താൾ:Prabhandha Manjari 1911.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦0 പ്രബന്ധമഞ്ജരി രണ്ടാംഭാഗം

രണമല്ലാത്തവിധം പ്രവൎത്തിക്കുന്നവൎക്ക് വാസ്തവമായ ജ്ഞാനവും ബുദ്ധിശക്തിയും ക്ഷയിച്ചുപോകുന്നതുതന്നെ നല്ല ശിക്ഷയായിതീരുന്നു.

നിത്യശക്തികളെപറ്റിയുള്ള ഈ ചിന്തനും മനസ്സിലുള്ള ക്ലേശങ്ങളെ അകറ്റി നമ്മെ ആശ്വസിപ്പിക്കുന്നു. എന്തെന്നാൽ ഈ ലോകം അചേതനമല്ലെന്നും. അതിന്റെ ഗതിക്കു വേണ്ടുവണ്ണമുള്ള നിയമങ്ങളുണ്ടെന്നും, അതിന്റെ നീതി മലിനപ്പെറ്റുത്തത്തക്കതല്ലെന്നും നമുക്കു വെളിവാകുന്നു. പ്രകൃതിയുടെ സ്വത്ത് കളവുചെയ്യാനൊ, ധൎമ്മത്തെ അസൽപഥത്തിൽ ചരിപ്പിക്കാനോ കഴിയുന്നതല്ല. സത്യത്തെ സംരക്ഷിക്കുന്നതിന്ന് എത്ര കോട്ടകെട്ടിയുറപ്പിച്ചിട്ടുണ്ടെന്നും, ദൈവത്തിന്റെ കാരണ്യം എത്ര മഹത്താണെന്നും നാം അറിയുന്നു. നാം പ്രയത്നശീലമുള്ളവരായിരിക്കണമെന്നു ശിക്ഷിതന്മാരാകുന്നു. നേൎവഴിയിൽ നടക്കണമെന്നും സാധാരനസംഗതികളെ അറിഞ്ഞുനടക്കുന്നതിലാണ് മഹാമനസ്കത പ്രത്യക്ഷപ്പെടുന്നതെന്നും അപ്രകാരം നടക്കുന്നവൎക്കു ദൈവസഹായമുണ്ടായി ഇച്ഛഭംഗത്തിന്ന് ഇടയാകയില്ലെന്നും നമുക്കു മനസ്സിലാകുന്നു. പരിശ്രമശാലിക്കു മാത്രമേ ലോകം വശപ്പെടുകയുള്ളു. അതു നിയമങ്ങളുടെ കൂടാകുന്നു. ആ നിയമങ്ങളെ വേൎതിരിച്ചരിഞ്ഞ് ഓരോന്നിന്റേയും അനശ്വരതയും ശക്തിയും അറിയുന്നതിനൊപ്പം ക്ഷേമകരമായ ജ്ഞാനം മനുഷ്യനു ഒന്നുമില്ല. ഈ ലോകനിയമങ്ങളെ എല്ലാം കോൎത്തുകെട്ടുന്ന ചരടു സൽഗുണമാകുന്നു. സൽഗുണത്തെത്തന്നെയാണ് ബ്രഹ്മമെന്നു പറയുന്നത്. സൽഗുണമല്ലാതെ ലോകത്തിൽ ഒന്നുമില്ല. ഏതു പദാൎത്ഥവും സൽഗുണത്തെ വെളിപ്പെടുത്തുന്നു. പ്രകൃതി ഒരു സൽഗുണോപദേഷ്ടാവാകുന്നു.

നമുക്കു പറ്റുന്ന ദോഷങ്ങളെല്ലാം നാം മുമ്പിൽ ചെയ്തിട്ടുള്ള അധൎമ്മത്തിന്റെ ഫലങ്ങളാകുന്നു. ഒരു കെട്ടിടത്തിന്റെ ഒരു ഭാഗത്തു വിള്ളൽകണ്ടാൽ അടിസ്ഥാനത്തിന് ഇരുത്തലുണ്ടെന്നല്ലേ നാം ഗണിക്കുന്നത്? ഒരു കാൎയ്യം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/105&oldid=166540" എന്ന താളിൽനിന്ന് ശേഖരിച്ചത്