താൾ:Prabhandha Manjari 1911.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗിച്ചു കാണുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പ്രജ്ഞക്കും വാസനക്കും പക്വത വന്നതിന്റെശേഷം ഉണ്ടാക്കപ്പെട്ടതെന്നു വിചാരിപ്പാൻ ന്യായമുള്ളതായ ഭാഗവതത്തിലും ഭാരതത്തിലും അതുകൾ എത്രയോ ചുരുക്കമായിട്ടേ കാണുന്നുള്ളു. അതുപോലെതന്നെ, നമ്പ്യാരുടെ ആദ്യകൃതിയായ കൃഷ്ണചരിതമണിപ്രവാളത്തിലൊഴിച്ചു മററുള്ള കൃതികളിൽ ഈ മാലിന്യം തീരെ ഇല്ലെന്നുതന്നെ പറയാം. ഈ മഹാകവികളുടെ വിവേകത്തിനു മൂപ്പുവന്നതോടുകൂടി, അവൎക്കു ഭാഷാകവിതയിൽ സംസ്കൃതപ്രത്യയങ്ങൾ ഉപയോഗിക്കുന്നതു ശരിയല്ലെന്നുള്ള ബോധം വന്നുതുടങ്ങി എന്നാണല്ലൊ നാം ഇതിൽനിന്ന് ഊഹിക്കേണ്ടത്. അതുകൊണ്ടു പൂൎവ്വകവിപ്രയോഗം എന്റെ വാദത്തെയും ഒട്ടും സഹായിക്കുന്നില്ലെന്നു പറവാൻ പാടില്ല. എന്നുതന്നെയല്ല, എഴുത്തച്ഛന്റെ ഭാരതം, ഭാഗവതം, നമ്പ്യാരുടെ തുള്ളപ്പാട്ടുകൾ, പഞ്ചതന്ത്രം മുതലായ കൃതികളിലെ മനോഹരവും ശുദ്ധവുമായ മണിപ്രവാളരീതിയെ അനുസരിച്ചു മററുകവികളെല്ലാം കവനം ചെയ്തിരുന്നു എങ്കിൽ, എന്റെ ഈ പ്രസംഗത്തിനുതന്നെ അവകാശം ഉണ്ടാവില്ലായിരുന്നു. അങ്ങിനെ ചെയ്യാതെ, ഇടക്കാലങ്ങളിലെ ഭാഷാകവികൾ, സംസ്കൃതവും മലയാളവുമല്ലാത്ത ഒരു കൃത്രിമഭാഷയിലാണ് കവിതയുണ്ടാക്കുവാൻ തുടങ്ങിയത്. അവരുടെ പ്രധാന കൃതികളായ ആട്ടക്കഥകളേയും ചംബുക്കളേയും മററും മണിപ്രവാളകൃതികളെന്നു പറയുന്നുണ്ടെങ്കിലും, മണികളുടെ ഇടയിൽ നന്നെ സൂക്ഷിച്ചുനോക്കിയാൽ മാത്രമേ ഇടെക്ക് ഓരോ പ്രവാളം കണ്ടെത്തുവാൻ സാധിക്കു. എന്നാൽ അവരിൽ പലരും നല്ല വിദ്വാന്മാരും വാസനക്കാരുമായിരുന്നതിനാൽ അവരുടെ കൃതികൾ പല പ്രകാരത്തിലും ശ്ലാഘ്യങ്ങളാണെന്നു ഞാൻ ഹൃദയപൂൎവ്വമായി സമ്മതിക്കുന്നു. പക്ഷെ സ്വഭാഷാഭിമാനം കുറഞ്ഞവരും ഭാഷാകവിതയെ ഒരു വെറുംനേരംപോക്കായി വിചാരിച്ചിരുന്നവരുമായ ആ കവികളുടെ ഭാഷാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/21&oldid=166623" എന്ന താളിൽനിന്ന് ശേഖരിച്ചത്