താൾ:Prabhandha Manjari 1911.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ങ്ങളുടെ ഗുണാഗുണങ്ങളെ ചിന്തിക്കുന്നതിനു സഹായിക്കുന്നതായ സൂത്രങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങളാകുന്നു. ഈ വക ഗ്രന്ഥങ്ങൾ ഇല്ലാഞ്ഞാൽ പുതുതായുണ്ടായ്‌വരുന്ന ഗ്രന്ഥങ്ങളെപ്പററി ഗുണമാകട്ടെ ദോഷമാകട്ടെ ഒരഭിപ്രായം ഖണ്ഡിച്ചുപറയാൻ സാധാരണ ജനങ്ങൾക്ക് സാധിക്കുന്നതല്ല. ഒരു സമയം സഹൃദയന്മാരായ വിദ്വാന്മാൎക്ക് അതു സാധിക്കുന്നതാണെങ്കിൽതന്നെ, പ്രമാണപുരസ്സരം പറഞ്ഞുബോദ്ധ്യപ്പെടുത്താൻ കഴിയുന്നതല്ലല്ലൊ. സഹൃദയഹൃദയാഹ്ലാദകരമായിരിക്കുന്ന ചമല്ക്കാരങ്ങളെക്കൊണ്ടു ശോഭിക്കുന്ന ഉത്തമകാവ്യങ്ങൾക്കും, 'ചവൈതുഹിചവൈതുഹി' എന്നും മററും കുറെ വലിച്ചെഴുതിക്കൂട്ടിയ പൊട്ടക്കാവ്യങ്ങൾക്കും ഒരുപോലെ പ്രചാരം വന്നേക്കാമെന്നുമാത്രമല്ല, ചിലപ്പോൾ കള്ളപ്പണം വെള്ളിപ്പണത്തേക്കാൾ വിലപോയി എന്നും വന്നേക്കാം. ഈ വിധം ഉത്തമകവനകൎത്താക്കന്മാരെ പ്രോത്സാഹിപ്പിക്കുന്നതായ സഹൃദയവിവേചനം ശൂന്യമായി വരുമ്പോൾ സൽക്കവനം ക്ഷയിക്കയും ദുഷ്കവനം വൎദ്ധിക്കയും, എന്നുവേണ്ട, ഭാഷാഭിവൃദ്ധിയും ശുദ്ധിയും നശിച്ചുപോകയും ചെയ്യുന്നതാകുന്നു. അതുകൊണ്ട് മലയാളഭാഷാപോഷണതല്പരന്മാരായവർ ഒന്നാമതു ദൃഷ്ടിവെക്കേണ്ടതു സാഹിത്യവിവേചനവിഷയത്തിലാകുന്നു.

നമ്മുടെ മലയാളഭാഷയിലാകട്ടെ ഈ വിഷയത്തിൽ ഒരു ഒററഗ്രന്ഥംപോലും ഇപ്പോൾ ഇല്ലെന്നു വളരെ വ്യസനത്തോടെ പറയേണ്ടിയിരിക്കുന്നു. കാവ്യലക്ഷണങ്ങളും ദോഷങ്ങളും സവിസ്തരം വൎണ്ണിക്കുന്ന 'സാഹിത്യദൎപ്പണം' മുതലായ അനവധി ഗ്രന്ഥങ്ങൾ സംസ്കൃതത്തിലും, മാത്യു ആൎനൾഡ് മുതലായ പണ്ഡിതശ്രേഷ്ഠന്മാർ ഉണ്ടാക്കീട്ടുള്ളതായ വളരെ ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലും ഉണ്ടാകകൊണ്ട്, ആ ഭാഷകളിൽ സാമാന്യം അറിവുള്ള ഒരുത്തന് അവയിലുള്ള ഗ്രന്ഥങ്ങളെ വായിച്ചുരസിക്കുന്നതിന്നുള്ള ശക്തി ഉണ്ട്. മലയാളഭാഷയിൽ ഈ വക യാതൊരുഗ്രന്ഥവും ഇ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/29&oldid=166631" എന്ന താളിൽനിന്ന് ശേഖരിച്ചത്