താൾ:Prabhandha Manjari 1911.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪ പ്രബന്ധനമഞ്ജരി രണ്ടാംഭാഗം

നുഷ്യനു ശക്തിയെ വൎദ്ധിപ്പിക്കുന്നു. പ്രവൃത്തികളിൽ സ്ഥൈൎയ്യം ഒരു ഉത്തമഗുണമാകുന്നു. ഒരിക്കൽ ഒരാൾ കാപ്പിത്തോട്ടത്തിൽ കുറെ ധനം മുടക്കി. കാപ്പിക്കു ക്രമേണ വിലയിടിഞ്ഞു. കാപ്പിത്തോട്ടം വിറ്റു ലാഭമുള്ള മറ്റേതെങ്കിലും വ്യാപാരത്തിൽ മുതലിനെ വിനിയോഗിക്കണമെന്നു സ്നേഹിതന്മാർ അവനെ ഉപദേശിച്ചു. അതുകേട്ടു അയാൾ ഇളകിയില്ല. കാപ്പി നന്നായി കൃഷിചെയ്യാനുള്ള സമ്പ്രദായം താൻ തന്നേ അഭ്യസിച്ച് ആ തൊഴിലിൽതന്നേ നിരന്തരമായി പരിശ്രമിച്ചു. ക്രമേണ ഇത്ര നല്ല കാപ്പി ലോകത്തിൽ ഇല്ലെന്നു ജങ്ങൾ ഗണിച്ചുതുടങ്ങി. അയാളുടെ തോട്ടത്തിൽ ഉണ്ടാകുന്നകാപ്പിക്കു പ്രിയം ജനിച്ചു. അയാൾക്കുനല്ല വിലകിട്ടി ധനികനായി. എന്നല്ല, ഒന്നാംതരം കാപ്പികൃഷി ചെയ്യാനുള്ള വിദ്യ ലോകത്തിൽ സ്ഥിരപ്പെടുകയും ചെയ്തു.

ബുദ്ധി എന്നത് എന്താണ്? ഏതു തുറയിൽ പ്രവൎത്തിക്കുന്നുവോ, അതിലുള്ള സംഗതികളുടെ ഗതിയെ അടിഞ്ഞ് അവയെ നിയമിച്ചു രീതീപ്പെടുത്തുന്നതിനുള്ള ശക്തിയാകുന്നു. എല്ലാസംഗതികൾക്കും പ്രകൃത്യാ നിയങ്ങളുണ്ട്. അവയെ അറിയുന്നതിനു ബുദ്ധിമാനുമാത്രമേ കഴിയൂ മൂത്താശാരി കെട്ടിടങ്ങളെ കെട്ടുന്നതിനുള്ള രീതിയെ അറിയുന്നു, ചിത്രമെഴുത്തുകാരൻ ചായങ്ങൾ ചേൎത്ത് ഫലിപ്പിക്കുന്നതിനുള്ള നിയമങ്ങളെ അറിയുന്നു; നടൻ ഭാവങ്ങളെ ക്കൊണ്ടു രസപൂൎത്തിവരുത്താനുള്ള രീതിയെ അറിയുന്നു; നെപ്പോളിൻ ബോണാപാൎട്ട് എന്ന മഹാവീരൻ, കുഴകണ്ണാടിയിൽകൂടി നാം ദൂരസ്ഥലങ്ങളായ പദാൎത്ഥങ്ങളെ കാണുമ്പോലെ, യൂറോപ്പ് മഹാഖണ്ഡത്തിലുൾപ്പെട്ട രാജ്യങ്ങളെ മനശ്ചക്ഷുസ്സകൊണ്ടു ഗ്രഹിച്ച്, പട്ടാളങ്ങളെ യഥാക്രമം വിനിയോഗിച്ച്, ശത്രുകളോടു് പൊരുതാനുള്ള രീതിയെ മനസ്സിലാക്കി; വലിയതോക്കുകളിൽനിന്നും പുറപ്പെട്ട ഉണ്ടകളെക്കാൾ അദ്ദേഹത്തിന്റെ ബുദ്ധിയിൽ നിന്നും പ്രസരിച്ച ശക്തികൾ ദുൎന്നിവാരകളായിരുന്നു!





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/99&oldid=166708" എന്ന താളിൽനിന്ന് ശേഖരിച്ചത്