താൾ:Prabhandha Manjari 1911.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪ പ്രബന്ധമഞ്ജരി രണ്ടാംഭാഗം


യാൽ എവനും വിസ്മയം തോന്നിപ്പോകും. ധൈര്യമായി യുദ്ധം ചെയ് വാനും, യുദ്ധതന്ത്രങ്ങളും കൗശലങ്ങളും കണ്ടു മനസ്സിലാ ക്കുവാനും, അവരവരുടെ ജോലി ശരിയായി നടത്തുവാനും, ഇവർ കാണിക്കുന്ന താല്പര്യവും പ്രാപ്തിയും ഇംഗ്ലീഷ് കാർക്കുള്ള തിൽ ഒട്ടും കുറവല്ലത്രെ. ൧൮൯൪-ൽ ചൈനയും ജപ്പാനുമായി ഉണ്ടായ യുദ്ധത്തിലാണ ജപ്പാൻകാർ യുദ്ധത്തിൽ സമർത്ഥന്മാ രാണെന്നു പരബോദ്ധ്യം വന്നത്.

ജപ്പാനും റഷ്യയുമായി ചെയ്തിട്ടുള്ള ഉടമ്പടിക്കു വിരോധമായി മഞ്ചൂരിയാരാജ്യം അപഹരിക്കുവാൻ ഈയിടയിൽ റഷ്യക്കാർ നാനാപ്രകാരേണ ചെയ്തുവന്നിരുന്ന അക്രമപ്രവൃത്തികളെ ജപ്പാൻകാർ വിരോധിച്ചിട്ടും നിർത്താത്തനിമിത്തം, സ്വയ രക്ഷക്കുവേണ്ടി ജപ്പാൻ റഷ്യയോടു യുദ്ധത്തിന്നു പുറപ്പെട്ടതും, യുദ്ധം ആരംഭിച്ചദിവസമായ ഫിബ്രവരി ൮-ആംതി അർദ്ധരാത്രി 'ആർതർ' എന്ന തുറമുഖത്തുവെച്ച് റഷ്യക്കാരുടെ മൂന്നു വലിയ പടക്കപ്പലുകളെ നശിപ്പിച്ചതു മുതൽക്ക് കടലിലും കരയിലും ജപ്പാൻ ഇന്നേവരെ ഇടവിടാതെ ജയം നേടിവന്നിട്ടുള്ള വിവരവും വായനക്കാർക്ക് അറിവുള്ള സംഗതികളാകയാൽ അവയെപ്പറ്റി ഇവിടെ വിസ്തരിച്ചു പറയുന്നില്ല. 'ആർതർ', 'വ്ലാഡീവോസ്തോക്ക്' എന്ന തുറമുഖങ്ങളിലാണു റഷ്യക്കാർ പടക്കപ്പലുകൾ ശേഖരിച്ചിട്ടുള്ളത്. ജപ്പാനിലെ മുഖ്യമായ തുറമുഖങ്ങൾ 'യോക്കഹാമ', 'ഹാക്കൊഡേറ്റു', 'നാഗസാകി', എന്നിവയാകുന്നു.

ജപ്പാൻ സാമ്രാജ്യത്തെക്കുറിച്ച് രസകരമായ പല സംഗതികൾ ഇനിയും പ്രസ്താവിക്കുവാൻ ഉണ്ടെങ്കിലും സ്ഥലച്ചുരുക്കത്താൽ നിവൃത്തിയില്ലാതെ വന്നിരിക്കുന്നു. അന്യ ജാതിക്കാർക്കില്ലാത്ത തായ ചില അപൂർവ്വഗുണങ്ങൾ ജപ്പാൻകാർക്കുള്ളതായി കാണു ന്നുണ്ട്. ഒന്നാമത്തേത് കീഴ്വണക്കമാകുന്നു. മേലധികാരികളേ യും, വയസ്സുമൂത്തവരേയും ഈ കൂട്ടരെപ്പോലെ മറ്റാരും ബഹു മാനിക്കുകയോ കീഴ്വണങ്ങുക





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/79&oldid=166686" എന്ന താളിൽനിന്ന് ശേഖരിച്ചത്