താൾ:5E1405.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

നല്ല നാടാകുന്നു അതിൽ എറ്റവും നല്ലമാതിരി നെ
ല്ലും‌കൊതമ്പും മറ്റുംധാന്യങ്ങളും ശൎക്കര‌ അമരിമുതലാ
യ‌അനെക‌ വസ്തുക്കളു മൊണ്ടാകുന്നു എന്നാൽ അപിൻ
അതിൽ മുഖ്യമായ ചരക്കാകുന്നു അതു അധികമായിട്ടു
ആണ്ടു തൊറും ശീനദെശത്തു കൊണ്ടുചെന്നു വിലക്കു
കൊടുക്കുന്നു

൩ ൟ നാട്ടിന്റെപ്രധാനപട്ടണം പട്ടണാഎന്നു
പറയുന്നു അതു കൽക്കുത്തായിൽ നിന്നും എകദെശം
൩൫൦ മയിൽ ദൂരെ ഗംഗ ആറ്റിന്റെ തെക്കെ
കരയിലിരിക്കുന്നു

൪ പട്ടണാ ഹിന്ദു ദെശത്തിൽ പൂൎണ്ണമായുള്ള
പട്ടണങ്ങളിൽ ഒന്നാകുന്നു — വ്യാപാരം അധികമാ
യിട്ടു എല്ലാപ്പഴും‌ അവിടെനടക്കുന്നു — ഇവിടങ്ങളിൽ
ഗംഗ ആറുനിറഞ്ഞു‌ ഓടും‌പൊൾഅഞ്ചുമയിൽ അകല
മായിരിക്കുന്നു

൫ ബാഹാർ ദെശത്തിലൊള്ള ജനങ്ങൾ പൊതു
വായിട്ടു ഹിന്ദുസ്ഥാനി ഭാഷ സംസാരിക്കുന്നു

൩൨ാം അദ്ധ്യായം

അയൊദ്ധ്യായെയും ഹല്ലാഭാത്തെയും
കുറിച്ചു

൧ ബാഹാർ ദെശത്തിന്റെ മെക്കെ വടക്കു ഓര
ത്തിൽ അയൊദ്ധ്യയും തെക്കെ ഓരത്തിൽ ഹല്ലാഭാ
ത്ത എന്നദെശവുമിരിക്കുന്നു

൨ അയൊദ്ധ്യയും ഹല്ലാഭാത്തും ബാഹാർ ദെശ
ത്തെപ്പൊലെ നല്ലസമനായ ചെളിപ്പുള്ള നാടുക

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/78&oldid=179353" എന്ന താളിൽനിന്ന് ശേഖരിച്ചത്