൧൨൬ പ്രബന്ധമഞ്ജരി രണ്ടാംഭാഗം
ക്കൂടി കൊണ്ടുപോയ ആഹാരസധനങ്ങളിൽ മിക്കവയും തിരിച്ചു ചെല്ലുന്നതാണ്. അങ്ങനെ ചെയ്യുന്നപക്ഷം ആ വയലിന്റെ ഗുണത്തിന് അധികം കുറവുണ്ടാകയില്ല. ഇതിന് ഒരു ദൃഷ്ടാന്തം ജപ്പാനിലെ കൃഷിതന്നെയണ്. അവിടെ കന്നുകാലി വളൎത്തുക ചുരുക്കമാണ്. അവിടെ കൃഷി ചെയ്തുണ്ടാക്കുന്ന ധാന്യങ്ങൾ, ആ രാജ്യക്കാൎതന്നെ ഉപയോഗിക്കയാണ് ചെയ്യുന്നത്. അവിടത്തെ കൃഷിക്കാർ ആളുകളുടെ മലമൂത്രങ്ങൾ പ്രത്യേകം സൂക്ഷ്മത്തോടുകൂടി ശേഖരിച്ചു വയലിലിടുന്നതുകൊണ്ട് അവയിൽ ഒട്ടുംതന്നെ നിഷ്ഫലമായി പോകുന്നില്ല. ഇങ്ങ്നെ ചെയ്യുന്നതുകൊണ്ടു ജപ്പാൻകാൎ, മറ്റുവളങ്ങളുടെ സഹായകൂടാതെ, കൃഷി ചെയ്യുകയും അവരുടെ നിലത്തിന്റെ വീൎയ്യം കുറഞ്ഞുപോകാതിരിക്കയും ചെയ്യുന്നു. നമ്മുടെ ഇടയിലുള്ള നടപ്പു, ചാണകത്തിന്റെ വീൎയ്യമധികം പോയശേഷം വയലിലിടുകയും കന്നുകാലികളുടെ മൂത്രവും മനുഷ്യരുടെ മലമൂത്രങ്ങളും തീരെ ഉപയോഗിക്കാതെയിരിക്കയുമാണ്. ഇതുകൊണ്ടു നമുക്കു വളരെ നഷ്ടത്തിനിടയാകുന്നു. അതിനാൽ നാം ആദ്യമായി നോക്കേണ്ടതു മേല്പറഞ്ഞ വളങ്ങളെ സൂക്ഷിക്കേണ്ടതിനെപ്പറ്റിയാണ്. കന്നുകാലികളുടെ വളത്തിനെപറ്റി വേറൊരു പ്രസംഗം ഉണ്ടാകുന്നതാണ്. എങ്കിലും ഒന്നുരണ്ടു വാക്ക് ഇവിടെ പറയുന്നത് അനുചിതമായിരിക്കയില്ലെന്നു വിചാരിക്കുന്നു. ഈ വളത്തിനെ സൂക്ഷിക്കുന്നതിൽ ആദ്യമായി ആലോചിക്കേണ്ടതു, മൂത്രത്തെ കളയാതിരിക്കുകയാണ്. ചാണകത്തേക്കാൾ വളരെ വിലയേറിയതാണ് മൂത്രം. ചെടികളുടെ വളൎച്ചക്ക് ഏറ്റവും ഉപയോഗമായ രുചകതം എന്ന സാധനം ചാണകത്തിലുള്ളതിനേക്കാൾ, അധികം മൂത്രത്തിലും, മൂത്രത്തിലുള്ളാ രുചകതം ചാണകത്തിലുള്ളാതിനേക്കാൾ ഗ്രഹണയോഗ്യമായിട്ടുള്ളതുമാകുന്നു. കന്നുകാലികളുടെ മൂത്രത്തെ കൃഷിക്കാർ തങ്ങളുടെ ദ്രവ്യംപോലെ വേണം വിചാരിക്കുവാൻ. കുറച്ചുകളയുന്നതായിരുന്നാൽ അത്രയ്ക്കും അവൎക്കു നഷ്ടമുണ്ട്. ന
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |