താൾ:Prabhandha Manjari 1911.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ട്ടപ്പൊയ്കായാംകളിച്ചങ്ങഴകൊടുമരുവും
രാജഹംസാവലിംസഃ'

ഇത്യാദി ശ്ലോകം മട്രിക്യുലേഷ്യൻ പരീക്ഷെക്ക് ഒരിക്കൽ നിയമിക്കപ്പെട്ട പുസ്തകത്തിലുള്ളതാണ്. ഈ കവിയെപ്പോലെതന്നെ അപരാധികളായിട്ടുള്ളവർ വളരെ ചുരുക്കമാണെങ്കിലും, തീരെ നിരപരാധികളായിട്ടുള്ളവർ അതിലും ചുരുക്കമാണ്. 'ഭാഷാപോഷിണി'യിൽ പുതിയ പുസ്തകങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ ഈ ദോഷത്തെ നിൎദ്ദയമായി ചൂണ്ടിക്കാണിക്കുകയും ഈ ന്യൂനത അധികമായിട്ടുള്ള പുസ്തകങ്ങൾ, മറെറന്തു ഗുണങ്ങളുണ്ടെങ്കിലും, പ്രശംസാപത്രത്തിന് അൎഹങ്ങളല്ലെന്നു വിധിക്കുകയും ചെയ്യുന്നതുകൊണ്ടല്ലാതെ അതിന് ഉപശമം വരുത്തുവാൻ മാൎഗ്ഗമില്ല. അതുകൊണ്ടു ഭാഷാസാഹിത്യബന്ധുക്കളായ സാമാജികന്മാർ അങ്ങിനെ ചെയ്യുന്നതിനു മടിക്കയില്ലെന്നു ഞാൻ പൂൎണ്ണമായി വിശ്വസിക്കുന്നു.

ഇങ്ങിനെ ഓരോ വിഷയത്തെപ്പററി പറഞ്ഞുകൊണ്ടിരുന്നാൽ അവസാനിക്കയില്ല. ഇപ്പോൾതന്നെ ഈ പ്രസംഗം ഞാൻ വിചാരിച്ചതിലധികം ദീൎഗ്ഘിച്ചുപോയിരിക്കുന്നു. അതുകൊണ്ട് ഇത്രനേരം സംസാരിക്കുന്നതിന് എന്നെ സദയമായി അനുവദിച്ചതിനും, എന്റെ നിസ്സാരമായ പ്രലപനത്തെ നിങ്ങളുടെ വിലയേറിയ ശ്രദ്ധകൊണ്ട് ഇത്രയും ആദരിച്ചതിനും ഹൃദയപൂൎവ്വമായി നന്ദിപറഞ്ഞുകൊണ്ട് ഞാൻ ഈ പ്രസംഗത്തെ ഉപസംഹരിച്ചുകൊള്ളുന്നു.

സി. അച്യുതമേനോൻ ബി.എ.


സാഹിത്യവിവേചനം
_______

ഏതുഭാഷയുടേയും അഭിവൃദ്ധിക്കും ശുദ്ധിക്കും മുഖ്യമായി ആവശ്യമായിട്ടുള്ളത് ആ ഭാഷയിലെ സാഹിത്യഗ്രന്ഥ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/28&oldid=166630" എന്ന താളിൽനിന്ന് ശേഖരിച്ചത്