താൾ:Prabhandha Manjari 1911.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നിത്യശക്തികൾ ൯൭

സംഗീതത്തിന്റെ വശീകരണശക്തിയെ അനുഭവവേദ്യമാണ്. കഠിനമനസ്സുകളെ അലിയിപ്പിക്കുന്നതിനും, വിഷണ്ഡന്മാരെ ഉത്സാഹപ്പെടുത്തുന്നതിനും, ഭടന്മാരെ പീരങ്കിക്കുനേരെനിന്നു പൊരുതിരുന്നതിനും അതിനുള്ള ശക്തി നാം കാണുമാറുണ്ടല്ലൊ. വാസനാശക്തി കുറഞ്ഞവരിൽ അതു ചെയ്യുന്ന പ്രവൃത്തിയാനിത്. സംഗീതരസികന്മാരുടെ ഹൃദയത്തിൽ അത് ഉളവാക്കുന്ന ആനന്ദത്തിന്നു കണക്കും കയ്യുമില്ല. രണവീരനും അജയ്യനും ഒരുവനും കീഴടങ്ങീട്ടില്ലാത്തവനു മഹാൻ എന്നു ബിരുദം നേടിയവനുമായ അലക്സാണ്ടർ ചക്രവൎത്തിയെ, സിംഹാസനത്തിൽ ഇരുന്നു രാജാധികാരം നടത്തുന്ന സന്ദൎഭത്തിൽ, നടനെപോലെ വിവിധവികാരങ്ങൾ പ്രദൎശിപ്പിച്ചു കൂത്താടിക്കാനുള്ള ശക്തി സംഗീതത്തിനു മാത്രമേയുണ്ടായുള്ളു. ഗൎഭശ്രീമാനായി നൃസിംഹതുല്യനായിരുന്ന സ്വാതിതിരുനാൾ മഹാരാജാവു, രാജസദസ്സിലെ പ്രസിദ്ധഗായകനായിരുന്ന വടിവേലു ഒരു വേനൽ കാലത്തുള്ള സായാഹ്നത്തിൽ പുറനീരു എന്ന രാഗം പാടിയപ്പോൾ, പ്രഭാതകാലമായെന്നുള്ള ബോധത്താൽ ശൈത്യം തോന്നി സാല്വകൊണ്ടു തിരുമെനി പുതച്ചതായി വയോവൃദ്ധന്മാർ പറഞ്ഞുകേട്ടിട്ടുണ്ട് ഐഹിക- സുഖാസുഖങ്ങളെ വിസ്മരിപ്പിച്ച് സ്വൎഗ്ഗസുഖത്തിന്റെ ഛായ മനുഷ്യനു ചൂണ്ടി ക്കാണിക്കുന്നതു സംഗീതമാകുന്നു. ഗന്ധൎവ്വരാജന്റെ ഗാനവും, നാരദന്റെ വീണാസ്വാനവും, ശ്രീകൃഷ്ണന്റെ ചീങ്കഴലും, ഉൎവ്വശിയുടെ നടനവും സംഗീതമാഹാത്മ്യത്തിന്റെ പരമകാഷ്ഠയെ ദ്യോതിപ്പിക്കുന്നു.

പ്രകൃതിവിലാസങ്ങളെ ഗ്രഹിക്കാനുള്ള ശക്തിയത്രേ മനുഷ്യന്റെ മനസ്സിനെ മഹാകാൎയ്യങ്ങളിൽ വ്യാപരിപ്പിച്ച് അവനെ സമബുദ്ധിയും രഞ്ജനയുമുള്ളവനാക്കിത്തീൎക്കുന്നത്. ആലോചനാശക്തികൊണ്ടു മനുഷ്യൻ പ്രകൃതിയുടെ ധനത്തെ സ്വാധീനമാക്കുന്നു; സ്മരണശക്തികൊണ്ടു പ്രകൃതിയുടെ അറപ്പുരതുറന്നു പുരാതനനിധികളെ തിരന്നെടുക്കുന്നു; ശാസ്ത്രജ്ഞാനംകൊണ്ടു പ്രകൃതിയുടെ സ്വരൂപത്തേയും പരി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/102&oldid=166537" എന്ന താളിൽനിന്ന് ശേഖരിച്ചത്