താൾ:5E1405.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

൨ ബങ്കാള ദെശത്തിന്റെ വടക്കുകിഴക്കു വശ
ങ്ങളിൽ മലകളൊണ്ട — എന്നാൽ പൊതുവായി ആ
ദെശം മലയില്ലാത്ത സമനായ വെളിയാകുന്നു — അ
നെകം വല്യ ആറുകൾ ആ ദെശത്തിനകമെ കൂടി
ഒടി അതിനു തെക്കെ വശത്തു കടലിൽ ചെന്നു
വീഴുന്നു

൩ അതിൽ പ്രധാനമായ ആറു ഗംഗ യാകുന്നു
അതു ഢില്ലിക്കു അപ്പുറം ഒള്ള ഹിമയഗിരി മലകളിൽ
നിന്നുംവരുന്നു

൪ ഏറ്റവും നല്ല ആറുആകുന്ന ഇതിൽ കടലി
ൽ നിന്നും നൂറു മയിൽദൂരം വല്യകപ്പലുകളും അതി
നു അങ്ങെവശം വല്യപടവുകളും ഓടുകയും ചെയ്യും

൫ ഹിന്ദുക്കൾ ഗംഗനദിയെ ശുദ്ധമായ ആറെന്നും
അതിലുള്ളവെള്ളം തങ്ങളുടെ പാപങ്ങളെ ശുദ്ധിചെ
യ്യ്യുമെന്നും വിചാരിക്കുന്നു — ഇതു ഏറ്റവും ബുദ്ധി
ക്കുറവാകുന്നു - ആ വെള്ളം മനുഷ്യരിടെ ദെഹ
ത്തെ മാത്ത്രം ശുദ്ധി ചെയ്യ്യുന്നതല്ലാതെ ഹൃദയത്തെ
ശുദ്ധി വരുത്തുവാൻ വഹ്യാത്തതാകുന്നു — പാപം
കൊണ്ടു നിറഞ്ഞിരിക്കുന്ന ഹൃദയം വെള്ളം കൊണ്ടു
ദെഹത്തെ ക്കഴുകുന്നതിനാൽ എങ്ങനെ ശുദ്ധമാകും
ദൈവം ഭൂമിയെയും അതിൽ ഉള്ള എല്ലാ ആറുകളെ
യും ഒണ്ടാക്കി ഇരിക്കുന്നു — അതിൽ ചില ആറുമറ്റു
ള്ള ആറുകളെക്കാൽ വല്യതായും അധിക പ്രയൊ
ജനമായുമിരിക്കും എന്നാൽ ജെന്നപട്ടണത്തു ഒള്ള
കൂവഎന്ന ആറ്റിന്റെ വെള്ളം പാപത്തിനെ നീ
ക്കുന്നതിനു ത്രാണിയിലാതെ ഇരിക്കുന്നതു പൊലെ
തന്നെ ബങ്കാളത്തിലുള്ള ഗംഗ നദിയുടെ വെള്ളവും
പാപത്തിനെ നീക്കുന്നതിനു ത്രാണിയില്ലാത്ത താ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/74&oldid=179349" എന്ന താളിൽനിന്ന് ശേഖരിച്ചത്