താൾ:5E1405.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

കയും രണ്ടാം ദിവസം മിൎയ്യാവിനെ കുളിപ്പിച്ചു നല്ല
വസ്ത്രങ്ങളും ധരിപ്പിച്ചു മെളവാദ്യങ്ങളും കൊംപും ശ
ബ്ദിച്ചുഅതിനൊടുംകൂടിമിൎയ്യാവെആ തൊപ്പിൽ കൊ
ണ്ടുപൊയി ഒരുമരത്തൊടു കൂട്ടിക്കെട്ടി അന്നെതീയ
തിമുഴുവനും അപ്രകാരംവച്ചിരുന്നു മിൎയ്യവിന്റെദെ
ഹത്തിൽഎണ്ണയുംനെയ്യും ഒഴിച്ചു മഞ്ഞളു തടകിതൊ
ഴുകയും ചെയ്യും — മൂന്നാം ദിവസം മിൎയ്യാവെകൊല്ലു
ന്നതിനു നെമിച്ചിരിക്കുന്നസ്ഥലത്തുകൊണ്ടുപൊകും
പൊൾ സംകടപ്പെടത്തക്ക ൟ മിൎയ്യാത്താൻ പൊക
ഇല്ലന്നുതപ്പിപൊവാൻ ശ്രമിച്ചാൽ ആ വെലികൊ
ള്ളാത്തതെന്നു ജനങ്ങൾ വിചാരിക്കുമെന്നും വെച്ചു
മുമ്പിൽകൂട്ടി മിൎയ്യാവിന്റെ കയ്യും കാലും മുറിച്ചു ഒരു
മരത്തിന്റെ കൊമ്പുവെട്ടി അതിന്റെ ഒരു അറ്റം
പിളൎന്നു അതിനകത്തു അവന്റെ കഴുത്തിനെ ഇട്ടു
അവിടെ കയറുകൊണ്ടുകെട്ടി തൂക്കിപ്പിടിച്ചുക്കൊള്ളു
കയും ചെയ്യും — അതിൽപിന്നെ പൂജാരി യാകുന്ന
വൻ ഒരു കൊടാലി എടുത്തു മിൎയ്യാവിടെ തൊളുക
ളിടെ മീതെ വെട്ടികൂടും‌പൊൾ ജനങ്ങൾ ആ ചവ
ത്തിന്റെ മീതെ വീഴുന്നു എലുമ്പിലൊള്ള ദശഏല്ലാം
പിടുങ്ങികൊണ്ടു പൊയി തങ്ങളുടെ വയലിൽ ഇടു
കയും ചെയ്യും — ഇപ്രകാരം ചെയ്താൽ തങ്ങളുടെ ദെ
വന്മാൎക്കു പ്രീയമായിരിക്കുമെന്നും വയൽ നല്ലതി
ന്മണ്ണം വിളഞ്ഞുഫലം തരുവാൻ തക്കവണ്ണം ദെവ
ന്മാരു സഹായിക്കുമെന്നും ജനങ്ങൾ വിചാരിക്കുന്നു
ഐയ്യൊ നൃഭാഗ്യമൊള്ള ൟ ജനങ്ങൾ താങ്ങൾ
ചെയ്യുന്നതു മഹാ ദൊഷമെന്നും സംകടപ്പെടത്തക്ക
തായ ൟ മിൎയ്യാവെലി ദൈവത്തിനല്ല പിശാചിനു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/69&oldid=179342" എന്ന താളിൽനിന്ന് ശേഖരിച്ചത്