Jump to content

ഭൂമിശാസ്ത്രം ഒന്നാമത പുസ്തകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
First Geography (1855)

[ 1 ] FIRST GEOGRAPHY

ജെന്നപട്ടണംമുതലായ

പള്ളിക്കൂടങ്ങളിൽ

ഇംഗ്ലീഷു മലയാളം തമിഴു മുതലായിട്ടുള്ള

ഭാഷകൾ പഠിക്കുന്ന കുഞ്ഞുങ്ങൾക്കു

ഉപയൊഗത്തിനായിട്ടു

ഒണ്ടാക്കിയിട്ടുള്ള

ഭൂമിശാസ്ത്രം

ഒന്നാമത പുസ്തകം

Travancore Government Press.

1855. [ 5 ] FIRST GEOGRAPHY.


ജെന്നപട്ടണംമുതലായ
പള്ളിക്കൂടങ്ങളിൽ
ഇംഗ്ലീഷു മലയാളം തമിഴു മുതലായിട്ടുള്ള
ഭാഷകൾ പഠിക്കുന്ന കുഞ്ഞുങ്ങൾക്കു
ഉപയൊഗത്തിനായിട്ടു
ഒണ്ടാക്കിയിട്ടുള്ള
ഭൂമിശാസ്ത്രം

ഒന്നാമത പുസ്തകം


Travancore Government Press,
1855. [ 7 ] ഭൂമിശാസ്ത്രം

ജെന്നപട്ടണത്തുചെൎന്ന പ്രദെശങ്ങളിൽ
ഇംഗ്ലീഷുപള്ളിക്കൂടത്തിനും നാട്ടുപള്ളിക്കൂടത്തിനും
വെണ്ടിയുള്ള
ഒന്നാമത്തെ ഭൂമിശാസ്ത്രം

ഒന്നാം അദ്ധ്യായം

൧ നാം പാൎക്കുന്ന ഭൂമിയെകുറിച്ചു വിപരീക്കുന്ന
ത ഭൂമിശാസ്ത്രം ​എന്നപറയുന്നു

൨ ഭൂമിയെ ഭൂലൊകമെന്നും പറയുന്നു

൩ ചന്ദ്രനെപ്പൊലെ ഭൂമി ഉരുണ്ടിരിക്കുന്നു

൪ നക്ഷത്ത്ര മണ്ഡലത്തിൽ നാം കാണുന്ന ച
ന്ദ്രനെപ്പൊലെ ഭൂമിയും ആകാശത്തിൽ നികന്നു
നിൾക്കുന്നു

൫ അതു താഴെ വീണുപൊകാതെ യിരിപ്പാൻ
തക്കവണ്ണം അടിയിൽയാതൊരു ആധാരവുമില്ല
ൟശ്വരൻ തന്റെ ശക്തികൊണ്ട അതിനെ ആകാ
ശത്തിൽ പൊങ്ങിവച്ചിരിക്കുന്നു

൬ ഭൂമി തറയും വെള്ളവുമായിട്ടിരിക്കുന്നു

൭ മൂന്നിൽ ഒരുപങ്കു തറയും ശെഷം വെള്ളവും
ആ വെള്ളം തന്നെ സമുദ്രവും ആകുന്നു

൮ സൂൎയ‌്യൻ ഉദിക്കുന്ന സ്ഥലം കിഴക്കെന്ന വി
ളിക്കപ്പെടുന്നു

൯ സൂൎയ‌്യൻ ഉദിക്കുന്ന സമയത്ത നിന്റെ മുഖം
അതിന്റെ നെൎക്കായിട്ട നിന്നാൽ നിന്റെ എടത്തെ [ 8 ] കൈവശം വടക്കും വലത്തെ കൈവശം തെക്കും മുതു
കിന്റെ പുറകു പടിഞ്ഞാറും ആകുന്നു

നിനവു

പഠിക്കുന്ന പൈതങ്ങളെ നിൎത്തിയും കൊണ്ട വട
ക്കു തെക്കു കിഴക്കു പടിഞ്ഞാറു കാണിക്കത്തക്കവെ
ണ്ണവും ചിലപ്പൊൾ കിഴക്കൊട്ടു മുഖമായിട്ടും ചില
പ്പൊൾ മുതുകു കിഴക്കൊട്ടായിട്ടും നിൎത്തിയും പുരയട
ത്തിന്റെയൊ ദിക്കിന്റെയൊ വടക്കെവശം എതെ
ന്ന കാണിച്ച തരുന്നതിനും ഒരു വീട്ടിനയൊ വൃക്ഷ
ത്തിനയൊ ചൂണ്ടിക്കാണിച്ച ആയ്ത പള്ളിക്കൂടത്തി
ന്റെ കിഴക്കൊ പടിഞ്ഞാറൊ എന്നും ഇപ്രകാരം
വാദ്ധ്യാൻ പൈതങ്ങളൊട ചൊതിച്ച ശീലിപ്പിക്ക
യും വെണം

൨ാം അദ്ധ്യായം

൧ ഭൂമിയുടെ രൂപത്തെയും ഓരൊ ദിക്കുകളും കട
ലും എവിടെ ആകുന്നൂ എന്നും അറിയുന്നതിന വെ
ണ്ടി ഉണ്ടാക്കിയിട്ടുള്ള പടം ഭൂമിപടം എന്ന പറയുന്നു

൨ ആ പടത്തിൽ ചില പക്കം ചായമിട്ട അതി
ന്റെ മീതെ പെരുകൾ എഴുതിയിട്ടുണ്ട ഇത തറയെ
കാണിക്കുന്നതാകുന്നു

൩ പടത്തിൽ എതാനും പക്കം ചായമില്ലാ ആയ്ത
കടലിനെ കാണിക്കുന്നതാകുന്നു

൪ പടത്തിന്റെ മുകൾ വടക്കെ വശമാകുന്നു

നിനവു

പടത്തിൽ കിഴക്കു — തെക്കു — വശംമുതലായ്ത — എ
തെന്നും ആശാൻ പൈതങ്ങളെകൊണ്ട കാണിപ്പി
ക്കണം [ 9 ] ൫ ചന്ദ്രനെപ്പൊലെ ഭൂമിയും വട്ടമായിട്ടു ഇരിക്കു
ന്നപ്രകാരം നാം പറഞ്ഞിട്ടുണ്ടല്ലൊ

൬ ചന്ദ്രനെ നീ നൊക്കുംപൊൾ ഒരു രൂപായെ
പ്പൊലെ പരന്നിരിക്കുന്നതായിട്ടു കാണുന്നു

൭ എന്നാലത പരന്നിരിക്കയല്ല വലിയ നാരങ്ങാ
പൊലെ ഉരുണ്ടിരിക്കുന്നു.

൮ വളരെ ദൂരത്തിൽ ആകയാലും ഒരുവശം മാ
ത്ത്രം നാംകാണുന്നതിനാലും ചന്ദ്രൻപരന്നു കാണുന്നു

നിനവു

ൟ വിപരം കുഞ്ഞുങ്ങൾക്കു തെളിവായിട്ടു പറ
ഞ്ഞു കൊടുക്കണം എകദെശം അൻപതടി ദൂരത്തിൽ
ഒരു ഉരുണ്ട പാത്രമൊ മറ്റു വല്ല വസ്തുവൊ വച്ചു
കാണിച്ചാൽ ചന്ദ്രനെപ്പൊലെ പരന്നു കാണുകയും
ചെയ്യും

൯ വലിയ നാരങ്ങായെപ്പൊലെ കടലാസിൽ ഉ
രുണ്ടയായിട്ടു തീൎപ്പാൻ വഹ്യാത്തതിനാൽ ഭൂമിപ്പട
ത്തെ പരപ്പായിട്ടു ഉണ്ടാക്കിയിരിക്കുന്നു

൧൦ ഇപ്പ്രകാരം ഭൂമിയെ കാണിപ്പാൻ തക്കവ
ണ്ണം ഭൂമിപ്പടത്തെ രണ്ടു ചക്രവട്ടമായിട്ടു ഉണ്ടാക്കി
യിരിക്കുന്നു

൧൧ ഒരുചക്രവട്ടം ഒന്നുപാതി ഭൂമിയെകാണി
ക്കുന്നു — അതിനെ കിഴക്കെ പാതിയെന്നപറയുന്നു

൧൨ മറ്റെ ചക്രവട്ടം പടിഞ്ഞാറെപാതിയെ കാ
ണിക്കുന്നു

൩ാം അദ്ധ്യായം

൧ തറ അത്ത്രയും അഞ്ചുവലിയ ഖണ്ഡങ്ങളായി
ട്ടു വിഭാഗിച്ചിരിക്കുന്നു [ 10 ] ൨ ഇതിൽ ഒരുവലിയ ഖണ്ഡം യൂറൊപ്പെന്നും
ഒന്ന എഷ്യായെന്നും ഒന്ന ആപ്പ്രിക്കായെന്നും പെ
ർവിളിക്കപ്പെടുന്നു

൩ യൂറൊപ്പും എഷ്യാവും ആപ്പ്രിക്കാവും ഭൂമിയിൽ
കിഴക്കെ പാതിയിൽ ഇരിക്കുന്നു

൪ ൟ മൂന്നു ഖണ്ഡങ്ങളും ഒന്നൊടൊന്നു ചെ
ൎന്നിരിക്കുന്നു — യൂറൊപ്പു എഷ്യാവിനൊടും എഷ്യാ
ആപ്പ്രിക്കാവിനൊടും ചെൎന്നിരിക്കയാൽ കരവഴി ഒ
ന്നിൽ നിന്നും ഒന്നിൽ പൊകയുംചെയ്യാം

൫ കിഴക്കെപാതിയിൽ ആസ്ത്രെലിയായെന്ന വെ
റെയൊരു ഖണ്ഡം ഇരിക്കുന്നു

൬ അത മറ്റെ ഖണ്ഡങ്ങളൊടു ചെൎന്നിരിക്കാതെ
കുറയെ ദൂരത്തിൽ ആകയാൽ കപ്പലിൽകെറി സമു
ദ്രം വഴിയത്ത്രെ അവിടെപൊകാം

൭ അമ്മെരിക്കാ എന്നും വെറെഒരു ഖണ്ഡം ഇരി
ക്കുന്നു

൮ അമ്മെരിക്കാ പടിഞ്ഞാറെ പാതി ഉണ്ടയിൽ
ഇരിക്കുന്നു

൯ ൟ ഖണ്ഡങ്ങൾ ഒരൊന്നിലും പല പെരുകൊ
ണ്ടു ദിക്കുകൾ ഇരിക്കുന്നു

൪ാം അദ്ധ്യായം

൧ ഭൂമിയുടെ നാലുവശത്തും സമുദ്രം ചുറ്റി യിരി
ക്കുന്നു — അതുകൊണ്ട കപ്പൽവഴി ഒരുകരയിൽ നി
ന്നും മറ്റു എതു കരയ്ക്കും പൊകാം

൨ സമുദ്രത്തിന്ന അടുത്തിരിക്കുന്ന ദിക്കിന്റെ കര
കടൽക്കരയെന്നപറയും [ 11 ] ൩ കടലുകൾ എല്ലാം സമുദ്രമെന്നപറയും

൪ ഒരു സമുദ്രത്തിൽനിന്നും മറ്റൊരു സമുദ്രം ത
രിച്ചറിയുന്നതിന ഓരൊപങ്ക സമുദ്രത്തിന്ന വെവ്വെ
റെ പെർ കൊടുത്തിരിക്കുന്നു

൫ എറ്റവും വിസ്താരമായീട്ടുള്ള പങ്കിനെ സമു
ദ്രമെന്നുംവിളിക്കപ്പെടുന്നു — ഇതിന്മണ്ണം ഹിന്തു ദെശ
ത്തിനു സമീപിച്ചിരിക്കുന്നപങ്കു ഹിന്തു സമുദ്രമെ
ന്നവിളിക്കുന്നു

൬ ചെറിയപങ്കുകളെ കടൽഎന്ന വിളിക്കുന്നു — ഇ
പ്പ്രകാരം തന്നെ ഹിന്തു സമുദ്രത്തിൽ ഒരുപങ്കു അറ
പ്യാദെശത്തിനു സമീപമായിരക്കയാൽ ആയ്തിനെ
അറവിക്കടൽ എന്നപറയുന്നു

൭ ഒരുവശത്തു യൂറൊപ്പു — ആപ്പ്രിക്കാ — എന്ന
രണ്ടു ഖണ്ഡങ്ങളും മറുവശത്തു അമ്മറിക്കാ ഖണ്ഡ
ത്തിനും മദ്ധ്യെഒള്ള കടലിനെ അറ്റിലാന്റിക്കു സ
മുദ്രമെന്നും വിളിക്കുന്നു

൮ എഷ്യാവിനും അമ്മെറിക്കാവിനും മദ്ധ്യെഒള്ള
കടൽ പസ്സിവിക്കു — സമുദ്രം എന്നുപറയുന്നു

൯ ഹിന്തുദെശത്തിന്റെ തെക്കെവശത്തിൽ ഇരി
ക്കുന്ന സമുദ്രത്തിനെ ഹിന്തു സമുദ്രം എന്നുപറയുന്നു

൧൦ യൂറൊപ്പു ഖണ്ഡത്തിനു വടക്കെഒള്ള സമുദ്ര
ത്തിന്റെ വടക്കെപ്പങ്കു വടക്കെകടൽ എന്ന പറയുന്നു

൧൧ ഭൂമിയുടെ തെക്കെവശം മുഴുവനും ചുറ്റി യിരി
ക്കുന്ന സമുദ്രത്തിന്റെ തെക്കെപ്പങ്കു തെക്കെകടൽ
എന്നപറയുന്നു

൧൨ കടലിൽ ഒള്ള വെള്ളം എല്ലാടത്തും ഉപ്പുഒള്ള
തായിരിക്കുന്നു [ 12 ] ൧൩ നല്ലവെള്ളത്തിനെക്കാൽ ഉപ്പു വെള്ളത്തിൽ
ഭാരിയായിട്ടുള്ളകപ്പൽ നികന്നുപൊകുന്നതിനുഅധി
കം എളുപ്പമായിരിക്കുന്നതു കൂടാതെയും സൂൎയ്യന്റെ
കാന്തികൊണ്ട നല്ല വെള്ളത്തിനെപ്പൊലെ ഉപ്പുവെ
ള്ളം എറ്റവും വെഗത്തിൽ പറ്റിപ്പൊകാത്തതും ആ
കയാൽ ൟ സംഗതിയിൽ ഒണ്ടായിരിക്കുന്ന ൟശ്വ
രജ്ഞാനവും കാരുണ്യവും നമുക്കു പ്രബലപ്പെടുന്നു

൫ാം അദ്ധ്യായം

൧ കിഴക്കു പാതി ഉണ്ടയിൽ എഷ്യാഖണ്ഡം ഇരി
ക്കുന്നു അത യൂറൊപ്പു — ആപ്പ്രിക്കാവു — അസ്ത്രെലി
യാ — എന്നും ഖണ്ഡങ്ങളെക്കാൽ അധികംവിസ്താ
രമായിരിക്കുന്നു

൨ യൂറൊപ്പും ആപ്പ്രിക്കാവും ചെൎന്നാൽ എഷ്യാവി
നു സമനായിരിക്കും

൩ അമ്മെറിക്കാ ഖണ്ഡം എകദെശം എഷ്യാവിനു
സമമായിരിക്കും

൪ വിസ്താരമായിട്ടുള്ള ൟ ഖണ്ഡങ്ങൾ കൂടാതെ
ദ്വീപുകളെന്നും അനെകം ചെറിയ സ്ഥലങ്ങൾ ഇരി
ക്കുന്നു

൫ കടൽ ചുറ്റിയിരിക്കുന്നസ്ഥലം ദ്വീവ എന്നപ
റയുന്നു

൬ ലെങ്ക — ഒരു ദ്വീവാകുന്നൂ — ഭൂമിപ്പടത്തെനൊ
ക്കി ഇനിയും ചില ദ്വീവുകളെകാണിച്ചു കൊടു

നിനവു

ഭൂമിപ്പടത്തിൽ ഒള്ള പലദിക്കുകളെയും ആജാൻ
കുഞ്ഞുങ്ങൾക്കു കാണിച്ചുകൊടുത്ത — പിന്നീടു അവ [ 13 ] രു തന്നെ അതിനെ കാണിക്കയും വിസ്താരമായിട്ടു
ള്ള ദിക്കുകൾ എതെല്ലാമെന്നും അതിലും അധികവീ
സ്താരം ഒള്ളസ്ഥലങ്ങൾ എതെല്ലാമെന്നും ഇതിന്മ
ണ്ണം കുഞ്ഞുങ്ങളൊടു വിപരിച്ചു ചൊദിച്ചു ഒരൊ
സ്ഥലത്തിന്റെ സ്ഥിതിയും പഠിപ്പിച്ചു കൊടുക്കയും
വെണം

൭ യൂറൊപ്പു ഖണ്ഡത്തിൽ ഒള്ളപല ദിക്കുകളിലെ
ആളുകളെ യൂറൊപ്പ്യൻമാരെന്നും‌പറയുന്നു — അവ
രെല്ലാവരും വെള്ളനിറം ഒള്ളവരാകുന്നു

൮ ഇംഗ്ലീഷകാറരിടെ ദെശം ഇംഗ്ലാണ്ടെന്നു
പെരുവിളിക്കുന്നു

൯ എഷ്യാ ഖണ്ഡത്തിലുള്ള നാനാ ദെശത്തെ ജ
നങ്ങളും എഷ്യാട്ടിക്സ—എന്നവിളിക്കപ്പെടുന്നു—അവ
രിൽ ചിലരു ചുകപ്പുകലൎന്ന വെള്ളനിറമുള്ളവരും
അനെകംപെരു മഞ്ഞളും കറുപ്പുംകലൎന്നനിറവും അ
ല്ലംകിൽ കറുപ്പുനിറവും ഒള്ളവരായിരിക്കുന്നു

൧൦ ആപ്പ്രിക്ക — ഖണ്ഡത്തിൽ ഒള്ളവൎകളെ ആ
പ്പ്രിക്കൻ എന്നും വിളിക്കുന്നു — അവരിൽ ചിലടത്തു
ള്ളവരുമഞ്ഞളും കറുപ്പുംകലൎന്ന നിറമായും അനെ
കം പെരു കറുപ്പു നിറമായുംഇരിക്കുന്നു

൧൧ അമ്മേറിക്കാ ഖണ്ഡത്തിൽഒള്ളആളുകൾ പ
ലനിറമായിരിക്കുന്നു — ചിലരു വെള്ളനിറവും ചില
രു വെങ്കല നിറവും ചിലരുകറുപ്പു നിറവും ആകുന്നു

൧൨ വെള്ളമനുഷ്യരു അനെകംപെരു മുൻപിനാ
ലെ യൂറൊപ്പു ഖണ്ഡത്തിൽ നിന്നും അമ്മെറിക്കാ
ഖണ്ഡത്തിൽ പൊയി കുടിപാൎത്തു

൧൩ വടക്കെ അമ്മെറിക്കാവിൽ കുടിയെറിയ ഇം
ഗ്ലെഷുകാറരിടെ സന്തതികൾ തങ്ങളുടെ വകയ്ക്കു [ 14 ] ഒരുദെശത്തെ നിശ്ചയിച്ചു — അതിനെ — യൂനയി
ഠെഢുസ്ഠറ്റിസ്സു — എന്നു പെരിട്ടു ആദെശത്തെ ജന
ങ്ങളെ അമ്മെറിക്കൻസ എന്നു വിളിക്കുന്നു

൧൪ അമ്മെറിക്കാ ഖണ്ഡത്തിൽ പലസ്ഥലങ്ങളിലും
ഒള്ള യൂറൊപ്പ്യൻ ജനങ്ങളെ തങ്ങൾ തങ്ങളുടെ ദെ
ശപ്പെരാൽ വിളിക്കപെട്ടന്നു

൧൫ യൂറൊപ്പ്യൻ സന്തതി അല്ലാതെ മറ്റുംഒള്ള
ജനങ്ങളെ ഇന്ത്യൻ്സ — എന്നവിളിക്കുന്നു

൧൬ ആസ്ത്രെലിയാവിൽഇപ്പൊൾ ഇംഗ്ലീഷു കാറ
രു അധികമായി കുടിപാൎക്കുന്നു — അവർ എകദെശം
അൻപതു സംവത്സരത്തിനു മുൻപിൽ അവിടെ ചെ
ന്നു എത്തി — ആസ്ത്രെലിയാവിൽ പൂൎവ കുടിയാന
വന്മാരു കറുപ്പുനിറമായും ഹിന്തുദെശത്തുകാട്ടുമനുഷ്യ
രെപ്പൊലെ ഉപജീവനം ചെയ്യുന്നവരായുംഇരിന്നു

൬ാം അദ്ധ്യായം

൧ യൂറൊപ്പു ഖണ്ഡത്തിന്റെ തെക്കു കിഴക്കെ മൂല
യിൽ തുറുക്കിഎന്നും ഒരു ചെറിയദെശംഒണ്ട — അ
വിടത്തെ കുടിയാനവന്മാരെ തുറുക്കർ എന്നുവിളിക്കു
ന്നു — അവരു മഹമ്മതു മാൎഗ്ഗക്കാറരായിരിക്കുന്നു

൨ യൂറൊപ്പു ഖ​ണ്ഡത്തിൽ ഒള്ള മറ്റു എല്ലാ ജനങ്ങ
ളും ക്രിസ്ത്യാനികളായിരിക്കുന്നു — എന്നാൽ ഇവരെ
ക്രിസ്ത്യാനികളെന്നു വിളിക്കപ്പെടുന്നതല്ലാതെ അ
വരിൽ അനെകം പെരു ഉണ്മയായിട്ടുള്ള ക്രിസ്ത്യാ
നികളല്ല — ക്രിസ്ത്യാനിയെന്നുള്ള നാമം ധരിച്ചുകൊ
ള്ളുന്നതിനും ആവകവെദപ്പ്രമാണത്തുംപടി ചിന്ത
യിലും നടത്തയിലും ഇരിക്കുന്നതിനും വളരെ വ്യത്യാ
സംഒണ്ട [ 15 ] ൩ എഷ്യാ ഖണ്ഡത്തിലെ ജനങ്ങളിൽ അനെകം
പെരു പലമാതിരി വിഗ്രഹ ആരാധനക്കാറരായിരി
ക്കുന്നു—ശെഷം പെരു മഹമ്മതുമതക്കാറരായും കുറ
യെപ്പെരു ക്രിസ്ത്യാനികളായും ഇരിക്കുന്നു

൪ ആപ്രിക്കാ ഖണ്ഡത്തിലുള്ള ജനങ്ങൾ മിക്കതും
വിഗ്രഹ ആരാധനക്കാറരും മഹമ്മതു മാൎഗ്ഗക്കാറരും
ആയിരിക്കുന്നു

൫ അമ്മെറിക്കാ ഖണ്ഡത്തിൽ വെളുത്ത മനുഷ്യരു
ക്രിസ്ത്യാനികളായിരിക്കുന്നു — ശെഷം പെരു വിഗ്ര
ഹ ആരാധനക്കാറരായിരിക്കുന്നു

൬ യൂറൊപ്പു ഖണ്ഡം സാധാരണമായി ഉഷ്ണം ഒ
ള്ളതല്ല — അതിന്റെ വടദെശങ്ങൾ നീങ്കലാക ശെ
ഷം ദെശങ്ങൾ എറ്റവും കുളിർച്ചയായിട്ടുള്ളതുമല്ല

൭ വെനകാലത്തിൽ അവിടെ ഉഷ്ണമായിരിക്കും
എന്നാൽ ൟ ദെശത്തിനു സമാനം ഉഷ്ണം അവിടെ
യില്ല

൮ കുളിരു കാലത്തിൽ അവിടയും കുളിരായിരിക്കു
ന്നു — അപ്പൊൾ അവിടെ പനിക്കട്ടി ഒണ്ടാകുന്നു
കുളങ്ങളിലും ആറ്റിലും ഒള്ള വെള്ളം കുളിർച്ചയുടെ
ഹെതുവാൽ കല്ലുപൊലെ കട്ടിയായിതീരുന്നതിനാ
ൽ ജനങ്ങൾ അതിന്റെ മീതെനടന്നുപൊകും

൯ കൽമഴയെ നീ കണ്ടിരിക്കുമെല്ലൊ — ആയ്ത പ
നിക്കട്ടിക്കു സമാനമായിരിക്കുന്നു — ആയ്ത കുളിൎച്ച
ഒള്ള കാറ്റു കൊണ്ടിട്ട ഒറഞ്ഞു പനിക്കട്ടിപൊലെ ആ
കുന്ന മഴത്തുള്ളികളാകുന്നു

൧൦ പനിക്കട്ടി ഒറപ്പായിരുന്നാലും എളുപ്പത്തിൽ
നീ അതിനെ ഒടെക്കാം കണ്ണാടിയെപ്പൊലെ അതു
തെളിവായിരിക്കുന്നു — വഴുവഴുപ്പായിരിക്കുന്നതിനാ [ 16 ] ൽ അതിന്റെ മീതെ നിൾകുന്നത പ്രയാസമാകുന്നു
കാറ്റു ഉഷ്ണം കൊള്ളുമ്പൊൾ ഇത വെള്ളമായിട്ട
ഉരുകിപ്പൊകുന്നു

൧൧ എഷ്യാ ഖണ്ഡത്തിലും അധികം കുളിൎച്ചയാ
യുള്ള ചില സ്ഥലങ്ങൾ ഇരിക്കുന്നു — എങ്കിലും സാ
ധാരണമായി അത എറ്റം ഉഷ്ണം ഒള്ള ഖണ്ഡമാ
കുന്നു

൧൨ ആപ്രിക്കാ ഖണ്ഡംവളരെ ഉഷ്ണം ഒള്ളതാ
കുന്നു

൧൩ അമ്മെറിക്കാ ഖണ്ഡത്തിൽ ചില ഇടങ്ങൾ എ
റ്റവും കുളിൎച്ചയായും ചില ഇടങ്ങൾ എറ്റവും ഉഷ്ണ
മായും ഇരിക്കുന്നു

൧൪ കുളിരുകാലത്തിൽ വടസമുദ്രവും തെക്കെസമു
ദ്രവും ഒറഞ്ഞുപൊകുന്നതാകയാൽ അവിടെ കപ്പൽ
ചെല്ലുന്നതല്ല

൧൫ പനികട്ടിയെപ്പൊലെ ഉറപ്പായിട്ടു ആകുന്ന
തഒറഞ്ഞു പൊകുന്നതെന്നു അൎത്ഥം

൧൬ ഭൂമിയെചുറ്റി വടക്കെവശം അത്ത്രയും എ
റ്റവും കുളിൎച്ചഒള്ളതും അതിനടുത്ത വശം അധിക ഉ
ഷ്ണവും അധിക കുളിൎച്ചയും അല്ലാത്തതും നടുവശം
എല്ലാം അധികഉഷ്ണം ഒള്ളതും അതിനടുത്ത വശം
അധിക കുളിൎച്ചയും അധിക ഉഷ്ണവും ഇല്ലാത്തതും
തെക്കെവശം അത്ത്രയും അധിക കുളിൎച്ച ഒള്ളതും
ആകുന്നു

നിനവു

മെൽപറഞ്ഞതിനെ ആജാൻ കുഞ്ഞുങ്ങൾക്കു വിപ
രമായിട്ടു ബൊധപ്പെടുത്തി കൊടുക്കയും വെണം [ 17 ] ൧൭ ക്രിസ്ത്യാനികൾ — മഹമ്മതു മാൎഗ്ഗക്കാറര — വി
ഗ്രഹ ആരാധനക്കാറര — അല്ലെങ്കിൽ അജ്ഞാനി
കൾ — എന്നവരെ കുറിച്ചു ഇതിനു മുൻപിൽ പറ
ഞ്ഞിട്ടുണ്ടല്ലൊ — വെറെ ഒരുവക ജനങ്ങൾ ഒണ്ട
അവൎക്കു ഇപ്പൊൾ സ്വന്ത ദെശമില്ലാതെ ലൊക
ത്തിൽ ​എല്ലാടത്തും ചിതറിയിരികുന്നു — എന്നാൽ ഒ
രു ജാതിക്കാറരൊടും ചെരാതെ യിരിക്കുന്നു — അനെ
കം കാലത്തിനു മുൻപിൽ എല്ലാദെശത്തുള്ള ജനങ്ങ
ളും സത്യമായിട്ടുള്ള ദെയ്വത്തിനെവിട്ടു വിഗ്രഹങ്ങളെ
വന്ദിച്ചു — അവരിൽ ചിലരു — സൂൎയ്യൻ ചന്ദ്രൻ
നക്ഷത്ത്രങ്ങളയും — ചിലരു മൃഗങ്ങളയും — പാമ്പുമു
തലായ ഊരുന്ന ജെന്തുക്കളയും ശെഷംപെരു — മരം
കല്ലു — ചെമ്പു — മുതലായവസ്തൂകൊണ്ട ചെയ്യപ്പെട്ട
സ്വരൂപങ്ങളയുംദെയ്വങ്ങളെന്നു വന്ദിച്ചുവന്നു — ആ
സമയത്തു ജീവനുള്ള എകസാക്ഷാൽ ദെയ്വം തന്നെ
മാത്രം അറിഞ്ഞുവണങ്ങുന്നതിനവെണ്ടി ൟ ജനങ്ങ
ളിടെ ഇടയിൽ നിന്നുംഒരുജാതിക്കാറരെ തിരിഞ്ഞെ
ടുത്തും കൊണ്ട — അവൎക്കു തന്റെ ന്യായ പ്രമാണങ്ങ
ളെ അരുളിച്ചെയ്യുന്നതിനു ചിത്തമായി — ആ ജന
ങ്ങളെത്തന്നെ ജ്ജൂതൻ മാരെന്നു വിളിക്കപ്പെടുന്നു
അവരിടെ ദെശം എഷ്യാഖണ്ഡത്തിൻ മെക്കെ വശ
ത്തിൽഇരുന്നു — ജെറൂസലം അവരിടെ പ്രധാന
നഗരമാകുന്നു — ജ്ജൂതൻമാർ ദെയ്വത്തിന്റെ ന്യാ
യപ്രമാണങ്ങളെ കയ്യെറ്റിരുന്നു — എന്നുവരികി
ലും കൂടക്കൂടെ ദെയ്വത്തിനെ മറന്നു മറ്റു ജാതിക്കാറരെ
പ്പൊലെ വിഗ്രഹങ്ങളെ വന്നിക്കുന്നതിനു മനസ്സു
ള്ളവരായിരുന്നു — ൟ പാവത്തിന്റെ ഹെതുവാൽ
അനെകം പ്രാവെശം ദെയ്വം അവരെ ശിക്ഷിച്ചു — എ [ 18 ] ങ്കിലും അവരു ഗുണപ്പെട്ട ദെയ്വത്തിന്റെ നെൎക്കു മ
നസ്സു തിരിയുംപൊൾ അതതു സമയത്തു അവരി
ടെ പാവങ്ങളെ പൊറുക്കയും ചെയ്തു — കുടശിയിൽ
കൎത്താവായ എശുക്രിസ്തു — അവൎക്കു നല്ലറിവു കൊ
ടുക്കുന്നതിനും അവരയും തന്നെ വിശ്വസിക്കുന്ന മ
റ്റു എതുജാതിക്കാറരയും രെക്ഷിക്കന്നതിനും പരലൊ
കത്തുനിന്നും വന്നു അവരിടെ ഇടയിൽ സഞ്ചരിക്ക
യുംചെയ്തു — എന്നാൽ കൎത്താവിനെ എറ്റുകൊൾ
വാൻ മനസ്സില്ലാതെ കുലചെയ്തു — ഇതിന്മണ്ണം ഒള്ള
വരിടെ വിശ്വാസക്കെട്ടിന്റെഹെതുവാൽ തങ്ങളിടെ
സ്വന്ത ദെശത്തിൽനിന്നും ഓടിക്കപ്പെട്ടതല്ലാതെയും
അപ്പൊൾ മുതൽ ഭൂലൊകത്തിൽ എല്ലാ ദെശങ്ങളിലും
ചിതറിപ്പൊയി — ഇതിന്മണ്ണമായിട്ടും അവരു മറ്റു
ദെശക്കാറരൊടു കലരാതെ ഇതുവരെ പ്രത്യെകമായ
ജനങ്ങളായിരിക്കുന്നു — എങ്കിലും ഇവരെ ഒന്നിച്ചു
ചെൎത്തു അവരിടെ സ്വന്ത ദെശത്തു കുടി പാൎപ്പാൻ
ഹെതു ചെയ്യുമെന്നു ദെയ്വം വാക്കുദെത്തം ചെയ്തിരി
ക്കുന്നു

൭ാം അദ്ധ്യായം

ഇന്തുദെശത്തെക്കുറിച്ചു

൧ നാം പാൎക്കുന്ന ദെശത്തെ ഹിന്തുദെശം എന്നു
വിളിക്കുന്നു

൨ ഹിന്തുദെശംമുഴുവനും ൟ പെരുകൊണ്ടുതന്നെ
വിളിക്കുന്നു — എംങ്കിലും ൟ ദെശം എറ്റവും വിസ്താ
രം ഒള്ളതാകയാൽ അനെകം ദിക്കുകൾ അതിൽ അട
ങ്ങിയിരിക്കുന്നതും ഓരൊന്നിനു വെവ്വെറെ പെരുകളും
ഒണ്ടായിരിക്കുന്നു [ 19 ] ൩ എഷ്യാ ഖണ്ഡത്തിൽ ഒള്ളദിക്കുകളിൽ ഹിന്തുദെ
ശം ഒന്നായിരിയ്ക്കുന്നു

൪ ഹിന്തുദെശം എഷ്യാഖണ്ഡത്തിൽ തെക്കെവ
ശത്തായിരിയ്ക്കുന്നു

൫ ഹിന്തുദെശം തെക്കുവടക്കു നീളത്തിൽ എകദെ
ശം ആയിരത്തിത്തൊള്ളായിരം മയിൽ — അതുകാ
ൽനടെക്കു നാലമാസത്തെ വഴി ദൂരം ഒള്ളതായി
രിക്കുന്നു — കിഴക്കു പടിഞ്ഞാറായിട്ടു അധികം വിസ്താരം
ഒള്ളടത്ത എകദെശം ആയിരത്തി അഞ്ഞൂറു മയിൽ
വീതിയും അത മൂന്നുമാസത്തെ വഴിദൂരം ഒള്ളതായി
രിയ്ക്കന്നു

൬ ഹിന്തുദെശത്തെ വടക്കെവശത്തിൽ ഹിമയാ
ഗിരിഎന്ന പൎവതങ്ങൾ ഇരിക്കുന്നു — അത എറ്റവും
ഉയരം ഒള്ളതും ഭൂമിയിലുള്ള എല്ലാമലകളിലും പൊ
ക്കും ഒള്ളതായിരിക്കുന്നു

