താൾ:Prabhandha Manjari 1911.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ന്യന്മാരായ നിങ്ങൾ സശ്രദ്ധമായി ആലോചിപ്പാൻ ഞാൻ വിനയപൂൎവ്വം അപേക്ഷിച്ചുകൊള്ളുന്നു.

ഈ പ്രകൃതത്തിൽ ഒരു സംഗതിയെക്കുറിച്ച് അല്പം പ്രസ്താവിപ്പാനുണ്ട്. അതിനെപ്പററി, 'വൎണ്ണവിന്യാസക്രമം' എന്ന തലവാചകത്തോടുകൂടി, 'ഭാഷാപോഷിണി' പത്രികയിൽ ഞാനൊരിക്കൽ സവിസ്തരമായി പ്രതിപാദിച്ചിട്ടുള്ളതിനാൽ ഇവിടെ അതിനെ നിൎദ്ദേശിക്കമാത്രമേ ചെയ്യുന്നുള്ളു. നാം എഴുതുമ്പോൾ അക്ഷരവിന്യാസം ചെയ്യുന്നതിൽ ഒരു വ്യവസ്ഥയില്ലാത്തതു മലയാളപണ്ഡിതന്മാൎക്കു വളരെ അയശസ്കരമാണെന്നു ഞാൻ പറയേണമെന്നില്ലല്ലൊ. ഇന്ന അക്ഷരത്തിന്ന് ഇന്ന ഉച്ചാരണമെന്നു വ്യവസ്ഥയില്ലാത്ത ഇംഗ്ലീഷ്ഭാഷയിൽപോലും, വൎണ്ണവിന്യാസക്രമം വളരെ വ്യവസ്ഥിതമാക്കപ്പെട്ടിട്ടുണ്ട്. അതിൽ അല്പമായ തെററുകൂടി വരുത്തുന്നത് അവർ ഒരു വലിയ അപണ്ഡിതലക്ഷണമായി വിചാരിച്ചുവരുന്നു. എന്നിരിക്കെ, എല്ലാശബ്ദങ്ങളേയും കുറിക്കുന്നതിന്നു വെവ്വേറെ അക്ഷരങ്ങളുള്ള നമ്മുടെ ഭാഷയിൽ ഈ ന്യൂനത ഇത്രകാലം നിലനിന്നതും, ഇപ്പോഴും അതിനെ പരിഹരിപ്പാൻ ആരും ശ്രമിക്കാത്തതും വളരെ ആശ്ചൎയ്യകരമായിരിക്കുന്നു. ഭാഷയ്ക്കുള്ളതുപോലെ, വൎണ്ണവിന്യാസക്രമത്തിനും ദേശ്യഭേദമുള്ളതിനു പുറമെ, അതിനു ഭാഷയ്ക്കില്ലാത്തതായ ആൾഭേദവും കാലഭേദവും കൂടിയുണ്ട്. എന്തുകൊണ്ടെന്നാൽ ഒരുവൻ എഴുതുന്നതുപോലെതന്നെ മറെറാരുവൻ എഴുതുകയോ, ഒരുവൻതന്നെ എല്ലായ്പോഴും ഒരുപോലെ എഴുതുകയോ ചെയ്തുകാണുന്നില്ല. ഈ ന്യൂനത വേഗത്തിൽ പരിഹരിക്കേണ്ടതും എളുപ്പത്തിൽ പരിഹരിക്കാവുന്നതുമാണെന്നു പറയുന്നതിൽ ഞാൻ ഒട്ടും തന്നെ സംശയിക്കുന്നില്ല. വൎണ്ണവിന്യാസക്രമത്തിനു മഹാന്മാരായ നമ്മുടെ പണ്ഡിതന്മാർ ഒരു വ്യവസ്ഥ വരുത്തേണമെന്ന ഉദ്ദേശ്യത്തിന്മേലാണ് ഞാൻ ഈ വിഷയത്തെപ്പററി 'ഭാഷാപോഷിണി'യിൽ പ്രസ്താവിച്ചത്. എന്നാൽ അതിനെപ്പററി സാമാജികന്മാരോ, മററുവല്ലവരുമോ ഇതുവരെ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/23&oldid=166625" എന്ന താളിൽനിന്ന് ശേഖരിച്ചത്