താൾ:Prabhandha Manjari 1911.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൫൮ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ളിൽ വാണിജ്യവിദ്യാഭ്യാസാഡിഗ്രി ഏൎപ്പെടുത്തേണമെന്ന് ഇന്ത്യാക്കാരായ നാം മുറവിളികൂട്ടിത്തുടങ്ങീട്ടുണ്ട്. നാം ഇക്കാൎയ്യത്തിൽ അമേരിക്കയിലെ സൎവ്വകലാശാലകളെ പകൎത്തുവാൻ യത്നിക്കയാണെന്നും, വാണിജ്യവിദ്യാഭ്യാസത്തിൽ ഇംഗ്ലാണ്ടിലെ സൎവ്വകലാശാലകൾപോലും ഡിഗ്രൈ ഏൎപ്പെടുത്തീട്ടില്ലെന്നും മറ്റും പറഞ്ഞ് ആളുകൾ നമ്മുടെ അഭിപ്രായംപറ്റി അന്നു പരിഹസിച്ച് ചിരിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് സൎവ്വകലാശാലകൾകൂടി നമ്മുടെ അഭിപ്രായംപോലെ ചെയ്തുകഴിഞ്ഞിരിക്കുന്ന ഇപ്പോഴും, ആ സൎവ്വകലാശാലകൾ ഇക്കാൎയ്യത്തിൽ പരീക്ഷാൎത്ഥം ചെയ്തിരിക്കുന്നതിന്റെ ഫലമെന്താണെന്നറിയുന്നതുവരെ, നാം ക്ഷമയോടെ കാത്തിരിക്കേണ്ടതാണെന്നു നമ്മോടു ചിലപ്പോൾ പറയുന്നു. ഇങ്ങനെയുള്ള യുക്തികൾ പരക്കുവാൻ ഇടകൊടുക്കുന്ന പക്ഷം, മിക്ക പരിഷ്കാരങ്ങൾ സാമാന്യത്തിലധികം താമസം വരികയോ മുടക്കം തന്നെ പറ്റുകയോ ചെയ്യുന്നതാണ്.

സൎവ്വകലാശാലയും കച്ചവടക്കാരും തമ്മിൽ സഹകരനം ആവശ്യമാണ്.

സൎവ്വകലാശാലയുടെ മേലന്വേഷണത്തിൽകീഴിലുള്ള ഒരു വാണിജ്യവിദ്യാഭ്യാസകോളേജിൽ നിന്നു സിദ്ധിക്കുന്ന അറിവു, കേവലം ഗ്രന്ഥസംബന്ധമായിരിക്കുന്നതല്ലാതെ, ഒട്ടും തന്നെ പ്രവൃത്തിപരിചത്തോടുകൂടിയിരിക്കുവാൻ ഇടയില്ലാത്തതിനാൽ അത്തരം വിദ്യാശാലകളിൽനിന്നും സ്ഥാനം ലഭിക്കുന്നവൎ, കാൎയ്യം വേണ്ടപോലെ നടത്തുവാൻ പ്രാപ്ത്നമാരാകയില്ലെന്നാണ് സൎവ്വകലാശാലകളിൽ വാണിജ്യ ഡിഗ്രികൾ ഏൎപ്പെടുത്തുന്നകാൎയ്യത്തിൽ കൊണ്ടുവരാവുന്ന വേറൊരു തടസ്ഥം. ഈ തടസ്ഥം സൂക്ഷമമായ പൎയ്യാലോചനയ്ക്കു യോഗ്യമായിട്ടുള്ളതാണെന്നു സമ്മതിക്കാതെ നിവൃത്തിയില്ല. എന്നാൽ സൂക്ഷിച്ചു തീൎച്ചയാക്കിയ ഏൎപ്പാടുകകൊണ്ടും സൂക്ഷമാലോചനയോടുകൂടി എഴുതി ഉണ്ടാക്കിയ പാഠ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/163&oldid=166604" എന്ന താളിൽനിന്ന് ശേഖരിച്ചത്