താൾ:5E1405.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

ളാകുന്നു — അവിടെ ഒണ്ടാകുന്നവസ്തുകൾ ൟ ദെശ
ങ്ങളിലും ഒണ്ടാകുന്നു

൩ അയൊദ്ധ്യാ ദെശം ഒരു മഹമ്മതു മാൎഗ്ഗപ്രഭു
വിന്റെ ആജ്ഞയിൻകീഴിരിക്കുന്നു — ആ പ്രഭുവിനെ
അയൊദ്ധ്യാ രാജാവു എന്നു വിളിക്കുന്നു

൪ അയൊദ്ധ്യ ദെശത്തിലുള്ള ജനങ്ങൾ കിള
ൎന്നു തടിച്ച ആളുകളായിരിക്കുന്നു — ബങ്കാളത്തു ശി
പായികളിൽ അനെകം‌പെരു അയൊദ്ധ്യയിൽ നി
ന്നും വന്നവരാകുന്നു

൫ ലഗ്നൊവു അയൊദ്ധ്യയുടെ പ്രധാന പട്ട
ണമാകുന്നു അതിൽ രാജാവു‌വാസം‌ചെയ്യുന്നു

൬ ഹല്ലാഭാത്തിൽ കാശി ഹല്ലാഭാത്തു എന്ന പട്ട
ണങ്ങളിരിക്കുന്നു

൭ കാശി വടനാവിനു അങ്ങെവശം ഗംഗയാ
റിന്റെ വടക്കെ‌കരയിൽ ഇരിക്കുന്നു — ഹിന്ദു ദെശ
ത്തിൽ എല്ലാത്തിലും അതു വല്യ വട്ടണമാകുന്നു എ
ന്നാൽ തെരുവുകൾ എറ്റവും ശുരുക്കമായും ആ‌സ്ഥലം
മുഴുവനും വളരെ അശുദ്ധമായും ഇരിക്കുന്നു — ഹിന്ദു
ക്കൾ അതിനെ മഹാശുദ്ധമായ സ്ഥലമെന്നു വിചാ
രിച്ചു അനെകം പെരു അവിടെ‌സ്ഥലയാത്രപൊകുന്നു

൮ ഗംഗ യാറ്റിനു അങ്ങെവശം ൭൫ മയിൽ ദൂര
ത്തു ഹല്ലാഭാത്ത പട്ടണമിരിക്കുന്നു

൯ ഗംഗ ആറും യമുന ആറും കൂടുന്നടം ഹല്ലാ
ഭാത്ത ഇരിക്കുന്നു

൧൦ ആറുകൾ ഒന്നായിട്ടു ചെൎന്നു ഓടുന്നസ്ഥല
ത്തിനെ കൂടുന്നടം എന്നു‌പറയുന്നു

൧൧ രണ്ടു ആറു ചെന്നരിക്കുന്ന സ്ഥലത്തിനെ
ഹിന്ദുക്കൾ ശുദ്ധ മുള്ളതെന്നു വിചാരിക്കുന്നു അതി

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/79&oldid=179354" എന്ന താളിൽനിന്ന് ശേഖരിച്ചത്