൭ വളരെ ഉയൎന്നുകാണുന്ന കല്ലുമെട്ടിനെ മല
യെന്ന വിളിക്കുന്നു

൮ ഹിന്തുദെശത്തിന്റെ കിഴക്കെവശത്തു ബംകാ
ളദെശത്തിന്റെ അരികെ മലകളും ആറുകളും ഒണ്ട
മറ്റുദെശങ്ങളിൽ നിന്നുംഹിന്തുദെശം ഇതു കൊണ്ടി
ട്ടു പിരിക്കപ്പെടുന്നു

൯ മെട്ടിലൊ മലയിലൊ എരിയിലൊ കുളത്തി
ലൊ നിന്നു ഒഴുകി ഓടി കടലിലൊ വെറെഒരു ആ
റ്റിലൊ ചെന്നു വീഴുന്ന ജലഓട്ടത്തിനു ആറന്നു
വിളിക്കുന്നു

൧൦ ചെറിയതും ഒടുങ്ങിയതുമായ ആറ്റിനു കാലു
വായി അല്ലംകിൽ ഓട എെന്നു വിളിക്കുന്നു

൧൧ ബംകാളദെശം തുടങ്ങി ഹിന്തു ദെശത്തിന്റെ [ 20 ] തെക്കെ അറ്റംവരെ കിഴക്കെവശം അത്രയും കടലാ
യിരികുന്നു

൧൨ ഹിന്തു ദെശത്തിന്റെ തെക്കെ അറ്റത്തിലും
കടൽ ഇരിക്കുന്നു

൧൩ ഹിന്ദുദെശത്തിന്റെ തെക്കെ അറ്റം കന്ന്യാ
കുമാരി എന്ന വിളിക്കുന്നു

൧൪ തറയിൽ എതറ്റമെംകിലുംസമുദ്രത്തിനകത്തു
നീണ്ടിരുന്നാൽ ആയ്തിനെ കെഫ അല്ലംകിൽ തറ മു
നയെന്ന വിളിക്കുന്നു — ഭൂമിപ്പടത്തിനെ നൊക്കി ഇ
നിയും എതാനും തറമുനകളെ ഇതിൽ ക്കാണിച്ചു
കൊട

൧൫ കന്ന്യാകുമാരി മുതൽ വടക്കു ഹിന്തു ദെശം വ
രെക്കും ഹിന്തു ദെശത്തിന്റെ പടിഞ്ഞാറെ വശത്തു
കൂടെ കടൽ ഇരിക്കുന്നു

൧൬ ഹിന്തു ദെശം മുതൽ ഹിമയഗിരിപൎവതംവരെ
മറ്റും ദെശങ്ങളിൽനിന്നും ഹിന്തുസ്സുഎന്നവലിയന
ദികൊണ്ട ഹിന്തുദെശം പിരിക്കപ്പെട്ടിരിക്കുന്നു

൧൭ ഹിന്തുദെശത്തിന്റെ കിഴക്കുവശത്തിരിക്കുന്ന
സമുദ്രത്തിനു ബംകാളക്കുടാക്കടൽ എന്നു പെരുവിളി
ക്കുന്നു

൧൮ മൂന്നുവശത്തും തറയിരിക്കുന്ന കടലിനെ കു
ടാക്കടലന്ന വിളിക്കുന്നു

൧൯ ഹിന്തു ദെശത്തിന്റെ തെക്കെ വശത്തിരിക്കു
ന്നകടലിനെ ഹിന്തു സമുദ്രമെന്നു വിളിക്കുന്നു

൨൦ അതിന്റെ മെക്കെവശത്തിരിക്കുന്നകടലിനും
ഹിന്തുസമുദ്രമെന്നതന്നെ വിളിക്കുന്നു [ 21 ] നിനവു

ആജാൻ ൟ അദ്ധ്യായത്തിൽ ചൊല്ലിയിരിക്കുന്ന
തിന്മണ്ണം ഒള്ളയിടങ്ങളെ ഭൂമിപ്പടത്തിൽ കുഞ്ഞിങ്ങ
ൾക്കു കാണുിച്ചു കൊടുത്തു ആദിയിൽ ൟ പടത്തിൽ
ഒള്ളതുപൊലയും പീന്നീടു തനിക്കു തൊന്നുന്നതു
പൊലയും അവരൊടു ചെ ദ്യംചെയ്ത ഇപ്ര കാരം
അതതു സ്ഥലങ്ങളെ അവരുതന്നെ തനിക്കു കാ
ണിച്ചു തരുന്നതിനു ചെയ്കയും വെണം — ഇപ്രകാ
രം ഭൂമിപ്പടത്തെ തങ്ങളുടെ മുമ്പെവച്ചും കൊണ്ട പ്ര
യാസം കൂടാതെ മെൽകണ്ടിരിക്കുന്നതിന്മണ്ണം ചെ
യ്യാമെന്നാൽ അപ്പൊൾ ഭൂമിപ്പടം കൂടാതെ അവ
രൊടു ചൊദ്യംചെയ്തു കുറുപ്പുപലകയിലംകിലും കൽ
പ്പലകയിലംകിലു തറയിലംകിലും ശുണ്ണാമ്പുക്കട്ടി
കൊണ്ടു ഭൂമിപ്പടത്തെ പ്പൊലെ വരെക്കുന്നതിനു
അവൎക്കു പഠിപ്പിച്ചു കൊടുക്കയും വെണം — ഒരു മ
നുഷ്യൻ കാലുനടയായിട്ടു അഞ്ചുമണി നെരത്തിൽ
നടപ്പാൻകൂടിയതായിട്ടു ൧൭ നാഴികദൂരംഒരുനാളത്തെ
വഴിയെന്നു പറയുന്നു

൮ാം അദ്ധ്യായം

ഹിന്തുദെശത്തിന്റെ പം‌ങ്കുകളെ കുറിച്ച

൧ ഹിന്തുദെശം നാലു പ്രധാനപ്പെട്ട പംകായിട്ട
പിരിച്ചിരിക്കുന്നു

൨ ഒന്നാമത്തെ പിരിവിനു വടക്കു ഹിന്തുസ്ഥാ
നന്നു വിളിക്കുന്നു

൩ വടക്കു ഹിന്തുസ്ഥാൻ ഹിമയാഗിരി മലയുടെ [ 22 ] തെക്കെ അറ്റത്തായിട്ട ഒടിങ്ങി നീണ്ടഭൂമിയായിരി
ക്കുന്നു

൪ അതിൽ അനെകം പൊക്കം ഒള്ള മലകളും അ
വിടെ അവിടെ പള്ളതാഴ്ചകളും ഒണ്ട — അതിന്റെ
തെക്കെവശം സമനായ വെളിഭൂമി ആയിരിക്കുന്നു

൫ ഹിന്തു ദെശത്തിന്റെ രണ്ടാമത്തെ പിരിവ
ഹിന്തുസ്ഥാനന്നു വിളിക്കുന്നു

൬ ഹിന്തുസ്ഥാൻ ഹിന്തൂക്കൾ‍ എന്ന ജനങ്ങളിടെ
നാടാകുന്നു — ൟ നാട്ടിൽ മഹമ്മത മാൎക്കക്കാറരു ആ
ദിയിൽ വന്നിറങ്ങി — ഹിന്തുസ്ഥാനന്നു അവർ പെ
രുകൊടുത്തു

൭ ഹിന്തുസ്താൻ വിസ്താരം ഒള്ളനാടാകുന്നു — അ
ത സാമാന്ന്യമായിട്ട സമനായ വെളി ഭൂമി ആയി
രുന്നാലും അവിടെ അവിടെ മലകളൊണ്ട — അ
തിന്റെ തെൻവശം അത്ത്രയും കിഴക്കു പടിഞ്ഞാറാ
യിട്ട വിന്ധ്യാപൎവതങ്ങൾ എന്ന ഒരുവലിയ മല വ
രിയായിരിക്കുന്നു

൮ സദാപ്പൊഴും വെള്ളംനിറഞ്ഞു ഓടുന്ന അനെ
കം വലിയ നദികൾ ഹിന്തുസ്ഥാനത്തിലൊണ്ടു

൯ ഹിന്തു ദെശത്തിന്റെ മൂന്നാമത്തെ പിരിവ ദ
ക്കാൻ എന്നുവിളിക്കുന്നു

൧൦ ദക്കാൻ എന്നവാക്കു തെക്കെ എന്നു അൎത്ഥം
ആകുന്നു — മഹമ്മതമാൎക്കക്കാറരുടെ രാജ്യത്തിനുതെ
ക്കെവശം ആയിരുന്ന കാരണത്താൽ ഹിന്തുസ്ഥാന
ത്തിന്റെ ൟ പംകിനു അവർ ദക്കാൻ എന്നപെരു
കൊടുത്തു

൧൧ ദക്കാൻ വിസ്താരമായ നാടായിരിക്കുന്നു — ഇ
തിൽ ചിലയിടങ്ങളിൽ അധികം മലകളും ചിലസ്ഥ [ 23 ] ലത്ത കാടുകളുംമറ്റു യിടങ്ങളിൽ സമനായ വെളിത്ത
റകളുംഒണ്ട

൧൨ ദക്കാനിൽ ചില വലിയ നദികളുംഒണ്ട — എ
ന്നാൽ ഹിന്തുസ്ഥാനത്തിലുള്ള ആറുകളെപ്പൊലെ അ
ത്ത്രവലിയ ആറുകളല്ലാ

൧൩ ഹിന്തുദെശത്തിൽ നാലാമത്തെ പിരിവ തെ
ക്കെ ഹിന്ത്യാ എന്നു വിളിക്കുന്നു

൧൪ ഇതിൽ ചില ഇടങ്ങളിൽ മലകളും പ്രത്ത്യെ
കം പടിഞ്ഞാറെ വശത്ത കാടുകളുംഒണ്ട — എംകി
ലും സാമാന്ന്യമായിട്ട സമനായ വെളി ഭൂമിയായി
രിക്കുന്നു

൧൫ തെക്കെഹിന്ത്യാവിലുള്ള ആറുകൾമിക്കതുംചെ
റിയതായിരിക്കുന്നു — ചിലമാസങ്ങളിൽ മാത്ത്രം ൟ
ആറുകളിൽ വെള്ളം അധികമായിരിക്കുന്നു

നിനവു

മെൽ കാണിച്ചിരിക്കുന്ന നാലു പങ്കുകളയും ഭൂമി
പ്പടത്തിൽ ആജാൻ കാണിച്ചു കൊടുത്ത പിന്നീടു
അവരെ ക്കൊണ്ട തനിക്കു കാണിച്ചു തരുന്നതിനു
ചെയ്കയുംവെണം

൯ാം അദ്ധ്യായം

തെക്കെ ഹിന്ത്യാവിനെക്കുറിച്ചു

൧ നാം തെക്കെ ഹിന്ത്യാവിൽ പാൎക്കുന്നു

൨ തെക്കെഹിന്ത്യാവിൽപലമാതിരിദിക്കുകൾഒണ്ട

൩ തമിഴുദെശവും തെലുങ്കു ദെശത്തിലൊരു പങ്കും [ 24 ] കന്നടാദെശവും മലയാളദെശവും തെക്കെ ഹിന്ത്യാ
വിലായിരിക്കുന്നു

൪ വെറെ ചില ദെശങ്ങളും ഇതിലൊണ്ട എന്നാ
ൽ മെൽപറഞ്ഞനാലു ദെശമെ മുഖ്യമായിട്ടൊള്ളു

൫ ജെന്നപട്ടണം തമിഴദെശത്തിലായിരിക്കുന്നു

൬ ജെന്നപട്ടണത്തിന്റെ തെക്കെ വശത്തു ക
ന്ന്യാകുമാരിവരെ ഒള്ള ദിക്കുകളിൽ എല്ലാം തമിഴ
ആളുകൾമാത്ത്രമെ കുടിപാൎക്കുന്നു

൭ ജെന്നപട്ടണത്തിനു മെക്കെ വശവും തെക്കു
മെക്കു ഒള്ള മലകൾവരെ തമിഴദെശമായിരിക്കുന്നു

൮ തെക്കെഹിന്ത്യാവിൽ രണ്ടുവലിയ പൎവതം വ
രിയായിരിക്കുന്നു

൯ ഒരുവരി കിഴക്കെ വശത്തിരിക്കുന്നു — അതി
നു കിഴക്കെ കണവായ്കളന്നു വിളിക്കുന്നു

൧൦ ജെന്നപട്ടണത്തിനുവടക്കു എകദെശം ൨൦൦
മയിൽ ദൂരത്തിലായിരിക്കുന്ന ദക്കാൻ നാട്ടിൽ കൃൎഷ്ണ
നദിക്കു സമീപിച്ചു തുടങ്ങി ജെന്നപട്ടണത്തിനുവട
ക്കു എകദെശം ൮൦ മയിൽദൂരംവരെ ചെന്ന തെക്കു
മെക്കായിട്ട തിരിഞ്ഞുമെക്കെ കണവായിൽ കൂടെചെ
ന്നുചെരുന്നു

൧൧ തെക്കെ വശത്തിനും പടിഞ്ഞാറെ വശത്തി
നും നടുവ തെക്കുമെക്കുന്ന അൎത്ഥം ആകുന്നു

൧൨ മറ്റെവലിയ പൎവതം പടിഞ്ഞാറെ വശത്താ
യിരിക്കുന്നു — അതിനെ പടിഞ്ഞാറെ കണവായ്കള
ന്നു വിളിക്കുന്നു

൧൩ മെക്കെ കണവായ്കൾ ദക്കാൻ നാട്ടിനു പടി
ഞ്ഞാറെ വശത്ത ഒള്ള വെമ്പായി നാട്ടിനു വടക്കെ [ 25 ] ആരംഭിച്ചു കന്ന്യാകുമാരിവരെ ചെല്ലുന്നു

൧൪ തെലുംങ്കുജനങ്ങൾജെന്നപട്ട​ണത്തിനു വട
ക്കയും വടക്കുമെക്കുളള ദെശങ്ങളിലുംപാൎത്തുവരുന്നു

൧൫ വടക്കെവശവും പടിഞ്ഞാറെവശവും നടുവ
വടക്കു മെക്കന്ന പറയുന്നു

൧൬ ജെന്നപട്ടണത്തിനു വടക്കുമെക്കു ഒള്ള തെ
ലുംങ്കു ദെശത്തിനു അപ്പുറത്തും തമിഴ ദെശത്തിനു
പടിഞ്ഞാറെവശം കരയീലുള്ള കിഴക്കു മെക്കു കണ
വായ്കൾക്കും മദ്ധ്യെ കന്നടിയർ കുടിപാൎത്തു വരുന്നു

൧൭ മലയാള ആളുകൾ പടിഞ്ഞാറെക്കണവാ മുത
ൽസമുദ്രക്കരയായിട്ടിരിയ്ക്കുന്ന കന്ന്യാകുമാരിവരെ ക
ന്നടീയാരിടെ ദെശത്തിനു പടിഞ്ഞാറെ വശത്തപാ
ൎക്കുന്നു

നിനവു

ആജാൻ ൟ അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന
ഓരൊ യിടങ്ങളയും ഭൂമിപടത്തിൽ കു‍ഞ്ഞുങ്ങൾക്കു
നല്ലതിന്മണ്ണം കാണിച്ചുകൊടുത്ത ൟ കാൎയ്യം സമ്മ
ന്ധിച്ചു എല്ലാം ബൊധപ്പെടുത്തി കൊടുത്തതിന്റെ
ശെഷം അവരെ കൊണ്ടു ആ സ്ഥലങ്ങളെ കാണി
ച്ചുതരിവിക്കയുംവെണം — ഇതുകളെ കാണിപ്പാൻ
അറിയാവുന്നതുവരെ അടുത്ത അദ്ധ്യായത്തിനെ
ആരംഭിക്കയും അരുത — ഇപ്രകാരം തന്നെ ഓരൊ
അദ്ധ്യായം പഠിപ്പിക്കുംതൊറും ചെയ്കയും വെണം

൧൦ാം അദ്ധ്യായം

ജെന്നപട്ടണത്തെകുറിച്ചു

൧ ജെന്നപട്ടണംതെക്കെഹിന്ത്യാവിനു കിഴക്കെ
വശത്തു കടലരികെ ഇരിക്കുന്നു [ 26 ] ൨ അതുതെക്കെഹിന്ത്യാവിലുള്ളഎല്ലാപട്ടണത്തെ
ക്കാലും വലുതായിരിക്കുന്നു — അതിൽ യൂറൊപ്പ്യന്മാ
രും അവരിടെ സന്തതികളും തമിഴന്മാരും തെലുങ്കു
ആളുകളും മഹമ്മതു മാൎക്കക്കാറരു മുതലായ അനെകം
പെരും കുടിപാൎക്കുന്നു

൩ ഓരൊ ഇടത്തിൽ വസിക്കുന്ന ജനങ്ങളെ
കുടികളെന്നു പറയുന്നു

൪ ജെന്നപട്ടണം കടൽതുറയിടമായിരിക്കുന്നു
അതായ്ത കപ്പൽവരത്തുപൊക്കായിരിക്കുന്ന പട്ടണം

൫ ജെന്നപട്ടണത്തിൽ അടെയാറെന്നും കൂവം
എന്നും രണ്ടു ചെറിയ ആറുകളൊണ്ട

൬ അതിൽ വെള്ളം കുറച്ച ആകയാൽ ചെറിയ
പടവുകളല്ലാതെ വലിയ പടവെംകിലും കപ്പലെംകി
ലും പൊവാൻവൈകാ

൭ ജെന്നപട്ടണത്തിനു മെക്കു മൂന്നു ദിവസത്തെ
വഴിദൂരത്തിനപ്പുറം ഒള്ള ഒരു ആറ്റിൽനിന്നും കൂവം
എന്ന ആറു ഒഴികി വരുന്നു

൮ ശൈതാപെ‍ട്ട ആറന്നു പറയുന്ന അടൈ
യാറു ജെന്നപട്ടണത്തിനു തെക്കുമെക്ക ഒന്നര ദിവ
സം വഴിദൂരത്തിരിക്കുന്ന ഒരു എരിയിൽ നിന്നും
ഒഴുകിഓടുന്നു

൯ ജെന്നപട്ടണത്തിൽനിന്നും കപ്പൽ എറിവട
ക്കു കിഴക്കായി ചെന്നാൽ ബംകാളത്തു ചെന്നു ചെ
രുകയും ചെയ്യാം

൧൦ വടക്കിനും കിഴക്കിനും മദ്ധ്യം വടക്കുകിഴ
ക്കന്നു പറയുന്നു [ 27 ] ൧൧ കരവഴിക്കും ബംകാളത്തിനു പൊകാം എ
ന്നാൽ കാളവണ്ടിയിൽ അവിടെ ചെന്നു ചെരുന്ന
തിനു മൂന്നുമാസം ചെരിയായിട്ടവെണ്ടിയിരിക്കുന്നു

൧൨ കപ്പൽവഴി ചെന്ന കാറ്റുതക്കമായിരുന്നാ
ൽ ഒരാഴ്ചവട്ടത്തിനകം അവിടെചെന്നുചെരാം കപ്പ
ലിൽ അനെകം വണ്ടീഭാരം ചരക്കുകൾ കൂടാതെ അ
നെകം ജനങ്ങളെയും കൂടെ ഒന്നിച്ചു കെറ്റികൊണ്ടു
പൊവാൻ തക്കതായിട്ടിരിക്കുന്നു

൧൩ ഇതിന്മണ്ണം ഒരുദെശത്തിൽ നിന്നും മ
റ്റൊരുദെശത്തിനു എളുപ്പത്തിൽ പൊകുന്നതീനു ൟ
ശ്വരൻ സമുദ്രത്തിനെ സൃഷ്ടിച്ചിരിക്കുന്നതിനാൽ
ൟശ്വരന്റെ ഞാനവും ദയവുംവെളിയാകുന്നു

൧൪ നെരെകിഴക്കെ കടൽവഴി പൊയാൽ രെംകൂ
ൻ മൊൽമെൻ എന്നഇടങ്ങളിൽ ചെന്നു ചെരാം

൧൫ തെക്കുകിഴക്കിനു നെരായിട്ടകടൽവഴിപൊ
യാൽ പിനാംകു സിംകപ്പൂൎക്കുചെന്നുചെരാം

൧൬ തെക്കിനുംകിഴക്കിനും മദ്ധ്യെതെക്കു കിഴക്കെ
ന്നു പറയുന്നു

൧൧ാം അദ്ധ്യായം

ജെന്നപട്ടണത്തിൽ നിന്നും തഞ്ചാവൂരുക്കു
പൊകുന്നതിനെ കുറിച്ചു

൧ നീ ജെന്നപണട്ടത്തിൽ നിന്നും കരവഴീതെ
ക്കെയാത്ത്ര പൊയ്യാൽ ആദിയിൽ ചെംകൽപ്പെട്ട
യിൽ ചെന്നുചെരും

൨ ചെംകൽ പെട്ട ജെന്നപട്ടത്തിൽ നിന്നും
രണ്ടുദിവസത്തെ വഴിദൂരത്തിലിരിക്കുന്നു [ 28 ] ൩ അതസമുദ്രക്കരയിലല്ലാ അവിടെനിന്നും എക
ദെശം രണ്ടുദിവസം വഴിദൂരംഉൾനാട്ടിലിരിക്കുന്നു

൪ സമുദ്രക്കരയില്ലാത്ത ഭൂമിയെ ഉൾ നാടന്നു പ
റയുന്നു

൫ ചെംകൽപെട്ടയിൽ നിന്നും രണ്ടുനാഴിക ദൂര
ത്തിനുഅപ്പുറംപാലാറുംകടന്നുപൊകണം

൬ ചെംകൽ പെട്ടയിൽ നിന്നും ൧൭ ദിവസ
ത്തെ ദൂരത്തിൽ നന്തി ദുരൊഗം എന്ന രാജ്യത്തിനു
സമീപിച്ച കിഴക്കെ കണവായ്ക്കൾക്ക അപ്പുറത്തിൽ
മൈസൂര രാജ്യത്തുനിന്നും പാലാറു ഒഴുകി ഓടുന്നു

൭ ൟ ആറു ജെന്നപട്ടണത്തിനു തെകുകിഴക്കെ
എകദെശം ഒരുദിവസത്തെ വഴിദൂരത്തിൽ കടൽക്ക
രയിൽ ഒള്ള ചതുരംക പട്ടണത്തിനു സമീപം കട
ലിൽചെന്നു വീഴുന്നു മഴസമയങ്ങളൊഴിയെ മറ്റെ
ല്ലാസമയത്തും അതിൽ വെള്ളം കുറവായിരിക്കും

൮ ചെംകൽപെട്ടക്കുനെരെ ഇരീക്കുന്നകടൽ കര
യിൽ പാഴായിട്ട കിടക്കുന്ന അനെകം വിഗ്രഹകൊവി
ൽകളും ചെതുക്കി ശിത്ത്രംകൊത്തിയതായിട്ടുഅനെകം
കല്ലുകളുംഒണ്ട — എറിയസംവത്സരത്തിനു മുമ്പിൽ
അവിടെ ഒരു പട്ടണം ഒണ്ടായിരുന്നൂ ഏന്നും കടൽ
കൊണ്ട ആയ്ത നികന്നു പൊയന്നും ജനങ്ങൾ പറ
യുന്നൊണ്ട — അത എഴുകൊവിൽ സ്ഥലമെന്നും മാ
വെലിവുരമെന്നും പെരുപറയുന്നു

൯ അവിടെ കടൽകരയിൽ ഉപ്പു അധികം വിള
യും

൧൦ ചെംകൽപെട്ടയിൽ നിന്നുംപുതുശ്ശെരി നാലു
ദിവസത്തെ വഴിദൂരം ആകുന്നു [ 29 ] ൧൧ പുതുശ്ശെരി കടൽതുറൈപട്ടണവും പ്രാഞ്ചി
ക്കാറരുടെ ദെശവും ആകുന്നു

൧൨ പ്രാഞ്ചിക്കാറരു യൂറൊപ്പു ഖണ്ഡത്തിൽപ്രാ
ഞ്ചി ദെശത്തിലിരുന്നു വന്നവരാകുന്നു

൧൩ പുതുശ്ശെരിയിൽ നിന്നും ഒരുദിവസത്തെ
വഴിദൂരത്തിൽ കൂടലൂരു എന്ന വെറെഒരുകടൽതുറൈ
പട്ടണം ഒണ്ട

൧൪ കൂടലൂരിൽ നീപ്യാനാർ എന്ന നദിയെക്കട
കണം

൧൫ ൟ ആറ മൈസൂരു നാട്ടിൽ നിന്നും പുറ
പ്പടുന്നു — മൈസൂരിലെംകിലും ൟ ആറ്റിന്റെ കര
യിലുള്ള ദിക്കുകളിലും മഴപെയ്യാതെ ഒള്ള സമയങ്ങ
ളിൽ അതിൽ വെള്ളം കുറവായിരിക്കും

൧൬ കൂടലൂരിൽനിന്നുംരണ്ടുദിവസത്തെ വഴിദൂര
ത്തിൽ പൊൎട്ടൊനൊവൊ എന്നു ഒരുകടൽ തുറ്റെപട്ട
ണംഒണ്ട — അവിടെ ഇരുംപും പഞ്ഞിയും ചെയ്യു
ന്ന ഒരുപണിപ്പുരഒണ്ട

൧൭ ൟ ദിക്കുകളിൽ നെല്ലും നീലക്കട്ടി ചെയ്യെ
ണ്ടുന്നതിനുള്ള അമരിച്ചെടിയും അധികംഒണ്ട — കട
ൽക്കരയിൽ ഉപ്പുവിളവൊണ്ട

൧൮ കൂടലൂരിലുംപൊൎട്ടൊനൊവിലും അതിൽചെ
ൎന്ന കടൽക്കര ഓരങ്ങളിലും ലെബ്ബയെന്ന ജാദിക്കാറരു
പാൎക്കുന്നു — അവരു അത്ത്രപെരും മഹമ്മത മാൎക്കക്കാറ
രായിരിക്കുന്നു—അനെക കാലത്തിനു മുമ്പിൽ ഇവിടെ
വന്നു ൟ നാട്ടിലൊള്ള ശ്രീകളെ കല്ല്യാണം കഴിച്ചു
അറബി ദെശക്കാറരുടെ സന്തതികളായിരിക്കുന്നു—അ
വരും മിക്കതും വലിയ ജാപാരികളായിരിക്കുന്നു — മഹ [ 30 ] മ്മത മാൎക്കക്കാറരെപ്പൊലെ അവരു ഹിന്തുസ്ഥാനി
അല്ലാ — തമിഴമാത്രം സംസാരിക്കുന്നു

൧൯ നീ കടൽക്കരെവിട്ട കൂടലൂരിനപ്പുറം തെക്കെ
ഉൾനാട്ടു വഴിയായി പടിഞ്ഞാറെവശം യാത്ത്ര പൊ
യാൽ എകദെശം ആറര ദിവസം കഴിഞ്ഞിട്ട തഞ്ചാ
വൂരിൽ ചെന്നുചെരാം

൨൦ തഞ്ചാവൂർ നാട്ടിൽചെന്നു ചെരുന്നതിനു മുൻ
പിൽ കൊള്ളിടം എന്ന ആറ്റിനെ നീ കടക്കണം

൨൧ കൊള്ളിടം ത്രിശ്ശിനാപ്പള്ളിക്കുമെക്കുവശത്തെ
കാബെരി എന്ന ആറ്റിൽ നിന്നും ഒഴുകിവരുന്നു

൨൨ കാബെരി ആറു പടിഞ്ഞാറെ കണവായ്ക്കു
സമീപിച്ചുള്ള കൊടുക നാട്ടിൽ നിന്നും പുറപ്പടുന്നു

൨൩ ത്രിശ്ശിനാപ്പള്ളിക്കു സമീപിച്ചകാവെരിരണ്ടു
ആറുകളായിട്ട പിരിയുന്നു

൨൪ ഇതിൽ ഒരാറ്റിന കൊള്ളിടം എന്ന പെ
രു — ഇതവടക്കെവശത്ത കൂടിപിരിഞ്ഞുപൊകുന്നു

൨൫ തെക്കെവശത്തൊള്ള ആറ്റിനകാവെരി എ
ന്നു പെരു

൨൬ ൟ ആറ്റിൽ വെള്ളം എറ്റവും അധികമാ
യിരിക്കുന്നതിനാൽ ആ നാട്ടിനു അത അധികം പ്ര
യൊജനമായിരിക്കുന്നു

൨൭ വെള്ളം നില്ക്കത്തക്കവണ്ണം ആറ്റിനു കുറു
ക്കെ ഒരു അണ കെട്ടിയിരിക്കുന്നു — അതിനെ കാവെ
രി അണയെന്നുവിളിക്കുന്നു — അതിൽനിന്നും അധി
കംചെറീയ ആറുകൾ പീരീഞ്ഞുപൊകുന്നതു കൂടാതെ
യും ആ ദെശം മുഴുവനും വെള്ളം പായത്തക്കവണ്ണം
അനെകം തൊടുകളും വെട്ടിച്ചിരിക്കുന്നു [ 31 ] ൨൮ ഇതിന്മണ്ണം തഞ്ചാവൂർ ദെശം എറ്റവും
ചെഴിപ്പായി നല്ല നെൽ അധികം വിളയുന്നു — ൟ
നെൽ ജെന്നപട്ടണംമുതലായ ഇടങ്ങൾക്ക അധി
കമായിട്ടകൊണ്ടുപൊകുന്നു

൨൯ പയിർ വകയായിട്ടഎതും അധികം ഒണ്ടാ
കുന്നത ചെഴിപ്പന്നു പറയുന്നു

൩൦ തെക്കെ ഹിന്ത്യാവിലുള്ള എല്ലാ ദെശങ്ങളി
ലും തഞ്ചാവൂര എറ്റവും ചെഴിപ്പായിരിക്കുന്നു

൩൧ തഞ്ചനകരം വലിയപട്ടണമായിരിക്കുന്നു
അവിടെ ഒരുരാജാവ പാൎക്കുന്നു

൩൨ തഞ്ചാവൂർ ദെശം മുമ്പെദിക്കാന്റെ മെക്കു
വശത്ത നിന്നുംവന്ന മ്രാട്ടിയ ജനങ്ങളുടെ അധി
കാരത്തിനു കീഴായിരുന്നു

൩൩ ൟ നാട്ടിലുള്ള ആറുകൾക്ക അനെകം ന
ല്ല പാലങ്ങളും കെട്ടിയിരിക്കുന്നു

൧൨ാം അദ്ധ്യായം

ആജാൻ അറിയെണ്ടുന്നക്രമങ്ങൾ

പറഞ്ഞുകൊടുക്കുന്ന കാൎയ്യങ്ങൾ കുഞ്ഞുങ്ങൾകു ന
ല്ലതിന്മണ്ണം അറിയുന്നതിനു വെണ്ടി — കീഴപ്പറയുന്ന
വിധത്തിൽ അവൎക്കുപഠിപ്പിച്ചു കൊടുക്കയുംവെണം

ആദിയിൽ നെമിക്കപ്പെട്ട അദ്ധ്യായത്തിനെ ആ
ജാൻ വായിച്ച അതിൽ പറഞ്ഞിരിക്കുന്ന അത തു
സ്ഥലങ്ങളെ ഭൂമിപ്പടത്തിൽ അവൎക്കു കാണിച്ചു കൊ
ടുക്കണം

വടക്കു തെക്കു മെക്ക കിഴക്ക എത ദിശയിലന്നും [ 32 ] എതിനു നെരെഎന്നും കടൽ എതുവശത്തന്നുംകണ
വായി മുതലായതു എതു വശത്തിരിക്കുന്നു എന്നും
അവൎക്കു കാണിച്ചു കൊടുക്കണം

അതിൽപിന്നെ കുഞ്ഞുങ്ങൾ തന്നെ ആ സ്ഥല
ങ്ങൾ കാണിച്ചു തരുന്നതിനും കടശിയിൽ പറഞ്ഞ
കാൎയ്യംമുതൽആദിയിൽ പറഞ്ഞ കാൎയ്യംവരെ തലകീ
ഴായിട്ട പറയിക്കയും വെണം

കുഞ്ഞുങ്ങൾ ഇതുകളെ എല്ലാം ഭൂമിപ്പടത്തെ നൊ
ക്കി എഴുപ്പത്തിൽ ചെയ്യുന്നതിനു ത്രാണി ഒണ്ടായ്തി
ന്റെ‌ശെഷം പടത്തെ നൊക്കാതെ ആയ്തിനെ പറ
യിക്കയും വേണം

ശുണ്ണാംപുക്കട്ടികൊണ്ട കറുത്തപലകയിലൊ കൽ
പ്പലകയിലൊ അല്ലംകിൽ തറയിലൊ അതതു സ്ഥ
ലങ്ങൾക്കു പൊകുന്നവഴികളെ വരച്ചുകാണിച്ച കൊ
ടുക്കയും വെണം

അത എങ്ങനെ എന്നാൽ ആദിയിൽ ജെന്ന
പട്ടണം എവിടെ യിരിക്കുന്നു എന്നും വരച്ചു കാ
ണിച്ച പിന്നെ ഒരുദിവസത്തെവഴിക്ക ഒരു അംഗുല
മായിട്ടു രണ്ട അംഗുലം വച്ചുംകൊണ്ട ജെന്നപട്ടണ
ത്തിനു തെക്കെ വശമായിട്ട തെക്കിനും തെക്കു മെക്കി
നും നടുവിൽകൂടെ ചെവ്വായിട്ട ഒരുവര വരച്ച ചെം
കൽപെട്ട എന്ന ദിക്കിനെ കാണിച്ച അതിന്മണ്ണം
തന്നെ തഞ്ചാവൂർവരെ പൊകുന്ന വഴിയെ കാണി
ച്ചുകൊടുക്കയുംവെണം

അതിന്റെശെഷം കുഞ്ഞുങ്ങൾ ആ അദ്ധ്യായ
ത്തിനെ പഠിച്ചത അത്ത്രയും കാണാതെ ചൊല്ലിക്ക
യുംവെണം [ 33 ] കീഴപറഞ്ഞിരിക്കുന്ന ശൊദ്ധ്യങ്ങൾ കൊണ്ടു ൧൧ാ
മത അദ്ധ്യായം സമ്മന്ധിച്ച കുഞ്ഞുങ്ങളൊടു ശൊ
ദ്ധ്യങ്ങൾ കെൾപ്പാനൊള്ള വിധത്തിനെ അറിഞ്ഞു
കൊള്ളുകയുംവെണം

ജെന്നപട്ടണത്തിൽ നിന്നും തഞ്ചാവൂൎക്കു
പൊകുന്നതിനെക്കുറിച്ച ശൊദ്ധ്യങ്ങൾ

൧ നാം ജെന്നപട്ടണത്തു നിന്നും തഞ്ചാവൂരിൽ
പൊകുന്നതിനു ഇപ്പൊൾ നിശ്ചയിച്ചിരിക്കുന്നു —
എത വഴിയായിട്ട നാംപൊകണം

