താൾ:Prabhandha Manjari 1911.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചീനരാജ്യവും അവിടത്തെ ജനങ്ങളും ൫൫

------------------------------------------------------------------
  വിളിവുണ്ടാകുമെന്നാണ് അവരുടെ വിശ്വാസം.  കൃഷിപ്പ
ണിക്കുള്ള  ആയുധങ്ങൾ  മിക്കവാറും ഇന്ത്യയിലെ ആയുധ
ങ്ങളെപ്പോലെതന്നെയാകുന്നു.  വളം ശേഖരിക്കുന്നതിൽ
ചീനർ ഉത്സാഹികളും സൂക്ഷ്മമുള്ളവരും ആകുന്നു.  പക്ഷിക
ളുടെ തൂവൽ, ക്ഷുരകന്മാരുടെ പണിസ്ഥലത്തവീഴുന്ന രോ
മങ്ങൾ, പൊട്ടിച്ച പടക്കങ്ങളുടെ ശിഷ്ടങ്ങൾ മുതലായവ
പോലും അവർ ശേകരിച്ച് വളമായി ഉപയോഗിക്കുന്നു.
              ചീനയിൽ  തേയിലകൃഷി വളരെ പ്രധാനമാകുന്നു.
അവർ അതിനെ 'ഛ' എന്നു വിളിക്കുന്നു.  ഈ വാക്കു
തന്നെ അല്പം ഭേദപ്പെടുത്തി മറ്റനേക ഭാഷകളിൽ സ്വീ
കരിച്ചിട്ടുണ്ട്. തേയില ആദ്യം ഇംഗ്ലണ്ടിൽ കൊണ്ടുവന്ന
ത് ൧൬൧൫-ാമാണ്ടിലാകുന്നു.  കുരെ കാലത്തേക്ക് അ
തിന് റാത്തലിന് അഞ്ചുപവൻ വരെ വിലയായിരുന്നു.
          പട്ടുനൂൽക്കുന്നതു, ചീനയിൽ തേയിലകൃഷിപോലെത
ന്നെ, ഒരു മുഖ്യതൊഴിലാകുന്നു. ആദ്യം പട്ടുനൂൽ ഉണ്ടാക്കി
തുണിനെയ്ത് ഒരു ചക്രവർത്തിയുടെ പത്നിയാണ് പോലു.
അതിന് അവളെ, ആണ്ടുതോറും ഒമ്പതാംമാസത്തിന്റെ ഒ
രു ദിവസത്തിൽ, എല്ലാവരും ആരാധിക്കും.
       മത്സ്യം പിടിക്കുന്ന തൊഴിലും, മേൽപ്രകാരംതന്നെ, മു
ഖ്യമാകുന്നു.  ചീനരുടെ ഭക്ഷണസാധത്തിന്റെ പത്തി
ലൊരംശം വെള്ളത്തിൽ നിന്നെടുക്കുന്നു എന്നു കണക്കെടു
ത്തിരിക്കുന്നു.
     കരവാഹനങ്ങൾ, കസേര, പല്ലക്ക്, ഒരാൾ വലിക്കു
ന്ന വണ്ടി എന്നിവകളാകുന്നു.  ഈ ഒടുവിൽ പറഞ്ഞതി
നു 'ജിൻറിക്ഷ' എന്നാണ് പേര്.  ജിൻ എന്നതിനു മനു
ഷ്യനെന്നും, റിക്ക് എന്നു വെച്ചാൽബലമെന്നും,  'ഷാ' ശ
ബ്ദത്തിന്നു വണ്ടി എന്നും അൎത്ഥമാകുന്നു.  ചീനക്ക് ആദ്യം
തീവണ്ടിയോടു വിരോധമായിരുന്നു.  പരദേശികൾ കണ്ടു
പിടിച്ചതാണത്ര ഈ വിരോധത്തിന്റെ കാരണം. എങ്കി
ലും ക്രേമേണ ഈ വൈമുഖ്യം നീങ്ങി.  ഇപ്പോൾ തീവണ്ടി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/60&oldid=166666" എന്ന താളിൽനിന്ന് ശേഖരിച്ചത്