താൾ:Prabhandha Manjari 1911.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഹെർമ്മൻ ഗുണ്ടർത്ത്പണ്ഡിതർ ൭ൻ

ലിച്ചില്ല. ഗുണ്ടൎത്തിനേയും മെഗ്ലിങ്ങിനേയും സ്ത്രൌസ് പണ്ഡിതർ തന്റെ ഉത്തമശിഷ്യന്മാരായി ഗണിക്കയും, മേലാൽ ഈ സിദ്ധാന്തത്തെ രാജ്യമെങ്ങും വ്യാപിപ്പിക്കുന്ന പണ്ഡിതാഗ്രഗണ്യന്മാരായി അവർ കീൎത്തിസമ്പാദിക്കുമെന്നു പ്രസ്താവിക്കും ചെയ്തിരുന്നുപോൽ. എങ്കിലും സ്ത്രൌസ് പണ്ഡിതരുടെ ആഗ്രഹം സാധിച്ചില്ല. ഈയുവാക്കൾ ഇരുവരും, ബുദ്ധിമാന്മാരായ ഗ്രന്ഥകൎത്താക്കന്മാരുടെ കൃതികളേയും സമൎത്ഥന്മാരായ ഗുരുഭൂതന്മാരുടെ അദ്ധ്യാപനത്തേയും വിലമതിച്ചിരുന്നെങ്കിലും, അടിമകളേപ്പോലെ അന്യാഭിപ്രായത്തെ പിന്തുടരാതെ, സ്വന്തബുദ്ധിയും ആലോചനയും വേണ്ടുംവണ്ണം ഉപയോഗിക്കുന്ന സ്വഭാവവും അവൎക്കുണ്ടായിരുന്നതിനാൽ, സൎവ്വകലാശാലയെ വിടുന്നതിന്നു മുമ്പെതന്നെ, ഹേഗെലിന്റെയും സ്ത്രൌസിന്റെയും ഉപദേശങ്ങളെ ഓരോന്നോരോന്നായി ഖണ്ഡിക്കയും, ക്രമേണ അവയുടെ ദോഷങ്ങളേയും ന്യൂനതകളേയും പ്രത്യക്ഷമായി ഗ്രഹിക്കയും, ഒടുവിൽ, ഗുരുനാഥന്നു വലുതായ ഇച്ശാഭംഗം നേരിടത്തക്കവണ്ണം, ഈ നവീനവിശ്വാസത്തെ ഇരുവരും ത്യജിച്ചു, തങ്ങളുടെ പൂൎവ്വവിശ്വാസത്തെ തന്നെ വീണ്ടും പുരസ്കരിക്കയും ചെയ്തു.

മെഗ്ലിങ്ങ് പരീക്ഷ ജയിച്ചു, തത്വശാസ്ത്രപണ്ഡിതർ (ഡാക്ടർ ഓഫ് ഫിലോസൊഫി) എന്ന സ്ഥാനവും ലഭിച്ച്, ഒരു മിഷ്യനരി ആയി തീരേണം എന്ന ആകാംക്ഷയോടെ വൈദികവിദ്യാഭ്യാസത്തിന്നായി ബാസലിലെ മിഷ്യൻകോളേജിൽ ചെന്നു ചേൎന്നു. ഗുണ്ടൎത്തും, ഏറ്റവും ബഹുമതിയോടെ, ആ പരീക്ഷ ജയിച്ച് അതേ സ്ഥാനവും സമ്പാദിച്ചുവെങ്കിലും, മേലാൽ എന്തുവേണ്ടു എന്നു സംശയിച്ചിരിക്കുമ്പോൾ, അപ്രതീക്ഷിതമായി ഈ രാജ്യത്തിൽ വരേണ്ടതിന്നുള്ള ഒരു മാൎഗ്ഗമുണ്ടായി. അന്നു, മതിരാശിപട്ടണത്തിൽ, ഗ്രോവ്സ് (Groves) എന്നു പേരായി വളരെ ധനികനായ ഒരു

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/84&oldid=166692" എന്ന താളിൽനിന്ന് ശേഖരിച്ചത്