താൾ:Prabhandha Manjari 1911.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നിത്യശക്തികൾ ൯൫

പാശ്ചാത്യനാടുകളിൽ നടന്ന ഒരു സംഭവമാണിത്. ഒരിക്കൽ അതിദൎദ്രനായ ഒരുത്തൻ എന്തോ കുറ്റം ചെയ്തതിനു, കോടതി പിഴയൊടുക്കാൻ വിധിച്ചു. കുചേലനേക്കാൾ പാവമായ ഈ കുറ്റക്കാരന് ഒരു കാശുപോലും മുതലില്ലായിരുന്നു.ബന്ധുക്കളും ആരുമില്ലായിരുന്നു. അതുകൊണ്ടു പിഴയൊടുക്ക് അവനു കഴിഞ്ഞില്ല. അതിനാൽ കോടതി അവനെ തടവിലിടാൻ കല്പനകൊടുത്തു. അവൻ പിന്നെ എന്താണ് ചെയ്തത്? അവന്റെ ചേപ്പിൽ ഇട്ടിരുന്ന ചീങ്കുഴൽ എടുത്ത് ഊതാൻ തുടങ്ങി. അതുകേട്ട് കോടതിയിലുണ്ടായിരുന്നവരെല്ലാം ആനന്ദഭരിതന്മാരായി. ഉറക്കം തൂങ്ങിയിരുന്ന ജൂറികൾ (തടസ്ഥന്മാൎ) ഉണൎന്നു; പോലീസ് ഇൻസ്പക്ടർ സ്വമൃത്യമൂഢനായിചമഞ്ഞു ; ജഡ്ജി താളംപിടിക്കാൻ തുടങ്ങി; എന്തിന്, എല്ലാവരുടേയും അനുമതിപ്രകാരം തടവുകാരൻ വിടപ്പെട്ടു. ആ തടവുകാരൻ കുറേക്കൂടി ഉച്ചത്തിൽ കുഴലൂതിയിരുന്നെങ്കിൽ നമ്മളും, എന്നുവേണ്ട, ലോകത്തിലെല്ലാവരും ഏകമനസ്സോടെ അവന്റെ പിഴ റദ്ദ് ചെയ്ത് വിടുവിക്കുമായിരുന്നു!

അപരിഷ്കൃതനായും ശഠനായുമുള്ള ഒരു കൃഷീവലൻ ഒരുദിക്കിൽ പാൎത്തിരുന്നു. അവന്റെ ദൌഷ്ട്യംകൊണ്ടു മനുഷ്യർ അവനോട് അടുക്കയില്ല. അവനു വിൽക്കാനുണ്ടായിരുന്ന സാധനങ്ങളെ വാങ്ങാൻ പോകുമ്പോൾഒഴികെ ഒരുത്തരും അവനെ കാണാൻ പോകാറില്ലായിരുന്നു. ഒരുദിവസം, അവന്റെ മകൻ ഒരു നാലു വയസ്സായ പയ്യൻ അതിമനോഹരമായ ഒരു ചെറിയ ഉന്തുവണ്ടി തള്ളിക്കൊണ്ടു നടന്നു കളിക്കുന്നതുകണ്ടു ചോദിച്ചപ്പോൾ, അച്ഛൻ ഉണ്ടാക്കിത്തന്നതാണെന്ന് ആ ബാലൻ പറഞ്ഞു. അഹോ! കുഞ്ഞിനെ ലളിച്ചു വിനോദിപ്പിക്കുന്നതിനുള്ള ആഗ്രഹം, ആ ദുൎബ്ബുദ്ധിയായ കൃഷീവലന്റെ കരകൌശലശക്തിയെ വെളിപ്പെടുത്താൻ സമൎത്ഥമായി തീൎന്നുവല്ലൊ! എത്ര അപരിഷ്കൃതജനങ്ങളിലും കലാവൈദഗ്ദ്ധ്യം പുഷ്പിതമായി കാണാ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/100&oldid=166535" എന്ന താളിൽനിന്ന് ശേഖരിച്ചത്