൨ നീ ആതിയിൽ ചെന്നു ചെരുന്ന വലിയ
പട്ടണം എത

൩ അത ജെന്നപട്ടണത്തിൽ നിന്നും എത്രദൂരം

൪ അത കടൽക്കരയായിട്ടൊ ഇരിക്കന്നത

൫ ചെംകൽപ്പെട്ടക്കു എതുവശത്ത കടൽ ഇരിക്കുന്നു

൬ ചെംകൽപ്പെട്ടക്കു സമീപിച്ച എതംകിലും വി
ശെഷമായ സ്ഥലങ്ങളൊണ്ടൊ

൭ അതിൽപ്പിന്നെ നീ ചെന്നു ശെരുന്ന വലിയ
പട്ടണം എത അത എവിടെ ഇരിക്കുന്നു<

൮ അതിൽ നിന്നും കടൽ എത്ത്രദൂരം

൯ അത ആരുടയതാകന്നു

൧൦ പ്രാഞ്ചിക്കാറരു ആരാകുന്നു

൧൧ പ്രാഞ്ചിദെശം ഭൂമിയിൽ എത ഖണ്ഡത്തി
ലിരിക്കുന്നു

൧൨ ചെംകൽപ്പട്ടക്കും പുതുശ്ശെരിക്കും മദ്ധ്യെ
എതംകിലും ആറ്റിനെ കടക്കെണ്ടിവരുമൊ

൧൩ ൟ ആറ എവിടെനിന്നും പുറപ്പട്ട എത
സ്ഥലത്ത ചെന്നുവീഴുന്നു [ 34 ] ൧൪ അതിനുഅങ്ങെവശം ഒള്ളവലിയ പട്ടണം
എത

൧൫ നീ കൂടലൂരിൽ എത ആറ്റിനെ ക്കടക്കെണ്ടി
വരും അത എവിടെ നിന്നും ഒഴികിവരുന്നു

൧൬ ജെന്നപട്ടണത്തിനുംകൂടലൂരിനും മദ്ധ്യെ ഒ
ള്ള നാട്ടിൽ എന്തല്ലാം ഒണ്ടാകും

൧൭ ഇരുംപും പഞ്ഞിയും എവിടെ ഉണ്ടാകുന്നു

൧൮ കൂടലൂരിൽ നിന്നും തഞ്ചാവൂൎക്ക എത വഴി
യായിട്ട പൊകും

൧൯ കൂടലൂരിൽ നിന്നും തഞ്ചാവൂർ എത്ത്ര ദൂരം

൨൦ കൂടലൂരിനും തഞ്ചാവൂരിനും മദ്ധ്യെ യാതൊരു
ആറ്റിനെ കടക്കെണ്ടിവരുമൊ

൨൧ അത എവിടെ നിന്നും പുറപ്പെടുന്നു

൨൨ കാവെരി ആറ എവിടെ നിന്നും ആരംഭിക്കുന്നു

൨൩ അത പാലു ആറ്റിനെപ്പൊലും പാനാ
റ്റിനെ പ്പൊലും ഇരിക്കുന്നൊ

൨൪ തഞ്ചാവൂർ എത മാതിരി ദെശം ആകുന്നു

൨൫ അതിന്മണ്ണം ആയ്ത ചെളിപ്പായിട്ടിരിക്കു
ന്ന കാരണം എന്ത

൨൬ തഞ്ചാവൂരിൽ വസിക്കുന്ന ആളുകളാര ആ
യാളുകളിടെ കാരണവന്മാർ ആര

൨൭ തഞ്ചാവൂർ കടൽത്തുറ പട്ടണമൊ ഉൾ നാ
ട്ടുപട്ടണമൊ

൨൮ നീ തഞ്ചാവൂരിൽ നിന്നും ജെന്നപട്ടണത്ത
വരുന്നതിനു എതുവഴിയെനടന്നുവരണം [ 35 ] ൨൯ അത ജെന്നപട്ടണത്തനിന്നും എത്ത്രദൂരം

൩൦ തഞ്ചാവൂരിനും ജെന്ന പട്ടണത്തിനും മ
ദ്ധ്യെ വിശെഷമായിട്ടുള്ള ആറുകളിടെ പെരുകളും
നീ എതെതസ്ഥലത്തെല്ലാം ആയ്തിനെ കടന്നു പൊ
കണമെന്നും പറയണം

൩൧ വലതുകൈപക്കം വിട്ടു കൊള്ളടം ആറ്റി
ന്റെ കര വഴിയെ നടന്നാൽ നീ എവിടെ വന്നു
ചെരും

൩൨ നീ ജെന്നപട്ടണത്തവരുമ്പൊൾ വഴിയി
ലുള്ള പ്രധാനമായപട്ടണങ്ങളുടെ പെരുകളും ഒന്നി
ൽനിന്നും മറൊരു സ്ഥലത്ത പൊകുന്നതിനു എത്ര
ദിവസ്ഥെ വഴിദൂരം ഒണ്ടന്നും എതു വഴിക്കു പൊക
ണമെന്നും പറയണം

൩൩ ജെന്നപട്ടണത്തിനും തഞ്ചാവൂരിനും മ
ദ്ധ്യെ കുടിപാൎക്കുന്ന ജനങ്ങൾ എതുഭാഷ സംസാരി
ക്കുമെന്നും പറയണം

൧൩ാം അദ്ധ്യായം

തഞ്ചാവൂർ നിന്നും മതുരയ്ക്കും പാളയം
കൊട്ടയ്ക്കും പൊകുന്നതിനെ കുറിച്ചു

൧ തഞ്ചാവൂരിനും പടിഞ്ഞാറുരണ്ടര ദിവസംവഴി
ദൂരത്തിൽ ത്രിശ്ശിനാപ്പള്ളി ഇരിക്കുന്നു

൨ ത്രിശ്ശിനാപ്പള്ളികാവെരി ആറ്റിന്റെ തെക്കെ
വശത്തെ ഇരിക്കുന്ന ഒരു വലിയ പട്ടണം ആകുന്നു

൩ ആ പട്ടണത്തിനു നെരെ ആറ്റിനകത്തു ഒ
രു ദ്വീവയിരിക്കുന്നു — അതിനെ ശീരംകം എന്നു [ 36 ] പെര — അതിൽ ഹിന്തുക്കാറരിടെ ഒരുവലിയ വിഗ്രഹ
കൊവിലിരിക്കുന്നു — അതിന്റെശുറ്റും എഴു മതിൽ
ഒണ്ട — അതിന്റെ വെളിയിലത്തെ മതിൽ എക
ദെശം നാലുനാഴിക ചുറ്റായിരിക്കുന്നതിനാൽ കാലു
നടയായിട്ട അതിനെ ചുറ്റി വരുന്നതിനു ഒന്നര
മണിനെരംചെല്ലും

൪ ത്രിശ്ശിനാപ്പള്ളിയിൽ അനെകം മഹമ്മത മാ
ൎക്കകാറരുപാൎക്കുന്നു — അവിടത്തിൽ മുമ്പെ ഒരുന
വാബ ഒണ്ടായിരുന്നു

൫ ൟ ദെശങ്ങളിൽ അധികമായിട്ട നെല്ലും അ
തുകൂടാതെ അമരിയും ശക്കരയും പൊകയിലയും പ
ഞ്ഞിയും ഒണ്ട

൬ ത്രിശ്ശിനാപ്പള്ളിയിൽ നിന്നും തെക്കു പടിഞ്ഞാ
റു നാലു ദിവസത്തെ വഴിദൂരത്തിൽ ദെണ്ടുക്കൽ ഇരി
ക്കുന്നു

൭ ദെണ്ടുക്കല്ലിനു തെക്കെ മൂന്നു ദിവസെത്ത വഴി
ദൂരെ മതുര ഇരിക്കുന്നു

൮ മതുര ഹിന്തുദെശത്തിൽ എറ്റവും ആദീനമാ
യിട്ടുള്ള പട്ടണങ്ങളിൽ ഒന്നാകുന്നു — അനെകം
സംവത്സരത്തിനു മുമ്പിൽ അവിടെ ഒരു ശാസ്ത്രപ്പ
ള്ളിക്കൂടം ഒണ്ടായിരുന്നു — അനെകം വിദ്വാന്മാരും
അവിടെ ഇരുന്നതു ക്കൊണ്ട എല്ലാസ്ഥലങ്ങളിലും
ഒള്ള തമിഴന്മാരും പഠിക്കുന്നതിനു വെണ്ടി പതിവാ
യിട്ട അവിടെ പൊയിവരുന്നു

൯ കുഞ്ഞുങ്ങൾ പഠിപ്പാനുള്ള വലിയ പള്ളിക്കൂട
ത്തിന ശാസ്ത്രപ്പള്ളിക്കൂടം എന്നുപറയുന്നു [ 37 ] ൧൦ മതുരയിൽ ഒരുവലിയ വിഗ്രഹകൊവിലും
നൂറുപെരു ഇരിപ്പാൻതക്കതായിട്ടഒരു വലിയ മണ്ഡ
ഭവുംഒണ്ട

൧൧ മതുരയിൽ നല്ലവസ്ത്രങ്ങൾനെയ്യുന്നുണ്ട

൧൨ ദെണ്ടുക്കലിനും മതുരക്കും പടിഞ്ഞാറെ ഒള്ള
നാടുമലകളുള്ളതാകുന്നു — കാടുകളിൽ അനെകം ആ
നകളും പുലികളും കരടികളുംഒണ്ട

൧൩ നെല്ലും മുതിരയും പഞ്ഞിയും മറ്റും ധാന്യ
ങ്ങളും അധികമായിരിക്കുന്നു

൧൪ മതുരക്കുതെക്കുകിഴക്കു അഞ്ചു ദിവസത്തെ
വഴിദൂരത്തിൽ രാമനാഥപുരം എന്നപട്ടണം ഇരി
ക്കുന്നു

൧൫ രാമനാഥപുരം സമുദ്രത്തിൽ നിന്നും എക
ദെശം രണ്ടുദിവസത്തെവഴിദൂരത്തിലിരിക്കുന്നു — അ
തിനു നെരെ ലെങ്ക എന്ന ദ്വീപ ഇരിക്കുന്നു — കട
ലിന്റെ ഒരുകാലുകൊണ്ടു ലെങ്ക ദ്വീപ ഹിന്തുദെശ
ത്തിൽ നിന്നും പിരിഞ്ഞിരിക്കുന്നു

൧൬ രണ്ടുതറക്കുംനടുവെകൂടി നെരുക്കമായിട്ടു ഓടു
ന്നകടൽ പാകിനെ കടൽക്കാലെന്നുപറയുന്നു

൧൭ രാമനാഥപുരത്തെയ്ക്കും ലെങ്കയ്ക്കും മദ്ധ്യെ
കടലിൽ അനെകം പാറകളും രാമെശ്വരം എന്നഒരു
ചെറിയദ്വീവുംഒണ്ട — ആ ദ്വീപിൽ ഹിന്തുക്കൾ സ്ഥ
ലജാത്രയായിട്ടുപൊകുന്നുണ്ട

൧൮ ജനങ്ങൾ ചിലസ്ഥലങ്ങളെ ശുദ്ധമായി
ട്ടുള്ളതെന്നു വിചാരിച്ചു അവിടെ വന്ദിക്കുന്നതിനു
വെണ്ടിചെല്ലുന്നതുസ്ഥലജാലജാത്രഎന്നുപറയുന്നു

൧൯ എന്നാൽ എല്ലാസ്ഥലങ്ങളും ൟശ്വരന്റെ
മുമ്പാക ശെരിയാ യിട്ടിരിക്കുന്നതിനാൽ ഒരുസ്ഥലം [ 38 ] മറ്റൊരു സ്ഥലത്തെക്കാൽ ശുദ്ധമായിട്ടുള്ളതല്ല. എ
തുസ്ഥലത്തും മനുഷ്യർ ൟശ്വരനെനൊക്കി ജവിക്ക
യുംചെയ്യാം — ആയ്തുകൊണ്ട ഇതിന്മണ്ണം ചെയ്യു
ന്നത ബുദ്ധിമൊശംആകുന്നു

൨൦ കുറയവരുഷമായിട്ട രാമെശ്വരത്തിനും രാമ
നാഥപുരത്തിനുംനടുവിൽ കൂടികപ്പൽപൊവാൻ തക്ക
വെണ്ണം ഒരുവഴിയെ ഒണ്ടാക്കിവരുന്നു

൨൧ വെടിമരുന്നുസൂത്രംകൊണ്ട പാറകളെ പുള
ൎന്ന വഴി ഒണ്ടാക്കിയിരിക്കുന്നതിനാൽ ഇപ്പൊൾ ആ
വഴിയിൽ കൂടെ ചെറിയ കപ്പലുകൾ പൊകയും
ചെയ്യാം

൨൨ ഇതിനെ പാംപൻകാലുവായെന്നു വിളി
ക്കുന്നു

൨൩ രാമനാഥപുരത്തിനും രാമെശ്വരത്തിനും ന
ടുവെ ഒള്ളകടക്കരയിൽ ഊതുശംകു കിട്ടും

൨൪ നീ ൟ ശംകിനെ എ​ടുത്ത ഊതിയാൽ ഒറച്ച
ശബ്ദം ഒണ്ടാകും ഹിന്തുജനങ്ങൾ ഇതിനെ തങ്ങളു
ടെ ക്ഷെത്രങ്ങളിലും മറ്റുംയിടങ്ങളിലും കൈ കാൎയ്യം
ചെയ്യുന്നത കൂടാതെയും മാട്ടിന്റെ കഴുത്തിലും അതി
നെകെട്ടുന്നൂ

൨൫ മധുരക്ക തെക്കെഒള്ള നാട്ടിനെ തിരുനൽ
വെലിയന്നു വിളിക്കുന്നു മധുരയിൽനിന്നും ആറരദി
വസത്തെ വഴി ദൂരത്തിൽ പാളയംകൊട്ട തിരുനൽ
വെലിഎന്നപട്ടണങ്ങൾ ഇരിക്കുന്നു — അത ഒന്നി
നൊന്ന സമീപമായിരിക്കുന്നു ആയ്തിന്റെഇടയിൽ
കൂടെ ഒരുചെറിയ ആറുമാത്രംഓടുന്നു

൨൬ തിരുനൽവെലിയിടെ വടക്കെ വശത്തും മ
ദ്ധ്യെയും പഞ്ഞിയും നെല്ലും അധികം വിളയുന്നു [ 39 ] ൨൭ അതിന്റെ തെക്കുവശം പനമരം നിറഞ്ഞ
മണത്തറയാകുന്നു

൧൮ തിരുനൽ വെലിയിൽ ഇരുംപും വെടിഉപ്പും
അധികംഒണ്ട

൧൪ാം അദ്ധ്യായം

ജെന്നപട്ടണത്തി നിന്നും ചെലത്തിനും കൊയം
പുത്തൂരിനും പൊകുന്നതിനെക്കുറിച്ചു

൧ ചെലം ജെന്നപട്ടണത്തിനു തെക്കുമെക്കെ
എകദെശം പതിനാലു ദിവസത്തെ പയണം ദൂര
ത്തിലിരിക്കുന്നു

൨ ജെന്നപട്ടണത്തിനും ചെലത്തിനും മദ്ധ്യെ
നീ പാലാറ്റെയും പാനാറ്റെയും പിന്നും ചില
ആറുകളെയും കടന്നു പൊകണം — എന്നാൽ മഴ
യില്ലാത്ത കാലങ്ങളിൽ ൟ ആറുകളിൽ അധികം
വെള്ളം കാണുകയില്ലാ

൩ ജെന്നപട്ടണത്തിനും ചെലത്തിനും മദ്ധ്യെഒ
ള്ള നാടു എകദെശം സമവെളിയൊള്ള ഭൂമിയാകുന്നു

൪ ചെലത്തിനു മെക്കെവശം മാത്ത്രമല്ല — മ
റ്റിടങ്ങളിലും മലകളൊണ്ട

൫ ചെലം വലിയപട്ടണമാകുന്നു — അത ചീല
ഇരുമ്പു പഞ്ഞി വെടിഉപ്പു മുതലായ വലിയ വ്യാ
പാരം നടക്കുന്നസ്ഥലമായിരിക്കുന്നു

൬ ചെലത്തിനു സമീപിച്ച ഷീവരായി എന്ന
മലകളൊണ്ട — അവിടത്തെ കാറ്റു കുളിൎച്ചയും സൗെ
ഖ്യവും ഒണ്ടക്കുന്നതു ആ മലകളുടെ മുകൾ സമ [ 40 ] നായും വെളിയായുമിരിക്കുന്നതിനാൽ അതിന്റെ
മീതെ ജനങ്ങൾ കുടിപാൎത്തു പയിരിട്ടുവരുന്നു — അവി
ടെ കാപ്പിയും കൊതമ്പും വിളയും

൭ കൊയംപുത്തൂർ ചെലത്തിനു തെക്കുമെക്കെ
എഴുദിവസത്തെവഴിക്കുദൂരെഇരിക്കുന്നു

൮ ചെലത്തിൽനിന്നും എകദെശം മൂനു ദിവസ
ത്തെവഴിദൂരത്തിൽ നീ കാബെരി ആറ്റിനെ കട
ക്കെണ്ടിവരും

൯ കൊയംപുത്തൂർ വലിയപട്ടണം — ​അല്ലന്നു
വരികിലും അവിടത്തെ കാറ്റു സൗെഖ്യമായും ജന
ങ്ങൾ കുടിപാൎക്കുന്ന സ്ഥലം ശുദ്ധമായും നാട ചെഴി
പ്പായും ഇരിക്കുന്നതിനാലും ൟ ദിക്കുകൊള്ളാമെന്നു
വിച രിപ്പാൻ ഒള് ളതാകുന്നു

൧൦ കൊയ പുത്തൂൎക്കു എകദെശം രണ്ടുദിവസ
ത്തെ വഴിദൂരത്തിൽ മെക്കെ കണവായ്കളും അതിനു
വടക്കുമെക്കെ രണ്ടുദിവസത്തെവഴിദൂരത്തിൽ നീല
കിരിയന്ന മലകളുമിരിക്കുന്നു

൧൧ അതിനു തെക്കുമെകെ അണ്ണാമല എന്ന
ചെറിയ മലകൾ ഒണ്ട

൧൨ കൊയംപുത്തൂരിനും മെക്കെയുംതെക്കെയും
ഒള്ളദിക്കുകൾ വിസ്ഥാരമ യ മലകളുള്ള ദെശമാ
കുന്നു — ഇതുകൂടാതെയും അവിടെ അടവിയായിരി
ക്കുന്നകാടുകളും വനങ്ങളും അധികംഒണ്ട

൧൩ തെക്കു മുതലായ ഒയൎന്നവൃക്ഷങ്ങൾ നിറ
ഞ്ഞുനിൽക്കുന്നസ്ഥലത്തിനെ വനമെന്നുപറയുന്നു

൧൪ കൊയംപുത്തൂരെചെൎന്നമറ്റും സ്ഥലങ്ങൾ
സമനായവെളിയുള്ള ഭൂമിയാകുന്നു [ 41 ] ൧൫ അവിടെ അധികമായിട്ട നെല്ലു ഇല്ലങ്കിലും
ശൊളൻ വരകു മുതിര മുതലായ പുഞ്ച ധാന്യങ്ങളും
കൊതംപും അധികംഒണ്ട

൧൬ നെല്ലിനെപ്പൊലെ വയലിൽ അധികം
വെള്ളം പാച്ചൽകൊണ്ടു വിളയാതെ മെടായിരിക്കു
ന്ന സ്ഥലങ്ങളിൽവിതച്ചു ഒണ്ടാക്കുന്ന ധാന്യങ്ങൾ
പുഞ്ച ധാന്യമെന്നുപറയുന്നു

൧൭ ഇതു കൂടാതെയും പുകയിലയും പഞ്ഞിയും
അമരിയും ആടു മാടുകളും അവിടെ അധികം

൧൮ അവിടെ നല്ലജാതി കുറുംപാടുകളും ഒണ്ട
ജെന്നപട്ടണത്തിനടുത്ത ദിക്കുകളിൽ ഒള്ള ആട്ടുമുടി
യപ്പൊലെ ൟ ആടുകളുടെമുടിയും പ്രയൊജന അ
ല്ലാത്തതല്ല — പഞ്ഞിപൊലെ മെല്ലിസായിരിക്കുന്ന
ആമുടി കൊണ്ടിട്ട നല്ലകംപിളികൾ നെയ്യുന്നു

൧൯ ആടു മെയ്ക്കുന്ന ഓരൊരുത്തനും തന്റെ
ആട്ടുപറ്റത്തിലൊള്ള ഓരൊ ആടുകളെ അറിഞ്ഞിരി
ക്കുന്നതുകൂടാതെയും ഓരൊന്നിനു പ്രത്യെകം പെരു
കൊടുത്തിരിക്കുന്നു

൨൦ ആ ദെശത്തിലൊള്ള കാടുകളിൽ അനെകം
ആനകളും കരടികളും പുലികളും ഒണ്ട

൨൧ ചിറ്റാമണക്കു എണ്ണയും വെടിഉപ്പുംപഞ്ഞി
യും ൟ നാട്ടിൽ അധികമായിട്ടുണ്ടാകും

൨൨ കൊയംപുത്തൂരിനു തെക്കു മെക്കെ രണ്ടുദി
വസത്തെവഴിദൂരത്തിൽ മലയാളത്തെച്ചെൎന്ന പാല
ക്കാട്ടുശെരി ഇരിക്കുന്നു [ 42 ] ൧൫ാം അദ്ധ്യായം

ജെന്നപട്ടണത്തുനിന്നും ബംകളൂൎക്കു
പൊകുന്നതിനെക്കുറിച്ചു

൧ നീ ജെന്നപട്ടണത്തിൽ നിന്നും ബംകളൂൎക്കു
പൊകുന്നതിന്നു പടിഞ്ഞാറു കൂടി പൊകണം

൨ ജെന്നപട്ടണത്തു നിന്നും ആൎക്കാടു അഞ്ചുദിവ
സത്തെ വഴിദൂരം

൩ ആൎക്കാടു രണ്ടുപംകായിട്ട ഇരിക്കുന്നു

൪ ഒരു‌പങ്കു പാലാറ്റിന്റെ വടക്കെ കരയിലിരി
ക്കുന്നു

൫ അതു പട്ടാളവും തുറുപ്പുമൊള്ള സ്ഥലം

൬ മറ്റപ്പങ്കു പാലാറ്റിന്റെ തെക്കെവശത്തിരി
ക്കുന്നു

൭ കൎന്നാടക നബാബന്മാരു ആദിയിൽ പാൎത്തി
രുന്ന പഴയ ആൎക്കാടുപട്ടണം ഇതാകുന്നു

൮ അനെകം മഹമ്മതു മാൎഗ്ഗക്കാറർ അവിടയും
അതിനു സ ീപിച്ചും ഇപ്പഴും കുടിപാൎക്കുന്നു

൯ ആൎക്കാൎട്ടിലിരുന്നു ബംകളൂൎക്കു പൊകുന്നതിനു
മൂന്നുവഴിഒണ്ട

൧൦ ഒരു വഴി ചിറ്റൂരിൽ കൂടെ പൊകുന്നത

൧൧ ചിറ്റൂരു ഒരുചെറിയ പട്ടണമാകുന്നു — അത
ആൎക്കാട്ടിനു വടക്കുമെക്കെ രണ്ടു ദിവസത്തെ വഴി
ദൂരം

൧൨ ചിറ്റൂരിനുമെക്കെ രണ്ടു ദിസത്തെ വഴിദൂരം
ചെന്നാൽ കിഴക്കെ മലകളിൽ ചെന്നുചെരാം — അ
തിനെകടന്നു മൈസൂർദെശത്തു ചെല്ലുന്നതിനു ഒരു
വഴിഒണ്ട — അതിനെ വലവനെറി അല്ലങ്കിൽ മുക
ളിക്കണവായന്ന വിഴിക്കുന്നു [ 43 ] ൧൩ ൟ കണവായിടെ മുകളിൽ എളുപ്പത്തിൽ
കെറാം

൧൪ രണ്ടാമത്തെ വഴി ആൎക്കാട്ടിൽ നിന്നും നെ
രെമെക്കെ വെലൂർവഴിയായിമലകളിൽ ചെന്നുവെലൂ
രിനും‌അപ്പുറം രണ്ടര ദിവസത്തെ വഴി ദൂരത്തിലൊ
ള്ളനായ്ക്കനെരിഎന്ന കണവായ്വരെപൊകുന്നു

൧൫- ൟ കണവായി ഒയരംആകുന്നതിനാൽ വ
ണ്ടികൾ കെറുന്നുതു പ്രയാസമായിരിക്കുന്നു

൧൬ ൟ കണവായ്ക്ക സമീപം വന്നു ചെരുന്ന
തിനു മുമ്പിൽ വലിയ കിച്ചിലി ത്തൊട്ടങ്ങൾ ഒള്ള ഷാ
കൂരു എന്ന ഒരുഗ്രാമം‌ഒണ്ട

൧൭ വെലൂർ ആൎക്കാട്ടിനു പടിഞ്ഞാറു ഒരു ദിവ
സത്തെവഴിദൂരം — ൟ ദിക്കുകൾക്കുമദ്ധ്യെ നീ പാലാ
റ്റിനെ കടക്കണം

൧൮ വെലൂർ വലിയപട്ടണമാകുന്നു — അതിൽ
ഒരു കൊട്ടയും അതിനെ ചുറ്റി വെള്ള താഴ്ചഒള്ളവല്യ
കിടങ്ങുകളും അതിൽ അനെകം മുതലകളും ഒഉണ്ട

൧൯ മൂനാമത്തെ വഴി വെലൂരിൽച്ചെന്നു വാണി
യം പാടിയിൽ കൂടിപ്പൊകുന്നു

൨൦ വാണിയം പാടി വെലൂരിനും തെക്ക പടി
ഞ്ഞാറു മൂന്നുദിവസത്തെ വഴിദൂരം അതിൽനിന്നും
നീ രണ്ടുദിവസത്തെ വഴിദൂരത്തിൽ മലകളെയും അ
തിനപ്പുറം ആമലകൾവഴിയായി എഴുളപ്പത്തിൽമൈ
സൂർനാട്ടയുംചെരാം

൨൧ പാലാറു എറ്റവുംവളഞ്ഞു ഓടുന്നതാകയാ
ൽ നീ വാണിയംപാടി വഴി പൊകുംപൊൾ വെ [ 44 ] ലൂൎക്കും മലകൾക്കും മദ്ധ്യെ അതിനെ കൂടെ കൂടെ കട
ക്കെണ്ടിവരും

൨൨ ജെന്നപട്ടണത്തിനും കണവായ്കൾക്കും മ
ദ്ധ്യെഒള്ള ഭൂമി അധികംകാടില്ലാത്ത വെളിയാകുന്നു
എംകിലും അവിടെ വിശെഷമായിട്ട ആൎക്കാട വെ
ലൂർ ചിറ്റൂർ എന്ന ദിക്കുകൾക്കു സമീപത്തിലും ൟ
ദിക്കുകൾക്കും കണവായ്കൾക്കുംനടുവിലും അനെകം
കൽമലകൾഒണ്ട

൨൩ ചില സ്ഥലങ്ങളിൽ അധികം നെല്ലും ഒണ്ട
മറ്റുസ്ഥലങ്ങളിൽ മുതിര വരകുമുതലായ പുഞ്ച ധാ
ന്യങ്ങളും അമരിയും ഒണ്ട — എന്നാൽ വെള്ളം ഇ
ല്ലാത്ത കാരണത്താൽ ബഹുനിലം പയിർ ചെയ്യാ
തെകിടക്കുന്നു

൨൪ ഉഴുതുപയിർഇടുന്നത സാകപടിചെയ്യുന്ന
തെന്നുപറയുന്നു

൨൫ ബംകളൂർ കണവായ്കൾക്ക അപ്പുറം വെ
ലൂരിനു എകദെശം നെരു മെക്കെ ആറുദിവസത്തെ
വഴിദൂരത്തിലിരിക്കുന്നു

൧൬ാം അദ്ധ്യായം

ജെന്നപട്ടണത്തൂ നിന്നും കടപ്പക്കു
പൊകുന്നതിനെക്കുറിച്ചു

൧ കടപ്പ ജെന്ന പട്ടണത്തിനും വടക്കു മെ
ക്കെ പതിനൊന്നു ദിവസത്തെ വഴി ദൂരത്തിലിരി
ക്കുന്നു

൨ ജെന്ന പണത്തിലിരുന്നു രണ്ടു ദിവസത്തെ [ 45 ] വഴിദൂരംചെന്നാൽ നീ തെലുങ്കുനാട്ടിൽ ചെന്നു ചെ
രും

൩ ജെന്നപട്ടണത്തിൽ നിന്നും എകദെശം നാ
ലുദിവസത്തെ വഴിദൂരത്തിൽ നാഗെരി എന്നുംഒരു
ചെറിയപട്ടണത്തിൽ ചെൎന്നു അവിടെ നിന്നും
കുറയദൂരത്തിൽ ഉയൎന്ന മലക്കൊണുകളിൽ നീ ഒരു
കണവായെ കടന്നു പൊകെണ്ടിവരും

൪ നീ ജെന്നപട്ടണത്തിനു വടക്കുമെക്കെ കാണു
ന്ന നാഗരിമല ഇതുതന്നെ

൫ നാഗെരിക്കു എകദെശം പാതിവഴിയിൽ കൂവം
എന്ന ആറ്റിനെ കടക്കെണ്ടിവരും — അതിൽനിന്നും
ഒരുദിവസത്തെ വഴിദൂരത്തിൽ നീ ഇനിയും ഒരുചെ
റിയ ആറ്റിനെകടക്കണം — അതിൽ നിന്നു തന്നെ
കൂവം എന്നആറുഒഴുകി വരുന്നു

൬ അതിൽ നിന്നും മൂന്നു ദിവസത്തെ വഴിദൂര
ത്തിൽ നീ ഇനിയും ചിലമലകളെ കടക്കെണ്ടിവരും

൭ നാഗെരിയിൽനിന്നും കടപ്പ എകദെശം എഴു
ദിവസത്തെ വഴിദൂരമായിരിക്കുന്നു

൮ ൟ പട്ടണംഒരു ചെറിയആറ്റിന്റെ കരയി
ലിരിക്കുന്നു — അതിൽ ഒരുപങ്കു ആറ്റിന്റെ ഒരുകര
യിലും മറ്റെപങ്കു ആറ്റിന്റെ മറു കരയിലും ഇരി
ക്കുന്നു

൯ മുമ്പിൽ പട്ടാണി നവാബ ൟ പട്ടണത്തി
ൽ‌പാൎത്തു അടുത്ത ദെശങ്ങളെയും രാജ്യഭാരം ചെയ്തു
വന്നു

൧൦ പട്ടാണികൾ മഹമ്മതു മാൎഗ്ഗക്കാറരാകുന്നു
ഇവർ അനെകംകാലത്തിനു മുമ്പിൽ ഖബൂൽ എന്ന
ദിക്കിൽ നിന്നും ഹിന്തുദെശത്തിൽ വന്നവരാകുന്നു [ 46 ] ൧൧ ൟ ആളുകളും ആപ്സുഗാനിസ്ഥാൻ എന്ന
ജനങ്ങളും ചെരി

൧൨ കടപ്പയ്ക്ക നാലുവശവും മലകൾ ഇരിക്കു
ന്നതാകയാൽ എറ്റവും ഉഷ്ണംഒള്ളസ്ഥലമാകുന്നു

൧൩ കടപ്പ ദെശത്തിൽ പഞ്ഞി ശൎക്കര പൊക
യില അരി ഉപ്പു ഇവ അധികമായിട്ടൊണ്ടാകും

൧൪ അവിടെ നെല്ലുഅധികമില്ലാ — പുഞ്ച ധാന്യ
ങ്ങൾ അധികമായിരിക്കുന്നു

൧൫ കടപ്പയിൽ നിന്നുംഅരദിവസത്തെ വഴിദൂ
രത്തിൽ വൈരക്കല്ലുകൾ എടുക്കുന്ന ഒരുസ്ഥലം ഒണ്ട

൧൫ാം അദ്ധ്യായം

ജെന്നപട്ടണത്തുനിന്നും നെല്ലൂൎക്കും
ഓംകൊൽക്കും പൊകുന്നതിനെ കുറിച്ചു

൧ നെല്ലൂർ ജെന്നപടണത്തിനും വടക്കെ എക
ദെശം എഴുദിവസത്തെ വഴിദൂരത്തിലിരിക്കുന്നു

൨ നീ നെല്ലൂൎക്കു എകദെശം പാതിവഴി വെള്ള
ത്തിൽ കൂടിപൊകയുംചെയ്യാം — ജെന്നപട്ടണത്തുനി
ന്നും ശ്രഴുൎപ്പെട്ടവരെക്കും പടവുകൾ പൊകത്തക്ക
തായിട്ട മുഖദ്വാരത്തൊടുചെൎന്നു ഒരുകാലുവായി വെ
ട്ടിച്ചിരിക്കുന്നു

൩ നീളമായിട്ടു വെട്ടിഒണ്ടാക്കിയ ഓടയെ കാലു
വായന്നു പറയുന്നു

൪ സമുദ്രക്കരയിൽ വെള്ളം കനിയുന്നസ്ഥലത്തി
നെ മുഖദ്വാരമെന്നുപറയുന്നു — അതിനും സമുദ്രത്തിനും
മദ്യെ അൽപംതറ ഒണ്ടായിരിക്കും — കടലിന്റെ എത്ര [ 47 ] ൎച്ചകൊണ്ടുആതറയിൽഅവിടെഅവിടെഒടപ്പെടുത്ത
വെള്ളംവന്നു തങ്ങി നിൾക്കും

൫ ജെന്നപട്ടണത്തിനും ചൂഴൂർപ്പെട്ടക്കും നടുവി
ലിരിക്കുന്ന മുഖദ്വാരം പഴവെൎക്കാട്ടു കടലെറി എ
ന്നുവിളിക്കുന്നു

൬ തറചൂൾന്നിരിക്കുന്ന വെള്ളത്തിനെ കടലെ
റിഎന്നു വിളിക്കുന്നു

൭ പഴവെൎക്കാട്ടു കടലെറി തെക്കുവടക്കായിട്ട മു
പ്പതുനാഴിക വഴി നീളവും പഴവെൎക്കാട്ടിനപ്പുറം കി
ഴക്കുമെക്കായിട്ട പതിനഞ്ചുനാഴിക വഴി അകലവുമാ
യിരിക്കുന്നു — അതിനകമെ ചിലദ്വീപുകളും ഒണ്ട
വെള്ളം ഉപ്പുവെള്ളമായിരിക്കുന്നു

൮ ൟ മുഖ ദ്വാരത്തിന്റെ വെള്ളംവഴി അതിനും
മലകൾക്കും നടുവെ ഒള്ള കാട്ടിൽ നിന്നും വിറകു
അധികമായിട്ട ജെന്നപട്ടണത്തുകൊണ്ടുപൊകുന്നു

