താൾ:5E1405.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

ചെയ്യുന്ന തെന്നും അവൎക്കു തൊന്നുന്നില്ലാ ക്രൂരത
ആയ ൟ നടത്തയെ നിറുത്തിക്കളയുന്നതിനു വെ
ണ്ടി ഇഗ്ലിഷുകാറരു‌ പ്രയാസപ്പെട്ടുവരുന്നു ഇനിയും
ശിലവൎഷത്തിനകം ൟ നടത്തനിന്നു പൊകുമെന്നും
വിശ്വസിച്ചിരിക്കുന്നു

൨൭ാം അദ്ധ്യായം

മ്രാഠ്യനാട്ടിനെ കുറിച്ചു

൧ മ്രാഠ്യദെശം ദിക്കാന്റെ മെക്കുവശത്തു തെലു
ങ്കുദെശം തുടങ്ങി മെക്കെ കടൽവരയ്ക്കുംഒണ്ട

൨ ബമ്പാ മ്രാഠ്യ ദെശത്തിൽ പ്രധാന സ്ഥലമാകുന്നു

൩ ബമ്പാ വല്യപട്ടണമാകുന്നു — അതു കടലൊ
രംസമീപിച്ച ഒരുചെറിയ ദ്വീപിൽകെട്ടി ഇിരിക്കുന്നു
ഹിന്ദു ദെശത്തിന്റെ ൟ വശങ്ങളെ ആണ്ടുവരുന്ന
ഇഗ്ലീഷുഗൌൎണർ ബമ്പായിൽ പാൎക്കുന്നു

൪ ബമ്പാ വല്യ വ്യാപാരസ്ഥലമാകുന്നു — ഭൂമി
യിൽ എല്ലാടത്തുനിന്നും കപ്പലു കൾ അവിടെ വരു
ന്നൊണ്ട — നല്ലകപ്പൽ തുറയും വല്യകപ്പലുകൾ പ
ണിതീൎക്കുന്നതിനു തക്കകപ്പൽത്തുറവും അതിലൊണ്ട

൫ ബമ്പയിൽ ഒള്ള കുടിയാനവന്മാരു യൂറൊ
പ്യന്മാരും പാരിസു കാറരും മഹമ്മതു മാൎഗ്ഗക്കാറരും
ഹിന്ദുക്കളും പൊൎത്തു ഗീസുകാറരും യൂതന്മാരുമാകുന്നു

൬ പാരിശുകാറരു പെരുഷ്യദെശക്കാറരുടെ സന്ത
തികളാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/70&oldid=179344" എന്ന താളിൽനിന്ന് ശേഖരിച്ചത്