താൾ:5E1405.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

൧൩ ബങ്കാള ദെശത്തിന്റെകിഴക്കു വശത്തിലു
ള്ള മലകളിൽ കാട്ടുജനങ്ങളിരിക്കുന്നു അവരിൽ ശി
ലരു മനുഷ്യരെ ഭക്ഷിക്കുന്നവരെന്നുപറയുന്നു

൧൪ ബങ്കാള ദെശത്തിലൊള്ള ജനങ്ങളെ ബ
ങ്കാളികളെന്നു വിളിക്കുന്നു അവരു സംസാരിക്കുന്ന
തു ബങ്കാള ഭാഷയാകുന്നു

൧൫ ബങ്കാളത്തിനു അങ്ങെ വശം യാത്ത്ര ചെ
യ്താൽ ബുത്താൻ എന്ന ദെശത്തു ചെന്നു പ്രവെശി
ക്കും ബുത്താനു അങ്ങെവശം ഹിമയഗിരി മലകൾ
ക്കുപുറകെ ദീബെത്ത എന്ന ദെശമിരിക്കുന്നു

൧൬ നീ ബങ്കാളത്തിനു വടക്കു കിഴക്കായിട്ടു യാ
ത്ത്ര ചെയ്താൽ അജം എന്ന ദെശത്തു ചെന്നു ചെരും

൧൭ അജം ഇഗ്ലീഷുകാറരുടെ ദെശമാകുന്നു

൧൮ ബങ്കാളത്തിനു കിഴക്കെ നീ യാത്ത്ര ചെ
യ്താൽ ആവാ അല്ലങ്കിൽ വൎമ്മാ ദെശത്തിൽ ചെന്നു
ചെരും — അവാവിനു അങ്ങെവശം ശീന ദെശമി
രിക്കുന്നു

൧൯ ബങ്കാളത്തിനു തെക്കുകിഴക്കെ നീ യാത്ത്ര
ചെയ്താൽ ആറക്കാൻ ദെശത്തുചെന്നുചെരും

൨൦ ആറക്കാൻ ഇംഗ്ലീഷുകാറരുടെതാകുന്നു

൩൧ാം അദ്ധ്യായം

ബാഹാർനാട്ടിനെക്കുറിച്ചു

൧ നീ കൽക്കുത്താവിൽ നിന്നും വടക്കും മെക്കും യാ
ത്ത്ര ചെയ്താൽ ബാഹാർ ദെശത്തു ചെന്നുചെരും

൨ ബാഹാർ എറ്റവും ചെളിപ്പും വെളി യുമായ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/77&oldid=179352" എന്ന താളിൽനിന്ന് ശേഖരിച്ചത്