൯ പഴവെൎക്കാടു ജെന്നപട്ടണത്തു നിന്നും കട
ലെറിക്കു പടിഞ്ഞാറു എകദെശം ൨൫ നാഴിക വഴി
ദൂരമാകുന്നു — മുമ്പെ ഇതു ടച്ചുകാറരിടെ കൈവശ
മായിരിക്കുംപൊൾ വല്യവ്യാപാര സ്ഥലമായിരുന്നു

൧൦ ടച്ചുകാറരു യൂറൊപ്പ ഖണ്ഡത്തിൽ ഓലാ
ന്തദെശത്തു ജനങ്ങളാകുന്നു

൧൧ പഴവെൎക്കാട്ടിൽ ഇപ്പൊൾ മുഖ്യമായിട്ട
ലബ്ബകൾ കുടിപാൎക്കുന്നു — അവർ അവിടങ്ങളിൽ നെ
യ്യുന്നശീലകളെ കൊണ്ടവ്യാപാരം ചെയ്യുന്നു

൧൨ പഴവെൎക്കാട്ടിനു പടിഞ്ഞാറു എകദെശം
രണ്ടുദിവസത്തെ വഴിദൂരത്തു ചിലമലകൾഒണ്ട അ
തിനെപഴവെൎക്കാട്ടു മലയന്നും നാഗരി മലയന്നും
വിളിക്കുന്നു [ 48 ] ൧൩ പഴവെൎക്കാട്ടിനു അപ്പുറം നീ തെലുങ്കുദെശ
ത്തു ചെന്നുചെരുകയുംചെയ്യും

൧൪ നെല്ലൂർ ചൂഴൂൎപ്പെട്ടക്കു വടക്കു നാലുദിവസ
ത്തെ വഴിദൂരത്തിലിരിക്കുന്നു

൧൫ നെല്ലൂർ വെണ്ണ ആറ്റിന്റെ തെക്കെ വശം
ചിലമയിൽദൂരത്തു ഉൾനാട്ടിലിരിക്കുന്നു

൧൬ വെണ്ണആറ മൈസൂരിൽ നിന്നും വരുന്നു

൧൭ ഓംകൊൽ കടലിൽനിന്നും ചിലമയിൽ ദൂര
ത്തിൽ നെല്ലൂരിനുവടക്കു ൫ ദിവസത്തെ വഴി ദൂര
ത്തിലിരിക്കുന്നു

൧൮ ജെന്ന പട്ടണത്തു നിന്നുംഓംകൊൽവരെ
ഒള്ളനാട്ടിൽ മെക്കുവശം അത്രയും കിഴക്കെ ക്കണ
വായ്കളും മറ്റും മലകളും കാടുകളുമായിരിക്കുന്നു — മല
കൾക്കും കടലിനും മദ്ധ്യെഒള്ളനാടു സമനായ വെളി
യാകുന്നു

൧൯ സമവെളിയാകുന്ന ൟ നാട്ടിൽ നെല്ലും
മറ്റും ധാന്യങ്ങളും കടൽക്കരയിൽ ഉപ്പും അധികമാ
യിട്ടവിളയുന്നു — മലകളിൽ ചെമ്പും കിട്ടും നെല്ലൂർ
ജില്ലാവിലൊള്ള പശുമാടുകൾ വിശെഷിച്ചതാകുന്നു

൧൮ാം അദ്ധ്യായം

കന്നടിദെശത്തെകുറിച്ചു

൧ കന്നടി ജനങ്ങൾ തെക്കെഹിന്ത്യാവിൽ എക
ദെശം കിഴക്കുമെക്കു കണവായ്കൾക്കുനടുവിൽഒള്ള ദെ
ശംമുഴുവനും ദിക്കാനിലൊള്ള ഒരു പങ്കിലും കുടിപാ
ൎക്കുന്നു [ 49 ] ൨ തെക്കെ ഹിന്ത്യാവിലുള്ള കന്നടിനാട്ടിൽ പ്ര
ധാന പങ്കു മൈസൂരാകുന്നു

൩ മൈസൂർ നാട്ടിൽ ബംകളൂർ എന്ന ദിക്കു
ഇരിക്കുന്നു

൪ ബംകളൂരിനു തെക്കുമെക്കെ ൫ ദിവസത്തെവഴി
ദൂരെ ശ്രീരെംഗപട്ടണമിരിക്കുന്നു

൫ ശ്രീരെംഗപട്ടണം കാവെരി ആറ്റിന്റെ നടു
വിൽ ഒള്ള ഒരുചെറിയദ്വിപിലിരിക്കുന്നു — ഢിപ്പുസുൽ
ത്താൻ ഇരുന്ന ഒരുവലിയകൊട്ട അതിൽ ഒണ്ട

൬ ഢിപ്പുസുൽത്താൻ മൈസൂർ രാജാവിന്റെ
പട്ടാളത്തിൽ ചെവുകംചെയ്തിരുന്ന ഹയിദർ ആലി
എന്ന ഒരു മഹമ്മതുമാൎഗ്ഗക്കാറന്റെ മകനായിരുന്നു
ഹയിദർ തന്റെ ധൈൎയ്യം കൊണ്ടിട്ടും ദ്രൊഹതന്ത്രം
കൊണ്ടിട്ടും തന്നെ രാജാവു ആക്കിക്കൊള്ളുകയും
അവൻ മരിച്ചതിന്റെശെഷം ഢിപ്പുസുൽത്താൻ
അതിനു പകരം പട്ടത്തിനു വരികയുംചെയ്തു

൭ ഹയിദറാലി ഇഗ്ലീഷുകാറരൊടെ എറ്റവും യു
ദ്ധംചെയ്തു അനെകംപ്രാവെശ്യം ജയിക്കയുംചെയ്തു
ഢിപ്പുസുൽത്താൻ തന്റെ അച്ചനെപ്പൊലെ അ
ത്ര സാമൎത്ത്യം ഒള്ളവനായിരിക്കാതെ തൊറ്റുപൊയ
ഹെതുവാൽ ഇഗ്ലീഷുകാറരു ശ്രീരെംഗപട്ടണത്തെ
പിടിച്ചുകൊള്ളുകയുംചെയ്തു — ഢിപ്പുസുൽത്താനും
യുദ്ധത്തിൽ മരിച്ചു പൊകയാൽ അന്നു മുതൽ ആ
കൊട്ട പാഴായിട്ടു പൊകയുംചെയ്തു

൮ ശ്രീരെംഗ പട്ടണത്തിനു തെക്കെ ഒരുദിവസ
ത്തെ വഴിദൂരത്തിനകം മൈസൂർ എന്ന പട്ടണമിരി
ക്കുന്നു [ 50 ] ൯ മൈസൂർ കൊട്ട ഒള്ള ഒരു നല്ലവലിയപട്ടണം
ആകുന്നു — അവിടെ മൈസൂർ രാജാവെന്ന ഒരു
ഹിന്തുപ്രഭുപ്രവാസംചെയ്യുന്നു.

൧൦ മൈസൂരിനും തെക്കെ എകദെശം ൪ ദിവ
സത്തെ വഴിദൂരെനീലഗിരിഎന്ന മലകളിരിക്കുന്നു

൧൧ മൈസൂരിനു മെക്കെ എകദെശം ൪ ദിവസ
ത്തെ വഴിദൂരെ കൊടുകുനാടു ഇരിക്കുന്നു

൧൨ കൊടുകുനാടു മൈസൂൎക്കും മെക്കെ ക്കണ
വായ്ക്കൾക്കും നടുവിലിരിക്കുന്നു — നീ ആ കണ
വായ്ക്കളെ വിട്ടിറങ്ങി കൊടകുനാട്ടിൽ നിന്നും നാ
ലു ദിവസത്തിനകം കണ്ണൂരിൽ പൊയി ചെരുകയും
ചെയ്യാം

൧൯ാം അദ്ധ്യായം

൧ നീ ബംകളൂരിനു മെക്കെചെന്നാ എക ദെശം
പത്തു ദിവസത്തിനകം പടിഞ്ഞാറെ ക്കണവായ്ക്കളി
ൽചെന്നുചെരും അതിൽ പിന്നെ പിച്ചിലികണ
വായവിട്ട ഇറങ്ങിയാൽ ഏകദെശം ൫ ദിവസ
ത്തിനകംമംകളൂരിൽ ചെന്നുചെരുകയും ചെയ്യാം

൨ നീ ബംകളൂരിൽ നിന്നും വടക്കു മെക്കായിട്ടു
പൊയാൽ എകദെശം ൯ ദിവസത്തെ‌വഴിദൂരത്തിൽ
ചിത്രക്കൽ ദുൎഗത്തിൽചെന്നുചെരും

൩ ചിത്രക്കൽ ദുൎഗാപട്ടണം ഏറ്റവും വല്യ ഒരു
മലയടിയിലിരിക്കുന്നു — മുമ്പെ അതു ബെലമായ ഒരു
മലക്കൊട്ടയായിരുന്നു

൪ മൈസൂർ നാട്ടിൽ എറിയ മലക്കൊട്ടകളൊണ്ട
അതിൽ മുമ്പെ പട്ടാളംകിടന്നു — എന്നാൽ ൫൦ വ
രുഷത്തിലധികമായിട്ട ൟ നാട്ടിൽ യുദ്ധം ഇല്ലാത്ത
തിനാൽ ആ കൊട്ടകൾ വെറുതെ പാഴായിട്ടകിടക്കുന്നു [ 51 ] ആയ്തുകൊണ്ടഇപ്പൊൾപ്രയൊജനമില്ലാ

൫ ചിത്രക്കൽ ദുൎഗത്തിനു വടക്കുമെക്കെ അരിയാറു
പട്ടണം മൂന്നുദിവസത്തെ വഴിദൂരത്തിലിരിക്കുന്നു

൬ ൟ പട്ടണം ദുങ്കപ്പത്ത്രി ആറ്റിന്റെ കിഴക്കെ
ക്കരയിലിരിക്കുന്നു — നീ ൟ ആറ്റിനെ കടക്കുംപൊൾ
മൈസൂർ നാട്ടിനെവിട്ട മ്രാഠ്യൻ നാട്ടിന്റെ തെക്കെ
എലുകയിൽ ചെന്നു ചെരും

൭ അരിആറ്റിനു വടക്കുമെക്കെ മൂന്നു ദിവസത്തെ
വഴിദൂരെ താറുവാടിയും അവിടെനിന്നും മൂന്നു ദിവ
സത്തെ വഴിക്കപ്പുറം ബെൽകാമെന്ന പട്ടണവു മി
രിക്കുന്നു

൮ ഇതു മ്രാഠ്യരുടെ തെക്കെനാടെന്നു വിളിക്കപ്പെ
ട്ടാലുംഅവിടെയൊള്ള ജനങ്ങൾ എല്ലാപെരും കന്ന
ടം സംസാരിക്കുന്നു.

൯ ചിത്രക്കൽ ദുൎഗത്തിനു തെക്കുമെക്കു മൈസൂർ
നാട്ടിന്റെ ഒരുപങ്കായിരിക്കുന്നു — അതുനക്കർ നാ
ടെന്നു വിളിക്കുന്നു

൧൦ ചിത്രക്കൽ ദുൎഗത്തിനു വടക്കുകിഴക്കെ എകദെ
ശം എട്ടുദിവസത്തെ വഴിദൂരത്തിൽ ബല്ലാരിനാടി
രിക്കുന്നു

൧൧ മൈസൂർഏറ്റവുംചെളിപ്പുംജനത്തിരളുമുള്ള
നാടാകുന്നു

൧൨ കുടികൾ നിറഞ്ഞു ഇരിക്കുന്ന സ്ഥലത്തെ
ജനത്തിരൾഎന്നു പറയുന്നു

൧൩ മൈസൂർ നാട്ടിനു കിഴക്കിലും — കിഴക്കുതെക്കി
ലും കിഴക്കെ ക്കണവായ്കളും അതിനു തെക്കെ നീല
ഗിരി മലമുതലായ സ്ഥലങ്ങളിൽ പലനാടുകളുമിരി
ക്കുന്നു [ 52 ] ൧൪ ആ നാട്ടിന്റെ മെക്കെവശത്തു മെക്കെക്കണ
വായ്കൾക്കു നെരെ അധികംമലകളും കാടുകളും ഒണ്ട

൧൫ ആയ്തിന്റെ മദ്ധ്യെഒള്ള ദെശംവെളി ഭൂമി
യായിരുന്നു — അവിടെ അവിടെ മലകളും ഒണ്ട

൧൬ മൈസൂർ നാട്ടിൽ നെല്ലും കെഴു വരകും കൊ
തമ്പുമുതലായ ധാന്യങ്ങളും — ചൎക്കരയും അധികം ഒ
ണ്ടാകുന്നു

൧൭ ഏറ്റവും നല്ല ആടു മാടു കുതിര മുതലായതു
ഒള്ളതല്ലാതെ അതിന്റെ മെക്കെവശത്തൊള്ള കാടു
കൾ ചന്ദണം തെക്കു മുതലായവൃക്ഷങ്ങളും അധി
കം ഒണ്ട

൧൮ കെഴുവരകു തന്നെ ജനങ്ങൾക്കു സാധാര
ണമായ ഭക്ഷണമാകുന്നു

൧൯ മൈസൂർനാടു തമിഴനാട്ടിനെപോലെ ഉഷ്ണ
മൊള്ള ഭൂമിയല്ല — ജനങ്ങൾ കുളിർകാലത്തു ഒറച്ചകമ്പി
ളി ധരിച്ചു‌കൊള്ളും

൨൦ കറുത്തകമ്പിളിയും വെള്ളക്കമ്പിളിയും മൈ
സൂരിൽ നെയ്യുന്നതിനാൽ ആയ്തു തമിഴ‌നാട്ടു കമ്പി
ളിയെക്കാൽ അധികം ഘനം ഒള്ളതാകുന്നു — മുടിച്ച
മുക്കാളവും പട്ടും മുടിച്ചാൽവയും അവിടെ ചെയ്യുന്ന
താകുന്നു

൨൧ കൈത്തൊഴിൽ കൊണ്ടിട്ട ഒണ്ടാകുന്നതി
നെ ചെയ്യുന്നതന്നു അൎത്ഥമാകുന്നു

൨൦ാം അദ്ധ്യായം

൧ ബംകളൂരിനു വടക്കെ അസാരം കിഴക്കു വശ [ 53 ] ക്കൂ എകദെശം ൧൨ മയിൽദൂരത്തിൽ ബല്ലാരിയിരി
ക്കുന്നു

൨ ബല്ലാരി മൈസൂരിനും അയ്തിറാഭാകത്തിനും
മദ്ധ്യെയിരിക്കുന്ന കന്നടി നാട്ടിന്റെ ഒരു പങ്കിലിരി
ക്കുന്നു

൩ ൟ പ്രദെശങ്ങൾ അധികക്കാടില്ലാത്ത സമ
നായ വെളിയായിരിക്കുന്നു — അവിടെ പുഞ്ചധാന്യ
ങ്ങളും പഞ്ഞിയും മുഖ്യമായിട്ടു പയിരിടുന്നു

൪ നല്ല കമ്പിളികൾ ഇവിടെ നെയ്യുന്നു

൫ ബല്ലാരിക്കുകിഴക്കെ എകദെശം നാലു ദിവസ
ത്തെ വഴിദൂരത്തിൽ കൂട്ടിയെന്ന ഒരു വല്യമലക്കൊട്ട
ഒണ്ട

൬ ബല്ലാരിക്കു വടക്കു കിഴക്കെഎകദെശം ആറു‌
മയിൽദൂരെ ഖറുന്നൂർ ഇരിക്കുന്നു

൭ ഖറുന്നൂർ ദുങ്കപത്രീ ആറ്റിന്റെ തെക്കെ വശ
ത്തു ഇരിക്കുന്ന ഒരു‌വലിയപട്ടണമാകുന്നു — അതി
നു ചിലമയിൽ ദൂരത്തിൽ ദുങ്കപത്രീആറു കൃഷ്ണ എന്ന
ആറ്റിനൊടു ചെരുന്നു

൮ മുമ്പിലൊള്ള കാലം ഇതുപട്ടാണി നബാബി
നെ ചെൎന്നിരുന്നു — അനെകം പട്ടാണികൾ ൟ പ്ര
ദെശങ്ങളിൽ കുടിപാൎക്കുന്നു

൯ കൂട്ടിയും ഖറുന്നൂറും തെലുങ്കു നാട്ടിലിരിക്കുന്നു
ഖറുന്നൂൎക്കപ്പുറം അയിദറാ ഭാഗം എന്ന നാടായ തെലു
ങ്കുനാട്ടിന്റെ ഒരു പങ്കിൽ നീ ചെന്നു ചെരുകയും
ചെയ്യും

൧൦ നീ ബല്ലാരിയിൽ നിന്നും ജെന്നപട്ടണത്തു
പൊകണമെന്നാൽ കടപ്പവഴിയായിട്ട തെക്കു കിഴ [ 54 ] ക്കെ നൊക്കിനടക്കയും വെണം — അതു എകദെശം
൨൧ ദിവസത്തെ വഴി‌ദൂരമാകുന്നു

നിനവു

ആജാൻ കുഞ്ഞുങ്ങൾ ഗവനത്തൊടെ ഭൂമിപ്പട
ത്തെ‌നൊക്കുവാൻചെയ്യുന്നതു കൂടാതെയും ബല്ലാരി
യിൽ നിന്നുംപല ഇടങ്ങൾക്കും പൊകുന്ന വഴികളെ
കാണിച്ചു തരുന്നതിനു അവരെ ഉൽ സാഹിപ്പിക്ക
യുംവെണം — അതുഎങ്ങിനെഎന്നാൽ ബല്ലാരിയിൽ
നിന്നും അരിആറ്റിനും ബല്ലാരി യിൽ നിന്നും താർ
പാടിക്കും ഇതിന്മണ്ണം പലയിടങ്ങൾക്കും പൊകുന്ന
വഴിയെ അവരുതനിയ്ക്കു ശൂണ്ടികാണിപ്പാൻചെയ്ക
യും വെണം

൨൧ാം അദ്ധ്യായം

മലയാളനാട്ടിനെകുറിച്ചു

൧ മലയാള ദെശത്തുകാറർ തമിഴ ദെശത്തിനും
കന്നടിദെശത്തിനും മെക്കെ മെക്കക്കണവായ്ക്കൾക്കും
കടലിനും മദ്ധ്യെകുടിയിരിക്കുന്നു

൨ മലയാള ദെശം രണ്ടുപങ്കായിരിക്കുന്നു — ഒ
ന്നു തിരുവിതാംകൊടു മറ്റതു മലബാരെന്നു പറയു
ന്നതു

൩ തിരുവിതാം കൊട്ടുനാടുതിരുനൽ വെലിയ്ക്കും
മധുരയ്ക്കും കൊയംപുത്തൂരിനും അങ്ങെവശം കന്നി
മാകുമാരിമുതൽ നെരുവടക്കായിട്ടു തെക്കുപടിഞ്ഞാറു മൂ
ലക്കു ഇരിക്കുന്നു — മെക്കെക്കണവായ്കൾ തിരുവിതാം
കൊട്ടുസമസ്ഥാനത്തിനെ മെൽപറഞ്ഞ ദെശങ്ങളിൽ
നിന്നും പിരിച്ചിരിക്കുന്നു [ 55 ] ൪ ജെന്നപട്ടണത്തു നിന്നും തിരുവിതാം കൊട്ടു
പൊകുന്നതിനു നീ തെക്കുമെക്കായിട്ടയാത്ത്രചെയ്യ
ണം

൫ ഒരു വഴിയെപൊയാൽ ചെലംകൊയംപുത്തൂർ
കൂടെ തിരുവിതാംകൊട്ടു‌സമസ്ഥാനത്തിന്റെവടക്കെ
യുംകടന്നു‌പൊകുന്നവശത്തു ചെന്നു‌ചെരാം — അതു
എകദെശം ൨൪ ദിവസത്തെ വഴിദൂരമാകുന്നു

൬ വെറെ ഒന്നു ത്രിശ്ശിനാപ്പള്ളി പാളയംകൊട്ട
വഴി — ആ വഴി തിരുവിതാം കൊട്ടിന്റെ തെക്കെ
വശത്തു ചെന്നുചെരും — അതു എകദെശം ൨൮
നാൾ വഴി‌ദൂരമാകുന്നു

൭ ആ നാട്ടിന്റെ തെക്കെവശത്തുകൂടെപൊയാ
ൽ തിരുവനന്തപുരമെന്ന പ്രധാനപട്ടണത്തു നീ
ആദിയിൽ ചെന്നുചെരും

൮ തിരുവനന്തപുരം കടൽക്കരയ്ക്കു സമീപമായി
രിക്കുന്നു — തിരുവിതാംകൊട്ടു മഹാരാജാവു അവിടെ
വസിക്കുന്നു

൯ തിരുവനന്തപുരത്തുനിന്നും കടൽത്തുറപ്പട്ടണ
മായ കൊല്ലത്തിനു കടൽവഴിയുംതൊട്ടുവഴിയുംപൊ
കാം — അതിന്മണ്ണം വെള്ളംവഴിയായി കൊല്ലത്തു
നിന്നും ആലപ്പുഴ കൊച്ചി എന്ന തുറമുഖപ്പട്ടണങ്ങ
ളിലും പൊകാം [ 56 ] ൧൦ മുളകിനായിട്ടും തെക്കുമരത്തിനായിട്ടും കപ്പ
ലുകൾ മുതലായതു ആലപ്പുഴയ്ക്കു വന്നടുക്കും — മുളകു
യൂറൊപ്പുദെശത്തും തെക്കു‌മുതലായ മരങ്ങൾ ജെന്ന
പട്ടണംമുതലായ‌സ്ഥലത്തും കൊണ്ടുപൊകുന്നു

൧൧ കൊച്ചിഇംഗ്ലീഷുകാൎക്കാകുന്നു — കൊച്ചിരാ
ജാവെന്നു ഒരുഹിന്ദുപ്രഭു അവിടെ‌വസിക്കുന്നു ആ
രാജാവിന്റെ അധികാരത്തിൻകീൾ കൊച്ചിക്കു
സമീപിച്ചു കുറെദെശമിരിക്കുന്നു

൧൨ തിരുവിതാംകൊട ജെന്നപട്ടണത്തു സമീ
പമായുള്ള നാടുകളെ‌പ്പൊലെ സമനായ വെളിയു
ള്ളതല്ലാ — മലകൊണ്ടും മരക്കാടുകൾ കൊണ്ടും നിറ
ഞ്ഞതാകുന്നു

൧൩ തിരുവിതാംകൊട എറ്റവും വൎദ്ധനവുള്ള
നാടാകുന്നു അതിൽ നെല്ല — മുളക — എലം — ചുക്ക
മഞ്ഞൾ — ചെഞ്ചല്യം — അരക്ക — മെഴുക — തെങ്ങ
തെക്കു‌മരം — കുരിന്തകാളിമരം — ൟട്ടി മുതലായ മറ്റും
വിലയെറിയ തടികൾ അനവധി ഉണ്ടാകുന്നു കാ
പ്പി — ജാതിക്കാ — കരയാമ്പൂവ മുതലായ്ത കൃഷിചെ
യ്തും വരുന്നു

൧൪ വനങ്ങളിൽ ആന — കടുവാ — കരടി — കരി
മ്പുലി — അണ്ണാൻ — ചുട്ടിത്തെവാങ്കം — വെഴാമ്പൽ
മുതലായവ ഒണ്ട — ആൾക്കുൎയ്യൻ എന്നപക്ഷി വ
യലുകളിൽ ഒണ്ട അവയുടെ തൂവലുകളിൽ ചിലത [ 57 ] ശീമ മദാമ്മമാർ ആഭരണങ്ങളായിട്ട പ്രയൊഗിച്ചു
വരുന്നു

൧൫ തിരുവിതാംകൊട്ട രാജാക്കന്മാർ ഹിന്ദുമത
ത്തിൽ ചെൎന്നവരാകുന്നു എംകിലും മറ്റുള്ള വർതങ്ങ
ളുടെ മതത്തിൽതന്നെ നടന്നുകൊള്ളുന്നതിന അനു
വദിച്ചു വരുന്നതുകൊണ്ട പൂൎവകാലംമുതൽ കീൎത്തി
പ്പെട്ടിരിക്കുന്നു അവരുടെ സംരംക്ഷണംകൊണ്ട സു
റിയാനിക്കാരായ കൃസ്ത്യാനികൾ മുമ്പിനാലെ എറി
യകാലമായിട്ട ആ‌നാട്ടിൽ പാൎത്തുവരുന്നു

൧൬ രാജാവിന്റെ തനതവകയായിട്ട തിരുവ
നന്തപുരത്ത വിശെഷമായ ഒരു ഇംഗ്ലീഷപള്ളിക്കൂ
ടം ഒണ്ട അവിടെ വെദപുസ്തകം വെണ്ടുംവണ്ണം പ
ഠിച്ചുവരുന്നു ഇതല്ലാതെ വെറിട്ടചില പള്ളിക്കൂടങ്ങ
ൾക്കും ഒത്താശചെയ്തുവരുന്നു അച്ചുകൂടത്തുവെലക
ൾ ബഹുകാലമായിട്ട നടന്നുവരുന്നു അതിൽ പ്ര
യൊജനമുള്ള അനെകപുസ്തകങ്ങൾ അച്ചടിക്കപ്പെ
ട്ടുവരുന്നു

൧൭ മുമ്പിലത്തെയും ഇപ്പൊഴത്തെയും രാജാക്ക
ന്മാർ തങ്ങളുടെവിദ്യാഭ്യാസത്തിന്റെ താല്പൎയ്യത്തിൽ
പ്രസിദ്ധപ്പെട്ടിരിക്കുന്നു മുമ്പിലത്തെരാജാവ വിദ്യ
യിൽ നല്ലശീലമുള്ളതതന്നയുമല്ല — തിരുവനന്തപു
രത്തെ പ്രബലതയുള്ള ഒരു നക്ഷത്ര മങ്കളാവും കൂ
ടെ ഒണ്ടാക്കിച്ചിരിക്കുന്നു [ 58 ] ൧൮ ഇപ്പൊഴത്തെരാജാവ വൈദ്യശാസ്ത്രത്തി
ന്റെ ജ്ഞാനംകൊണ്ട കീൎത്തിപ്പെട്ടിരിക്കുന്നു തന്റെ
സഹൊദരൻ ആരംഭിച്ചിരുന്ന ശാസ്ത്രസംബന്ധ
മായും വിദ്യസംബന്ധമായും ഉള്ളസകല സ്ഥാപ
നങ്ങളെയും പ്രമാണിക്കുന്നതുകൂടാതെ വെറുവിട്ടുപു
തിയതായിട്ടുള്ളവയും കൂടെ ശുഷ്കാന്തിയൊടെ നട
ത്തിവരുന്നു

൧൯ തിരുവിതാംകൊട്ട പലപല ജാതികൾഒണ്ട
ബ്രാഹ്മണരായിട്ട നമ്പൂരിമാരും പട്ടന്മാരും നായ
ന്മാർ ക്രിസ്ത്യാനികൾ മഹമ്മദക്കാർ ചൊകന്മാർ
പറയർ പുലയർ മുതലായവർ കൂടാതെ മറ്റും അ
നെകംപെരുംതന്നെ —

൨൦ പഠിത്വവും വിദ്യയുമുള്ള ഒരുമനുഷ്യൻ ൟ
നാട്ടിൽ നടപ്പായിരിക്കുന്ന വളരെമൎയ്യാദകളെ കു
റ്റം വിധിക്കണം ആയത എന്തന്നാൽ നായന്മാ
ൎക്കും ചൊകന്മാൎക്കും ഇടയിലുള്ള കെട്ടു കല്യാണ
ത്തിനു വെണ്ടി ബഹുമാനാപെക്ഷയും താന്നജാ
തിയൊട അടുത്താൽ തീണ്ടൽഎന്നുള്ള ദുൎയ്യുക്തിയും
തന്നെ —

൨൧ ദൈവം ഭൂമിയിൽ എല്ലാമനുഷ്യരെയും ഒരു
രക്തത്തിൽ നിന്നഉണ്ടാക്കിയിരിക്കുന്നു എങ്കിലും ജാ
തിമര്യാദ പൊതുവെ സമ്മദപ്പെടുന്നതല്ല [ 59 ] ൨൨ ഇപ്പൊഴത്തെ രാജാവ മുമ്പെ അടിമക്കാ
രെപ്പൊലെ വിചാരിച്ചുവന്ന ജനങ്ങൾക്ക സ്വാത
ന്ത്ര്യംനല്കിയിരിക്കുന്നു

൨൩ തിരുവനന്തപുരത്തിനും തിരുനെൽ വെ
ലിക്കും മദ്ധ്യെഇരിക്കുന്ന തിരുവിതാംകൊടു രാജ്യ
ത്തിന്റെ തെക്കെ അറ്റങ്ങളിൽ ഒള്ള ജനങ്ങൾ
തമിഴ സംസാരിക്കുന്നു — എന്നാൽ തിരുവിതാംകൊ
ടുനാട്ടിൽ മറ്റെല്ലാജനങ്ങളും മലയാള ഭാഷസംസാ
രിക്കുന്നു

൨൨ാം അദ്ധ്യായം

൧ നീ കടലൊരമായിട്ടു വടക്കൊട്ടു യാത്ത്രചെ
യ്താൽ തിവിതാംകൊട്ടിനങ്ങെവശം മലബാർ എ
ന്നദെശത്തു ചെന്നുചെരും

൨ തിരുവിതാംകൊടു കഴിഞ്ഞാൽ മുമ്പിൽ ചെ
ന്നു ചെരുന്ന പ്രധാനപട്ടണം കല്ലിക്കൊട്ട ആകു
ന്നു

൩ കല്ലിക്കൊട്ട കടൽത്തുറപട്ടണമാകുന്നു — ഇ
വിടത്തന്നെ എകദെശം ൩൫൦ വരുഷത്തിനുമുമ്പി
ൽ യൂറൊപ്പിൽനിന്നും കപ്പലുകൾ ആദിയിൽവന്നു
ഇറങ്ങി [ 60 ] ൪ കല്ലിക്കൊട്ടക്കുവടക്കെ കണ്ണൂർ എകദെശം നാ
ലുദിവസത്തെ വഴിദൂരെ ഇരിക്കുന്നു

൫ കണ്ണൂർ കടൽക്കരയിൽ ഇരിക്കുന്നു — അതുകി
ഴക്കു കടൽക്കരയിൽ ഇരിക്കുന്ന പുതുശ്ശെരിക്കു അ
സാരം നെരെ ഇരിക്കുന്നു

൬ കണ്ണൂരിനുവടക്കെ കന്നരാ എന്ന നാടു ഇരി
ക്കുന്നു

൭ കടൽക്കരയിൽ ഒള്ള മംകളൂർ കന്നരാനാട്ടി
ന്റെ പ്രധാനപട്ടണംആകുന്നു‌ — അതകണ്ണൂരിൽ
നിന്നും എകദെശം ആറുദിവസത്തെ വഴിദൂരത്തി
ലാകുന്നു

൮ ബങ്കളൂൎക്കും ജെന്നപട്ടണത്തിനും എകദെ
ശം നെരെമങ്കളൂർ ഇരിക്കുന്നു

൯ മങ്കളൂരിനുവടക്കെ പത്തുദിവസത്തെ വഴിദൂര
ത്തിൽ ഗൊവ ഇരിക്കുന്നു

൧൦ ഗൊവപട്ടണം ദക്കാൻ നാട്ടിന്റെകടലൊ
രത്തിൽ ഇരിക്കുന്നു — അതു പൊൎത്തുഗീസ്സു കാൎക്കു
ആകുന്നു — അവരു യൂറൊപ്പുഖണ്ഡത്തിലുള്ള പൊ
ൎത്തുക്കാൽ ദെശത്തു ജനങ്ങളാകുന്നു [ 61 ] ൧൧ ഗൊവ കിഴക്കെ കടൽക്കരയിൽ ഇരിക്കുന്ന
ഓംകൊൽക്ക എകദെശം നെരെയിരിക്കുന്നു

൧൨ മലബാർ കന്നരാ എന്നദെശങ്ങൾ തിരു
വിതാംകൊട്ടു സമസ്ഥാനത്തെപ്പൊലെ മലകളും മര
ക്കാടും നിറഞ്ഞു അവിടത്തെപ്പൊലെനല്ലമുളകു തെക്കു
മ രം ചന്ദനമരം മുതലായ്തു ഒണ്ടാകുന്ന സ്ഥലമായി
രിക്കുന്നു

൧൩ ബ്രാഹ്മണരു നായന്മാരു തീയന്മാരു മുത
ലായ ആളുകളും മാപ്പിള ജാതിയും മലബാർ കന്ന
രാ ൟ നാടുകളിൽ പ്രധാനമായിട്ടു കുടിയിരിക്കുന്നു

൧൪ മാപ്പിളജാതികൾ മഹമ്മതുമാൎഗ്ഗക്കാറരായി
രിക്കുന്നു — അവരു അനെകം വരുഷത്തിനു മുമ്പിൽ
ഹിന്ദുദെശത്തിലുള്ള ൟ നാടുകളിൽ‌വന്നുകുടിപാൎത്തു
ഇവിടെഒള്ള സ്ത്രീകളെ കല്യാണംകഴിച്ച മഹമ്മതുമാ
ൎഗ്ഗക്കാറരിടെ സന്തതികളാകുന്നു

൧൫ മാപ്പിളകൾമുഖ്യമായ വ്യാപാരികളും തൊഴി
ലാളികളും ചിലരു കൃഷിക്കാറരും ആയിരിക്കുന്നു

൧൬ അവരു അദ്ധ്വാനപ്പെടുന്ന ജെനങ്ങളാാകു
ന്നു — എന്നാൽ യാതൊരു കാരണം‌കൂടാതെ ചിലസ
മയങ്ങളിൽബ്രാഹ്മണരെയും നായന്മാരെയും കൊന്നു
കളയുന്നു — ഇതിന്മണ്ണംചെയ്യുന്നതിനാൽ തങ്ങൾ
ക്കു സ്വൎഗ്ഗംകിട്ടുമെന്നു വിചാരിക്കുന്നു — അയ്യൊ കുല
ചെയ്യുന്നതു മഹാപാവമെന്നു ൟബുദ്ധിഹീനമുള്ള
ജനങ്ങൾക്കു തൊന്നുന്നില്ലാ

൧൭ മലബാർ കന്നരാ നാടുകളിൽ പാവപ്പെട്ട
അനെകം അടിമകൾ ഒണ്ട [ 62 ] ൧൮ മലബാർനാട്ടിൽ ഒള്ള ജനങ്ങൾ മലയാള
ഭാഷ സംസാരിക്കുന്നു — കന്നരാനാട്ടിൽ സംസാരിക്കുന്ന
ഭാഷ എകദെശം കന്നടഭാഷക്കു ശരിയായിരിക്കുന്നു

