1911.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നിത്യശക്തികൾ ൻ൩

തിൻ വണ്ണം, നിരൂപണശീലം, ക്ഷമ, മനഃസ്ഥൈൎയ്യം, പരിശ്രമം, സ്നേഹം, സത്യം, ജ്ഞാനാകാംക്ഷ ഈ ഓരോ ഗുണങ്ങളും നമുക്കു ശക്തിയേയും ആനന്ദത്തേയും നൽകുന്നു. അനശ്വരങ്ങളായും അഭേദ്യങ്ങളായുള്ള ഈ ഗുണങ്ങളത്രെ നമ്മെ, ജീവിതസാഗരത്തിൽ കുടിച്ചു ചാകാതെ, ഹസ്താവലംബംതന്നെ കരയ്ക്കു കയറ്റിവിടുന്നത്. ഇവയുടെ ബലമല്ലാതെ നമുക്കൊന്നുമില്ല. ദുൎഘടഘട്ടങ്ങളിൽ നമ്മെ സഹായിക്കുന്നതു് ഇവയത്രേ. സ്വാൎത്ഥപരതയാലും, മൂഢബോധത്താലും, ദുശ്ചേഷ്ടകളാലും അഭിഭൂതന്മാരായി നാം കുഴങ്ങുമ്പോൾ, സ്വകൃത്യനിൎവ്വഹണത്തിന്നു സാമൎത്ഥ്യമുണ്ടാക്കിയും, പ്രവൃത്തിക്കു ധൈൎയ്യത്തെ നൽകിയും, അടക്കാനുള്ള മനശ്ശക്തിവരുത്തിയും, അനുസരിക്കാനുള്ള ബുദ്ധി തോന്നിച്ചും നമ്മെ രക്ഷിക്കുന്നത് ഈ ഗുണങ്ങൾ തന്നെയാകുന്നു.

ഈ വിസ്മയാവഹകളായ ശക്തികളെക്കുറിച്ചു നിരൂപണം ചെയ്യുന്നതിൽ നമുക്കു കൗതുകം തോന്നുന്നതു മറ്റൊന്നുകൊണ്ടുമല്ല; ഇവയത്രെ നമ്മുടെ ഉള്ലിലുള്ള വിദ്യുച്ഛക്തിയും, ആകൎഷണശക്തിയും. നൈരന്തൎയ്യത്തോടെ പ്രവൎത്തിക്കുന്നതിനും, പരാജയത്തെ സഹിക്കുന്നതിനും, പരിശ്രമംകൊണ്ടു വിഘാതകളെ ജയിക്കുന്നതിനും, നമുക്കുണ്ടകുന്ന ശീലം, എത്ര നവനവമായ ആനന്ദത്തെ ജനിപ്പിക്കുന്നു! സ്ഥിരപ്രവൃത്തിയാൽ മനുഷ്യനു മനോബലം വൎദ്ധിക്കുന്നു, താൻ ആരംഭിക്കുന്ന ഉദ്യമങ്ങളിൽ വരാവുന്ന പ്രതിബന്ധങ്ങളെ എല്ലാം അവൻ മുൻകൂറായി കാണുന്നു; അവയ്ക്കുള്ള പ്രതിവിധികൾ എപ്പോഴെപ്പോൾ ചെയ്യണമെന്നും ഏത് അവസരത്തിൽ പ്രയത്നം ഫലിക്കുമെന്നും, ഫലിപ്പിക്കുവാനുള്ള തഞ്ചങ്ങൾ എന്തെല്ലാമെന്നും, അവൻ മനസ്സിലാക്കുന്നു. ഉയരത്തിൽനിന്നും വീഴുന്ന ഒരു ഘനപദാൎത്ഥത്തിനു കീഴോട്ടു വരുന്തോറും വേഗം കൂടുന്നതുപോലെ, ഓരോ പ്രവൃത്തികളിലുമുണ്ടകുന്ന പരിചയം മ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/98&oldid=166707" എന്ന താളിൽനിന്ന് ശേഖരിച്ചത്