താൾ:5E1405.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

ൟആറ്റിൽ ചിലസമയങ്ങളിൽ വൈരക്കല്ലുംപൊ
ന്നും അകപ്പെടുന്നു

൪ ഗഞ്ചത്തിനും കട്ടക്കിനും എകദെശം പാതി
വഴിയിൽപൂരിഎന്നപട്ടണത്തിൽ ഒരുവിഗ്രഹകൊ
വിൽഒണ്ട — അതു ജഗന്നാഥകൊവിൽ എന്നുവിളി
ക്കുന്നു വരുഷംതൊറും പാവപ്പെട്ടവരും അറിവില്ലാ
ത്തവരുമായ അനെകായിരം ജനങ്ങൾ അവിടെ
സ്ഥലയാത്രചെയ്യുന്നു അതിൽഅനെകംപെരു മരി
ച്ചുപൊകുന്നു

൫ കട്ടക്കുദെശത്തിനു മെക്കെയും തെക്കെയും ഒള്ള
മലകളിലിരിക്കുന്നകാന്തരുകൾഎന്നശില ജനങ്ങൾ
ചെറുപ്രായം ഒള്ള ആണുങ്ങളെയും പെണ്ണുങ്ങളെ
യും കൊന്നു തങ്ങളുടെ ദൈവങ്ങൾക്കു വെലികൊടുക്കു
ന്ന ഏറ്റവും ക്രൂരതയായുള്ള നടപടികൾ ജനങ്ങളി
ടെ പക്കൽഒണ്ട ഇതിനു വെണ്ടി ദുഷ്ട ആളുകൾ മല
ത്താഴ്ചകളിൽ ഒള്ളനാടുകളിൽചെന്നു പാവപ്പെട്ടജന
ങ്ങളിടെപക്കൽ കുഞ്ഞുങ്ങളെ വിലക്കുവാങ്ങിച്ചും ഇ
തല്ലാതെയുംകൂടുമെന്നുവരികിൽകുഞ്ഞുങ്ങളെ മൊ
ഷ്ടിച്ചും കാന്തരു നാട്ടിൽ കൊണ്ടുചെന്നു വില്ക്കുന്നു ഇ
തിന്മണ്ണം വെലികൊടുപ്പാൻ നിറുത്തിയിരിക്കുന്നസ
ങ്കടപ്പെടത്തക്കതായിട്ടൊള്ള കുഞ്ഞുങ്ങളെ മിൎയ്യാകളെ
ന്നുവിളിക്കുന്നു അവരു ഒരൊഗ്രാമത്തിലും ഇരിക്കു
ന്നു ഓരൊഗ്രാമത്തെ അടുപ്പിച്ചുമിൎയ്യാതൊപ്പു എന്നു
ഓരൊരു തൊപ്പും അതിന്റെനടുവിൽ വെളിയായി
ട്ടുകുറെത്തറയും ഒണ്ട—മിൎയ്യാവിനെ കൊല്ലുവാനൊള്ള
സമയംവരുംപൊൾഅതതുഗ്രാമത്തിൽഒള്ളആളുകൾ
മൂന്നുതീയതിവരെ ഘൊഷിച്ചു പാൎക്കുന്നു മുതൽ തീ
യതിമദ്യപാനം ചെയ്തും മറ്റും അക്രമങ്ങൾ നടത്തു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/68&oldid=179341" എന്ന താളിൽനിന്ന് ശേഖരിച്ചത്