താൾ:Prabhandha Manjari 1911.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൫൦ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ഉൽകൃഷ്ടവാണിജ്യവിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം.

കച്ചവടക്കാൎ, ബാങ്കുകാൎ, ധനഭരണനിപുണന്മാർ എന്നീകൂട്ടരുണ്ടാവാനുതകകുന്നതായ ഉൽകൃഷ്ട വാണിജ്യവിദ്യാഭ്യാസത്തെ പ്രദാനം ചെയ്‌വാനുള്ള ശരിയായമാൎഗ്ഗം ഏതാണെന്നാണ്, വാണിജ്യവിദ്യഭ്യാസസംബന്ധമായി ഇപ്പോൾ നമ്മുടെ ശ്രദ്ധക്കു വിഷയീഭൂതമായിട്ടുള്ള ചോദ്യങ്ങളിൽ ഏറ്റവും മുഖ്യമായിട്ടുള്ളത്. നൽകേണ്ട അഭ്യാസത്തിന്റെ സ്വഭാവം എന്തായിരിക്കണം? നമ്മുടെ ഉൽകൃഷ്ടവാണിജ്യവിദ്യാശാലകൽക്കു വേണ്ടുന്ന ചിലവു ചെയ്യേണ്ടതും അവയെ ഭരിക്കേണ്ടതും ആരാണ്? വാണിജ്യപരീക്ഷകൾ നടത്തേണ്ടതാര്? ശരിയായ തരത്തിലുള്ള അദ്ധ്യേതാക്കളെ ഈ വാണിജ്യവിദ്യാലയങ്ങളിലേക്ക് ആകൎഷിക്കുവാൻ ഉത്തമമായ മാൎഗ്ഗം എന്ത്?

ഒന്നാം തരം വിദ്യാൎത്ഥികളെ ആകൎഷിക്കേണ്ടതെങ്ങിനെ?

ഒരു കോളേജ് എത്രതന്നെ നല്ലവണ്ണം സ്ഥാപിച്ചിട്ടുള്ളതായാലും അതത്ര നന്നായി നടത്തപ്പെട്ടുവരുന്നതായാലും കൊള്ളാം, അതുവഴിയായി നൽകുവാൻ കഴിയുന്ന കാൎയ്യപരിശീലനംകൊണ്ടു ഗുണം സിദ്ധിക്കുന്നതിന്നു, പൂൎവ്വവിദ്യാഭ്യാസമൂലം ശരിയായ യോഗ്യത സമ്പാദിച്ചിട്ടുള്ള വിദ്യാൎത്ഥികളെ ആകഷിക്കുവാൻ ആ കോളേജിന്നു സാധിക്കാത്ത പക്ഷം, അതുകൊണ്ടുള്ള പ്രയോജനം വളരെ ചുരുങ്ങിപ്പോകുന്നതാണ്. സൎവ്വകലാശാലയിൽനിന്നു ലബ്ധാവകാശമായ ഏതെങ്കിലും ഒരു സ്ഥാനമാനത്തോടുകൂട്ടിചേൎത്താണല്ലൊ, ഉൽകൃഷ്ടവിദ്യാഭ്യാസത്തെ കഴിഞ്ഞ ൫൦ സംവത്സരങ്ങളായിട്ടു നാം കരുതിപ്പോരുന്നത്. അതിനാൽ, ഏതെങ്കിലും ഒരു സൎവ്വകലാശാലാസ്ഥാനത്തിനു വിദ്യാൎത്ഥികളെ സന്നദ്ധരാക്കാത്ത ഒരുൽകൃഷ്ടവിദ്യാശാല, നമ്മുടെ കൂട്ടത്തിലുള്ള ഏറ്റവും ബുദ്ധിമാന്മാരായ ചെറുപ്പക്കാരുടെ ശ്രദ്ധയെ ആ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/155&oldid=166595" എന്ന താളിൽനിന്ന് ശേഖരിച്ചത്