൧൯ മലബാർ നാട്ടിൽകല്ലിക്കൊട്ടകഴിഞ്ഞാൽ പാ
ലക്കാട്ടുശ്ശെരി രണ്ടാമത്തെ പ്രധാന പട്ടണമായിരി
ക്കുന്നു — അവിടങ്ങളിൽ തന്നെഅനെക വിശെഷ മാ
യുള്ള നായരുജാതി കുടിപാൎക്കുന്നു

൨൦ കല്ലികൊട്ടയ്ക്കും കണ്ണൂരിനും നെരെമലബാ
ർദെശത്തു കടല്ക്കരയിൽ നിന്നുംഎകദെശം ഒരുതീയ
തികപ്പൽ ഓടുന്ന ദൂരത്തിൽ ലാക്കുദ്വീവുകൾ എന്ന
മുപ്പതുചെറിയദ്വീപുകൾഒണ്ട അവിടെ മാപ്പിള ജാതി
കൾകുടിപാൎക്കുന്നു — ഒരുതീയതി കപ്പലൊട്ടവും കര
വഴിയായി എട്ടുദിവസം നടക്കുന്നതും സമദൂരമായി
രിക്കുന്നു

൨൩ാം അദ്ധ്യായം

ദക്കാൻ നാട്ടിനെകുറിച്ചു

൧ തെക്കെ ഹിന്ദ്യാവിനു അങ്ങെവശം വടക്കൊ
ട്ടു പൊയാൽ ദക്കാൻഎന്നു വിളിക്കപ്പെടുന്ന ഹിന്ദു
ദെശത്തിന്റെ ഒരുപങ്കുഇരിക്കുന്നു

൨ തെലുങ്കു — ഉടുസ്യാ — ഖാണ്ടു — മ്രാഠ്യാ — എന്ന
സ്ഥലങ്ങൾ ദക്കാനിലൊള്ള പ്രധാന നാടായിരി
ക്കുന്നു

൩ തെലുങ്കുദെശത്തിൽ ദക്കാന്റെ കിഴക്കു വശ
വും നടുവശവും അടങ്ങിയിരിക്കുന്നു

൪ കട്ടക്കുവരെ ഇരിക്കുന്ന കടൽക്കരയായുള്ള നാടു
കൾ‌അത്രയും ഉൾനാട്ടിൽ വടക്കെ നാഗപ്പൂരുവരെ [ 63 ] ഇരിക്കുന്ന ഹൈദറാഭാഗം നാടും മെക്കെ മ്രാഠ്യനാടു
വരെ ഇരിക്കുന്നനാടുകളും തെലുങ്കുദെശത്തെചെൎന്ന
താകുന്നു

൫ ഉടുസ്യദെശം ദക്കാന്റെ വടക്കുകിഴക്കായിട്ടിരി
ക്കുന്നു

൬ ഖാണ്ടുനാടു വടക്കെവശത്തിരിക്കുന്നു

൭ മ്രാഠ്യനാടു വടക്കായിട്ടും വടക്കുമെക്കായിട്ടും ഇരി
ക്കുന്നു

നിനവു

ആജാൻ ൟ ദെശങ്ങളെ എല്ലാം കുഞ്ഞുങ്ങൾക്കു
ഭൂമിപ്പടത്തിൽ കാണിച്ചുകൊടുക്കുന്നതുകൂടാതെയും അ
വൎക്കു നല്ലതിന്മണ്ണം മനസ്സിലായെന്നു തിട്ടംവന്നതി
ൽപിന്നെ അത്രെ ഇതിനുകീൾ ഒള്ള അദ്ധ്യായത്തി
നെ തുടങ്ങുകയുംവെണം

൨൪ാം അദ്ധ്യായം

തെലുങ്കുദെശത്തെകുറിച്ചു

൧ ൧൭ം അദ്ധ്യായത്തിൽ ചൊല്ലിയിരിക്കുന്ന
ഓംകൊലു എന്നദിക്കുതെലുങ്കുനാട്ടിൽ‌ആകുന്നു — നാം
മുൻ പറഞ്ഞിരിക്കുന്നതിന്മണ്ണം ൟ ദെശത്തിൽ
ഒരുപങ്കു തെക്കെ ഹിന്ദ്യാവിലുള്ളതാകുന്നു

൨ ഒംകൊല്ക്കു വടക്കുകിഴക്കെ എകദെശം നാലു
ദീവസത്തെ വഴിദൂരത്തിൽ നീ കൃഷ്ണയെന്നആറ്റി
നെകടക്കയുംചെയ്യും — അതിൽനിന്നും രണ്ടു ദിവസ
ത്തെക്കുഅപ്പുറം മസ്സലിപട്ടണം ഇരിക്കുന്നു

൩ കൃഷ്ണായെന്ന നദി വല്യആറുആകുന്നു‌ — മ്രാഠ്യ [ 64 ] ദെശത്തിൽ ബഹുദൂരമായിരിക്കുന്ന മെക്കെക്കണവാ
യിൽ നിന്നും ആയ്തുപുറപ്പെടുന്നു

൪ മസ്സലിപ്പട്ടണം ഒരുകടൽതുറപ്പട്ടണമാകുന്നു
അതിനെ ബന്ധർ എന്നും വിളിക്കുന്നു — ആയ്തിനു
ഹിന്ദുസ്ഥാനിഭാഷയിൽകടൽത്തുറബന്ധരെന്നുഅ
ൎത്ഥമാകുന്നു — ശീട്ടികൾ ശീലകൾമുതലായ വല്യവ്യാ
പാരങ്ങൾഅവിടെനടക്കുന്നു — ജെന്നപട്ടണത്തുറയിൽ
ഒള്ളതുപൊലെ അവിടയും അധികം അലകളില്ലാത്ത
കാരണത്താൽ പടവുകൾ എളുപ്പമായിട്ടു കപ്പലിനു
അടുപ്പിക്കയുചെയ്യാം — ഉയൎന്നു പിരണ്ടു ളറപ്പൊടു
കരയിൽ വന്നു അടിക്കുന്ന വെള്ളത്തിനെ അലകളെന്നു
വിളിക്കുന്നു

൫ മസ്സലിപട്ടണത്തുനിന്നും എകദെശം നാലു
ദിവസത്തെവഴി ദൂരത്തിൽ കൃഷ്ണഎന്ന ആറ്റിനു
മെക്കെ ഗുണ്ടൂരുഇരിക്കുന്നു — പാതിവഴിയിൽ വച്ചു
ആയാറ്റിനെ നീ കടക്കെണ്ടിവരും

൬ മസ്സലിപട്ടണത്തിനും അസാരം മെക്കു വട
ക്കായിട്ടു ൧൭ മയിൽ ദൂരത്തിൽ ഹൈദറാഭാഗവുംഅ
തിനു വടക്കൊട്ടുമൂന്നുമയിൽദൂരം എല്ലൂരുംഇരിക്കുന്നു

൭ മസ്സലിപട്ടണത്തു നിന്നും കപ്പലെറി‌വടക്കെ
കരഓരമായി പൊയാൽ നീ മുമ്പെകാണുന്ന പ്രധാന
മായപട്ടണം ‌കൊരങ്കിആക്കുന്നു — അതിൽവന്നുചെ
രുന്നതിനു ഒരുദിവസംചെല്ലും

൮ കൊരങ്കി എന്നപട്ടണം ഗൊദാപുരി ആറ്റി
ന്റെ ഒരുപിരിവിൽ ഇരിക്കുന്നു — അതിലെ കപ്പൽ
തുറയും കപ്പൽതുറവുകളുംഒണ്ട

൯ കാറ്റു അഘൊരമായിട്ടു അടിച്ചു കടൽകഠിന
പ്പെട്ടിരിക്കുന്ന സമയത്തു കപ്പലുകൾ ഭദ്രമായിട്ടുചെ [ 65 ] ന്നുനിൽപ്പാനുള്ളസ്ഥലത്തിനെ കപ്പൽ തുറഎന്നുവി
ളിക്കുന്നു — കപ്പലു കൾ പുത്തനായിട്ടു പണിതീ
ൎക്കുന്നതിനും അറ്റകുറ്റം നൊക്കി ചെയ്യുന്നതിനും
വെണ്ടി വെട്ടിഒണ്ടാക്കി ഇരിക്കുന്ന സ്ഥലങ്ങളെ ക
പ്പൽതുറവുകൾ എന്നുവിളിക്കുന്നു

൧൦ ഗൊദാപുരി ഒരുവല്യ ആറാകുന്നു — അതു
ബഹുദൂരെ ദിക്കാൻനാട്ടിൽ വടക്കു മെക്കുള്ള മെകെ
കണവായ്കളിൽ നിന്നുംവരുന്നു

൧൧ കൊരംകിയിൽ നിന്നും ഉൾ നാട്ടിൽ എക
ദെശം മൂന്നു ദിവസത്തെ വഴിദൂരെ ഇരിക്കുന്ന രാജ
മഹെന്ദ്രത്തിനും സമീപം ഗൊദാപുരീ ആറ്റിനു കുറു
ക്കെ ഒരുവല്യ അണകെട്ടിഇരിക്കുന്നു - അതുകൊ
ണ്ടു കടലിൽ പൊകുന്ന വെള്ളത്തിനെ ചെറുത്തു നാ
ട്ടിൽ ഒള്ള കൃഷിക്കു ഉപയൊഗമാക്കിയിരിക്കുന്നു

൧൨ ഇതിൽ പിന്നെ കടൽ ഓരമായിട്ടു എകദെ
ശം കപ്പൽ ഒരുദിവസം ഓടുന്ന ദൂരത്തിൽ നീ ആദി
യിൽ ചെന്നുചെരുന്ന പ്രധാന ഇടം വിശാഖപട്ട
ണമാകുന്നു — ആയതു അധികവ്യാപാരം ഒള്ള സ്ഥല
മാകുന്നു

൧൩ വിശാഖപട്ടണത്തിൽ നിന്നും വടക്കുമെക്കു
ഉൾനാട്ടിൽ രണ്ടു ദിവസത്തെ വഴിദൂരത്തിൽ വിജ
യനഗരവും അതിൽ നിന്നും വടക്കു കിഴക്കെ മൂന്നു
മയിൽ ദൂരത്തിൽ അസാരം ഉൾനാട്ടിൽ ശിക്കക്കൊലു
മിരിക്കുന്നു

൧൪ വിശാഖപട്ടണത്തിൽ നിന്നും കരഓരമായി
ട്ടു എകദെശം ഒരു‌ദിവസത്തെ കപ്പൽഓട്ടം ദൂരത്തിൽ
ഗഞ്ചവുംഅതിനുഅപ്പുറംഉടുഷ്യാഎന്ന‌നാടുംഇരിക്കുന്നു [ 66 ] ൧൫ ഓംകൊലുക്കു മെക്കെ എകദെശം ൫ ദിവസ
ത്തെ വഴിദൂരെ കിഴക്കെ ക്കണവായ്കൾ ഇരിക്കുന്നു
ൟ കണവായ്കൾക്കും കടലിനും നടുവെ ഒള്ളനാടു
സമനായ വെളിയായിരിക്കുന്നു

൧൬ മസ്സലിപട്ടണത്തു നിന്നും കടൽ വടകിഴ
ക്കായിട്ടു തിരിയുന്നു — കൊരംകിയെ കടന്നു കൂടുംപൊ
ൾ കടലിനു അരികെ മലകളിരിക്കുന്നു

൧൭ ഗൊദാപിരിമുതൽ വടക്കൊട്ടു മെക്കെവശ
ത്തൊള്ള മലകളിൽ കാട്ടുജനങ്ങൽ ഒണ്ടു

൧൮ ഓം കൊൽമുതൽ ഉടുഷ്യാ നാടുവരെ മലക
ൾക്കും കടലിനും നടുവെ ഒള്ള ഇടങ്ങളിൽ അധി
കം നെല്ലും മുതിരയും മറ്റുംധാന്യങ്ങളും പിന്നെയും
ശിലസ്ഥലങ്ങളിൽ കൊതംപും വിളയുന്നു ഇതു അ
ല്ലാതെയും നല്ലപൊകയിലയും അധികം ശൎക്കര
യും അവിടെ ഒണ്ടാകുന്നു — ആവസ്തുക്കളെ കപ്പലു
കളിൽ കെറ്റിഅധികമായിട്ടു ഇംകിലാന്തു ദെശത്തി
ന്നു ആണ്ടു തൊറും കൊണ്ടു പൊകുന്നു — കടല്ക്കരയിലും
അധികംഉപ്പുവിളയുന്നു

൨൫ാം അദ്ധ്യായം

ഹൈദറാപിക നാട്ടിനെകുറിച്ചു

൧ തെലുങ്കു ദെശത്തിന്റെ മെക്കുവശം നിശാംനാ
ടു അല്ലങ്കിൽ ഹൈദറാപാകംനാടു എന്നുപറയുന്നു

൨ ജെന്നപട്ടണത്തു നിന്നും അസാരം വടക്കു
മെക്കായിട്ടു ഹൈദറാപാകംഎകദെശം ഒരുമാസത്തെ
വഴിദൂരത്തിലിരിക്കുന്നു — യാത്ത്രകാറരു പതിവായി
ഓംകൊലു വഴിയായിട്ടു ആ നാട്ടിൽ ചെന്നു ചെരുന്നു [ 67 ] ഓംകൊലിൽനിന്നും പാതിവഴിയിൽ കൃഷ്ണഎന്ന ആറു
ഇരിക്കുന്നു

൩ നിശാംഎന്ന മഹമ്മതുമാൎഗ്ഗ പ്രഭു ഹൈദറാ
പാകത്തു‌വസിക്കുന്നു

൪ ഹൈദറാപാകത്തിനു മെക്കെ എക ദെശം
൧൪ ദിവസത്തെവഴിദൂരെ മ്രാഠ്യദെശത്തു സൊലാ
പ്പൂരു ഇരിക്കുന്നു

൫ ഹൈദറാപാകത്തിനു വടക്കുമെക്കെ ൧൮ ദി
വസത്തെ പഴിദൂരെ ജാൽനാ ഇരിക്കുന്നു — ഇതൂമ്രാ
ഠ്യദെശത്തിലിരുന്നാലും നിശാം ഉടയതാകുന്നു

൬ ഹൈദറാ പാകത്തിനു വടക്കെ മൂന്നു ആഴ്ചവ
ഴിദൂരെ ഖാണ്ടുനാട്ടിലുള്ളനാഗപ്പൂരു ഇരിക്കുന്നു

൭ ഹൈദറാപാകത്തു നാട്ടിൽ അധികം കാടുകളും
പലഇടങ്ങളിൽ മലകളുംഒണ്ട — കിഴക്കും വടകിഴക്കും
മരക്കാടുകൾ നെരുങ്ങി ഇരിക്കുന്നു അതിൽ കാട്ടുമനു
ഷ്യരും ഒണ്ട

൨൬ാം അദ്ധ്യായം

ഉടുഷ്യാനാട്ടിനെ കുറിച്ചു

൧ ഉടുഷ്യാ ദെശത്തിൽ കട്ടക്കും ജഗന്നാഥവും
പ്രധാനഇടങ്ങളാകുന്നു

൨ കട്ടക്കു വല്യപട്ടണമാകുന്നു — അത അസാ
രം ഉൾനാട്ടിൽ മഹാനദി എന്ന ആറ്റിന്റെ രണ്ടു
പിരിവുകളിടെ മദ്ധ്യെഇരിക്കുന്നു

൩ മഹാനദി എന്നാൽ വല്യആറെന്നു ആൎത്ഥമാ
കുന്നു — ൟആറുഖാണ്ടുനാട്ടിൽ നിന്നും പുറപ്പെടുന്നു [ 68 ] ൟആറ്റിൽ ചിലസമയങ്ങളിൽ വൈരക്കല്ലുംപൊ
ന്നും അകപ്പെടുന്നു

൪ ഗഞ്ചത്തിനും കട്ടക്കിനും എകദെശം പാതി
വഴിയിൽപൂരിഎന്നപട്ടണത്തിൽ ഒരുവിഗ്രഹകൊ
വിൽഒണ്ട — അതു ജഗന്നാഥകൊവിൽ എന്നുവിളി
ക്കുന്നു വരുഷംതൊറും പാവപ്പെട്ടവരും അറിവില്ലാ
ത്തവരുമായ അനെകായിരം ജനങ്ങൾ അവിടെ
സ്ഥലയാത്രചെയ്യുന്നു അതിൽഅനെകംപെരു മരി
ച്ചുപൊകുന്നു

൫ കട്ടക്കുദെശത്തിനു മെക്കെയും തെക്കെയും ഒള്ള
മലകളിലിരിക്കുന്നകാന്തരുകൾഎന്നശില ജനങ്ങൾ
ചെറുപ്രായം ഒള്ള ആണുങ്ങളെയും പെണ്ണുങ്ങളെ
യും കൊന്നു തങ്ങളുടെ ദൈവങ്ങൾക്കു വെലികൊടുക്കു
ന്ന ഏറ്റവും ക്രൂരതയായുള്ള നടപടികൾ ജനങ്ങളി
ടെ പക്കൽഒണ്ട ഇതിനു വെണ്ടി ദുഷ്ട ആളുകൾ മല
ത്താഴ്ചകളിൽ ഒള്ളനാടുകളിൽചെന്നു പാവപ്പെട്ടജന
ങ്ങളിടെപക്കൽ കുഞ്ഞുങ്ങളെ വിലക്കുവാങ്ങിച്ചും ഇ
തല്ലാതെയുംകൂടുമെന്നുവരികിൽകുഞ്ഞുങ്ങളെ മൊ
ഷ്ടിച്ചും കാന്തരു നാട്ടിൽ കൊണ്ടുചെന്നു വില്ക്കുന്നു ഇ
തിന്മണ്ണം വെലികൊടുപ്പാൻ നിറുത്തിയിരിക്കുന്നസ
ങ്കടപ്പെടത്തക്കതായിട്ടൊള്ള കുഞ്ഞുങ്ങളെ മിൎയ്യാകളെ
ന്നുവിളിക്കുന്നു അവരു ഒരൊഗ്രാമത്തിലും ഇരിക്കു
ന്നു ഓരൊഗ്രാമത്തെ അടുപ്പിച്ചുമിൎയ്യാതൊപ്പു എന്നു
ഓരൊരു തൊപ്പും അതിന്റെനടുവിൽ വെളിയായി
ട്ടുകുറെത്തറയും ഒണ്ട—മിൎയ്യാവിനെ കൊല്ലുവാനൊള്ള
സമയംവരുംപൊൾഅതതുഗ്രാമത്തിൽഒള്ളആളുകൾ
മൂന്നുതീയതിവരെ ഘൊഷിച്ചു പാൎക്കുന്നു മുതൽ തീ
യതിമദ്യപാനം ചെയ്തും മറ്റും അക്രമങ്ങൾ നടത്തു [ 69 ] കയും രണ്ടാം ദിവസം മിൎയ്യാവിനെ കുളിപ്പിച്ചു നല്ല
വസ്ത്രങ്ങളും ധരിപ്പിച്ചു മെളവാദ്യങ്ങളും കൊംപും ശ
ബ്ദിച്ചുഅതിനൊടുംകൂടിമിൎയ്യാവെആ തൊപ്പിൽ കൊ
ണ്ടുപൊയി ഒരുമരത്തൊടു കൂട്ടിക്കെട്ടി അന്നെതീയ
തിമുഴുവനും അപ്രകാരംവച്ചിരുന്നു മിൎയ്യവിന്റെദെ
ഹത്തിൽഎണ്ണയുംനെയ്യും ഒഴിച്ചു മഞ്ഞളു തടകിതൊ
ഴുകയും ചെയ്യും — മൂന്നാം ദിവസം മിൎയ്യാവെകൊല്ലു
ന്നതിനു നെമിച്ചിരിക്കുന്നസ്ഥലത്തുകൊണ്ടുപൊകും
പൊൾ സംകടപ്പെടത്തക്ക ൟ മിൎയ്യാത്താൻ പൊക
ഇല്ലന്നുതപ്പിപൊവാൻ ശ്രമിച്ചാൽ ആ വെലികൊ
ള്ളാത്തതെന്നു ജനങ്ങൾ വിചാരിക്കുമെന്നും വെച്ചു
മുമ്പിൽകൂട്ടി മിൎയ്യാവിന്റെ കയ്യും കാലും മുറിച്ചു ഒരു
മരത്തിന്റെ കൊമ്പുവെട്ടി അതിന്റെ ഒരു അറ്റം
പിളൎന്നു അതിനകത്തു അവന്റെ കഴുത്തിനെ ഇട്ടു
അവിടെ കയറുകൊണ്ടുകെട്ടി തൂക്കിപ്പിടിച്ചുക്കൊള്ളു
കയും ചെയ്യും — അതിൽപിന്നെ പൂജാരി യാകുന്ന
വൻ ഒരു കൊടാലി എടുത്തു മിൎയ്യാവിടെ തൊളുക
ളിടെ മീതെ വെട്ടികൂടും‌പൊൾ ജനങ്ങൾ ആ ചവ
ത്തിന്റെ മീതെ വീഴുന്നു എലുമ്പിലൊള്ള ദശഏല്ലാം
പിടുങ്ങികൊണ്ടു പൊയി തങ്ങളുടെ വയലിൽ ഇടു
കയും ചെയ്യും — ഇപ്രകാരം ചെയ്താൽ തങ്ങളുടെ ദെ
വന്മാൎക്കു പ്രീയമായിരിക്കുമെന്നും വയൽ നല്ലതി
ന്മണ്ണം വിളഞ്ഞുഫലം തരുവാൻ തക്കവണ്ണം ദെവ
ന്മാരു സഹായിക്കുമെന്നും ജനങ്ങൾ വിചാരിക്കുന്നു
ഐയ്യൊ നൃഭാഗ്യമൊള്ള ൟ ജനങ്ങൾ താങ്ങൾ
ചെയ്യുന്നതു മഹാ ദൊഷമെന്നും സംകടപ്പെടത്തക്ക
തായ ൟ മിൎയ്യാവെലി ദൈവത്തിനല്ല പിശാചിനു [ 70 ] ചെയ്യുന്ന തെന്നും അവൎക്കു തൊന്നുന്നില്ലാ ക്രൂരത
ആയ ൟ നടത്തയെ നിറുത്തിക്കളയുന്നതിനു വെ
ണ്ടി ഇഗ്ലിഷുകാറരു‌ പ്രയാസപ്പെട്ടുവരുന്നു ഇനിയും
ശിലവൎഷത്തിനകം ൟ നടത്തനിന്നു പൊകുമെന്നും
വിശ്വസിച്ചിരിക്കുന്നു

൨൭ാം അദ്ധ്യായം

മ്രാഠ്യനാട്ടിനെ കുറിച്ചു

൧ മ്രാഠ്യദെശം ദിക്കാന്റെ മെക്കുവശത്തു തെലു
ങ്കുദെശം തുടങ്ങി മെക്കെ കടൽവരയ്ക്കുംഒണ്ട

൨ ബമ്പാ മ്രാഠ്യ ദെശത്തിൽ പ്രധാന സ്ഥലമാകുന്നു

൩ ബമ്പാ വല്യപട്ടണമാകുന്നു — അതു കടലൊ
രംസമീപിച്ച ഒരുചെറിയ ദ്വീപിൽകെട്ടി ഇിരിക്കുന്നു
ഹിന്ദു ദെശത്തിന്റെ ൟ വശങ്ങളെ ആണ്ടുവരുന്ന
ഇഗ്ലീഷുഗൌൎണർ ബമ്പായിൽ പാൎക്കുന്നു

൪ ബമ്പാ വല്യ വ്യാപാരസ്ഥലമാകുന്നു — ഭൂമി
യിൽ എല്ലാടത്തുനിന്നും കപ്പലു കൾ അവിടെ വരു
ന്നൊണ്ട — നല്ലകപ്പൽ തുറയും വല്യകപ്പലുകൾ പ
ണിതീൎക്കുന്നതിനു തക്കകപ്പൽത്തുറവും അതിലൊണ്ട

൫ ബമ്പയിൽ ഒള്ള കുടിയാനവന്മാരു യൂറൊ
പ്യന്മാരും പാരിസു കാറരും മഹമ്മതു മാൎഗ്ഗക്കാറരും
ഹിന്ദുക്കളും പൊൎത്തു ഗീസുകാറരും യൂതന്മാരുമാകുന്നു

൬ പാരിശുകാറരു പെരുഷ്യദെശക്കാറരുടെ സന്ത
തികളാകുന്നു [ 71 ] ൭ അനെകം വരുഷത്തിനുമുമ്പിൽ അറബിക്കാറ
രു പെരുഷ്യക്കാറരുടെ ദെശത്തിനെ പിടിച്ചു അതി
ൽ മഹമ്മതു മാൎഗ്ഗത്തിനെ ഒറപ്പിച്ചതിന്റെ ശെ
ഷം മഹമ്മതുമാൎഗ്ഗക്കാറരായിരുന്ന പാരിസുകാരിടെ
രാജാവിൽ ഒരുത്തൻ മഹമ്മതുമാൎഗ്ഗത്തെഅനുസരി
പ്പാൻ മനസില്ലാതെ ജനങ്ങളെ എല്ലാപെരയും എ
റ്റവും ക്രൂരതയായിട്ടുനടത്തി വരുകയുംചെയ്തു - ൟ
ഹെതുവാൽ പാരിസുകാറരിൽ അനെകംപെരു തങ്ങ
ളുടെ ദെശത്തെ വിട്ടുഓടി അതിൽ ശിലരു ഹിന്ദുദെ
ശത്തിൽവന്നു കുടിപാൎക്കയും ചെയ്തു

൮ പാരിസുകാറരു സൂൎയ്യനെയും അഗ്നിയെയും
വന്ദിക്കുന്നു - അവരു ഏറ്റവും സാമൎത്ഥ്യമൊള്ള
വരും പ്രയാസപ്പെടുന്നവരുമാകുന്നു - കപ്പൽ ഒണ്ടാ
ക്കുന്നതിൽ അവരു അധികം സാമൎത്ഥ്യമൊള്ള വ
രാകുന്നു - ബമ്പാത്തുറമുകത്തിൽ കപ്പൽ ചെയ്യുന്ന
എല്ലാവരും പാരിസുകാറരായിരിക്കുന്നു

൯ തറവഴിയായിട്ടു ജെന്നവട്ടണത്തെക്കു വട
ക്കു മെക്കെ എകദെശം എഴു ആഴ്ചവഴി ദൂരത്തിൽ
വെമ്പാ ഇരിക്കുന്നു

൧൦ കപ്പൽവഴിപൊയാൽ നീ ജെന്നപട്ടണത്തു
നിന്നും തെക്കു കിഴക്കായിട്ടു യാത്രചെയ്തു ലെങ്ക ദ്വീ
വിനെ ചുറ്റി വടക്കൊട്ടു തിരിഞ്ഞ കാറ്റു ഒത്തതാ
യിരുന്നാൽ പന്തിരണ്ടുതീയതിക്കകംഅവിടെചെന്നു
ചെരാം

൧൧ ബമ്പയിൽ നിന്നും തെക്കു കിഴക്കായിട്ടു
ആറുദിവസം യാത്രചെയ്താൽ പൂന എന്നപട്ടണ [ 72 ] ത്തുചെന്നുചെരാം - അതിനു പാതിവഴിയിൽ നീ
മെക്കെ ക്കണവായ്കളെ കടക്കെണ്ടിവരും

൧൨ പൂന സമനായവെളിയിലുള്ള ഒരുയൊഗ്യ
മായ വല്യപട്ടണമാകുന്നു - അവിടെ മുമ്പിൽ മ്രാഠ്യ
പ്രഭുക്കളിടെതലവനാകുന്നപെഷ്ട്വാ എന്നുഒരുത്തൻ
വാസംചെയ്തു

൧൩ മ്രാഠ്യ ദെശത്തിൽ ചൊളം മുതലായ പുഞ്ച
ധാന്യങ്ങളും പഞ്ഞും അതിൽ ചൎന്ന താഴ്ചഒള്ള നാട്ടി
ൽ നെല്ലും അധികം ഒണ്ടാകുന്നു

൧൪ മലകളിൽ പലമാതിരി കാട്ടു ജനങ്ങളൊണ്ട


൨൮ാം അദ്ധ്യായം

ഖാണ്ടുന്നാട്ടിനെക്കുറിച്ചു

൧ ഖാണ്ടു നാട്ടു ഉടുഷ്യ നാട്ടിന്റെ മെക്കു വശ
ത്തിലിരിക്കുന്നു അതിനു തെക്കെവശത്തു ഹൈദറാ
പാകത്തുനാടിരിക്കുന്നു

൨ ഖാണ്ടുനാട്ടിൽ നാഗപ്പൂരു പ്രധാന ഇടമായി
രിക്കുന്നു

൩ നാഗപ്പൂരു ഒരുമ്രാഠ്യ തലവന്റെകുടിയിരുപ്പു
സ്ഥലമാകുന്നു ആയാളിനെ നാഗപ്പൂരു രാജാവു എ
ന്നുവിളിക്കുന്നു

൪ ഖാണ്ടുനാട്ടിന്റെ നടുപങ്കു സമനായ വെളി
ഭൂമിയാകുന്നു - എന്നാൽ അവിടെ അവിടെ മല
കളും ദുഷ്ടമൃഗങ്ങൾ നിറഞ്ഞകാടുകളുമൊണ്ട

൫ അതിന്റെകിഴക്കെയും തെക്കുകിഴക്കെയും ഏറ്റ
വുംപാവപ്പെട്ടവരും അറിവില്ലാത്തവരുമായ കാട്ടുജ
നങ്ങളും അവരിൽ അനെകംപെരു കാട്ടു മൃഗങ്ങളെ [ 73 ] പ്പൊലെ കാലംകഴിച്ചു നിൎമ്മാണമായിട്ടു തിരിയുന്ന
ശിലസമയങ്ങളിൽ‌അവരുതങ്ങളുടെ ദെവന്മാൎക്കുനര
വെലി കൊടുക്കുന്നു - അവരിൽ ചിലരു മൃഗങ്ങളെ
പ്പൊലെ മനുഷ്യരുടെ മാംസത്തിനെ ഭക്ഷിക്കുന്നവരാകുന്നു

൬ ഖാണ്ടുനാട്ടിൽ പുഞ്ചധാന്യങ്ങളും‌ പഞ്ഞിമുത
ലായ വസ്തുക്കളും ഒണ്ട

൨൯ാം അദ്ധ്യായം

ഹിന്ദുസ്ഥാനെക്കുറിച്ചു

ഹിന്ദുദെശത്തിന്റെ മറ്റെ പിരിവിനെ ഹിന്ദു
സ്ഥാനെന്നുവിളിക്കുന്നു - നാലു പിരിവിലും ഇതു
വല്യ പിരിവായിരിക്കുന്നു

൨ ബങ്കാളം - ബഹാർ - അയൊദ്ധ്യാ - ഹല്ലാ
ഭാത്ത - രജബൂത്ത - ആഗ്രാ - ഢില്ലി - കൂൎച്ചരാ
കൂച്ച - സിന്ദു - പഞ്ചാപ്പു - എന്ന ഇടങ്ങൾ അതി
ന്റെ പ്രധാനപങ്കുകളാകുന്നു

൩ അതിന്റെ കിഴക്കെ വശത്തു ബങ്കാള നാടും
അതിന്റെ നടുവശത്തു ബഹാർ അയൊദ്ധ്യാ - ഹ
ല്ലാഭാത്ത - ആഗ്രാ - ഢില്ലി - എന്ന നാടുകളും അതി
ന്റെ മെക്കു വശത്തു - രജബൂത്ത - കൂൎച്ചരം-കൂച്ച-
സിന്ദു - പഞ്ചാപ്പു - എന്ന നാടുകളും ഒണ്ട

൩൦ാം അദ്ധ്യായം

ബങ്കാളനാട്ടിനെക്കുറിച്ചു

൧ ബങ്കാളം ഹിന്ദുസ്ഥാന്റെ കിഴക്കെവശത്തിരി
ക്കുന്നു [ 74 ] ൨ ബങ്കാള ദെശത്തിന്റെ വടക്കുകിഴക്കു വശ
ങ്ങളിൽ മലകളൊണ്ട — എന്നാൽ പൊതുവായി ആ
ദെശം മലയില്ലാത്ത സമനായ വെളിയാകുന്നു — അ
നെകം വല്യ ആറുകൾ ആ ദെശത്തിനകമെ കൂടി
ഒടി അതിനു തെക്കെ വശത്തു കടലിൽ ചെന്നു
വീഴുന്നു

൩ അതിൽ പ്രധാനമായ ആറു ഗംഗ യാകുന്നു
അതു ഢില്ലിക്കു അപ്പുറം ഒള്ള ഹിമയഗിരി മലകളിൽ
നിന്നുംവരുന്നു

൪ ഏറ്റവും നല്ല ആറുആകുന്ന ഇതിൽ കടലി
ൽ നിന്നും നൂറു മയിൽദൂരം വല്യകപ്പലുകളും അതി
നു അങ്ങെവശം വല്യപടവുകളും ഓടുകയും ചെയ്യും

൫ ഹിന്ദുക്കൾ ഗംഗനദിയെ ശുദ്ധമായ ആറെന്നും
അതിലുള്ളവെള്ളം തങ്ങളുടെ പാപങ്ങളെ ശുദ്ധിചെ
യ്യ്യുമെന്നും വിചാരിക്കുന്നു — ഇതു ഏറ്റവും ബുദ്ധി
ക്കുറവാകുന്നു - ആ വെള്ളം മനുഷ്യരിടെ ദെഹ
ത്തെ മാത്ത്രം ശുദ്ധി ചെയ്യ്യുന്നതല്ലാതെ ഹൃദയത്തെ
ശുദ്ധി വരുത്തുവാൻ വഹ്യാത്തതാകുന്നു — പാപം
കൊണ്ടു നിറഞ്ഞിരിക്കുന്ന ഹൃദയം വെള്ളം കൊണ്ടു
ദെഹത്തെ ക്കഴുകുന്നതിനാൽ എങ്ങനെ ശുദ്ധമാകും
ദൈവം ഭൂമിയെയും അതിൽ ഉള്ള എല്ലാ ആറുകളെ
യും ഒണ്ടാക്കി ഇരിക്കുന്നു — അതിൽ ചില ആറുമറ്റു
ള്ള ആറുകളെക്കാൽ വല്യതായും അധിക പ്രയൊ
ജനമായുമിരിക്കും എന്നാൽ ജെന്നപട്ടണത്തു ഒള്ള
കൂവഎന്ന ആറ്റിന്റെ വെള്ളം പാപത്തിനെ നീ
ക്കുന്നതിനു ത്രാണിയിലാതെ ഇരിക്കുന്നതു പൊലെ
തന്നെ ബങ്കാളത്തിലുള്ള ഗംഗ നദിയുടെ വെള്ളവും
പാപത്തിനെ നീക്കുന്നതിനു ത്രാണിയില്ലാത്ത താ [ 75 ] കുന്നു — ദൈവം‌മാത്രം പാപം‌ഒള്ള ഹൃദയത്തെ ശുദ്ധ
മാകുവാൻ ശക്തിയൊള്ള വരാകുന്നു

