താൾ:Prabhandha Manjari 1911.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൩൮ പ്രബന്ധമഞ്ജരി രണ്ടാം ഭാഗം

വകവെയ്ക്കാതെ കിടക്കുന്ന മണ്ണിനെ കടമാക്കിത്തീൎക്കുന്നതിന്ന് അതിന്മേൽ എന്തെല്ലാം പണികൾ ചെയ്യണമോ ആ പണികളെ ശീലിക്കുകയാകുന്നു നിൎമ്മാണവിദ്യാഭ്യാസം. അപ്രകാരംതന്നെ, ഉണ്ടാക്കുന്ന കടങ്ങളെ പ്രയത്നകൂലി മുതലായവയേയും കാലദേശാവസ്ഥാദികൾക്കനുസരിച്ചതായ് ലാഭത്തേയും മറ്റും കണക്കാക്കി, ആവശ്യക്കാരെ അറിഞ്ഞു വിൽക്കുവാൻ ശീലിക്കുകയാകുന്നു വ്യാപാരവിദ്യാഭ്യാസം. ഈ രണ്ടുതരം വിദ്യാഭ്യാസവും നമ്മുടെ ഇടയിൽ പ്രായേണ ഇപ്പോൾ നടപുള്ള വിദ്യാഭ്യാസത്തിൽനിന്നു വ്യത്യാസപ്പെട്ടതാണ്. ഭൂമിശാസ്ത്രവും, ചരിത്രവും, വ്യാകരണവും, ഓട്ടൽതുള്ളലും മറ്റും പഠിക്കുന്നതു നിൎമ്മാണവിദ്യാഭ്യാസമാകുന്നതല്ല. ഏഷ്യഭൂഖണ്ഡത്തിന്റെ പരമോത്തരഭാഗത്തേ മുനമ്പ് ഏതെന്നോ, പാനിപ്പട്ടിലെ മൂന്നാം യുദ്ധത്തിൽ ആകെ എത്രപേർ ഹാജരായിയെന്നോ, കൎമ്മണിപ്രയോഗത്തെ കൎത്തരിപ്രയോഗമാക്കുന്നതിനുള്ള നിബന്ധനകൾ ഏതെല്ലാമെന്നോ, "മൎക്കടനലിവനയ്യോ നമ്മുടെ മക്കടെ മാതുലനിങ്ങിനെ സംഗതി" എന്നത്, ആര്? എപ്പോൾ? ആരോട്? എവിടേയ്ക്കു നോക്കി പറഞ്ഞത് എന്നോ അറിഞ്ഞിതുകൊണ്ട ഒരു കടം ഉണ്ടാക്കാൻ സാധിക്കയില്ലെന്നു വായനക്കാൎക്ക് അറിയാമല്ലൊ. നിൎമ്മാണവിദ്യാഭ്യാസവും വ്യാപാരവിദ്യാഭ്യാസവും ഒരുതരം പ്രത്യേകവിദ്യാഭ്യാസങ്ങളാണ്. ഇൻഡ്യാരാജ്യത്തിന്റെ അഭ്യുദയത്തിനും പ്രത്യേകിച്ചു കേരളത്തിന്റെ യോഗക്ഷേമത്തിനും വ്യവസായവിദ്യാഭ്യാസം അത്യാവശ്യമായിതീൎന്നിരിക്കുന്ന ഈ കാലത്തു, കേരളീയരായ നാം ഈ ഉപന്യാസത്തിന്റെ വിഷയത്തെപറ്റി പൎയ്യാലോചന ചെയ്യേണ്ടതാണ്.

വ്യവസായത്തിൽ, എന്നുവേണ്ട, മനുഷ്യർ ഏൎപ്പെടുന്നതായ സകലപ്രവൃത്തികളിലും അതാതിന്നനുരൂപമായ ഒരു പ്രത്യേകപരിശീലനം ഉണ്ടെങ്കിൽ മാത്രമേ ആവക പ്രവൃത്തികൾ വെടിപ്പായിൽനടത്താൻ സാധിക്കയുള്ളു എന്നതു

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/143&oldid=166582" എന്ന താളിൽനിന്ന് ശേഖരിച്ചത്