വാണിജ്യ വിദ്യാഭ്യാസം ൧൪൭
യ കാര്യങ്ങൾ എന്താണെന്ന് നമ്മുടെ ചെറുപ്പാക്കാരെ പഠിപ്പി ക്കുവാൻ ഉത്സാഹിക്കുന്നില്ല.
മദ്രാസിലും ബോമ്പെയിലും നടത്തിവരുന്ന ഉൽകൃഷ്ടവാണിജ്യവിദ്യാഭ്യാസം.
റിപ്പൺപ്രഭുവിന്റെ രാജ്യഭരണകാലത്ത് ഏൎപ്പെടുത്തിയ വിദ്യാ ഭ്യാസ പര്യാലോചന സംഘത്തിന്റെ ശിപാൎശി പ്രകാരം, ൧൮൮൪ അക്ടോബർ മാസത്തിൽ ഇന്ത്യാഗവൎമ്മേണ്ട് താഴെ പറയുന്ന ഒരു നിശ്ചയം പാസ്സാക്കി. "നാട്ടുകാരായ ബാല ന്മാരുടെ ശ്രദ്ധയെ വ്യവസായ വാണിജ്യ മാൎഗ്ഗങ്ങളിലേക്ക് ആകൎഷിക്കുവാൻ ഉപയുക്തമായ എല്ലാതരം പഠിത്വവും നടപ്പിൽ വരുത്തുവാൻ ഉത്സാഹിക്കണം".
ഇംഗ്ലണ്ടിലെ കച്ചവടക്ഷയത്തെപ്പറ്റി അൻവേഷണം നട
ത്തുവാൻ രാജശാസനയാൽ നിയുക്തമായ സംഘം, "പൂൎവ്വാ ധികം നല്ലതായ വണിജ്യപരിശീലനമത്രേ മുഖ്യമായ പ്രതിവിധി"
എന്ന് ശിപാൎശി ചെയ്തു. ഇന്ത്യാഗവൎമ്മേണ്ടിന്റെ മുൻപറഞ്ഞ
ശിപാൎശിയെ ഒന്നാമതായി കൈക്കൊണ്ട് പ്രവൎത്തിപ്പാൻ
ആരംഭിച്ചത് മദ്രാസ്സിലെ "പച്ചപ്പാസ് കോളേജിന്റെ" പ്രവൎത്ത
കന്മാരാണു. ആ കോളേജിലെ പ്രിൻസിപ്പാലായിരുന്ന മിസ്റ്റൎ
ജോൺ ആഡം എം.എ. എന്ന സായ്പിന്റെ ഉപദേശപ്രകാരം
അവർ മദ്രാസിൽ ഒരു വാണിജ്യവിദ്യാലയം സ്ഥാപിച്ച് അതിന്റെ
ആധിപത്യം എനിക്കുതന്നു. മദ്രാസ്സിലുള്ള പ്രധാനപ്പെട്ട കച്ചവട
ക്കാരുടേയും, മദ്രാസ് ഗവൎമ്മേണ്ടിന്റേയും അനുകമ്പയും
സഹായവും ഞങ്ങൾക്ക് അചിരേണ സിദ്ധിക്കുവാൻ കഴിഞ്ഞു.
എന്നാൽ ഒരു വാണിജ്യവിദ്യാശാലയിൽ ചെയ്യേണ്ടുന്ന പ്രയോ
ജനകരമായ പ്രവൃത്തി, അതിലെ വിദ്യാൎത്ഥികളെ നല്ല കയ്യക്ഷരം എഴുതുവാൻ ശീലിപ്പിക്കയും, വാണിജ്യസംബന്ധമായ
എഴുത്തുകുത്തുകൾക്ക് ഉപയോഗിക്കാറുള്ള അച്ചടിഫാറങ്ങളിൽ
ഒഴിച്ചിട്ടിരിക്കുന്ന ഭാഗങ്ങൾ ആവശ്യം പോലെ പൂരിപ്പിക്കേണ്ട
മാതിരി മനസ്സിലാക്കുകയും,
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |