താൾ:5E1405.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

മായ നടത്തയാകുന്നു — എന്തിനെന്നാൽ ആദര
വു ഇല്ലാത്ത ൟപാപപ്പെട്ട സ്ത്രീകൾ ഇപ്രകാരം
തങ്ങളുടെ ജീവനെ കളയുന്നതിനു അവരെ ബല
ബന്ധപ്പെടുത്തുന്ന‌ആളുകളും അവൎക്കു ഇതു കൊണ്ടു
പ്രയൊജനം ഒണ്ടാകുമെന്നു ഉപദെശിക്കുന്ന ബ്രാ
ഹ്മണരും ദൈവത്തിന്റെ സന്ന്യധാനത്തിൽ കുല
ചെയ്യുന്നവരായിരിക്കുന്നു — ക്രൂരമായ ൟ നടത്ത
യെ ഇംഗ്ലീഷുകാറരു ഇപ്പൊൾ നിറുത്തൽ ചെയ്തിരി
ക്കുന്നു — എന്നാൽ ഹിന്ദു ദെശത്തിൽ ശിലസ്ഥലങ്ങ
ളിൽ അതതു സമയത്തിൽ ഇപ്പഴും ഇതിന്മണ്ണം
നടന്നു വരുന്നു

൮ ബങ്കാളം ഭൂമിയിൽ ഒള്ള എല്ലാടത്തെക്കാൽ എറ്റ
വുംശെളിപ്പായ ദെശത്തിൽ ഒന്നാകുന്നു — അവി
ടെ അധികം നെല്ലുമുതലായ ധാന്യവും അമരിയും ശ
ൎക്കരയും മറ്റു അനെക നല്ല ചരക്കുകളും ഒണ്ടാകുന്നു

൯ ബങ്കാള ദെശത്തിന്റെ പ്രധാനപട്ടണം കൽ
ക്കുത്താവാകുന്നു

൧൦ കൽ ക്കുത്താ കും‌പിനിയാരുടെ ആജ്ഞക്കു
മുഖ്യമായ സ്ഥലമാകുന്നതിനാൽ ഹിന്ദുദെശം മുഴു
വനും അതു പ്രധാനമായിരിക്കുന്നു

൧൧ കടലിൽ നിന്നും എകദെശം നൂറുമയിൽ ദൂ
രത്തു ഗംഗ നദിയിൽ ഒരു പിരിവാകുന്ന ഊഹിളി
എന്ന‌ആറ്റിന്റെ കിഴക്കെക്കരയിലിരിക്കുന്നു

൧൨ കൽക്കുത്താവു വല്യനകരവും അധിക വ്യാ
പാരവും നടക്കുന്നസ്ഥലവുമാകുന്നു — ഭൂമിയിൽ എ
ല്ലാദിക്കുകളിൽനിന്നും കപ്പലുകൾഅവിടെ ചെല്ലുന്നു
ചില സമയങ്ങളിൽ ആ ആറ്റിൽ ൨൦൦ ൩൦൦
കപ്പലുകൾവരെകാണാം

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/76&oldid=179351" എന്ന താളിൽനിന്ന് ശേഖരിച്ചത്