താൾ:5E1405.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

നാൽ അനെകംപെരു ഹല്ലാഭാത്തിനു സ്ഥലയാത്ത്ര
യായിട്ടുപൊകുന്നു രണ്ടു ആറു കൂടുന്നസ്ഥലത്തു മുങ്ങി
പ്പൊയാൽ താങ്ങൾ സ്വൎഗം ചെന്നു ചെരാമെന്നു
വിയാരിച്ചു ചിലസമങ്ങളിൽ ജനങ്ങൾ അതിന്മണ്ണം
അവിടെ ജീവനെ കളയുന്നു എന്നാൽ മനുഷ്യൻ ത
ന്റെ ജീവനെ താൻ തന്നെ കളയുന്നതു മഹാപാ
പമാകുന്നു

൧൨ യമുന വല്യ ആറുആകുന്നു — അതു ഗംഗ
നദി ഉത്ഭവിച്ചിരിക്കുന്ന സ്ഥലത്തിനു അസാരം മെ
ക്കെ ഹിമയഗിരിയിൽ നിന്നും വരുന്നു — അതു ഢി
ല്ലി — ആഗ്ര — എന്നും നാട്ടിൽ കൂടിഓടി ഹല്ലാഭാത്ത
പട്ടണത്തെ അടുപ്പിച്ചു ഗംഗ ആറ്റിനൊടു ചെരുന്നു

൧൩ അയൊദ്ധ്യാ ഹല്ലാഭാത്തു നാടുകളിൽ ഒള്ള
ജനങ്ങൾ ഹിന്തുസ്ഥാനി ഭാഷ സംസാരിക്കുന്നു

൩൩ാം അദ്ധ്യായം

രജപുത്തുദെശത്തെക്കുറിച്ചു

൧ നീ ഹല്ലാഭാത്ത പട്ടണത്തു നിന്നും തെക്കു
മെക്കായിട്ടു യാത്ത്ര ചെയ്താൽ രജപുത്തു ദെശത്തു
ചെന്നുചെരും

൨ രജപുത്തു ദെശം രണ്ടുപങ്കായിട്ടു ഇരിക്കുന്നു
മാളവം അതിന്റെ തെക്കെവശത്തും ആജിമീർ അ
തിന്റെ വടക്കെ വശത്തും ഇരിക്കുന്നു

൩ ഹല്ലാഭാത്തിനു അങ്ങെവശം ഇരിക്കുന്ന മാ
ളവം ഇപ്പൊൾ മ്രാഠ്യരുടെ ആകുന്നു

൪ ഉജ്യൈനി അതിന്റെ പ്രധാന പട്ടണമാകു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/80&oldid=179355" എന്ന താളിൽനിന്ന് ശേഖരിച്ചത്