താൾ:Prabhandha Manjari 1911.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്മുടെ കൃഷിപരിഷ്കരണം ൧൨൩

മേല്പറഞ്ഞമാതിരി ഗുണങ്ങൾ, ഇൻഡ്യയിൽ ഉണ്ടാക്കുന്ന ഇരുമ്പു കലപ്പകൾക്കുള്ളതുകൊണ്ടു ധനികന്മാരെങ്കിലും ഇതിനെ വാങ്ങി പരിക്ഷിക്കണമെന്നു ഞാൻ ശുപാൎശചെയ്യുന്നു. നാലും അഞ്ചും പറ നിലം മാത്രം കൃഷിയുള്ള ഒരാൾക്കു ഇത്തരം കലപ്പ വാങ്ങാൻ നിവൃത്തികാണുകയില്ല. അങ്ങിനെയുള്ള ഒരാൾ തന്റെ അയല്പക്കക്കാർ ചിലരുമായി കൂടിച്ചേന്ന് ഒരു കലപ്പവാങ്ങുന്നത് അനുചിതമായിരിക്കയില്ല. ഈ കലപ്പകൂടാതെ വേറെ ചില കൃഷി ആയുധങ്ങൾ ഉണ്ട്. ഇവയെപറ്റി ഇപ്പോൾ ഒന്നും പറയണമെന്നു വിചാരിക്കുന്നില്ല.

നെല്ലുപാറ്റുന്ന യന്ത്രത്തെപറ്റി കുറച്ചു പറയണമെന്നുണ്ട്. നാഗപ്പൂരിൽ ഈ മാതിരി യന്ത്രങ്ങൾ വിലക്കുറവിൽക്കുന്നുണ്ട്. ഞാൻ അവിടത്തെ കൃഷിഡയറക്ടരോട് എഴുതി ചോദിച്ചതിൽ ഒരു യന്ത്രത്തിൻ` ൬0 മുതൽ ൧൦0 വരെ ഉറുപ്പിക വിലയുണ്ടെന്ന് അദ്ദേഹം മറുപടി അയച്ചിരിക്കുന്നു.ചെറിയ കൃഷിക്കാൎക്ക് അവരുടെ സ്വന്തസ്ത്രീകളെ കൊണ്ടു നെല്ലു പാറ്റിക്കുന്നതു ലാഭമാണെന്നു വരികിലും, വലിയ കൃഷിക്കാർ ഈ യന്ത്രം ഉപയോഗിക്കുന്നതു നിശ്ചയമായിട്ടും ലാഭപ്രദമായിരിക്കും.

കൃഷിആയുധങ്ങലെപറ്റി പറയുന്ന ഈ ഘട്ടത്തിൽ വെള്ളമിറയ്ക്കാനുള്ള യന്ത്രങ്ങളെപറ്റി ഒന്നുരണ്ടു വാക്കു പറയുന്നത് അനുചിതമായിരിക്കയില്ല. തിരുവിതാംകൂറിൽ സാധാരണ വേണ്ടിടത്തോളവും ചിലപ്പോൾ വേണ്ടതിലധികവും മഴയുണ്ടെന്നു വരികിലും, ചിലകാലത്തു മഴയില്ലാതെ തെക്കൻദിക്കുകളിലെ കൃഷിക്കാർ മിക്കപ്പോഴും ബുദ്ധിമുട്ടുകയും വെള്ളപ്പൊക്കെംകൊണ്ടു വടക്കൻദിക്കുകളിലുള്ളവർ മറ്റുപ്രകാരത്തിൽ കുഴങ്ങുകയും ചെയ്യുന്നുണ്ട്. നമ്മുടെ പൊന്നുതമ്പുരാന്റെ കാരുണ്യവും മഹാമനസ്കതയുംകൊണ്ട് അനേകലക്ഷം ഉറുപ്പിക സൎക്കാരിൽനിന്നും ചിലവിട്ടു കോതയാറ്റണ കെട്ടുകയുൻ അതുമൂലം നാഞ്ചിനാട്ടിൽ മിക്കഭാഗങ്ങളി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/128&oldid=166565" എന്ന താളിൽനിന്ന് ശേഖരിച്ചത്