താൾ:5E1405.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

കുന്നു — ദൈവം‌മാത്രം പാപം‌ഒള്ള ഹൃദയത്തെ ശുദ്ധ
മാകുവാൻ ശക്തിയൊള്ള വരാകുന്നു

൬ ദെണ്ണക്കാറരെ ഗംഗനദിയുടെ കരയിൽ കൊ
ണ്ടുപൊയിട്ടു കളയുന്ന കഠിനമായനടപ്പു ഹിന്ദുക്കൾ
ക്കുഒണ്ട — അവിടെ മരിക്കുന്ന എതു ഹിന്ദുവും സൌ
ഖ്യം പ്രാപിക്കുമെന്നും അവരുവിചാരിക്കുന്നു — അതി
നാൽ ദെണ്ണക്കാറരെ അവിടെചെറ്റിൽ ക്കൊണ്ടുചെ
ന്നു കിടത്തി അവരിടെ മീതെ ആറ്റിലൊള്ള വെള്ള
ത്തിനെ കൊടം കൊടമായിട്ടകൊരി ഒഴിക്കുന്നു — അ
ങ്ങനെ വെള്ളം ഒഴിക്കും‌പൊൾ — ശഗതിയും വെള്ള
വും ആയാളുകളിടെ വായ്ക്കകത്തു ചെല്ലുകയാൽ വീ
ട്ടിൽ വച്ചു ഭദ്രമായിട്ടു നൊക്കിയാൽ പിഴപ്പാൻതക്ക
ആളുകളും തെകമുട്ടി മരിച്ചുപൊകുന്നു

൭ ബങ്കാളം മുതലായ ശില ഹിന്ദു ദെശങ്ങളിൽ
വെറെ ഒരു ദുഷ്ടനടപ്പു മുമ്പിൽ നടന്നുവന്നു — ആ
യ്തു ഒരുഹിന്ദു മരിച്ചുപൊയാൽ അവന്റെ ദെഹ
ത്തൊടു കൂടി അവന്റെ കെട്ടിയവളെയും ജീവ
നൊടെ വൈച്ചു ചുട്ടുകളയും ഇതു സത്തികൎമ്മമെ
ന്നുപറയുന്നു — ഇപ്രകാരം ചെയ്താൽ പാപനി
വിൎത്തിയും സ്വൎഗ്ഗവും കിട്ടുമെന്നു ബ്രാഹ്മണരു ഉ
പദെശിക്കുന്നതിനെ സ്ത്രീകൾ വിശ്വസിച്ചു ശില
സമയങ്ങളിൽ തങ്ങളുടെ ഭൎത്താക്കൾ മരിച്ചാൽ ആ
പ്രെതത്തൊടുകൂടെ മനൊരമ്മ്യമായിട്ടു ഉടൻക്കട്ടഎറു
ന്നതൊണ്ട — എന്നാൽ അനെകം പ്രാവെശം ഭൎത്താ
ക്കളുടെ ഇന ജാതിക്കാറരും ബ്രാഹ്മണരും എകൊ
ത്ഭവിച്ചു അതിന്മണ്ണം ചെയ്‌വാൻ സ്ത്രീകൾക്കു മന
സില്ലന്നു വരികിലും അവരെ ബലബന്ധപ്പെടുത്തു
കയും ചെയ്യ്യും — അതു എറ്റവും ക്രൂരവും അക്രമവു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/75&oldid=179350" എന്ന താളിൽനിന്ന് ശേഖരിച്ചത്