താൾ:Prabhandha Manjari 1911.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിത്യശക്തികൾ ൧൦൧

നിശ്ചയം തന്നെ. ന്യായബോധമില്ലാത്തവൻ എന്നും അസ്വാതന്ത്രനായിട്ടേ ഇരിക്കയുള്ളൂ. ഏതേതു രാജ്യത്തിലോ, സമുദായത്തിലോ, ജനങ്ങളിലോ, ന്യായബോധം കുറയുന്നു, ആ രാജ്യവും, സമുദായവും, ജനങ്ങളും ക്ഷയോന്മുഖദശയെ പ്രാപിക്കുന്നു. മനുഷ്യനുള്ള ബുദ്ധിവലിപ്പത്തിൽ പാതിയും ധൈൎയ്യമാകുന്നു. ന്യായബോധമൊന്നുകൊണ്ടല്ലാതെ ധൈൎയ്യമുണ്ടാകയില്ല. ഭയം ജീവിതതസുഖത്തെ നശിപ്പിക്കുന്നു. ആത്മാഭിമാനം ഇല്ലതെയായാൽ, ഇതരന്മാരുടെ ബഹുമാനത്തിനു മനുഷ്യൻ എങ്ങിനെ പാത്രമാകും? സൎവ്വനിന്ദ്യനായി ജീവിച്ചിരിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് ഉത്തമം. ഭയത്തിനേക്കാൾ ഭയപ്പെടാൻ മറ്റൊന്നുമില്ലെന്നു ഒരു വിദ്വാൻ പറഞ്ഞിരിക്കുന്നത് സത്യമാകുന്നു.

ഈ ലോകം ഒരു പോൎക്കളമത്രെ. ഓരോകാൎയ്യവും നമ്മെ പോരിനുവിളിക്കുന്നു. അടങ്ങി ഒതുങ്ങി കാലക്ഷേപം ചെയ്യാനാരും കരുതേണ്ട. എല്ലാവരുടേ ധൈൎയ്യവും ഇവിടെ പരീക്ഷിക്കപ്പെടുന്നു. ഓരോ സംഗതികളും നേരിടുന്നതു നമ്മേ പരീക്ഷിക്കാനാണ്. പ്രപഞ്ചംതന്നെ മായയാണ്' അതിനുള്ളീൽ കിടന്നു മനുഷ്യൻ ധൎമ്മത്തെ മറച്ച് എന്തു വ്യാജമാണ് കാണിക്കുന്നത്! ധൎമ്മം ഒന്നുകൊണ്ടാല്ലാതെ ലോകം നിലനില്ക്കുമോ? അതുകൊണ്ടുതന്നെയല്ലേ മനുഷ്യന് ഓജസ്സും, തേജസ്സും, ധനവും മാനവും എല്ലാമുള്ളത്? എങ്കിലും ന്യായം നടത്താൻ അവൻ ഭയപ്പെടുന്നു! ധൎമ്മത്തെ ധിക്കരിക്കുന്നതിനു പതിച്ചപണിയെല്ലാം അവൻ നോക്കുന്നു! അഥവാ ഒരുവൻ ന്യയം നടത്താൻ തുടങ്ങിയാൽ, ജാതിഭ്രഷ്ടനെപ്പോലെ അവനെ നാം ഭ്രാന്തെനെന്നു സങ്കല്പിക്കുന്നു!

നാം ചെയ്യുന്നതും അനുഭവിക്കുന്നതുമെല്ലാം ക്ഷണികങ്ങളാണ്. എന്നാൽ ന്യായവും സത്യവും അനശ്വരങ്ങളാകുന്നു. അധൎമ്മങ്ങളും വ്യാജങ്ങളും താൽക്കാലികങ്ങളായ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/106&oldid=166541" എന്ന താളിൽനിന്ന് ശേഖരിച്ചത്