താൾ:Prabhandha Manjari 1911.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ൻ൨ പ്രബന്ധമഞ്ജരിരണ്ടാംഭാഗം

മ്പ്രദായത്തെ ആരംഭിക്കുന്നതിലോ, ഏത് ഉദ്യമത്തിലും ഉൾപ്പെടുന്നവർ, അവരുടെ നിലമോ പുരയിടമോ, പണമോ പണ്ടമോ കൊണ്ടല്ല, ബുദ്ധിശക്തി, നിരീക്ഷണവിചക്ഷണത, രീതിപ്പെടുത്താനുള്ള സാമൎത്ഥ്യം, നടത്താനുള്ള അടുക്ക്, ഇവയെ കൊണ്ടാണ് സഹായിക്കുന്നത്. ഒരു സംഘത്തിൽ ചേരുന്ന ഓരോരുത്തനും ഒരു പുതിയശക്തിയെക്കൊണ്ടു സഹായിക്കുന്നു. എത്രത്തോളം ബുദ്ധിയ്ക്കു അഗാധതയുണ്ടോ അത്രത്തോളം മനുഷ്യൻ ലോകത്തെ ഭരിക്കുന്നു.

ബുദ്ധിശക്തിയുടെ ഓരോപ്രവൃത്തിയേയും വൎണ്ണിക്കാൻ തുടങ്ങിയാൽ ആശ്ചൎയ്യത്തിൽ നാം മുഴുകിപ്പോകും. അത്യഗാധമായ സമുദ്രത്തിൽമുങ്ങി അടിയിൽകിടക്കുന്ന മുത്ത്, പവിഴം, മുതലായ രത്നങ്ങളെ എടുത്തുകൊണ്ടുവരുന്നതിൻ ഒരു മാതിരി കവചമുള്ളതു പലരും കണ്ടറിഞ്ഞിരിക്കാൻ ഇടയില്ല. എന്നാൽ മനോരത്നാകരത്തിന്റെ അത്യഗാധപ്രദേശങ്ങളിൽ അടിഞ്ഞുകിടക്കുന്ന പുരാതനജ്ഞാനരത്നങ്ങളെ ഉദ്ധരിപ്പിക്കുന്ന സമൃതികവചത്തെ അറിയാത്തവർ ആരെങ്കിലുമുണ്ടൊ? വ്യോമയാനത്തിൽകയറി ഉല്ലാസത്തോടെ ആകാശത്തിൽ സഞ്ചരിക്കുന്നതിനെപറ്റി പുരാണങ്ങളിലും, ഈയിടെ വൎത്തമാനപത്രങ്ങളിലും വായിച്ചിട്ടുള്ളതല്ലാതെ കണ്ടോ അനുഭവിച്ചോ അറിഞ്ഞിട്ടുള്ളവർ ചുരുക്കമേയുള്ളല്ലൊ. എന്നാൽ കല്പനാശക്തികൊണ്ടു സ്വൎഗ്ഗത്തേകുടി അധഃകരിച്ചു സുഖസഞ്ചരണം ചെയ്തിട്ടില്ല്ലാത്തവർ എത്രപേരുണ്ട്? സൃഷ്ടിശക്തി ബ്രഹ്മാവിന് ഒരാൾക്കുമാത്രമേ ഉള്ളതായി കേട്ടിട്ടുള്ളു. എന്നാൽ ഉല്ലേഖനശക്തികൊണ്ട് എത്ര ലോകങ്ങളെ മനുഷ്യർ സൃഷ്ടിക്കുന്നില്ല? കവിയുടെ ഉല്ലേഖനം കൊണ്ടു തുച്ഛപദാൎത്ഥങ്ങളും അല്പസംഗതികളും അതിരമണീയങ്ങളായിത്തീരുന്നു. ഉല്ലേഖനശക്തിയും വിചാരണാ വൈദഗ്ദ്ധ്യവും യോജിക്കുമ്പോൾ വാഗ്മിതയുണ്ടാകുന്നു. വാഗ്മിയുടെ വചസ്സു ഹഠാൽവിശ്വാസത്തെ ജനിപ്പിക്കുന്നതു കൂടാതെ, പാമ്പാടി ഊതുന്നക്രമത്തിനു സൎപ്പം കൂത്താടുമ്പോലെ, നമ്മുടെ മനസ്സിനെ നൎത്തനംചെയ്യിപ്പിക്കുന്നു. ഇ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/97&oldid=166706" എന്ന താളിൽനിന്ന് ശേഖരിച്ചത്