താൾ:Prabhandha Manjari 1911.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൮൮ പ്രബന്ധമഞ്ജരിരണ്ടാംഭാഗം

ഗംഭീരങ്ങളായ ഈ നിയമങ്ങളെ മനസ്സിലാക്കുന്നത് അത്ര സുകരമല്ല.

വെളിച്ചം, ചൂടു, നീരാവി, മുതലായവയ്ക്കെല്ലാം നാശമില്ലെന്നുള്ളതുപോലെ മനശ്ശക്തികൾക്കും ലയമില്ല. പരിണാമം രണ്ടിനുമുണ്ട്. മനശ്ശക്തികളെകൊണ്ടു മനുഷ്യൻ പ്രകൃതിശക്തികളെ നിയമനം ചെയ്തു സ്വാധീനപ്പെടുത്തുന്നു. ഇതരപ്രാണികൾക്ക് ഇതു സാദ്ധ്യമല്ല. മനുഷ്യനു തന്നേയും ജ്ഞാനോല്പന്നദശക്കു മേലേ ഇതു സാധ്യമാകുന്നുള്ളൂ. അതുവരെ, ആകൎഷണശക്തികൊണ്ടു ഫലങ്ങൾ ഭൂമിയിൽ വീഴുന്നവണ്ണം, പ്രകൃതിശക്തികൾക്കു നാം വശംവദരായിരിക്കുന്നു. ജ്ഞാനം വരുന്നതിനുമുമ്പിൽ പ്രകൃതിശക്തികൾ നമ്മെ ബലാൽ ബാധിച്ചു ഫലിപ്പിക്കുന്നതിനെ തലയിലെഴുത്തെന്നും ജന്മാന്തരവാസനയെന്നും മറ്റും നാം പേർ വിളിക്കുന്നു. ജ്ഞാനശക്തി വൎദ്ധിക്കുന്തോറും വിധിബലം കുറയുന്നു. അപ്പോൾ നമ്മെ ബാധിക്കുന്ന മഹാശക്തികളുടെ ബലാബലത്തേയും മൎമ്മത്തെയും അറിഞ്ഞു് അവയെ ഉപയുക്തമാൎഗ്ഗങ്ങളിൽ നയിപ്പിക്കാൻ നമുക്കു അറിവുണ്ടാകുന്നു. മനുഷ്യൻ എത്ര ദുൎബ്ബലനാണ്? നിരായുധനായ മനുഷ്യനെ പശുക്കൾക്കുപോലും തോല്പിക്കാം. അവനു മൃഗങ്ങളോടു നേരിടുന്നതിനുള്ള കൊമ്പുകളാകട്ടെ, നഖങ്ങളാകട്ടെ, വിഷപ്പല്ലുകളാകട്ടെ, കായബലമാകട്ടെ ഒന്നുമില്ല, തണുപ്പിനെ അകറ്റത്തക്ക രോമകവചമില്ല; ആകാശത്തിൽ പറന്നുകളയാനുള്ള ചിറകുകളില്ല; എന്നുവേണ്ട, ഈച്ച മുതലായ അല്പപ്രാണികൾക്കുപോലുമുള്ള ആയുധങ്ങളില്ല. എത്ര നിസ്സാരജന്തുക്കൾക്കും മനുഷ്യനെ നിത്യം ഉപദ്രവിക്കാനും, അഥവാ അവന്റെ ജീവഹാനി വരുത്താനും കഴിയും. ഇത്ര അതിദുൎബ്ബലനായ മനുഷ്യൻ ഭൂലോകശക്തികളെ അടക്കി സ്വാധീനപ്പെടുത്തുന്നു! എന്നല്ല, പ്രകൃതിശക്തികൾ അവനു വേണ്ടി സൃഷ്ടിക്കപ്പെട്ടോ എന്നു തോന്നിപ്പോകുന്നു. അവന്റെ അല്ലാതെ ലോകത്തിൽ ശക്തികളൊന്നുമില്ല. എ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/93&oldid=166702" എന്ന താളിൽനിന്ന് ശേഖരിച്ചത്