താൾ:Prabhandha Manjari 1911.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രബന്ധമഞ്ജരിരണ്ടാംഭാഗം

"അവർ ഒരേ അവസ്ഥയിൽതന്നെ വച്ചുകൊണ്ടിരുന്നതായി യതൊന്നും അവർക്കുണ്ടായിരുന്നില്ല. അവർ തങ്ങൾക്കുള്ളതല്ലാത്ത സകലത്തേയും അപരിഷ്കൃതങ്ങളെന്നെണ്ണിക്കൊണ്ടു ധിക്കരിച്ചുവന്നു. എങ്കിലും തങ്ങൾക്ക് ഉപകാരമോ ആവശ്യമോ ഉള്ളതായി എന്തിനെയെങ്കിലും അപരിഷ്കൃതന്മാരുടെ ഇടയിൽ കണ്ടാൽ, അവയെ തിരഞ്ഞെടുക്കയും തങ്ങളുടെ സ്വന്തം സ്വഭാവത്തിന്റെയും ഉലകൃഷ്ട മനോധർമ്മശക്തിയുടേയും ആകൃതി അവയ്ക്കുണ്ടാകത്തക്കവണ്ണം അവയെ തങ്ങളുടേതിനോട് അനുരൂപമാക്കുകയും ചെയ്യുന്നതിൽ അവർ സംശയിക്കുമാറുണ്ടായിരുന്നില്ല. ഇതു കൂടാതെ അവർ ഒരു ഭാഷയെ ക്രമേണ വികസിപ്പിച്ചു. ആ ഭാഷ ഭംഗികൊണ്ടും രസികത്വംകൊണ്ടും മൃദുത്വം കൊണ്ടും ഏറ്റവും യോഗ്യവും പരിഷ്കൃതവുമായ മനുഷ്യവിചാരഛായയെ വാങ്മൂലമായി അറിയിക്കത്തക്ക അവസ്ഥയേയും ഭൂമിയിലുള്ള സകലരും വിസ്മയിക്കത്തക്കനിലയേയും പ്രാപിച്ചിരിക്കുന്നു".

ഗ്രീസുകാർ പ്രവർത്തിച്ചിട്ടുള്ളതുപോലെ പ്രവർത്തിക്കുന്ന ആളുകളുടെ ഭാഷ നന്നാകാതെയിരിപ്പാൻ വഴിയില്ലെന്ന് അവരുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

അന്യഭാഷ അഭ്യസിക്കരുതെന്നല്ല ഞാൻ പറയുന്നത്. സ്വഭാഷ നല്ലപോലെ അഭ്യസിക്കുന്നതിന്നു മുമ്പായി അന്യഭാഷ അഭ്യസിപ്പാൻ ചാടിപ്പുറപ്പെടരുതെന്നു മാത്രമേ പറയുന്നുള്ളൂ. സ്വഭാഷയിൽ ഇല്ലാത്തതായി അന്യഭാഷയിലുള്ള നൂതനഗ്രന്ഥങ്ങളെ തർജ്ജമചെയ്തു സ്വഭാഷയിലെക്കു കൊണ്ടുവരേണ്ടതിനുള്ള ഭാരം അന്യഭാഷ അഭ്യസിച്ചിട്ടുള്ളവർക്കാകകൊണ്ടും സ്വഭാഷ അഭ്യസിക്കാത്തപക്ഷം ഈ ചുമതലയെ നിർവ്വഹിപ്പാൻ നിവൃത്തിയില്ലാതെ വരുന്നതാക കൊണ്ടുമാണു അന്യഭാഷ അഭ്യസിക്കുന്നതിനു മു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/9&oldid=166698" എന്ന താളിൽനിന്ന് ശേഖരിച്ചത്