താൾ:Prabhandha Manjari 1911.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧ർ൨ പ്രബന്ധമഞ്ജരിരണ്ടാംഭാഗം


സാരമില്ലാത്ത കണക്കുകൾ വേഗത്തിലും ശരിയായും കൂട്ടുമാറാക്കുകയും-- എന്നുവെച്ചാൽ ഒരു താണതരം കച്ചവടക്കണക്കെഴുത്തുകാരന് ആവശ്യമായ ജോലികൾ ചെയ് വാൻ എന്നു താല്പര്യം-- ചെയ്യേണ്ടതൊഴിച്ചു മറ്റൊന്നുമില്ലെന്ന് ഞങ്ങളുടെ സഹായികളും അഭ്യുദയകാംക്ഷികളും വിചാരിച്ചു പോകുന്നു. എന്നാൽ മദ്രാസിലെ വാണിജ്യവിദ്യാശാലകൾ, അതിലെ വിദ്യാൎത്ഥികളെ മുൻപറഞ്ഞ വിഷയങ്ങളേക്കാൾ, വളരെ അധികമൊക്കെ പഠിപ്പിക്കുവാൻ ശക്തങ്ങളാണെന്നും വലിയ കച്ചവടത്തുറകളിലെ രായസം, കണക്ക് എന്നീ ഡിപ്പാൎട്ടുമേണ്ടുകളിൽ ഉയൎന്നതരം ഗുമസ്തന്മാരായിരിപ്പാൻ വേണ്ടുന്ന യോഗ്യതകൾ ഉള്ള യുവാക്കളെ അയച്ചുകൊടുപ്പാൻ കഴിയുന്നതാണെന്നും അഞ്ചാറുകൊല്ലം കൊണ്ട് ലോകരെ ബോദ്ധ്യപ്പെടുത്തി. രജിസ്റ്റർ പുസ്തകങ്ങൾ എഴുതിസൂക്ഷിക്കുന്നവർ, കണക്കെഴുത്തുകാർ, ചുരുക്കെഴുത്തുകാർ, റിപ്പോൎട്ടൎമാർ, ബാങ്ക്, കപ്പൽ, ഇൻഷ്യുറൻസ് മുതലായവയിൽ പണിയെടുക്കുന്ന ഗുമസ്തന്മാർ, എന്നീവക തൊഴിൽക്കാരെ, മുൻ കൂട്ടിയുള്ള പരിശീലനമൊന്നും കൂടാതെ, അവരവരുടെ ജോലികളിൽ പ്രവേശിക്കുന്നതിനു വേണ്ടുന്ന അറിവോടുകൂടി പുറത്തേക്കയക്കുവാൻ തങ്ങളാൽ സാദ്ധ്യമാണെന്ന് ബോംബയിലും മദ്രാസിലും ഉള്ള വാണിജ്യവിദ്യാലയങ്ങൾ ഇപ്പോൾ തന്നെ തെളിയിച്ച് കഴിഞ്ഞിരിക്കുന്നുണ്ടല്ലൊ. വാണിജ്യവിഷയങ്ങളിൽ പ്രാഥമികവും ഉൽകൃഷ്ടവും ആയ വിദ്യാഭ്യാസം നൾകുന്നതിന്നുള്ള ഈ വിദ്യാലയങ്ങളുടെ ആവശ്യകത ഇപ്പോൾ സൎവ്വസമ്മതമായിരിക്കുന്നതിനാൽ, അത്തരം വിദ്യാശാലകളുടെ നിലനിൽപ്പ് സുസ്ഥിരമാണെന്നു നിരൂപിക്കാവുന്നതാണ്.

എന്നാൽ ഒരുതരം തൂവലോടിക്കലിൽ'നിന്നു മറ്റൊരുതരം തൂവലോടിക്കലിലേക്കു ചെറുപ്പക്കരെ നയിക്കുകമാത്രമാണ് വാണിജ്യവിദ്യാനിലയനങ്ങളുടെ ഉദ്ദേശ്യമെങ്കിൽ,

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/153&oldid=166593" എന്ന താളിൽനിന്ന് ശേഖരിച്ചത്