താൾ:5E1405.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

ഓംകൊലിൽനിന്നും പാതിവഴിയിൽ കൃഷ്ണഎന്ന ആറു
ഇരിക്കുന്നു

൩ നിശാംഎന്ന മഹമ്മതുമാൎഗ്ഗ പ്രഭു ഹൈദറാ
പാകത്തു‌വസിക്കുന്നു

൪ ഹൈദറാപാകത്തിനു മെക്കെ എക ദെശം
൧൪ ദിവസത്തെവഴിദൂരെ മ്രാഠ്യദെശത്തു സൊലാ
പ്പൂരു ഇരിക്കുന്നു

൫ ഹൈദറാപാകത്തിനു വടക്കുമെക്കെ ൧൮ ദി
വസത്തെ പഴിദൂരെ ജാൽനാ ഇരിക്കുന്നു — ഇതൂമ്രാ
ഠ്യദെശത്തിലിരുന്നാലും നിശാം ഉടയതാകുന്നു

൬ ഹൈദറാ പാകത്തിനു വടക്കെ മൂന്നു ആഴ്ചവ
ഴിദൂരെ ഖാണ്ടുനാട്ടിലുള്ളനാഗപ്പൂരു ഇരിക്കുന്നു

൭ ഹൈദറാപാകത്തു നാട്ടിൽ അധികം കാടുകളും
പലഇടങ്ങളിൽ മലകളുംഒണ്ട — കിഴക്കും വടകിഴക്കും
മരക്കാടുകൾ നെരുങ്ങി ഇരിക്കുന്നു അതിൽ കാട്ടുമനു
ഷ്യരും ഒണ്ട

൨൬ാം അദ്ധ്യായം

ഉടുഷ്യാനാട്ടിനെ കുറിച്ചു

൧ ഉടുഷ്യാ ദെശത്തിൽ കട്ടക്കും ജഗന്നാഥവും
പ്രധാനഇടങ്ങളാകുന്നു

൨ കട്ടക്കു വല്യപട്ടണമാകുന്നു — അത അസാ
രം ഉൾനാട്ടിൽ മഹാനദി എന്ന ആറ്റിന്റെ രണ്ടു
പിരിവുകളിടെ മദ്ധ്യെഇരിക്കുന്നു

൩ മഹാനദി എന്നാൽ വല്യആറെന്നു ആൎത്ഥമാ
കുന്നു — ൟആറുഖാണ്ടുനാട്ടിൽ നിന്നും പുറപ്പെടുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/67&oldid=179340" എന്ന താളിൽനിന്ന് ശേഖരിച്ചത്