താൾ:5E1405.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

പ്പൊലെ കാലംകഴിച്ചു നിൎമ്മാണമായിട്ടു തിരിയുന്ന
ശിലസമയങ്ങളിൽ‌അവരുതങ്ങളുടെ ദെവന്മാൎക്കുനര
വെലി കൊടുക്കുന്നു - അവരിൽ ചിലരു മൃഗങ്ങളെ
പ്പൊലെ മനുഷ്യരുടെ മാംസത്തിനെ ഭക്ഷിക്കുന്നവരാകുന്നു

൬ ഖാണ്ടുനാട്ടിൽ പുഞ്ചധാന്യങ്ങളും‌ പഞ്ഞിമുത
ലായ വസ്തുക്കളും ഒണ്ട

൨൯ാം അദ്ധ്യായം

ഹിന്ദുസ്ഥാനെക്കുറിച്ചു

ഹിന്ദുദെശത്തിന്റെ മറ്റെ പിരിവിനെ ഹിന്ദു
സ്ഥാനെന്നുവിളിക്കുന്നു - നാലു പിരിവിലും ഇതു
വല്യ പിരിവായിരിക്കുന്നു

൨ ബങ്കാളം - ബഹാർ - അയൊദ്ധ്യാ - ഹല്ലാ
ഭാത്ത - രജബൂത്ത - ആഗ്രാ - ഢില്ലി - കൂൎച്ചരാ
കൂച്ച - സിന്ദു - പഞ്ചാപ്പു - എന്ന ഇടങ്ങൾ അതി
ന്റെ പ്രധാനപങ്കുകളാകുന്നു

൩ അതിന്റെ കിഴക്കെ വശത്തു ബങ്കാള നാടും
അതിന്റെ നടുവശത്തു ബഹാർ അയൊദ്ധ്യാ - ഹ
ല്ലാഭാത്ത - ആഗ്രാ - ഢില്ലി - എന്ന നാടുകളും അതി
ന്റെ മെക്കു വശത്തു - രജബൂത്ത - കൂൎച്ചരം-കൂച്ച-
സിന്ദു - പഞ്ചാപ്പു - എന്ന നാടുകളും ഒണ്ട

൩൦ാം അദ്ധ്യായം

ബങ്കാളനാട്ടിനെക്കുറിച്ചു

൧ ബങ്കാളം ഹിന്ദുസ്ഥാന്റെ കിഴക്കെവശത്തിരി
ക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/73&oldid=179348" എന്ന താളിൽനിന്ന് ശേഖരിച്ചത്