൬ ദെണ്ണക്കാറരെ ഗംഗനദിയുടെ കരയിൽ കൊ
ണ്ടുപൊയിട്ടു കളയുന്ന കഠിനമായനടപ്പു ഹിന്ദുക്കൾ
ക്കുഒണ്ട — അവിടെ മരിക്കുന്ന എതു ഹിന്ദുവും സൌ
ഖ്യം പ്രാപിക്കുമെന്നും അവരുവിചാരിക്കുന്നു — അതി
നാൽ ദെണ്ണക്കാറരെ അവിടെചെറ്റിൽ ക്കൊണ്ടുചെ
ന്നു കിടത്തി അവരിടെ മീതെ ആറ്റിലൊള്ള വെള്ള
ത്തിനെ കൊടം കൊടമായിട്ടകൊരി ഒഴിക്കുന്നു — അ
ങ്ങനെ വെള്ളം ഒഴിക്കും‌പൊൾ — ശഗതിയും വെള്ള
വും ആയാളുകളിടെ വായ്ക്കകത്തു ചെല്ലുകയാൽ വീ
ട്ടിൽ വച്ചു ഭദ്രമായിട്ടു നൊക്കിയാൽ പിഴപ്പാൻതക്ക
ആളുകളും തെകമുട്ടി മരിച്ചുപൊകുന്നു

൭ ബങ്കാളം മുതലായ ശില ഹിന്ദു ദെശങ്ങളിൽ
വെറെ ഒരു ദുഷ്ടനടപ്പു മുമ്പിൽ നടന്നുവന്നു — ആ
യ്തു ഒരുഹിന്ദു മരിച്ചുപൊയാൽ അവന്റെ ദെഹ
ത്തൊടു കൂടി അവന്റെ കെട്ടിയവളെയും ജീവ
നൊടെ വൈച്ചു ചുട്ടുകളയും ഇതു സത്തികൎമ്മമെ
ന്നുപറയുന്നു — ഇപ്രകാരം ചെയ്താൽ പാപനി
വിൎത്തിയും സ്വൎഗ്ഗവും കിട്ടുമെന്നു ബ്രാഹ്മണരു ഉ
പദെശിക്കുന്നതിനെ സ്ത്രീകൾ വിശ്വസിച്ചു ശില
സമയങ്ങളിൽ തങ്ങളുടെ ഭൎത്താക്കൾ മരിച്ചാൽ ആ
പ്രെതത്തൊടുകൂടെ മനൊരമ്മ്യമായിട്ടു ഉടൻക്കട്ടഎറു
ന്നതൊണ്ട — എന്നാൽ അനെകം പ്രാവെശം ഭൎത്താ
ക്കളുടെ ഇന ജാതിക്കാറരും ബ്രാഹ്മണരും എകൊ
ത്ഭവിച്ചു അതിന്മണ്ണം ചെയ്‌വാൻ സ്ത്രീകൾക്കു മന
സില്ലന്നു വരികിലും അവരെ ബലബന്ധപ്പെടുത്തു
കയും ചെയ്യ്യും — അതു എറ്റവും ക്രൂരവും അക്രമവു [ 76 ] മായ നടത്തയാകുന്നു — എന്തിനെന്നാൽ ആദര
വു ഇല്ലാത്ത ൟപാപപ്പെട്ട സ്ത്രീകൾ ഇപ്രകാരം
തങ്ങളുടെ ജീവനെ കളയുന്നതിനു അവരെ ബല
ബന്ധപ്പെടുത്തുന്ന‌ആളുകളും അവൎക്കു ഇതു കൊണ്ടു
പ്രയൊജനം ഒണ്ടാകുമെന്നു ഉപദെശിക്കുന്ന ബ്രാ
ഹ്മണരും ദൈവത്തിന്റെ സന്ന്യധാനത്തിൽ കുല
ചെയ്യുന്നവരായിരിക്കുന്നു — ക്രൂരമായ ൟ നടത്ത
യെ ഇംഗ്ലീഷുകാറരു ഇപ്പൊൾ നിറുത്തൽ ചെയ്തിരി
ക്കുന്നു — എന്നാൽ ഹിന്ദു ദെശത്തിൽ ശിലസ്ഥലങ്ങ
ളിൽ അതതു സമയത്തിൽ ഇപ്പഴും ഇതിന്മണ്ണം
നടന്നു വരുന്നു

൮ ബങ്കാളം ഭൂമിയിൽ ഒള്ള എല്ലാടത്തെക്കാൽ എറ്റ
വുംശെളിപ്പായ ദെശത്തിൽ ഒന്നാകുന്നു — അവി
ടെ അധികം നെല്ലുമുതലായ ധാന്യവും അമരിയും ശ
ൎക്കരയും മറ്റു അനെക നല്ല ചരക്കുകളും ഒണ്ടാകുന്നു

൯ ബങ്കാള ദെശത്തിന്റെ പ്രധാനപട്ടണം കൽ
ക്കുത്താവാകുന്നു

൧൦ കൽ ക്കുത്താ കും‌പിനിയാരുടെ ആജ്ഞക്കു
മുഖ്യമായ സ്ഥലമാകുന്നതിനാൽ ഹിന്ദുദെശം മുഴു
വനും അതു പ്രധാനമായിരിക്കുന്നു

൧൧ കടലിൽ നിന്നും എകദെശം നൂറുമയിൽ ദൂ
രത്തു ഗംഗ നദിയിൽ ഒരു പിരിവാകുന്ന ഊഹിളി
എന്ന‌ആറ്റിന്റെ കിഴക്കെക്കരയിലിരിക്കുന്നു

൧൨ കൽക്കുത്താവു വല്യനകരവും അധിക വ്യാ
പാരവും നടക്കുന്നസ്ഥലവുമാകുന്നു — ഭൂമിയിൽ എ
ല്ലാദിക്കുകളിൽനിന്നും കപ്പലുകൾഅവിടെ ചെല്ലുന്നു
ചില സമയങ്ങളിൽ ആ ആറ്റിൽ ൨൦൦ ൩൦൦
കപ്പലുകൾവരെകാണാം [ 77 ] ൧൩ ബങ്കാള ദെശത്തിന്റെകിഴക്കു വശത്തിലു
ള്ള മലകളിൽ കാട്ടുജനങ്ങളിരിക്കുന്നു അവരിൽ ശി
ലരു മനുഷ്യരെ ഭക്ഷിക്കുന്നവരെന്നുപറയുന്നു

൧൪ ബങ്കാള ദെശത്തിലൊള്ള ജനങ്ങളെ ബ
ങ്കാളികളെന്നു വിളിക്കുന്നു അവരു സംസാരിക്കുന്ന
തു ബങ്കാള ഭാഷയാകുന്നു

൧൫ ബങ്കാളത്തിനു അങ്ങെ വശം യാത്ത്ര ചെ
യ്താൽ ബുത്താൻ എന്ന ദെശത്തു ചെന്നു പ്രവെശി
ക്കും ബുത്താനു അങ്ങെവശം ഹിമയഗിരി മലകൾ
ക്കുപുറകെ ദീബെത്ത എന്ന ദെശമിരിക്കുന്നു

൧൬ നീ ബങ്കാളത്തിനു വടക്കു കിഴക്കായിട്ടു യാ
ത്ത്ര ചെയ്താൽ അജം എന്ന ദെശത്തു ചെന്നു ചെരും

൧൭ അജം ഇഗ്ലീഷുകാറരുടെ ദെശമാകുന്നു

൧൮ ബങ്കാളത്തിനു കിഴക്കെ നീ യാത്ത്ര ചെ
യ്താൽ ആവാ അല്ലങ്കിൽ വൎമ്മാ ദെശത്തിൽ ചെന്നു
ചെരും — അവാവിനു അങ്ങെവശം ശീന ദെശമി
രിക്കുന്നു

൧൯ ബങ്കാളത്തിനു തെക്കുകിഴക്കെ നീ യാത്ത്ര
ചെയ്താൽ ആറക്കാൻ ദെശത്തുചെന്നുചെരും

൨൦ ആറക്കാൻ ഇംഗ്ലീഷുകാറരുടെതാകുന്നു

൩൧ാം അദ്ധ്യായം

ബാഹാർനാട്ടിനെക്കുറിച്ചു

൧ നീ കൽക്കുത്താവിൽ നിന്നും വടക്കും മെക്കും യാ
ത്ത്ര ചെയ്താൽ ബാഹാർ ദെശത്തു ചെന്നുചെരും

൨ ബാഹാർ എറ്റവും ചെളിപ്പും വെളി യുമായ [ 78 ] നല്ല നാടാകുന്നു അതിൽ എറ്റവും നല്ലമാതിരി നെ
ല്ലും‌കൊതമ്പും മറ്റുംധാന്യങ്ങളും ശൎക്കര‌ അമരിമുതലാ
യ‌അനെക‌ വസ്തുക്കളു മൊണ്ടാകുന്നു എന്നാൽ അപിൻ
അതിൽ മുഖ്യമായ ചരക്കാകുന്നു അതു അധികമായിട്ടു
ആണ്ടു തൊറും ശീനദെശത്തു കൊണ്ടുചെന്നു വിലക്കു
കൊടുക്കുന്നു

൩ ൟ നാട്ടിന്റെപ്രധാനപട്ടണം പട്ടണാഎന്നു
പറയുന്നു അതു കൽക്കുത്തായിൽ നിന്നും എകദെശം
൩൫൦ മയിൽ ദൂരെ ഗംഗ ആറ്റിന്റെ തെക്കെ
കരയിലിരിക്കുന്നു

൪ പട്ടണാ ഹിന്ദു ദെശത്തിൽ പൂൎണ്ണമായുള്ള
പട്ടണങ്ങളിൽ ഒന്നാകുന്നു — വ്യാപാരം അധികമാ
യിട്ടു എല്ലാപ്പഴും‌ അവിടെനടക്കുന്നു — ഇവിടങ്ങളിൽ
ഗംഗ ആറുനിറഞ്ഞു‌ ഓടും‌പൊൾഅഞ്ചുമയിൽ അകല
മായിരിക്കുന്നു

൫ ബാഹാർ ദെശത്തിലൊള്ള ജനങ്ങൾ പൊതു
വായിട്ടു ഹിന്ദുസ്ഥാനി ഭാഷ സംസാരിക്കുന്നു

൩൨ാം അദ്ധ്യായം

അയൊദ്ധ്യായെയും ഹല്ലാഭാത്തെയും
കുറിച്ചു

൧ ബാഹാർ ദെശത്തിന്റെ മെക്കെ വടക്കു ഓര
ത്തിൽ അയൊദ്ധ്യയും തെക്കെ ഓരത്തിൽ ഹല്ലാഭാ
ത്ത എന്നദെശവുമിരിക്കുന്നു

൨ അയൊദ്ധ്യയും ഹല്ലാഭാത്തും ബാഹാർ ദെശ
ത്തെപ്പൊലെ നല്ലസമനായ ചെളിപ്പുള്ള നാടുക [ 79 ] ളാകുന്നു — അവിടെ ഒണ്ടാകുന്നവസ്തുകൾ ൟ ദെശ
ങ്ങളിലും ഒണ്ടാകുന്നു

൩ അയൊദ്ധ്യാ ദെശം ഒരു മഹമ്മതു മാൎഗ്ഗപ്രഭു
വിന്റെ ആജ്ഞയിൻകീഴിരിക്കുന്നു — ആ പ്രഭുവിനെ
അയൊദ്ധ്യാ രാജാവു എന്നു വിളിക്കുന്നു

൪ അയൊദ്ധ്യ ദെശത്തിലുള്ള ജനങ്ങൾ കിള
ൎന്നു തടിച്ച ആളുകളായിരിക്കുന്നു — ബങ്കാളത്തു ശി
പായികളിൽ അനെകം‌പെരു അയൊദ്ധ്യയിൽ നി
ന്നും വന്നവരാകുന്നു

൫ ലഗ്നൊവു അയൊദ്ധ്യയുടെ പ്രധാന പട്ട
ണമാകുന്നു അതിൽ രാജാവു‌വാസം‌ചെയ്യുന്നു

൬ ഹല്ലാഭാത്തിൽ കാശി ഹല്ലാഭാത്തു എന്ന പട്ട
ണങ്ങളിരിക്കുന്നു

൭ കാശി വടനാവിനു അങ്ങെവശം ഗംഗയാ
റിന്റെ വടക്കെ‌കരയിൽ ഇരിക്കുന്നു — ഹിന്ദു ദെശ
ത്തിൽ എല്ലാത്തിലും അതു വല്യ വട്ടണമാകുന്നു എ
ന്നാൽ തെരുവുകൾ എറ്റവും ശുരുക്കമായും ആ‌സ്ഥലം
മുഴുവനും വളരെ അശുദ്ധമായും ഇരിക്കുന്നു — ഹിന്ദു
ക്കൾ അതിനെ മഹാശുദ്ധമായ സ്ഥലമെന്നു വിചാ
രിച്ചു അനെകം പെരു അവിടെ‌സ്ഥലയാത്രപൊകുന്നു

൮ ഗംഗ യാറ്റിനു അങ്ങെവശം ൭൫ മയിൽ ദൂര
ത്തു ഹല്ലാഭാത്ത പട്ടണമിരിക്കുന്നു

൯ ഗംഗ ആറും യമുന ആറും കൂടുന്നടം ഹല്ലാ
ഭാത്ത ഇരിക്കുന്നു

൧൦ ആറുകൾ ഒന്നായിട്ടു ചെൎന്നു ഓടുന്നസ്ഥല
ത്തിനെ കൂടുന്നടം എന്നു‌പറയുന്നു

൧൧ രണ്ടു ആറു ചെന്നരിക്കുന്ന സ്ഥലത്തിനെ
ഹിന്ദുക്കൾ ശുദ്ധ മുള്ളതെന്നു വിചാരിക്കുന്നു അതി [ 80 ] നാൽ അനെകംപെരു ഹല്ലാഭാത്തിനു സ്ഥലയാത്ത്ര
യായിട്ടുപൊകുന്നു രണ്ടു ആറു കൂടുന്നസ്ഥലത്തു മുങ്ങി
പ്പൊയാൽ താങ്ങൾ സ്വൎഗം ചെന്നു ചെരാമെന്നു
വിയാരിച്ചു ചിലസമങ്ങളിൽ ജനങ്ങൾ അതിന്മണ്ണം
അവിടെ ജീവനെ കളയുന്നു എന്നാൽ മനുഷ്യൻ ത
ന്റെ ജീവനെ താൻ തന്നെ കളയുന്നതു മഹാപാ
പമാകുന്നു

൧൨ യമുന വല്യ ആറുആകുന്നു — അതു ഗംഗ
നദി ഉത്ഭവിച്ചിരിക്കുന്ന സ്ഥലത്തിനു അസാരം മെ
ക്കെ ഹിമയഗിരിയിൽ നിന്നും വരുന്നു — അതു ഢി
ല്ലി — ആഗ്ര — എന്നും നാട്ടിൽ കൂടിഓടി ഹല്ലാഭാത്ത
പട്ടണത്തെ അടുപ്പിച്ചു ഗംഗ ആറ്റിനൊടു ചെരുന്നു

൧൩ അയൊദ്ധ്യാ ഹല്ലാഭാത്തു നാടുകളിൽ ഒള്ള
ജനങ്ങൾ ഹിന്തുസ്ഥാനി ഭാഷ സംസാരിക്കുന്നു

൩൩ാം അദ്ധ്യായം

രജപുത്തുദെശത്തെക്കുറിച്ചു

൧ നീ ഹല്ലാഭാത്ത പട്ടണത്തു നിന്നും തെക്കു
മെക്കായിട്ടു യാത്ത്ര ചെയ്താൽ രജപുത്തു ദെശത്തു
ചെന്നുചെരും

൨ രജപുത്തു ദെശം രണ്ടുപങ്കായിട്ടു ഇരിക്കുന്നു
മാളവം അതിന്റെ തെക്കെവശത്തും ആജിമീർ അ
തിന്റെ വടക്കെ വശത്തും ഇരിക്കുന്നു

൩ ഹല്ലാഭാത്തിനു അങ്ങെവശം ഇരിക്കുന്ന മാ
ളവം ഇപ്പൊൾ മ്രാഠ്യരുടെ ആകുന്നു

൪ ഉജ്യൈനി അതിന്റെ പ്രധാന പട്ടണമാകു [ 81 ] ന്നു — അതു ഹിന്ദു ദെശത്തു പൂൎവമായുള്ള ദെശത്തിൽ
ഒന്നാകുന്നു — അതു രജപുത്ത്രരുടെ പക്കൽ ഇരിക്കും
പൊൾ ഏറ്റവും പ്രബലമായിരുന്നു

൫ ഓടിപ്പൂരും — ജൂടപ്പൂരും — ചെപ്പൂരും — ആജിമീർ
ദെശത്തിൽ പ്രധാനസ്ഥലങ്ങളാകുന്നു

൬ മാളവം ചെളിപ്പുള്ള നാടാകുന്നു — അവിടെ
കൊതംപു മുതലായ ധാന്യങ്ങളും ശൎക്കരയുംപുകയി
ലയും പഞ്ഞും അധികംഅവിനുമുണ്ടാകുന്നു

൭ മാളവ ദെശത്തിൽ ഒണ്ടാകുന്നപുകയില ഹി
ന്ദു ദെശത്തിൽഒണ്ടാകുന്ന എല്ലാ പ്പൊകയിലയെക്കാ
ൽനല്ലതെന്നു വിചാരിക്കുന്നു

൮ മാളവത്തിനു സമീപിച്ചു ആജിമീറിന്റെ തെ
ക്കു കിഴക്കുവശം ഏറ്റവും ചെളിപ്പുള്ള ഇടമാകുന്നു എ
ന്നാൽ ആ ദെശത്തിന്റെ വടക്കെയും മെക്കെ യും
ഒള്ളസ്ഥലങ്ങൾ മണൽ നിറഞ്ഞഇടമാകുന്നു

൯ കുടിയും പയിരും വൃക്ഷങ്ങളും ഇല്ലാത്ത സ്ഥല
ത്തിനെ മണൽനിറഞ്ഞഇടമെന്നുപറയുന്നു

൧൦ ഹിന്ദു ദെശത്തിൽപൂൎവ കാലങ്ങളിൽ രജ പു
ത്ത്രരുപരാക്രമആളുകളെന്നു പ്രബലപ്പെട്ടവരാകുന്നു
അവരിടെ തലവന്മാരു അധികബുദ്ധിഒള്ള വരായി
രുന്നു അവരിൽ ശിലരു ജ്യൊതിശ്ശാസ്ത്രത്തിൽ സമ
ൎത്ഥരെന്നു പ്രബലപ്പെട്ടതല്ലാതെ‌യും അവൎക്കുഉജ്യൈ
നി പട്ടണത്തിൽ നക്ഷത്രം നൊക്കുന്നഒരുമഠ പ്ര
ബലതയായിട്ടു ഒണ്ടായിരുന്നു

൧൧ നക്ഷത്ത്രങ്ങളെയും സൂൎയ്യ ചന്ദ്രനെയും കു
റിച്ചുഒള്ള ശാസ്ത്രത്തിനെജ്യൊതിശ്ശാസ്ത്രമെന്നുപറ
യുന്നു — മീതെയിരുന്നു നക്ഷത്ത്രങ്ങളിനടുത്ത കാ
ൎയ്യങ്ങളെനൊക്കി അറിയുന്നതിനു വെണ്ടി കെട്ടി ഇ [ 82 ] രിക്കുന്ന സ്ഥലത്തിനെ നക്ഷത്രം നൊക്കുന്ന മഠ
മെന്നുപറയുന്നു

൧൨ എന്നാൽ ഇപ്പൊൾ രജപുത്ത്രരു തങ്ങൾ
ക്കു മുമ്പിൽ ഒണ്ടായിരുന്ന കീൎത്തിയെ ഇളന്നു അറി
വില്ലാത്തവരായിരിക്കുന്നു — അവിൻ തിന്നു അഭ്യസി
ച്ചതുകൊണ്ടു തങ്ങളെ കെടുത്തുകൊള്ളുകയും ചൈയ്തു

൧൩ രജപുത്ത്രരിടെഇടയിൽ ക്രൂരവും അക്രമ
വുമായ ഒരുനടത്തഒണ്ട — അവരിടെ പെൺകുഞ്ഞു
ങ്ങൾ വളൎന്നതിന്റെ ശെഷം അവരെ കല്യാണം
കഴിച്ചു കൊടുക്കുന്നതു എറ്റവും പ്രയാസമെന്നു വി
ചാരിച്ചു ജനിച്ചുകൂടുംപൊൾ തന്നെ കൊന്നുകളയു
ന്നു — പിന്നെയും ഓരൊരു രജപുത്രരുടെ പെണ്ണു
ങ്ങൾ കല്യാണം കഴിക്കെണ്ടിഇരിക്കുന്നു — ആയ്തു
ചെയ്തില്ലങ്കിൽ ആ കുടുംബത്തിനു എളുപ്പമാകുന്നു
പെണ്ണുങ്ങൾ ഇനജാദി അല്ലാത്ത വനെകല്യാണം
കഴിക്കുന്നതു വഹ്യാ — ഓരൊപെണ്ണും തന്റെ വീ
ട്ടിൽ ഒള്ള ആളുകളെക്കാൽ ഒയൎന്ന കുടുംബക്കാരായി
രിക്കുന്ന ഒരു രജപുത്രനെ മാത്രം കല്യാണം ചെ
യ്യാമെന്നു അവരിടെ ഇടയിൽ ഒരു ചട്ടംഒണ്ട — ഇ
തിന്മണ്ണം ഒക്കെയും കഴിപ്പിക്കുന്നതു പ്രയാസമെന്നു
കണ്ടു ചിലപെൺ കുഞ്ഞുങ്ങളെമാത്രംവളൎത്തി മറ്റും
പെൺ കുഞ്ഞുങ്ങളെ അവരു ചെറുപ്പമായിരിക്കും
പൊൾ തന്നെകൊന്നുകളയുന്നു — രജപുത്രരുടെ തല
വന്മാർ ൟ കെട്ടനടത്തയെ നിറുത്തൽ ചെയ്യുന്ന
തിനു വെണ്ടി ഇഗ്ലീഷു കാറരു പ്രയാസ പ്പെട്ടതി
നാൽ അതുമുമ്പിലെത്തപ്പൊലെ അധികമില്ലാ

൧൪ ഹജിമെർ നാട്ടിൽ എകദെശം എല്ലാ പെ
രും ഹിന്ദുസ്ഥാനി സംസാരിക്കുന്നു — മാളവ നാ [ 83 ] ട്ടിൽ ഹിന്ദുസ്ഥാനിഭാഷയും മ്രാഠ്യഭാഷയും വഴങ്ങി
വരുന്നു

൩൪ാം അദ്ധ്യായം

ആഗ്രാവെയും ഢില്ലിയെയും കുറിച്ചു

൧ മാള പത്തിന്നു വടക്കുവശത്തു ആഗ്രാവും
ആഗ്രാവിനു വടക്കുവശത്തു ഢില്ലിയും ഇരിക്കുന്നു

൨ ആഗ്രാവും ഢില്ലിയും പൊതുവെ സമനായ
വെളിഭൂമിയാകുന്നു — ഗംഗ യമുന എന്ന നദികൾ
ൟ രാജ്യത്തിനു അകത്തുകൂടി ഒഴുകുന്നു — ഇതുകൂടാ
തെ അനെകം ചെറിയ ആറുകളും ഒണ്ട

൩ ആ നാടുകളിൽ കൊതമ്പു മുതലായ പുഞ്ച
ധാന്യങ്ങളും പഞ്ഞു അമരി ശൎക്കര മറ്റും ചിലവസ്തു
ക്കളും ഒണ്ടാകും

൪ ആഗ്രാവും ഢില്ലിയും ആ നാടുകളിൽ ഒള്ള
പ്രധാനമായപട്ടണം ആകുന്നു

൫ ആഗ്രാപ്പട്ടണം ഹല്ലാഭാത്തു നിന്നും എകദെ
ശം ൨൭൦മയിൽദൂരത്തിൽ യമുന ആറ്റിന്റെതെ
ക്കെ വശത്തിരിക്കുന്നു

൬ ആഗ്രാ ദെശം മുമ്പിലൊള്ള കാലങ്ങളിൽ ഹി
ന്ദുദെശത്തിൽ ഒള്ള നല്ലപട്ടണങ്ങളിൽ ഒന്നാകുന്നു
അതു ഇപ്പൊൾ ഇങ്ങെവശങ്ങളെ ആഴുന്ന ഇംഗ്ലീ
ഷുഗൗൎണരുടെവാസസ്ഥലമാകുന്നു

൭ ഢില്ലിപ്പട്ടണം ആഗ്രാവിനു അങ്ങെ വശം
എകദെശം ൧൩൦ മയിൽദൂരത്തിൽ യമുന ആറ്റി
ന്റെ കരയിൽ ഇരിക്കുന്നു [ 84 ] ൮ ഢില്ലി മുമ്പിൽ ഒള്ളകാലങ്ങളിൽ ഹിന്ദു ദെ
ശത്തിനെ ആണ്ട മഹമ്മതുമാൎഗ്ഗ ചക്രവൎത്തികളുടെ
രാജധാനിയും ഏഷ്യാഖണ്ഡത്തിൽ ഒള്ള എല്ലാപ്പട്ട
ണങ്ങളിലും അധിക ഭംഗിയായും ഇരുന്നു — ഇപ്പൊ
ഴും അവിടെ വളരെവ്യാപാരം നടക്കുന്നു

൯ ആഗ്രാ — ഢില്ലി — എന്നനാടുകളിൽ ഒള്ള ജന
ങ്ങൾമുഖ്യമായിട്ടുഹിന്ദുസ്ഥാനിഭാഷ സംസാരിക്കുന്നു

൩൫ാം അദ്ധ്യായം

കൂൎച്ചരത്തെക്കുറിച്ചു

൧ മാളപത്തിനു മെക്കെക്കടൽ വരെക്കും കൂൎച്ചരം
ഇരിക്കുന്നു

൨ കൂൎച്ചരത്തിന്റെ വടക്കുകിഴക്കു വശങ്ങളിൽ
മലകളും കാടുകളും നിറഞ്ഞു ഇരിക്കുന്നു — അതിന്റെ
മറ്റെവശങ്ങൾ പൊതുവെ സമനായ വെളിയായി
രിക്കുന്നു

൩ കൂൎച്ചരം ചെളിപ്പായനാടാകുന്നു — അവിടെകൊ
തമ്പും നെല്ലുമുതലായ ധാന്യങ്ങളും പഞ്ഞു അവിയ
ൻ മുതലായ അനെകം ചരക്കുകളും ഒണ്ടാകുന്നു

൪ പരൊടാവും സുരാട്ടും അതിൽ ഒള്ള പ്രധാന
പട്ടണങ്ങൾ ആകുന്നു

൫ പരൊടാ കടലിൽ നിന്നും എകദെശം ൨൫
മയിൽ ദൂരത്തിൽ നൎമ്മത ആറ്റിന്റെ വടക്കെ കര
യിലിരിക്കുന്നു — അതു ആ ദെശത്തിൽ പ്രധാന പട്ട
ണമാകുന്നു — അതു കൽക്കുത്താവിന്നുനെരെഇരിക്കുന്നു

൬ നൎമ്മത വല്യആറുആകുന്നു — അതു ഖാണ്ടു നാ [ 85 ] ട്ടിൽ അരംഭമായി മെക്കെവശത്തു കൂടെ ഒഴുകി കട
ലിൽ ചെന്നുവീഴുന്നു

൭ സുരാട്ടുപട്ടണം സമുദ്രത്തിൽ നിന്നും എകദെ
ശം ൨൦ മയിൽദൂരത്തിലും ബൊംബായ്ക്കു വടക്കെഎ
കദെശം ൧൨൦ മയിൽദൂരത്തിലും തപ്തിഎന്നആ
റ്റിന്റെ തെക്കെക്കരയിലുമിരിക്കുന്നു

൮ സുരാട്ടു ഹിന്ദുദെശത്തിൽ ഏറ്റവും പൂൎവമായ
പട്ടണങ്ങളിൽ ഒന്നാകുന്നു — അവിടെ എപ്പൊഴും വ്യാ
പാരം അധികമായിട്ടു നടക്കുന്നു

൯ തപ്തിനദി ഖാണ്ടുനാട്ടിനു അടുത്ത മ്രാഠ്യനാ
ട്ടിന്റെ വടക്കെവശം ആരംഭിച്ചുമെക്കുവശത്തുകൂടി
ഓടി കടലിൽചെന്നുവീഴുന്നു

൧൦ കൂൎച്ചരം കൈക്കൊവർ എന്നഒരുമ്രാഠ്യ തല
വന്റെ ആജ്ഞകൾ ഇരിക്കുന്നു — ആയാൾ പരൊടാ
പട്ടണത്തിൽ വാസംചെയ്യുന്നു

൧൧ അവിടത്തെ ജനങ്ങൾ സംസാരിക്കുന്നതു
കൂൎച്ചര ഭാഷഎന്നുപറയുന്നു

൩൬ാം അദ്ധ്യായം

കച്ചുനാട്ടിനെക്കുറിച്ചു

൧ കുൎച്ച കൂച്ചരത്തിനു വടക്കുമെക്കെഇരിക്കുന്നു

൨ കൂൎച്ചരത്തിനും കുച്ചിനും നടുവിൽ ഉപ്പും ചതു
പ്പുമുള്ള രൺ എന്നും ഒരുവല്യനിലം ഒണ്ട

൩ അവിടെ വെള്ളംകുറവും ചെറുമാകയാൽ അ
തു ചെളിപ്പായനാടല്ല — എന്നാൽ കുതിരകൾക്കും ഒട്ട
കങ്ങൾക്കും പ്രബല്യമായ നാടാകുന്നു [ 86 ] ൪ ചില സമയങ്ങളിൽ കുച്ചുദെശത്തിൽ വല്യ ഭൂ
കംപങ്ങൾ ഒണ്ടാകുന്നു

൫ ഭൂമി അശഞ്ഞു ഒരൊസമയം വല്യപിളൎപ്പഒണ്ടാ
യി വീടുകൾ ഇടിഞ്ഞു വീഴത്തക്കതായിട്ടു സംഭവിക്കു
ന്ന ഭൂമി അതിൎച്ചയെ ഭൂകംപമെന്നുപറയുന്നു

൬ പൂച്ചു അതിന്റെ അതിന്റെ പ്രധാനപട്ടണമാകുന്നു

൭ ആ നാട്ടുകാറർക്കുച്ചിലിയർ എന്നുവിളിക്കുന്നു

൮ അവരു കള്ളുകുടിമുതലായ ദുൎന്നടപ്പുകൾ ഒള്ള
വരായിരിക്കുന്നതു കൂടാതെയും പെൺ ശിശുവധ
ചെയ്യുന്നവരായിരിക്കുന്നു

൯ കുഞ്ഞുങ്ങളെ കൊല്ലുന്നതു ശിശുവധ യെന്നു
പറയുന്നു

൧൦ ആ നാട്ടിലൊള്ള ആളുകൾ കൂൎച്ചരം എന്ന
ഭാഷ സംസാരിക്കുന്നു

൩൭ാം അദ്ധ്യായം

സിന്ദു നാട്ടിനെകുറിച്ചു

൧ കച്ചുനാട്ടിനു വടക്കുമെക്കെസിന്ദുദെശമിരിക്കുന്നു

൨ സിന്ദുദെശംമെലെസിന്ദുഎന്നുംകീഴെസിന്ദുഎന്നും
രണ്ടു പങ്കുകളായിരിക്കുന്നു — അതിൽ വടക്കെ വശം
മെലെ സിന്ദും തെക്കെവശംകീഴെസിന്ദുമാകുന്നു

൩ ഹിന്ദുനദി സിന്ദുദെശത്തിനകത്തു കൂടിയൊടി
അതിന്റെ തെക്കെവശത്തു ഒള്ള കടലിൽ ചെന്നു വീ
ഴുന്നു

൪ ഹിന്ദുനദി ഇമയ മലകൾക്കു അപ്പുറം ബഹു [ 87 ] ദൂരത്തിൽ ആരംഭിച്ചു വല്യപടവുകൾ പൊകത്തക്ക
വിസ്ഥാരമൊള്ള ആറാകുന്നു

൫ സിന്ദുനാടു ഹിന്ദുനദിയുടെ കിഴക്കെവശ ത്തു സ
മനായ തറയായും ആറ്റിനു അടുപ്പിച്ചു ചെളിപ്പാ
യും മറ്റുള്ളഎല്ലാം കരമ്പായുമിരിക്കുന്നു

൬ ആറ്റിനുമെക്ക ആനാട്ടിൽഒള്ളസ്ഥലങ്ങ ളൊ
ക്കെയും മലകളൊള്ളതു

൭ മെലെസിന്ദിൽ കൊതമ്പു മുതലായ പുഞ്ചധാ
ന്യങ്ങളും കീഴെസിന്ദിൽ അധികം നെല്ലും വിളയുന്നു
കുതിരകളും ഒട്ടകങ്ങളും അധികം അവിടെഒണ്ട

൮ ഷിക്കൎപ്പൂരും — ഹൈദറാപാകവും — കരച്ചിയും
അതിൽ പ്രധാനപട്ടണങ്ങളാകുന്നു

൯ ഷിക്കൎപ്പൂരു മെലെ സിന്ദിൽ ഹിന്ദു നദിയുടെ
മെക്കെ കര‌യിൽ ഇരിക്കുന്നു — അതു വല്യ വ്യാപാ
രസ്ഥലമാകുന്നു — ഹിന്ദു ജാതി വൎത്തകന്മാരും മറ്റും
ആളുകളും അവിടെ മുഖ്യമായിട്ടുവാസംചെയ്യുന്നു

൧൦ ഹൈദറാ പാകം അതിൽ രാജധാനി ആ
കുന്നു — അതു ഹിന്ദുനദിക്കു കിഴക്കെ ചിലമയിൽദൂര
ത്തിൽ കീഴെ സിന്ദിലിരിക്കുന്നു

൧൧ കറച്ചി കടൽതുറ പട്ടണമാകുന്നു — അതു
ഹിന്ദു നദിയുടെ മെക്കെ പിരിവിന്റെ മുഖദ്വാരത്തി
ലിരിക്കുന്നു

൧൨ സിന്ദുജനങ്ങൾ മുഖ്യമായി മഹമ്മതുമാൎഗ്ഗ
ക്കാറരാകുന്നു

൧൩ അവരുടെ ഭാഷ സിന്ദി എന്നുപറയുന്നു

൩൮ാം അദ്ധ്യായം

പഞ്ചാബുനാട്ടിനെക്കുറിച്ചു

൧ നീ സിന്ദുദെശത്തിനു വടക്കുവശത്തും കിഴക്കു [ 88 ] വശത്തുമായിട്ടു യാത്രചെയ്താൽ മുൽത്താൻ നാട്ടിന
കത്തുകടന്നു പഞ്ചാബു നാട്ടിൽചെന്നു ചെരാം

