ജീവശാസ്ത്രം ൧൦൩
കല വസ്തുക്കളും സ്ഥിതിചെയ്യുന്നത്. അതായതു, ജന്തു സസ്യജാലങ്ങളെ ഒഴിച്ചുള്ളവയെല്ലാം നിൎജ്ജീവവസ്തുക്കളാണെന്നു ആദ്യമേതന്നെ പറയാം. ജന്തുക്കളിലെല്ലാം ജീവനുണ്ടെന്നതു, സന്ദേഹാമെന്യേ, ആരും സമ്മതിക്കും. സസ്യങ്ങൾക്കും ഇപ്രകാരം ജീവനുണ്ടോ എന്നു തീൎത്തുപറയുന്നതിൽ ശങ്കയും വരാം.
സസ്യങ്ങൽക്കും ജീവനുണ്ടെന്നതിനു വല്ല ലക്ഷ്യങ്ങളുമുണ്ടോ? ജന്തുക്കളെപ്പോലെ അങ്ങുമിങ്ങും അവ ചരിക്കുന്നില്ല. നേരേ മറിച്ച്, ഒരേസ്ഥാനത്തുതന്നെ പ്രായേണ നില്ക്കുന്നു. സ്പൎശിച്ചാൽ അവ ഗ്രഹിക്കുന്നില്ല. നാം ഒരു മരം മുറിക്കുന്നതായാൽ, വേദന സഹിക്കുന്നതായി യാതൊരു ലക്ഷ്യവും അതു കാണിക്കാതെകണ്ടു, കല്ലുപോലെ നിലത്തു പതിക്കുന്നു.
ഇങ്ങിനെയാണെങ്കിൽ എന്തുകൊണ്ടാണ് സസ്യങ്ങൾക്കു ജീവനുണ്ടെന്നു നാം പറയുന്നത്? ഒരു കല്ലിനെക്കാളും എന്തു വിശേഷമാണ് അവയ്ക്കുള്ളത്? പകലിന്നും അന്ധകാരത്തിന്നും മദ്ധ്യേയുള്ള പിളൎപ്പ് എത്രമാത്രമോ, അത്രതന്നെ വിസ്താരമുണ്ട് ഒരു ചെടിക്കും ഒരു ശിലക്കും മദ്ധ്യേയുള്ള പിളൎപ്പുമെന്നു ജീവശാസ്ത്രജ്ഞന്മാർ കല്പിക്കുന്നു.
ഇത് ആലോചിക്കുമ്പോൾ 'ജീവൻ' എന്നത് എന്താണെന്നൊരു ചോദ്യം ഉള്ളിൽ അങ്കുരിക്കുന്നു. എങ്കിലും, അതെന്താണെന്ന് ആരും ഇതേവരേയും ശരിയായി വിചാരിച്ചിട്ടില്ല. ഏതെല്ലാം വസ്തുക്കളുടെ സംഘടനത്താലാണ് അത് ഉണ്ടായ്‌വന്നതെന്നു ഗ്രഹിക്കുന്നതിന്, അതിനെ പരിഗ്രഥിപ്പാൻ നമ്മാൽ സാധിക്കയില്ല. എന്നിരുന്നാലും, ജീവൻ എന്തെന്നു നമുക്ക് അറിയാം. നമ്മിൽ അതു വ്യാപരിക്കുന്നുവെന്നു നമുക്കുതന്നെ അറിയാം; അന്യരിൽ വ്യാപരിക്കുന്നുവെന്നുള്ളത് അതിന്റെ ലക്ഷണങ്ങൾകൊണ്ടും അറിയാം. ഈ ലക്ഷണങ്ങൾ ഏവ?
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |