താൾ:Prabhandha Manjari 1911.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

 ---------------------------------------------------------------------------------------

ല്ലാം തികഞ്ഞിട്ടൊരു കൃതി അമാനുഷരാൽ തന്നെ ഉണ്ടാക്കു വാൻ കഴിയുമൊ എന്നു സംശയമാണു. പിന്നെ മനുഷ്യരാൽ സാദ്ധ്യമോ എന്ന കാര്യം പറയേണമൊ? എന്നാൽ ഗുണ ദോഷ വിചാരംകൊണ്ട് ഗുണങ്ങൾക്കു പൂർത്തിവരുത്തുവാനും ദോഷങ്ങളെ ഏറെക്കുറെ ഇല്ലായ്മ ചെയ് വാനും സാധിക്കുന്ന താണല്ലൊ. അതിലും വിശേഷിച്ച്, എല്ലാകാലങ്ങളിലും, എല്ലാ സന്ദർഭങ്ങളിലും സൽക്കാവ്യങ്ങളെ സൃഷ്ടിക്കുവാൻ ശക്യമായി എന്നു വരികയില്ല. കാലശക്തിയും മനുഷ്യശക്തിയും യോജിച്ചു പ്രവർത്തിച്ചാൽ മാത്രമേ ഇതു സുഖകരമായി വരികയുള്ളു. ഗുണദേഷ നിരൂപണവിദ്യയുടെ മുഖ്യമായ ഒരു കൃത്യം, നിർമ്മാണ ശക്തിയെ പ്രയോഗസൌകര്യം ഉണ്ടാക്കി ക്കൊടുക്കുന്നതാകുന്നു. ഇന്നത് ഉൽകൃഷ്ടമായിട്ടുള്ളത്, ഇന്നത് അനുകരണീയമായിട്ടുള്ളത്, ഇന്നത് പൂജിക്കപ്പെടുവാൻ യോഗ്യമായിട്ടുള്ളത് എന്നു കാണിച്ച് മനോഹരങ്ങളും അത്ഭുതകരങ്ങളുമായുള്ള പ്രകൃതിവിശേഷങ്ങളേയും, ജീവജാല ങ്ങളേയും, സൌന്ദര്യ യൌദാര്യശൌര്യപ്രഭൃതി ഗുണഗണ ങ്ങളേയും, എന്നുവേണ്ട സകല ഉൽകൃഷ്ടസൃഷ്ടികളേയും മാനിക്കുന്നതിലും, അവയുടെ ഗുണങ്ങളെ ആസ്വദിക്കുന്നതിലും ജനങ്ങളിൽ അഭിരുചിയുണ്ടാക്കി ഉത്തമകാവ്യങ്ങളെ നിർമ്മിക്കുവാനുള്ള മാർഗ്ഗങ്ങളേയും സന്ദർഭങ്ങളേയുംഅവസ്ഥകളേയുംഗുണദോഷനിരൂപണവിദ്യഉണ്ടാക്കിക്കൊണ്ടിരിക്കുന്നതാകുന്നു. ഈ വിദ്യയെ, സാരമില്ലെന്നുള്ള നി ലയിൽ, തിരസ്കരിക്കുന്നതിനു നാം എപ്പോൾ വിചാരിക്കു ന്നുവോ അപ്പോൾ സാഹിത്യനാടകത്തിന്റെ ചരമാങ്ക ത്തിൽ നാം എത്തിക്കഴിഞ്ഞിരിക്കുന്നു എന്നു നിശ്ചയിക്കാം. പിന്നെ ഭരവാക്യം ചൊല്ലി പിരിയാനോ തരമുള്ളു. അതിൻ മേൽ സാഹിത്യത്തിന് അധോഗതിയല്ലാതെ വർദ്ധനയുണ്ടാകു മെന്നു വിചാരിക്കയും വേണ്ട.

ഇതിന്നും പുറമെ, ഈ വിദ്യാപരിശീലനത്താൽ നമുക്കും മറ്റുപല ഉപകാരങ്ങളും ഉണ്ടായിവരാവുന്നതുകൊണ്ട്





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/43&oldid=166647" എന്ന താളിൽനിന്ന് ശേഖരിച്ചത്