൨ പഞ്ചാബു എന്നാൽ അഞ്ചു നദിഎന്നും അൎത്ഥ
മാകുന്നു — അഞ്ചുനദി ൟ നാട്ടിനകത്തു കൂടിയൊടു
ന്നതാകയാൽ ആയ്തിനെ പഞ്ചാബു എന്നു വിളി
ക്കുന്നു

൩ ഹിന്ദുനദി ൟ അഞ്ചുആറ്റിൽ ഒന്നാകുന്നു ആ
യ്തു ആ നാട്ടിന്റെ മെക്കെവശത്തു കരയിൽ കൂടി
ഓടുന്നു

൪ പഞ്ചാബിലും മുൽത്താനിലും അധികസ്ഥലം
സമനായ വെളിയാകുന്നു — വടക്കുവശം മലയൊള്ള
ഇടമാകുന്നു

൫ പഞ്ചാബുനാട്ടിൽ അധികം കൊതമ്പും നെല്ലും
മറ്റും ധാന്യങ്ങളുംഒണ്ടാകുന്നു — അതിൽ ഒള്ള കുടിയാ
നവന്മാൎക്കു കൊതമ്പും പട്ടാണിയും സാധാരണ
ഭക്ഷണമാകുന്നു

൬ മുൽത്താനും ലാഹൂരും അതിൽ പ്രധാന പട്ട
ണങ്ങളാകുന്നു

൭ മുൽത്താൻഏറ്റവും പൂൎവീകമായപട്ടണം അതു
അഞ്ചു ആറുകളിൽ ഒന്നായ ശീനാബു നദിക്കുസമീ
പിച്ചു ഇരിക്കുന്നു — അവിടെ നെയ്യുന്ന പട്ടുശീലക
ൾക്കും ചവുക്കാളങ്ങൾക്കും അതുകീൎത്തിപെറ്റിരിക്കുന്നു

൮ ലാഹൂർ മുമ്പിലൊള്ള കാലത്തു ഹിന്ദു ദെശത്തി
ൽ ഒള്ള എത്രയും നല്ലപട്ടണങ്ങളിൽ ഒന്നാകുന്നു-അ
തു അഞ്ചു ആറുകളിൽ ഒന്നാകുന്നരവി ആറ്റിന്റെ
തെക്കെവശത്തിലിരിക്കുന്നു

൯ പഞ്ചാബിലും മുൽത്താനിലും അനെകം മക
മ്മതുമാൎഗ്ഗക്കാറരും ഹിന്ദുക്കളും ഇരിക്കുന്നു — എന്നാൽ [ 89 ] ഷീക്കു എന്നജാതിക്കാറരുമുഖ്യമായ കുടി യാനവന്മാ
രായിരിക്കുന്നു

൧൦ ഷീക്കു എന്നജാതിക്കാരരു ഹിന്ദു മാൎഗ്ഗക്കാ
റരും — മഹമ്മതുമാൎഗ്ഗക്കാറരുമല്ലാതെ — വെറെ ഒരു
മാൎഗ്ഗക്കാറരായിരിക്കുന്നു — ഹിന്ദുക്കൾ ഇടയിൽനടന്നു
വരുന്നതു പൊലെ അവൎക്കു വിഗ്രഹ ആരാധന
യും ജാതി വിത്യാസവുംഇല്ലാ — എന്നാൽ പശുവിനെ
പരിശുദ്ധവസ്തുഎന്നുഅവരുവിചാരിക്കുന്നു — കുതി
രകൾ നായ്ക്കൾ മുതലായ ജീവജന്തുകളെ പ്പൊലെ
തന്നെപശുവും നമക്കു ഉപയൊഗ മായിട്ടിരിക്കുന്ന
തല്ലാതെ അതിൽഎതെങ്കിലുംപരിശുദ്ധം ഒള്ളതെന്നു
നാം നിരുവിപ്പാൻതക്കതുഒന്നുമില്ലാ — അതിനെഎല്ലാം
ൟശ്വരൻ മനുഷ്യനുവെണ്ടി ഒണ്ടാക്കിഇരിക്കുന്നു

൧൧ ഷീക്കു ജാതിക്കാറരും ഹിന്ദുകളും മനുഷ്യ
നെ കൊല്ലുന്നതെക്കാൾ — പശുവിനെകൊല്ലുന്ന തുവ
ല്യദൊഷമെന്നുപറയുന്നു — പശുവു പരിശുദ്ധ വസ്തു
എന്നു അവരു പറയുന്നു എന്നു വരികിലും അവരിൽ
അനെകംപെരുഅതിനെ അടിക്കയും അതിന്റെ വാ
ലിനെ മുറിക്കയും വെട്ടുകയും മറ്റുംക്രൂരത ചെയ്കയും
മടിക്കയില്ലാ

൧൨ ൟ നാട്ടിൽ വഴക്കമായിരുന്ന ഭാഷ പ
ഞ്ചാബു എന്നുപറയുന്നു

൧൩ നീ ലാഹൂർ നിന്നും കിഴക്കെ വഴി‌യാത്രചെ
യ്താൽ — സട്ടലിച്ചുഎന്നആറ്റിൽ ചെന്നുചെരും — ആ
യ്തു അഞ്ചുആറ്റിലുംകിഴക്കെവശംഇരിക്കുന്നു — നീ സട്ട
ലിച്ചു എന്ന ആറ്റിനെ കടന്നാൽ ഢില്ലി പട്ടണത്തു
ചെന്നു ചെരും

൧൪ നീ ലാഹൂർ നിന്നും മെക്കെവശം യാത്ര ചെ [ 90 ] യ്താൽ ശീനാബ — ജീലം — കടശിയിൽ — ഹിന്ദുസ്സ
എന്ന ആറുകൾ കടന്നു അസ്പഗാനിസ്ഥാനു എന്ന
ദിക്കിൽപ്രവെശിക്കും

൩൯ാം അദ്ധ്യായം

വടക്കെഹിന്ദു സ്ഥാനെകുറിച്ചു

൧ ഹിമയഗിരി എന്ന മലകൾക്കും പഞ്ചാബു
ഢില്ലി — അയൊദ്ധ്യാ — ബാഹാർ — ബംകാളം — ൟ
നാടുകൾക്കും മദ്ധ്യെഒള്ള ഹിന്ദുദെശത്തിൻെറ വടക്കു
പക്കം എല്ലാംവടഹിന്ദുസ്ഥാനെന്നു വിളിക്കുന്നു

൨ കാസുമീരവും — നെപാളവും — ഹിന്ദുസ്ഥാനിൽ
അങ്ങെ വശത്തുഒള്ള പ്രധാനനാടു കളാകുന്നു

൩ കാസുമീരം മലശൂഴന്നതും അണ്ഡവടിവും
ഒള്ളതാഴ്ച ആയ ഭൂമി ആകുന്നു

൪ അതു വടക്കു തെക്കായിട്ടു എകദെശം അഞ്ചുദി
വസത്തെ വഴിദൂരം ആകുന്നു — കിഴക്കു മെക്കായിട്ടു
എകദെശം ഒമ്പതുദിവസത്തെ വഴിദൂരമാകുന്നു

൫ മുട്ടയുടെ വിധത്തിൽ ഇരിക്കുന്നതു അണ്ഡവ
ടിവുഎന്നുഅൎത്ഥമാകുന്നു

൬ മലകൾക്കു നടുവിൽ ഒള്ള താഴന്നഭൂമിയെ
പള്ളതാഴ്ച എന്നുപറയുന്നു

൭ കാസുമീരം ഏറ്റവും ചെളിപ്പായ നാടാകുന്നു
അവിടെ ഏറ്റവും നല്ലനെല്ലും മറ്റും ധാന്യങ്ങളും അ
ധികമായിട്ടു വിളയുന്നു

൮ ൟനാട്ടിൽ ഒള്ളജനങ്ങൾ ഏറ്റവും അലംകാ
രമായ സാല്വകൾ നെയ്യുന്നതിൽ പ്രബാല്ല്യ പ്പെട്ട
വരായിരിക്കുന്നു [ 91 ] ൯ കാസുമീരത്തിൽ കൂടക്കൂടെ ഭൂകംപം ഒണ്ടാകു
ന്നതാകയാൽ വീടുകൾ മരംകൊണ്ടു ഒണ്ടാകുന്നു

൧൦ ൟ നാടു ഒരു ഷീക്കു രാജാവിന്റെ ഉടയ
താകുന്നു
എന്നാൽ കുടികൾ മിക്കതും മഹമ്മതു മാൎഗ്ഗക്കാറരും
വിഗ്രഹാആരാധനക്കാറരുമായിരിക്കുന്നു

൧൧ ആയാളുകളിടെ ഭാഷയെ കാസുമീരിഎ
ന്നു പറയുന്നു

൧൨ നെപാളം കാസുമീരിനുംകിഴക്കെ ഇരിക്കു
ന്നു — ൟ നാടുകൾക്കു മദ്ധ്യെ മറ്റും ചില ചെറിയ
നാടുകൾഒണ്ട

൧൩ നെപാളം മലപ്രദെശമാകുന്നു — അവിടെ
കൊതമ്പുമുതലായ ധാന്യങ്ങളും പള്ളത്താഴ്ചയിൽ അ
ധികം നെല്ലും വിളയുന്നു — അതു ആ നാട്ടിൽ ഒള്ള
വൎക്കുമുഖ്യമായ ആഹാരമാകുന്നു

൧൪ നെപാളനാട്ടിൽ മുഖ്യമായകുടികളെക്രൂക്കാ
ൻമാരെന്നു വിളിക്കുന്നു — അവരു ബുദ്ധിയും ധൈൎയ്യ
വും ഉള്ള മനുഷ്യരാകുന്നു

൧൫ അവരു ഹിന്ദുമതക്കാറരാകുന്നു — അവരിടെ
ഭാഷ വെറെയാകുന്നു

൧൬ നെപാളനാടുനെപാളരാജാവിന്റെഅധി
കാരത്തിൻകീഴായിരിക്കുന്നു — കാട്ടുമന്തൂർ എന്നപട്ട
ണത്തിൽ ആ രാജാവു വാസംചെയ്യുന്നു

൧൭ കാസുമീരം നെപാളമെന്ന ദിക്കുകളിൽ നി
ന്നും നീ വടക്കെ യാത്ത്ര ചെയ്താൽ ഹിമയഗിരിമല
യെകടന്നു ദീബെത്ത എന്ന ദെശത്തു‌ ചെന്നു ചെരും
ദീബെത്തിനുഅങ്ങെവശം ശിനാദെശം ഇരിക്കുന്നു [ 92 ] ൪൦ാം അദ്ധ്യായം

ലങ്കയെക്കുറിച്ചു

൧ ലങ്ക ഹിന്ദുദെശത്തിന്റെ തെക്കുകിഴക്കെ മൂല
യിൽ നിന്നും കുറെ ദൂരത്തിൽ ഇരിക്കുന്ന ഒരുദ്വീപു
ആകുന്നു

൨ അതു എകദെശം കത്തിരിക്കാപൊലെ വടി
വൊള്ളതായും വടക്കെവശത്തു ചെറിയമുന ഉള്ളതാ
യും ഇരിക്കുന്നതു കൂടാതെയും — സമുദ്രംകൊണ്ടുഹിന്ദു
ദെശത്തു നിന്നും‌പിരിക്കട്ടുമിരിക്കുന്നു

൩ ആ ദ്വീപു നീളത്തിൽ തെക്കുവടക്കു എകദെ
ശം ൧൮ ദിവസത്തെ വഴിദൂരം അല്ലങ്കിൽ ജെ
ന്നപട്ടണത്തിൽനിന്നും മച്ചിലി പട്ടണംഅത്ത്രദൂരം
ഇരിക്കുന്നു — വീതിയിൽ അധിക വിസ്താര മായ
ഇടം കിഴക്കു മെക്കായിട്ടു എകദെശം ൧൦ ദിവസ
ത്തെ വഴിദൂരം അല്ലങ്കിൽ ജെന്നപട്ടണത്തിൽ നി
ന്നും കടപ്പൈവരെ ഒള്ള ദൂരമായിരിക്കുന്നു — ലങ്കയി
ൽ നിന്നുംഹിന്ദുദെശത്തുതൊണിയിൽപൊകുന്നതി
നു എകദെശം രണ്ടുദിവസംചെല്ലും

൪ ലെങ്ക ഭൂമിയിൽ ഒള്ളഎറ്റവും നല്ലദിക്കുകളി
ൽ ഒന്നാകുന്നു — കടൽക്കരയും സമനായവെളി ഭൂമി
യും ഉൾനാട്ടിൽ ചെല്ലുംതൊറും നല്ലവൃക്ഷങ്ങൾനിറ
ഞ്ഞതും ഒയൎന്ന മലകൾ ഒള്ളതും ആകുന്നു

൫ ലങ്കയിൽ ലൗങ്കപ്പട്ട കിട്ടുന്നതുകൊണ്ട പ്രബാ
ല്ല്യപ്പെട്ട ദ്വീപുആകുന്നു — ലൗങ്കപ്പട്ട മരങ്ങൾ ദ്വീപി
ന്റെ തെക്കുമെക്കുവശത്തു മലകൾക്കും കടലിനും ന
ടുവെ അടിവാരനാട്ടിൽ ഒണ്ടാകുന്നു — ലങ്കയിൽ
എറ്റവും നല്ലതെങ്ങും വൃക്ഷങ്ങളും ഒണ്ട [ 93 ] ൬ അനെകംനല്ല വൃക്ഷങ്ങൾ ഒണ്ടാകുന്ന അ
തിന്റെ കാടുകളിൽ പുലാവു വൃക്ഷങ്ങൾവല്യതായി
ട്ടുവളരുന്നു — ആയ്തിന്റെപഴം ഭൂമിയിൽഒള്ളസകല
വൃക്ഷങ്ങളുടെ കനിയെക്കാലും വലുതായിരിക്കുന്നു

൭ ലെങ്കയിലൊള്ള വൃക്ഷങ്ങളിൽ താളിപ്പന എ
ന്നു വിനൊദമായ ഒരു വൃക്ഷംഒണ്ട — അതുഎറ്റവും
ഉയരവും ഉച്ചിയിൽ പനമരത്തിനെപൊലെ എല
കവിഞ്ഞുവീഴും അതിന്റെ ഓരൊഇലയിൽ രണ്ടു
മൂന്നുപെരു കൂടാരം പൊലെ മറയ്ക്കത്തക്ക തായിട്ടു
വലുതായിരിക്കുന്നു — താളിപ്പന അമ്പതു സംവത്സരം
വരെ നിന്നു പിന്നീടു പട്ടുപൊകുന്നു — ആയ്തിനും
അസാരം മുമ്പെ കൂട്ടിഅത്ത്ര അതു കനി കൊടുക്കുന്നു
അതു എങ്ങനെ എന്നാൽ ആയ്തിന്റെ ഇലകൾക്കു
അകത്തു ഒരുപാളഒണ്ടായി ഒരുശബ്ദത്തൊടുകൂടിവെ
ടിച്ചു അതിൽ നിന്നും മഞ്ഞൾ നിറമായ ഒരുവല്യപൂ
ഒണ്ടായി പഴമായഉടനെആവൃക്ഷംപട്ടുപൊകുന്നു

൮ ലൗങ്കപ്പട്ട കൂടാതെ കാപ്പിക്കുരുവും അധിക
മായിട്ടു തെങ്ങാനെയ്യും മറ്റും അനെകം ശരക്കുകളും
ലങ്കയിൽ ഒണ്ടാകുന്നു — കെമ്പും മറ്റും അനെകവി
ധമായ രെത്നങ്ങളും ആ മലയിൽ അകപ്പെടുന്നുരാ
മനാഥപൂരത്തിനു എതിരെ കടലിൽ ശിലാഖം കുളിക്കു
ന്നവരാൽ മുത്തുശിപ്പികളും എടുക്കുന്നു

൯ അവിടെ എറ്റവും നല്ലആനകൾ അധികം
ഒണ്ട

൧൦ ലങ്കയിൽ ജെന്ന പട്ടണത്തിനു അധിക
സമീപമായസ്ഥലം ജ്യാൽപ്പാണമാകുന്നു — കപ്പൽ
വഴി രണ്ടു മൂന്നു ദിവസത്തിനകം അവിടെ ചെന്നു
ചെരാം — അതു ലങ്കക്കു വടക്കെ മുനയിൽ ഇരിക്കുന്ന [ 94 ] ൧൧ ജ്യാൽപ്പാണത്തുനിന്നും ലങ്കയിൽ വടക്കു
കിഴക്കു വശത്തുഏകദെശം ഒരുനാൾ കപ്പൽ ഒട്ടത്തി
ൽ തൃക്കണ്ണാ മലയിരിക്കുന്നു

൧൨ തൃക്കണ്ണാമല എന്നഊരിൽ ഇംഗ്ലീഷു കാറ
രിടെ ഹിന്ദുദെശ ശണ്ടകപ്പലുകൾ വന്നു നിൽക്കുന്ന
വിസ്താരമായ ഒരുനല്ല കപ്പൽതുറ ഒണ്ട

൧൩ സമുദ്രത്തിൽ യുദ്ധം ചെയ്യുന്നതിനു ഭീരം
കികൾകെറ്റിതയാറായി നിൽക്കുന്ന കപ്പലുകളെ ച
ണ്ടകപ്പലുകളെന്നുപറയുന്നു — സമുദ്രത്തിൽ ചെയ്യു
ന്നയുദ്ധംകപ്പൽചണ്ട എന്നുപറയുന്നു

൧൪ തൃക്കണ്ണാമലയിൽ നിന്നും നീ തെക്കെകര
വാരം കപ്പൽ എറിപൊയാൽ എകദെശം രണ്ടുദിവ
സത്തിനകം ഖാലി എന്നദിക്കിൽചെന്നുചെരും

൧൫ ഖാലി ലങ്ക ദ്വീപിൽ തെക്കുമെക്കു മൂലയിലിരി
ക്കുന്നു

൧൬ ഖാലിക്കു വടക്കെ ലെങ്കക്കു മെക്കെകടൽക്കരെ
വാരംഒരുനാൾ കപ്പൽഓട്ടത്തിൽ കൊളുമ്പു ഇരിക്കുന്നു

൧൭ കൊളുമ്പുദെശം ലങ്കദ്വീപിൽ പ്രധാന പ
ട്ടണമാകുന്നു — അവിടെ തന്നെ ഗൗണർമുതലായപ്ര
മാണമായുള്ളവരു പാൎക്കുന്നു

൧൮ ലങ്കക്കുമദ്ധ്യെ മലപക്കങ്ങളായ ഉയൎന്ന
ഭൂമിയിൽ കണ്ടിഎന്നപട്ടണമിരക്കുന്നു — ഇഗ്ലീഷു
കാറരു ആ ദ്വീപിനെ പിടിക്കുന്നതിനു മുമ്പിൽ അ
വിടം പ്രധാനമായ പട്ടണമായിരുന്നു — രാജാവു
അവിടെപാൎത്തിരുന്നു — ഇപ്പൊൾലങ്ക ദ്വീപിൽ ഒ
ള്ള ഇഗ്ലീഷുകാറരുടെ പട്ടാളങ്ങൾക്കു അവിടം മുഖ്യ
മായസ്ഥലമായിരിക്കുന്നു

൧൯ ലങ്ക ദ്വീപിൽ കണ്ടിയർ — സിംകളർ — ത [ 95 ] മിഴർ ഇങ്ങനെ മൂന്നുവക ജനങ്ങൾ വാസം ചെ
യ്യുന്നു

൨൦ കണ്ടിയർ ആ ദ്വീപിൽ മദ്ധ്യെഒള്ള മലക
ളിലും മലഓരങ്ങളിലും കുടിപാൎക്കുന്നു

൨൧ സിംകളർ ആ ദ്വീപിൽതെക്കെപാതിയിൽ
ഒള്ള കരഓരങ്ങളിൽ വാസംചെയ്യുന്നു

൨൨ തമിഴർപടപാതിയിൽ ഒള്ള കര ഓരങ്ങളിൽ
കുടി പാൎക്കുന്നു

൨൩ തമിഴർ ആദിയിൽ തമിഴനാട്ടിൽനിന്നും
ലങ്ക ദ്വീപിൽവന്നു ഇപ്പഴുംകാപ്പിതൊട്ടങ്ങളിൽ വെ
ല ചെയ്യുന്നതിനായിട്ടു ആണ്ടുതൊറും തഞ്ചാവൂരു
തിരുനൽവെലി മുതലായ ദിക്കുകളിൽ നിന്നുംഅനെകം
കൂലിക്കാറരു അവിടെപൊകുന്നു

൨൪ കണ്ടിയരും സിങ്കളരും സിങ്കളർ ഭാഷയും
തമിഴർ തമിഴവാക്കും സംസാരിക്കുന്നു

൨൫ കണ്ടിയരും സിങ്കളരും ഹിന്ദുമദക്കാറരുഅ
ല്ല — അവരു പൗെത്ഥൻ എന്നു ഒരുവിഗ്രഹത്തെവ
ന്ദിച്ചുവരുന്നതുകൂടാതെ പിന്നെയും ഒരു നൂതനവി
ഗ്രഹത്തെയും പണിഞ്ഞു വരുന്നു — അതു മനുഷ്യ
ന്റെ കൈപെരുവിരലിനു സമനായ ഒരുതുണ്ടു ആ
ന ദെന്തമായിരിക്കുന്നു — അതു പൗെത്ഥൻ എന്നവ
ന്റെപല്ലുഎന്നുപറയുന്നു — മരിച്ചുപൊയ ഒരുത്ത
ന്റെപല്ലിനുമുമ്പെ നമസ്കാരംചെയ്യുന്ന ൟ ജന
ങ്ങൾഎത്രമൂഢന്മാരാകുന്നു

൨൬ എന്നാൽ ഒരുകാൎയ്യ്യത്തിനു മാത്ത്രം അവരു
ബുദ്ധി മാന്മാരായി കാണപ്പെടുന്നു — എന്തന്നാൽ
അവരിടെ ഇടയിൽ ജാതിഭെദം ഇല്ലാ

൨൭ സിങ്കളർ ഹിന്ദുക്കളെപൊലെ ഉടുക്കുന്നി [ 96 ] ല്ലാ — പുരുഷന്മാരും സ്ത്രീകളും അരയിൽ മുണ്ടും ഉടു
ത്തു മീതെ ഒരുചട്ടയുംഇട്ടുകൊള്ളും — അവരു തലപ്പാ
വു വച്ചുകൊള്ളാതെ തലമുടിയെ ഉച്ചിയിൽ കൂട്ടികെ
ട്ടി അതിൽ പുരുഷന്മാരു ശീപ്പും സ്ത്രീകൾ കൊണ്ടഊ
ശിയും ചൊരുകിക്കൊള്ളുന്നു — അതിനാൽ അന്യദെ
ശക്കാറരു അനെകം പ്രാവെശം പുരുഷരെ സ്ത്രീകള
ന്നു തെറ്റായിട്ടു സമുശയിച്ചു കൊള്ളുന്നു

൨൮ ലങ്ക ദ്വീപിൽ ആ നാട്ടുജനങ്ങൾ കൂടാതെ
അനെകം ഇംഗ്ലീഷുകാറരുംഅവരിടെസന്തതികളും
അവൎക്കു മുമ്പിൽ ആ ദെശത്തിനെസ്വാധീന പ്പെടു
ത്തികൊണ്ടിരുന്ന പൊർത്തുക്കീസു കാറരിടെസന്ത
തിയുംപാൎക്കുന്നു

൪൧ാം അദ്ധ്യായം

മാൽദ്വീപുകളെക്കുറിച്ചു

൧ കൊളമ്പിനു തെക്കെമെക്കെ എകദെശം നാലു
ദിവസത്തെ കപ്പലൊട്ടത്തിൽ മാലു ദ്വീവുകളെന്നു
അനെകം ചെറിയ ദ്വീപുകൾഒണ്ട

൨ നീ ഭൂമിപ്പടത്തെ നൊക്കിയാൽ ലാക്കാ ദ്വീപു
കൾക്കു നെരു തെക്കെ മാലുദ്വീപുകൾ ഇരിക്കുന്നതു
കാണാം — ആ ലാക്കാ ദ്വീവുകൾ മാലു ദ്വീവു കളിൽ
നിന്നും എകദെശം രണ്ടുദിവസത്തെ കപ്പൽഓട്ടദൂര
ത്തിൽ ഇരിക്കുന്നു

൩ ഇതു എറ്റവും ചെറിയ ദ്വീപുകളായിരിക്കു
ന്നു — ഇതിൽ വല്യദ്വീവിനെ ഒരുത്തൻ കാൽ നട
യായിട്ടു ഒരു മണിനെരത്തിൽ ചുറ്റിവരാം — അതി
ൽ അനെകംകല്ലും വെറും പാറകളാകുന്നു [ 97 ] ൪ ൟ ദ്വീപുകളിൽ തെങ്ങുവൃക്ഷങ്ങൾ ഒണ്ടാകുന്നു
അവിടെ ഒള്ള ജനങ്ങൾ വെളിച്ചെണ്ണ — കയറു — കി
ഴിഞ്ഞിൽ — കരുവാടു മുതലായ ശരക്കുകളെ ഹിന്ദുദെ
ശത്തും പിന്നാങ്കുദെശത്തും അയച്ചു ആയ്തിനു പകരം
അവിടങ്ങളിൽ ഒള്ളഅരി — ശൎക്കര — മുതലായ ശര
ക്കുകളെ വാങ്ങിച്ചു കൊള്ളുന്നു

൫ അവിടത്തെ കുടിയാനവന്മാരു മഹമ്മതു മാൎഗ്ഗ
ക്കാരായിരിക്കുന്നു — അവരു അനെകവൎഷത്തിനുമുമ്പി
ൽ ൟ ദ്വീവുകളിൽ വന്നു കുടിഎറിയ അറബികളി
ടെസന്തതികളാകുന്നു

൬ അവരു എല്ലാപെരും ഹിന്ദുസ്ഥാനി ഭാഷഅ
റീയുന്നവരും സംസാരിക്കുന്നവരുമായീരിക്കുന്നു

൭ മാൽദ്വീവുകൾക്കു തെക്കുമെക്കു എകദെശം ൧൫
ദിവസത്തെകപ്പൽ ഒട്ടദൂരത്തിൽ മൊരിസുഎന്നഒരു
ദ്വീപുഒണ്ട — അതിനെകുറിച്ചു ഇനിമെൽ ആബ്രി
കാ ഖണ്ഡത്തെകൊണ്ടു വിപരിക്കും പൊൾ പറക
യും ചെയ്യും

൪൨ാം അദ്ധ്യായം

അന്തമെൻ നക്കബാരം എന്ന
ദ്വീവുകളെകുറിച്ചു

൧ നീ ജെന്നപട്ടണത്തുനിന്നും കപ്പലിൽകെറി
നെരു കിഴക്കെചെന്നാൽ എകദെശം ൭ അല്ലെങ്കിൽ
൮ ദിവസത്തിനകം അന്തമെൻ എന്ന ചില ദ്വീവു
കളിൽ ചെന്നു ചെരാം

൨ കറുപ്പുനിറം ഒള്ള ഒരുവക ജാതിക്കാറരു അവി [ 98 ] ടെഇരിക്കുന്നുഅവരുഎറ്റവുംകുറുകിയതുംചെറിയതു
മായദെഹവും ചുരുണ്ടമുടിയുംചപ്പിയമൂക്കുംതടിച്ചഉ
തടും ഒള്ളവരായിരിക്കുന്നു — അവരു മുഴുവനും നൃമ്മാ
ണമായി പൂച്ചിമുതലായ്തുകടിക്കാതെ ഇരിക്കുന്നതിനു
വെണ്ടി ദെഹത്തിൽ ചെറുഎടുത്തു തെച്ചുംകൊണ്ടു
ഹിന്ദുദെശത്തുപൊത്തുകളെപൊലെ നടക്കുന്നു

൩ അന്തമൻ ദ്വീപുകൾക്കു തെക്കെ ഒരു ദിവസ
ത്തെ കപ്പലൊട്ടത്തിൽ നക്കബാരം എന്ന ചില ദ്വീവു
കളിരിക്കുന്നു

൪ ആ ദ്വീപുകളിൽഒള്ള ജനങ്ങൾ അന്തമെൻ ദ്വീ
വിൽ ഒള്ള ജനങ്ങളെ പൊലെയല്ല — അശെഷംവെ
റെ ജാതികളായിരിക്കുന്നു — അവരു എറ്റവും ദുഷ്ടജ
നങ്ങളായിട്ടിരിക്കുന്നു — അവരു അവിടങ്ങളിൽ വ്യാ
പാരത്തിനായിട്ട പൊകുന്ന കപ്പൽ ക്കാറരെ അതതു
സമയങ്ങളിൽ കൊന്നിരിക്കുന്നു

൫ തെങ്ങായുംവെറ്റിലയും കെറ്റി ഹിന്ദു ദെശത്തു
കൊണ്ടു വരുന്നതിനായിട്ടു കപ്പലുകളെ ആ ദ്വീവു
കളിൽ കൊണ്ടു പൊകുന്നതൊണ്ട

൪൩ാം അദ്ധ്യായം

ഇംഗ്ലാണ്ടുദെശത്തെക്കുറിച്ചു

൧ ഇംഗ്ലാണ്ടുദെശം യൂറൊപ്പു ഖണ്ഡത്തിലുള്ള
ദെശങ്ങളിൽ ഒന്നാകുന്നു — അത യൂറൊപ്പു ഖണ്ഡത്തി
ന്റെവടക്കുമെക്കെ വശത്തിരിക്കുന്നു

൨ ജെന്നപട്ടണത്തു നിന്നും ഇംഗ്ലാണ്ടുദെശത്തു
പൊകുന്നതിനു രണ്ടുവഴിഒണ്ട

൩ ഒരുവഴി കടൽമാൎഗ്ഗമായും കര വഴിയായുംപൊ
കുന്നു — ആയ്തിനെ ഓവർലാന്ററൂട്ടു എന്നുപറയുന്നു [ 99 ] ൪ റൂട്ടു എന്നതു ഇംഗ്ലീഷു വാക്കു അതിനുവഴിയെ
ന്നു അൎത്ഥമാക്കുന്നു

൫ ഓവർലാന്റ റൂട്ടു വഴിപൊയാൽ തെക്കിനും അ
തിൽപിന്നെ കീഴക്കിനും നെരെകപ്പൽ യാത്രചെയ്തു
ലങ്കയെ ചുറ്റിപൊകണം

൬ ഓവർലാന്റ റൂട്ടുവഴിപൊകുന്നതിനു പുകക്കപ്പൽ
നമുക്കു പ്രയൊജനമായിരിക്കുന്നു

൭ പുകകപ്പൽ പായുംകാറ്റും ഇല്ലന്നുവരികിലും
പുകസൂത്രംകൊണ്ടു നടത്തപ്പെടുന്ന കപ്പലാകുന്നു

൮ വെള്ളം എറ്റവും കൊതിക്കുംപൊൾ ഉഷ്ണംഅതീ
നെ നീൎപ്പുക ആക്കുന്നു

൯ ആകാശവും വെള്ളവും കൂടിയതു നീൎപ്പുകയെന്നു
പറയുന്നു

൧൦ ഉഷ്ണം വെള്ളത്തിലിരിക്കുന്ന ആകാശത്തെ
എഴുപ്പുന്നതു കൊണ്ടും ആ ആകാശം അതിനു ചുറ്റി
യൊള്ള ആകാശത്തെക്കാൽ അധികം കുറവായി
രിക്കുന്നതുകൊണ്ടും അതുമീതെ പൊങ്ങുന്നു — ഇപ്ര
കാരം വെള്ളം തീയ്ക്കു സമാനമാകുംപൊൾ നീൎപ്പുക
അതിൽനിന്നും പുറപ്പെടുന്നതു നീ കാണുകയും ചെ
യ്യും

൧൧ ഇപ്രകാരംവെള്ളം തിളയ്ക്കുന്ന പാനയിൽ
നിന്നും അല്പംപൊലും കാറ്റുഇളകാതെ അതിനെ
നല്ലതിന്മണ്ണം മൂടിക്കളഞ്ഞാൽ അതിലുള്ള ആവിയെ
കൊള്ളുന്നതിനു തക്കസ്ഥലം ഇല്ലാത്തതുകൊണ്ട ആ
പാന തുണ്ടുതുണ്ടായി ഒടഞ്ഞുപൊകും

൧൨ തിളയ്ക്കുന്ന നീൎപ്പുകയുടെ ബലം ഇന്നപ്ര
കാരമെന്നു ഇതിനാൽ നീ അറിഞ്ഞുകൊള്ളാം

൧൩ യൂറൊപ്പു അമെറിക്കാ ഖണ്ഡത്തിലുള്ള ജ [ 100 ] നങ്ങൾ ൟ പുകയിടെ ഉപയൊഗം കണ്ടുപിടിച്ചതി
നാൽ വല്യകപ്പലുകളെ അതുകൊണ്ടു ഓട്ടിച്ചുബഹു
നൂറുആളുകളൊ അല്ലങ്കിൽ കുതിരകളൊ ചെയ്യകൂ
ടാത്ത അനെകം കാൎയ്യങ്ങളെ ൟ പുകയിടെ ഉപ
യൊഗംകൊണ്ടു നടത്തുന്നു

൧൪ പുകക്കപ്പലുകളിടെ ഇരുവശത്തും തുടുപ്പുച
ക്രം എന്നു ഓരൊവല്യ ഉരുളഇരിക്കുന്നു

൧൫ ഓരൊ ചക്രത്തിനു രണ്ടുവല്യ ഇരുമ്പു വള
യവും അതിന്റെ നടുവിൽ ഒന്നിൽ നിന്നു മറ്റൊ
ന്നിനുചെൎത്തിട്ടുള്ള ഇരുമ്പുതണ്ടുകളും ഒണ്ട

൧൬ തുടുപ്പുകൾ പടവിനെ വലിച്ചു നടത്തി
യ്ക്കുന്നതു പൊലെ നീൎപ്പുക തന്റെ ബലം കൊണ്ടു
ചക്രങ്ങളെ ചുഴറ്റി അതിലുള്ള തണ്ടുകൾ വെള്ളത്തി
നെഅടിച്ചുപുകക്കപ്പലിനെ നടത്തിയ്ക്കുന്നു

൧൭ കപ്പലിനെ എതുമാൎഗ്ഗത്തിൽ കൂടി എങ്കിലും
നടത്തുന്നതും കാറ്റു ഇല്ലങ്കിലും കപ്പൽ തടവില്ലാതെ
ചുറുക്കായിട്ടു പൊവാൻ ചെയ്യുന്നതും പുക സൂത്രമാ
കയാൽ അതു അധിക പ്രയൊജനമായീരിക്കുന്നു

