താൾ:Prabhandha Manjari 1911.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചീത്തഗ്രന്ഥങ്ങൾക്കും ഒരുപോലെ പ്രചാരമുണ്ടാകയും സാഹിത്യവിവേചനം കേവലം ശൂന്യമാകയും ചെയ്യുന്ന ഒരവസ്ഥ, ലോകത്തിൽ യാതൊരുദിക്കിലും യാതൊരു കാലത്തും ഉണ്ടായിട്ടുള്ളതായി ചരിത്രത്തിൽ കാണ്മാൻ പ്രയാസം. സാഹിത്യരാജ്യത്തിലുള്ള ഈ വിധം അരാജകത്വത്തെ കഴിയുന്ന വേഗത്തിൽ ദൂരീകരിച്ച്, ഈ വിധം ബാധകളും അഴിമതികളും മേലാൽ ഉണ്ടാകാതിരിപ്പാൻ വേണ്ടുന്ന നിയമങ്ങളെ നിൎമ്മിക്കുന്നത് അത്യാവശ്യമാകുന്നു. വിഷമുള്ള ഭക്ഷണപദാൎത്ഥങ്ങളുടെ പ്രചാരത്താൽ പ്രജകൾക്ക് ഏതുപ്രകാരം പ്രാണനാശം വരുന്നുവോ, അതുപോലെതന്നെ ദുഷ്കവിതയുടെ പ്രചാരം സാഹിത്യചമൽക്കാരങ്ങളെ ആസ്വദിക്കുന്നതിന്ന് അവൎക്കുള്ള ശക്തിയെ കെടുക്കുന്നു.

എ. കൃഷ്ണപ്പൊതുവാൾ ബി.എ


___________


ഭാ ഷാ വി ഷ യ വാ ദം.
(സംസ്കൃതസ്ത്രീലിംഗസംബന്ധം)

സംസ്കൃതത്തിൽ ലിംഗവ്യവസ്ഥ കൃത്രിമമാണെന്നു പറയാമെന്നുവരികിലും, പുരുഷന്മാരേയും സ്ത്രീകളേയും കുറിക്കുന്ന പദത്തെ പ്രായേണ യഥാക്രമം പുല്ലിംഗത്തിലും സ്ത്രീലിംഗത്തിലുമായേ കാണുകയുള്ളു. പ്രായേണ എന്നു പറഞ്ഞത് ചില വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാകുന്നു. ഭാൎയ്യ എന്നതിനു സ്ത്രീലിംഗത്തിൽതന്നെ പത്നി, കുഡുംബിനി മുതലായ അനേകം പൎയ്യായപദങ്ങൾ ഉള്ളതുകൂടാതെ, നപുംസകലിംഗത്തിൽ കളത്രം എന്നും പുല്ലിംഗത്തിൽ (ബഹുവചനം മാത്രമായിട്ടും കൂടിയാണ്; എന്നാൽ മുദ്രാരാക്ഷസനാടകത്തിൽ 'സമൃതംസ്യാൽ പുത്രദാരസ്യ' എന്ന് ഒരു വാദം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/33&oldid=166636" എന്ന താളിൽനിന്ന് ശേഖരിച്ചത്