൧൮ പായ്ക്കപ്പൽ കാറ്റിനുതക്കതായിട്ടു മാത്ത്രമെ
ഓടും കാറ്റില്ലങ്കിൽ ഓടുക ഇല്ലാ

൧൯ ഓവർലാന്റ റൂട്ടുവഴിപൊയാൽ പുക ക്കപ്പൽ
കിഴക്കു മുഖമായിട്ടും തെക്കുമുഖമായിട്ടും ലങ്കദ്വീപി
നെ ചുറ്റി ഖാലിക്കുവരികയുംവെണം — അവിടെ
ചെല്ലുന്നതിനു രണ്ടു മൂന്നു ദിവസം ചെല്ലും — പായ്ക്ക
പ്പൽ പൊയാൽ രണ്ടു മൂന്നു ആഴ്ചവട്ടംചെല്ലും

൨൦ ഖാലിയിൽ നിന്നും പുകക്കപ്പൽ മെക്കിനും
വടക്കിനും നെരായിട്ടു എകദെശം പത്തുദിവസത്തി
ൽ എഢനിൽചെന്നു ചെരും [ 101 ] ൨൧ എഢൻ അറബി കടൽ ഓരത്തിൽ എഹി
ബത്തുകടലിന്റെ മുഖപ്പിൽ ഇരിക്കുന്നു

൨൨ എഹിബത്തു കടൽ വലതു പക്കമൊള്ള അ
റബിയിനും ഇടതു വശമൊള്ള അബസ്ന്യാ എഹി
ബത്തു എന്നദെശങ്ങളിനുംമദ്ധ്യെഒതുങ്ങിഓടുന്നഹി
ന്ദു സമുദ്രത്തിൽ ഒരു പങ്കുആകുന്നു — അറബി ദെ
ശം എഷ്യാഖണ്ഡത്തിലും അബസ്ന്യാ എഹിബത്തു
എന്നദെശങ്ങൾ ആബ്രിക്കാ ഖണ്ഡത്തിലുമിരിക്കുന്നു

൨൩ എഢനിൽ നിന്നും പുകക്കപ്പൽ ആറു ദിവ
സത്തിനകം സൂവെസ എന്നദിക്കിൽപൊകും

൨൪ സൂവെസ എഹിബത്തു കടലിന്റെ വടക്കെ
മുനയിൽ ഇരിക്കുന്നു

൨൫ ൟ ഇടത്തിനെ സൂവെസ പൂസന്തി എന്നു
വിളിക്കുന്നു

൨൬ പൂസന്തിഎന്നാൽ രണ്ടു ഇടങ്ങളെ ഒന്നാ
യിട്ടു ചെൎക്കുന്ന ഒതുക്കം ആയഒരുതുണ്ടു നിലമാകുന്നു
സൂവെസ പൂസന്തി–ആബ്രിക്കാവെയും എഷ്യാവെ
യും ഒന്നായിട്ടുചെൎക്കുന്നു — അതു എകദെശം കുറുക്കെ
നാലുദിവസത്തെ വഴിദൂരമാകുന്നു

൨൭ സൂവെസപൂസന്തിക്കു തെക്കെ വശം എഹി
ബത്തുകടലും വടക്കുവശംമെദിത്തിരെന്യാ എന്ന വെ
റെ ഒരുകടലും ഇരിക്കുന്നു

൨൮ സൂവെസിൽ നീ കപ്പൽവിട്ടു ഇറങ്ങി അവി
ടെ നിന്നും മെക്ക ൮൪ മയിൽ ദൂരത്തിൽ ഇരിക്കുന്ന
കായിറൊപട്ടണത്തിനുകരവഴിയായിട്ടുയാത്രചെയ്യ
ണം — സൂവെസിനും കായിറൊവിനും മദ്ധ്യെഒള്ള
ഇടം മണൽവനാന്തരമാകുന്നു — യാത്രക്കാറരു സൂ
വെസിൽനിന്നും കായിറൊ പട്ടണത്തിനു മിക്കതും ക [ 102 ] തിരവണ്ടികളിൽ കെറിപൊകുന്നു — അവിടെ ചെന്നു
ചെരുന്നതിനു എകദെശം ൧൪ മണിനെരംചെല്ലും

൨൯ കായിറൊ എഹിബത്തുദെശത്തിന്റെ രാജ
ധാനിയാകുന്നു — അതുനീലെന്ന ആറ്റിന്റെ കരയിൽ
നിന്നും രണ്ടു മ‌യിൽ ദൂരത്തിൽ ഇരിക്കുന്ന ഏറ്റവും
പ്രാബല്യതയായപൂൎവീകപട്ടണമാകുന്നു

൩൦ ഭാക്ഷാ എന്ന മഹമ്മതുമാൎഗ്ഗ പ്രഭു എഹി
ബത്തുദെശത്തെആഴുന്നു

൩൧ നീൽവല്യആറാകുന്നു — അതു അബസ്ന്യാ
നാട്ടിൽ ആരംഭിച്ചു വടക്കെഎഹിബത്തുനാട്ടിനു അക
ത്തുകൂടിഓടി മെദിത്തിറെന്യാ എന്നകടലിൽ വീഴുന്നു

൩൨ കായിറൊവിൽ നിന്നും വടക്കു മെക്കായിട്ടു
പടവിൽ നീ ആദിയിൽ നീൽ എന്ന ആറ്റുവഴിയാ
യിട്ടുംപിന്നീടു കാലു വാവഴിയായിട്ടും യാത്രചെയ്താൽ
അലക്കു സന്ത്രിയാ പട്ടണത്തിനുവരും — അതു കായി
റൊവിൽനിന്നും ൧൨൦ മയിൽദൂരമാകുന്നു — അവിടെ
വരുന്നതിനു എകദെശം ൨൫ മണിനെരംചെല്ലും

൩൩ അലക്കുസന്ത്രിയാപട്ടണം എഹിബത്തു ദെ
ശത്തിന്റെ വടക്കുവശത്തും മെദിത്തിറെന്യയാകടലി
ന്റെ തെക്കെ ഓരത്തിലും ഇരിക്കുന്നു

൩൪ മെദിത്തിറെന്യാ കടൽ വടക്കെ വശത്തുഒള്ള
യൂറൊപ്പു ഖണ്ഡത്തിലും തെക്കെഒള്ള ആബ്രിക്കാ ഖ
ണ്ഡത്തിലും മദ്ധ്യെഇരിക്കുന്നു

൩൫ മെദിത്തിറെന്യാഎന്നു പറഞ്ഞാൽ നടുഭൂമി
എന്നു അൎത്ഥമാകുന്നു — ൟ കടൽ യൂറൊപ്പു — ആ
ബ്രിക്കാ എന്നും രണ്ടുഖണ്ഡത്തിനും നടുവിൽ ഇരി
ക്കുന്നതിനാൽ മെദിത്തിറെന്യാ കടലുഎന്നുപറയുന്നു

൩൬ നീ അലക്കുസന്ത്രിയാ പട്ടണത്തിൽ വെറെ [ 103 ] ഒരു പുകക്കപ്പൽഎറീമെക്കെ മെലിസ്ഥാ — എന്ന ഒരു
ദ്വീവിൽ ചെന്നുചെരും അവിടെ പൊകുന്നതിനു മൂന്നു
ദിവസംവെണം

൩൭ മെലിസ്ഥാ — മെദിത്തിറെസ്യാ — കടലിൽഇ
രിക്കുന്നു — അതുഇംഗ്ലീഷു കാറരിടെതാകുന്നു

൩൮ മെലിസ്ഥാവിൽനിന്നും മെക്കൊട്ടുചെന്നാ
ൽഎഴുദിവസത്തിൽ ജീപ്രാൽത്തറലിൽ ചെന്നുചെരും

൩൯ ജീപ്രാൽത്തർ യൂറൊപ്പു ഖണ്ഡത്തിലുള്ളദെ
ശങ്ങളിൽ ഒന്നായ സ്പാന്ന്യാവിടെ തെക്കെ മൂലയിൽ
ഒരു ഒറപ്പായ കൊട്ടഒള്ള ഇടം ആകുന്നു — ജീപ്രാൽ
ത്തർ ഇംഗ്ലീഷുകാറരുടെതാകുന്നു

൪൦ ജീപ്രാൽത്തർ അരികെ യൂറൊപ്പും ആബ്രി
ക്കാവും അടുത്തുഇരിക്കുന്നു അതിനുനടുവിൽ ഒള്ളകട
ൽകുറുക്കെ — ൧൫ മയിൽദൂരംമാത്രം ഇരിക്കും

൪൧ ൟ കടലിന്റെ പങ്കു ജീപ്രാൽത്തർ കടൽ
വായ്ക്കാൽഎന്നുപറയുന്നു

൪൨ കടൽവായ്ക്കാൽ എന്നാൽ ഒരുകടലിൽ നി
ന്നും മറുകടലിൽ പൊകുന്നവഴിഎന്നും അല്ലങ്കിൽ വാ
യ്ക്കാലന്നും അൎത്ഥം ആകുന്നു

൪൩ നീജീപ്രാൽത്തർ — കടൽവായ്ക്കാൽവഴിപൊ
യാൽ — അത്തിലാന്തിക്കു സമുദ്രമെന്ന വലിയ കട
ലിൽ ചെന്നു ചെരും

൪൪ അവിടെ ചെന്നുചെൎന്നഉടൻ പുകക്കപ്പൽ
സ്പാന്ന്യാ പൊൎത്തക്കൽ പ്രാഞ്ചി എന്നദെശങ്ങളുടെ
മെക്കു വശത്തുകൂടി വടക്കു തിരിഞ്ഞു ജിപ്രാൽത്തർ
വിട്ടു ആറു ദിവസത്തിനകം ഇംഗ്ലാണ്ടിൽ ചെന്നു
ചെരും [ 104 ] ൪൪ാം അദ്ധ്യായം

൧ ജെന്നപട്ടണത്തു നിന്നും ഇംഗ്ലാണ്ടു ദെശ
ത്തു പൊകുന്നതിനു രണ്ടുവഴിഒണ്ട അതെക്കുറിച്ചു
മുമ്പിൽ പറഞ്ഞിരിക്കുന്നു

൨ ഓവർലാന്റ റൂട്ടു എന്നും ഒരു വഴിയെക്കുറിച്ചും
ഇതിനുമുമ്പിൽ പറഞ്ഞുതീൎന്നു

൩ ഇപ്പൊൾ മറ്റ വഴിയെ കുറിച്ചു പറയാം
ഇതിനെ ജനങ്ങൾ ചിലപ്പൊൾ നെടും സമുദ്രപാദ
എന്നു വിളിക്കുന്നു

൪ ൟ വഴിപൊകണമെന്നുവരുകിൽ കപ്പൽജെ
ന്നപട്ടണത്തുനിന്നും തെക്കും കിഴക്കും ഓടി ലങ്കദ്വീ
വിനെ കടന്നു പിന്നെതെക്കു മെക്കായിട്ടു തിരിഞ്ഞു
കെപ്പുഗുഢൊപ്പിനു നെരായിട്ടുപൊകണം

൫ ആബ്രിക്കാവിന്റെ തെക്കെ മുനയെ കെപ്പു
ഗുഢാപ്പു എന്നു വിളിക്കുന്നു

൬ ഇവിടത്തിൽ കെപ്പുഢൗൻ എന്നുഒരുപട്ടണം
ഒണ്ട — അതു ഇംഗ്ലീഷുകാറരുടെതാകുന്നു

൭ ജെന്നപട്ടണത്തുനിന്നും കപ്പൽകെറി കെപ്പു
ഗുഢൊപ്പിൽ പൊകുന്നതിനു എകദെശം ൪൦ അല്ല
ങ്കിൽ ൫൦ ദിവസം ചെല്ലും

൮ കെപ്പുഗുഢൊപ്പിനുംകപ്പൽ എകദെശം൫ ആ
ഴ്ചവട്ടം വടക്കെ ഓടീപിന്നീടു കിഴക്കൊട്ടു തിരിഞ്ഞു
എകദെശം രണ്ടുആഴ്ചക്കകം ഇംഗ്ലാണ്ടുദെശത്തുചെന്നു
ചെരും

൯ ഇംഗ്ലാണ്ടുദെശത്തു പൊകുന്നതിനു ഓവർലാ
ന്റ റൂട്ടുവഴി എത്രകാലംചെല്ലും കെപ്പുഗുഢൊപ്പു വഴി
എത്രകാലംചെല്ലും [ 105 ] ൪൫ാം അദ്ധ്യായം

൧ ഇംഗ്ലാന്റ പ്രാഞ്ചി ദെശത്തിനു അസാരം
വടക്കെ വശത്തിലിരിക്കുന്ന ഒരു ദ്വീവു ആകുന്നു
രണ്ടു ദെശത്തിനും നടുവിൽ കടലിരിക്കുന്നു — അതു
ഏറ്റവും അകലംകുറഞ്ഞ ഇടത്തു ൨൧ മയിൽദൂര
മൊണ്ട

൨ നാം ൟ ദെശത്തെ ഇംഗ്ലാന്റു എന്നും അതി
ലൊള്ള ജനങ്ങളെ ഇംഗ്ലീഷു കാറരന്നും പൊതുവാ
യിട്ടുവിളിക്കുന്നു — എന്നാൽ ഇതിൽ നാലുദെശങ്ങ
ൾ ഒണ്ട

൩ മുന്തിയദെശം ഇംഗ്ലാന്റു — അത ആ ദ്വീപി
ന്റെ തെക്കുവശത്തു ഇരിക്കുന്നു

൪ അതിന്റെ മെക്കു വശത്തു വെത്സഎന്ന ഒരു
ചെറിയ ദെശം ഇരിക്കുന്നു

൫ അതിന്റെ വടക്കെ വശത്തു ഇസ്കാട്ടലാന്റു
ദെശമിരിക്കുന്നു — അതു ഇംഗ്ലാന്റിനു എകദെശം
അരപ്പങ്കു ഇരിക്കുന്നു

൬ ഇംഗ്ലാന്റു — സ്കാട്ടുലാന്റു — വെത്സഎന്നും
ൟ മൂന്നും ഒരുദ്വീപുആകുന്നു

൭ ഇംഗ്ലാന്റിനും മെക്കെ അയർലാന്റ എന്ന
വെറെ ഒരു ദ്വീവുഇരിക്കുന്നു — ഇതു രണ്ടിനും നടു
വെ ഒരു കടലൊണ്ട — ആ കടലിൽ അധികം ഒതു
ങ്ങിയസ്ഥലം എകദെശം ൨൦ മയിൽ അകലം
ആകുന്നു

൮ വെത്സ ജനങ്ങളെ വെത്സക്കാറരെന്നുവിളിക്കുന്നു

൯ സ്കാട്ടുലാന്റിൽ ഒള്ള ജനങ്ങളെസ്കാച്ചു ക്കാ
റരന്നുവിളിക്കുന്നു [ 106 ] ൧൦ അയർലാന്റു ജനങ്ങളെ അയിറീഷു ക്കാറ
രന്നുവിളിക്കുന്നു

൧൧ ഇംഗ്ലാന്റു സ്കാട്ടുലാന്റും വെത്സ ഇതു
ഇത്ത്രയും ഒന്നിച്ചുകൂട്ടി വല്യ ബ്രിത്താന്യാ എന്നു
വിളിക്കുന്നു

൧൨ ഇംഗ്ലീഷ — സ്കാച്ചു — അയിറീഷു — വെത്സ
ൟ നാലുദെശക്കാറരയുംഎകമായിട്ടുബ്രിറ്റീഷു ജന
ങ്ങളന്നു ഒരു പെരായിട്ടു വിളിക്കുന്നു — അവരു എല്ലാ
പെരും ഇംഗ്ലീഷുഭാഷ പൊതുവായിട്ടു സംസാരി
ക്കുന്നു — എന്നാൽ സ്കാട്ടുലാന്റു അയർലാന്റു വെ
ത്സ എന്ന ദെശങ്ങളിൽ ശിലസ്ഥലത്തുഒള്ളവരു തങ്ങ
ളുടെ സ്വന്ത ഭാഷകൂടെ സംസാരിക്കുന്നു അവ
ൎക്കു ഇംഗ്ലീഷു ഭാഷ അധികമായിട്ടു അറിഞ്ഞു കൂടാ

൧൩ ഇംഗ്ലാന്റു വടക്കെ മുനതുടങ്ങി തെക്കെ
മുനവരെ കാൽനടയായിട്ടുഎകദെശം൨൪ ദിവസം
വഴിദൂരവുംഅതിന്റെ കിഴക്കുവശത്തു നിന്നും മെക്കെ
അറ്റംവരെ അധിക വിസ്ഥാരമായ സ്ഥലത്തിൽ
എകദെശം ൨൦ ദിവസം വഴിദൂരവുമായിരിക്കുന്നു

൧൪ സ്കാട്ടുലാന്റു ഇംഗ്ലാന്റിനു എകദെശം അ
രപ്പങ്കു ഒണ്ട

൧൫ അയർലാന്റുഇംഗ്ലാന്റിനും പാതിയെക്കാൽ
അല്പം അധികമായിരിക്കും

൧൬ വല്യബ്രിത്താന്യമുഴുവനുംദിക്കാൻനാടത്ത്രെ
വിസ്ഥാരംവരുകയില്ലാ

൧൭ അതു ചെറിതായിരുന്നാലും ഭൂലൊകത്തിൽ
ഒള്ള എല്ലാ ദെശങ്ങളെക്കാൽ അധികം ബലവും ഐ
ശ്വൎയ്യവുംഒള്ള ഇടമാകുന്നു [ 107 ] ൧൮ ഇംഗ്ലീഷുകാറരു ധൈൎയ്യം ഒള്ള ആളുകളും
എല്ലാവിധത്തിലും ഒള്ള വിദ്യകളിലും കൈത്തൊഴിൽ
കളിലും അധിക യുക്തി മാന്മാരുമായിരിക്കുന്നു — അ
വരുടെ ശരക്കുകൾ ലൊകത്തൊള്ള എല്ലാടത്തും ചെല്ലു
ന്നതു കൂടാതെയും മറുദെശങ്ങളിൽ ഒണ്ടാകന്ന പല
വസ്തുക്കളെ കപ്പലുകളിൽ കെറ്റിതങ്ങളുടെ ദെശങ്ങ
ളിലുംകൊണ്ടുപൊകുന്നു

൧൯ ഇപ്രകാരം പഞ്ഞു ശൎക്കര നീലക്കട്ടി മുത
ലായ ചരക്കുകൾ ഹിന്ദുദെശത്തുനിന്നും ഇംഗ്ലാണ്ടു ദെ
ശത്തിനും കൊണ്ടുപൊകുന്നു

൨൦ ഇംഗ്ലീഷുകാറരു തങ്ങളുടെ അധികാരത്തെ
ലൊകത്തു ഒള്ളഎല്ലാ ദെശങ്ങളിലും സ്ഥാപിച്ചിരി
ക്കുന്നു

൨൧ അവരു ഹിന്ദുദെശത്തിലും ഏഷ്യാ വിലുള്ള
മറ്റുഇടങ്ങളിലും രാജ്യഭാരം ചെയ്തു വരുന്നതു കൂടാ
തെയും ആബ്രികാവിലും അമെരികാവിലും അവൎക്കു
സ്വന്തദെശങ്ങളുംഒണ്ട — ആസ്ത്രെല്യാവും ന്ന്യുസ്സീ
ലാന്ദും സമുദ്രത്തിൽ പലഇടങ്ങളിൽ ഒള്ളഅനെകം
ചെറു ദ്വീപുകളുംകൂടെ അവരിടെവശത്തിലിരിക്കുന്നു

൨൨ എന്നാൽ തങ്ങളിടെ സ്വന്ത സാമൎത്ഥ്യം
കൊണ്ടും യുക്തി കൊണ്ടും അവരു ഇത്ത്ര ബലവും
എജസ്സും സംഭാദിച്ചിട്ടില്ലാ — ൟശ്വരൻ തന്നെ അ
വയെഅവൎക്കു അനുഗ്രഹിച്ചു കൊടുത്തിരിക്കുന്നു

൨൩ എല്ലാത്തിലും അധികമായിട്ടു ദൈവം അ
വൎക്കു സുവിശെഷത്തിനെ അനുഗ്രഹിച്ചു കൊടു
ത്തിരിക്കുന്നു

൨൪ രണ്ടായിരം വരുഷത്തിനു മുമ്പിൽ ഹിന്ദു
ദെശത്തു ജനങ്ങൾ ശാസ്ത്രങ്ങളിലും പഠിത്തത്തി [ 108 ] ലും കൈത്തൊഴിലിലും ഏറ്റവും യുക്തി മാന്മാരന്നു
പ്രഭല്യത പ്പെട്ടു വല്യ പട്ടണങ്ങളുടയ ആളുകളാ
യിരുന്നപ്പൊൾ ഇംഗ്ലാന്റുദെശക്കാറരു ഏറ്റവും അ
റിവില്ലാത്ത ആളുകളും ൟ നാട്ടിൽ ഒള്ളകാട്ടു ജന
ങ്ങളെപൊലെ കാലംകഴിച്ചു വിഗ്രഹങ്ങളെ വന്ദി
ച്ചു വന്നവരുമായിരുന്നു

൨൫ മുമ്പിൽ അവരു ഇരുന്ന സ്ഥിതിക്കും ഇ
പ്പൊൾ ഇരിക്കുന്ന സ്ഥിതിക്കും ഒള്ളവല്യവിത്യാസ
മുഖ്യമായിട്ടു വെദത്തിന്റെ ഗുണങ്ങൾ കൊണ്ടു
ഒണ്ടായതാകുന്നു

൪൬ാം അദ്ധ്യായം

൧ ബ്രിറ്റിഷു രാജ്യത്തിന്റെ രാജധാനി ലണ്ടൻ
പട്ടണമാകുന്നു

൨ ലൊകത്തിൽ ഒള്ള എല്ലാപട്ടണങ്ങളിലും ലണ്ട
ൻ പട്ടണം വലുതാകുന്നു — അതുകടലിൽ നിന്നും എക
ദെശം ൭൦ മയിൽദൂരെ തെമിസ ആറ്റിന്റെ
ഇരുവശത്തും കെട്ടപ്പട്ടിരിക്കുന്നു

൩ ലൊകത്തു എല്ലാടത്തും വ്യാപാര മാൎഗ്ഗമായി
പൊകുന്ന കപ്പലുകൾ കൊണ്ടു ആയാറു സദാപ്പൊ
ഴും നിറഞ്ഞിരിക്കുന്നു

൪ സ്കാറ്റുലാന്റിൽ എഡിൻബൎക്കു പ്രധാനപട്ട
ണമാകുന്നു — അതുകലിന്റെ കിഴക്കെക്കരയിൽ കട
ലിൽനിന്നും ഏതാനം മയിൽദൂരത്തുള്ള ഉൾനാട്ടിൽ
ഇരിക്കുന്നു

൫ ഡൻബിലിൻ അയർലാൻരുനാട്ടിൽ പ്രധാനപട്ട
ണമാകുന്നു — അതു ആ നാട്ടിന്റെ കിഴക്കെവശത്തു [ 109 ] അസാരം മദ്ധ്യെകടൽത്തുറയിൽ ഇരിക്കുന്നു

൬ ഇംഗ്ലാന്റു ഹിന്ദു ദെശത്തെപ്പൊലെ ഉഷ്ണം
ഒള്ളടമല്ല

൭ ഉഷ്ണകാലത്തു അവിടെ ഉഷ്ണമായിരിക്കുന്നതൊ
ണ്ട — എങ്കിലും ആ ദെശത്തിന്റെ തണുപ്പും ചെളി
പ്പും പൊകയില്ലാ മഴ അവിടെകൂടെക്കൂടെ പെയ്തുകൊ
ണ്ടിരിക്കും

൮ മഴകാലത്തിൽ കുളുൎച്ചആയിരിക്കുന്നതു കൂടാതെ
യും ഭൂമിഎല്ലാം ഒറഞ്ഞമഴ മൂടിയിരിക്കും കുളങ്ങളിലും
ആറുകളിലും ഒള്ളവെള്ളം കട്ടിയായിപൊകും മരങ്ങ
ളിൽ ഇലകളും ഇരിക്കയില്ലാ

൯ ഉറഞ്ഞമഴ എന്നാൽ കുളുൎച്ചആയ കാറ്റുകൊ
ണ്ടു ഒറഞ്ഞു പൊകുന്ന കട്ടി വെള്ളം ആകുന്നു അതു
കൽമഴയെ പൊലെ കട്ടികട്ടി ആയിരിക്കാതെ നല്ല
ചെൎച്ച ആയ ഘനം ഇല്ലാത്ത ചെറിയ തുണ്ടുകളാ
യിരിക്കും

൧൦ പഞ്ഞു അടിക്കും പൊൾആദിയിൽ ചെതറി
തുണ്ടു തുണ്ടായിട്ടുപറന്നു പിന്നീടു തറയിൽ വീഴുന്ന
തെ നീകാണാം

൧൧ ഒറഞ്ഞമഴയും ആയ്തുപൊലെ തന്നെഇരി
ക്കുന്നു അതുപെയ്തുകൂടുംപൊൾ ഭൂമിയിൽ വൃക്ഷങ്ങളും
വീടുകളും എല്ലാം പഞ്ഞുകൊണ്ടു മൂടിപ്പൊയതു പൊ
ലെകാണും

൧൨ കാറ്റുഅല്പം ഉഷ്ണം ആകുംപൊൾ ഒറഞ്ഞ
മഴ ഉരുകിവെള്ളം ആയിട്ടുമാറിപ്പൊകും

൧൩ ഇംഗ്ലാന്റിൽ ഒള്ള കുഞ്ഞുങ്ങൾ ഒറഞ്ഞ മഴ
യെഉരുട്ടി എടുത്തു തമ്മിൽ എറിഞ്ഞു കളിക്കുന്നതിനു
ഏറ്റവും സന്തൊഷപ്പെടും [ 110 ] ൧൪ വെള്ളത്തിന്റെ കട്ടിയുടെ മീതെ ജനങ്ങൾ
ചൎക്കിചൎക്കിനടക്കുന്നതും അല്ലാതെ സ്കെറ്റീസു എന്ന
മരജൊടു ഇട്ടും കൊണ്ടു അതിന്മണ്ണം കളിക്കയും
ചെയ്യും

൧൫ മരജൊടു എന്നാൽ തൊൽ പാപ്പാസിന്റെ
അടിയിൽ ചെൎത്തിട്ടുള്ള ഒരു മരത്തുണ്ടാകുന്നു — ഇതി
ന്റെ അടിയിൽ ഘനംകുറഞ്ഞ ഇരുമ്പുതകട്ടിനെചെ
ൎത്തുപെരുവിരലിൻ മീതെവളച്ചു വിട്ടിരിക്കും അതിന്മ
ണ്ണംഒള്ള മരക്കട്ടകളിൽ തൊലു വാറുകളെ ഇട്ടുകാലി
ൽ ധരിച്ചുകൊള്ളും — അടിയിലിരിക്കുന്ന ഇരുമ്പു
ത്തകടു പാപ്പാസിനെക്കാൽ മെല്ല്യതാകയാൽ ആകട്ട
യ‌െ ധരിച്ചു കട്ടിവെള്ളത്തിന്റെ മീതെ കാലുഊന്നി
നിൽക്കുന്നതു ആതിയിൽ പ്രയാസമായിരിക്കും — എ
ന്നാൽ കുറയെ അഭ്യസിച്ചതിന്റെ ശെഷം കട്ടി
വെള്ളത്തിന്റെ മീതെ ജനങ്ങൾ ചൎക്കികൊണ്ടുഏറ്റ
വും ശ്രുതിയായിട്ടു നടന്നുപൊകയും ചെയ്യാം

൪൭ാം അദ്ധ്യായം

൧ ഇംഗ്ലാന്റിൽ നെല്ലുവിളവില്ലാ — തെങ്ങും വാഴ‌
യും മാവും അവിടെ ഇല്ലാ

൨ എങ്കിലും അവിടെ അനെക വിധത്തിൽ ബ
ഹു നല്ലപഴങ്ങളും അഴകുള്ള പുഷ്പങ്ങളും അധികം
കൊതമ്പും മറ്റും ധാന്യങ്ങളും ഒണ്ട

൩ ഇതു കൂടാതെയും അവിടെ എറ്റവും വലി
തായ നല്ല ആടു മാടു കുതിരകളും ഒണ്ട

൪ അവിടെ ഒള്ളആടുകൾ ൟ നാട്ടിലുള്ള ആടുക [ 111 ] ളെപ്പൊലെഅല്ല — അതുനല്ല നീളമായ കമ്പിളിമുടി
നിറഞ്ഞിട്ടുള്ളതാകുന്നു

൫ ഇംശ്ലാന്റിൽ ഒള്ള കുതിരകൾ മറ്റു എതുദെശ
ത്തു കുതിരകളെക്കാലും നല്ലജാതിആകുന്നു

൬ ഇംഗ്ലാന്റിൽ കുതിരകളെ വണ്ടികളിലും കല
പ്പകളിലും പൂട്ടുന്നു — ഹിന്ദു ദെശത്തുകാറരെപ്പൊലെ
ഇംഗ്ലീഷുകാറരു വെലകൾക്കു എല്ലാം മാടുകളെ ഉപ
യൊഗപ്പെടുത്തുന്നില്ലാ

൭ കൊതമ്പുറൊട്ടിയും മാട്ടുഎറച്ചിയും ആട്ടുഎറ
ച്ചിയും മീനും അവിടെ മുഖ്യമായ ആഹാരമാകുന്നു

൮ ഇംഗ്ലാന്റിനെ ചുറ്റി ഇരിക്കുന്ന കടലിലും
അതിലുള്ള ആറുകളിലും മീൻ അധികംഒണ്ട

൯ അവിടെ ഒള്ളനദികളിൽ എല്ലാപ്പൊഴും വെ
ള്ളം നിറഞ്ഞിരിക്കും — അതു ഹിന്ദുദെശത്തു ഒള്ള
ആറുകളെ പൊലെവറ്റിപൊകയില്ലാ

൧൦ ഇംഗ്ലാന്റിൽ പുലി ആന മുതലായ കാട്ടു
മൃഗങ്ങളും തെളും വിഷപ്പാമ്പുകളും ഇല്ലാ

൧൧ ഇംഗ്ലാന്റിൽ കാടുകളുമില്ലാ — ചിലവന
ങ്ങൾമാത്ത്രംഒണ്ട — അതുകപ്പലുകൾക്കുമാവെണ്ടുന്നമര
ങ്ങൾ വച്ചുഒണ്ടാക്കുന്ന സ്ഥലങ്ങളാകുന്നു

൧൨ ഇംഗ്ലീഷുകാറരു പൊതുവായിട്ടു നിലക്കരി
എരിക്കുന്നു — നിലക്കനി തറയിൽനിന്നും വെട്ടിഎ
ടുക്കുന്നു — അതുകറുപ്പായിട്ടും കല്ലിനെ പ്പൊലെയും
ഇരിക്കുന്നു — എങ്കിലും അതിനെ ലഘുവായി തുണ്ടു
തുണ്ടായിട്ടുഒടെയ്ക്കാം — ആയ്തു വിറകുപൊലെ എരി
ങ്ങു അധികം കനൽകൊടുക്കുന്നു [ 112 ] ൧൩ ഇംഗ്ലാന്റിൽ പൊന്നും വെള്ളിയും അ
ധികമില്ലാ — വൈരക്കല്ലും മുത്തുകളും അവിടെകിട്ടുക
ഇല്ലാ — എങ്കിലും അവിടെ നല്ലഇരുമ്പും തകരവും
ചെമ്പും അധികം ഒണ്ട

൧൪ ഇരുമ്പു ഇംഗ്ലീഷുകാറൎക്കു പൊന്നിനെകാ
ൽ അധികം പ്രയൊജന മൊള്ളതാകുന്നു — എങ്ങ
നെ എന്നാൽ ഇരുമ്പും നിലക്കരിയും കൊണ്ടു പുക
സൂത്ത്രങ്ങളെയും കൈത്തൊഴിലുകൾക്കു വെണ്ടുന്ന
സകല സൂത്ത്രങ്ങളെയും ചെയ്യുന്നു — ൟ സൂത്ത്രങ്ങ
ളെകൊണ്ടു കുറുമ്പു ആട്ടുമുടിയും ഹിന്ദു ദെശത്തിൽ
നിന്നും അമെരിക്കാ ദെശത്തിൽ നിന്നും കൊണ്ടു
വരുന്നപഞ്ഞിയും പലവിധ വസ്ത്രങ്ങളായിട്ടു നെ
യ്തു ആയ്തും മറ്റും ചരക്കുകളും അന്ന്യ ദെശങ്ങളിൽ
അയക്കുന്നു — ഇപ്രകാരം ഒള്ള വ്യാപാരംകൊണ്ടു
ഇംഗ്ലാന്റുദെശം ഏറ്റവും ഐെശ്വൎയ്യവും ബലവു
മൊള്ളതായിരിക്കുന്നു


ഇതിൽ പിന്നെപ്രസിദ്ധംചെയ്യുന്ന പൊസ്ത
കത്തിൽ ഇംഗ്ലാണ്ടുമുതലായദെശങ്ങളെക്കുറിച്ചു
ഇന്നും അധികമായിട്ടു ചൊല്ലുകയും ചെയ്യും ‍

തിരുവനന്തപുരം സൎക്കാർ അച്ചുകൂടത്തിൽ
അച്ചടിക്കപ്പെട്ടതു

൧൦൩൦ മാണ്ടു [ 113 ] വീഴ്ചതിരുത്തൽ

ൟ പൊസ്തകത്തിൽ ഇത്രാംകടുദാസിൽ
ഇത്രാംവരിയിൽ ഇന്നത ഇന്നത വീഴ്ച
എന്നും തിരുത്തും ഇതിനു കീൾപറയുന്നൂ


പക്കം വരി വീഴ്ച തിരുത്തൽ
൨൩ ൨൫ ശ്രീ സ്ത്രീ
൩൧ ൧൯ പാകിനെ പങ്കിനെ
൪൭ ൧൬ പങ്കായിരിക്കുന്നു പങ്കയിരിക്കുന്നു
൫൩ നല്ല നെല്ല
൫൬ ൧൦ ളറപ്പൊടു ഉറപ്പൊടു
൬൪ ചൎന്ന ചെൎന്ന
൬൫ ൧൦ ഹിന്ദു ൧ ഹിന്ദു
൬൫ ൧൪ കൂൎച്ചരാ കൂൎച്ചരം
൬൭ ൫ം ൬ സൌഖ്യം സ്വൎഗ്ഗം
൭൧ ൧൪ വടനാവിനു പട്ടണാവിനു
൮൧ ൨൧ം ൨൨ പഞ്ചാബു പഞ്ചാബി
൮൪ പിരിക്കട്ടുമിരിക്കു
ന്നു
പിരിക്കപ്പട്ടുമി
രിക്കുന്നു
൮൫ ൧൪ ഒരുശബ്ദ ഒറച്ചശബ്ദ
൮൬ ൧൯ ഗൗണർ ഗൌൎണർ
൯൫ മെദിത്തിറെസ്യാ മെദിത്തിറെന്ന്യാ
൧൦൦ ൨൪ ഡൻബിലി ഡബിലിൻ